Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ മറൈൻ ഡ്രൈവ് നിറഞ്ഞു കവിഞ്ഞു; ബൂത്ത് ഭാരവാഹികൾക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചപ്പോൾ അകത്തുള്ളതിനേക്കാൾ ഏറെ പ്രവർത്തകർ പുറത്തായി; രാഹുൽ വരുന്നത് വരെ ഷാഫിയും വിഷ്ണുനാഥും ഷാനിമോളും സുധാകരനും അടങ്ങിയ നേതാക്കൾ ആവേശ പ്രസംഗത്തോടെ അണികളെ കോരിത്തരിപ്പിച്ചു; ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം പോലും ആരവമായി മാറി; രാഹുൽ മടങ്ങിയത് ഒറ്റയടിക്ക് സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസുകാരെയും ഉണർവിന്റെ കൊടുമുടി കയറ്റി

രാഹുൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ മറൈൻ ഡ്രൈവ് നിറഞ്ഞു കവിഞ്ഞു; ബൂത്ത് ഭാരവാഹികൾക്ക് മാത്രമായി പ്രവേശനം നിയന്ത്രിച്ചപ്പോൾ അകത്തുള്ളതിനേക്കാൾ ഏറെ പ്രവർത്തകർ പുറത്തായി; രാഹുൽ വരുന്നത് വരെ ഷാഫിയും വിഷ്ണുനാഥും ഷാനിമോളും സുധാകരനും അടങ്ങിയ നേതാക്കൾ ആവേശ പ്രസംഗത്തോടെ അണികളെ കോരിത്തരിപ്പിച്ചു; ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം പോലും ആരവമായി മാറി; രാഹുൽ മടങ്ങിയത് ഒറ്റയടിക്ക് സംസ്ഥാനത്തെ മുഴുവൻ കോൺഗ്രസുകാരെയും ഉണർവിന്റെ കൊടുമുടി കയറ്റി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം ശബരിമല വിഷയത്തിൽ അടക്കം ബിജെപിക്കും പിന്നിൽപോയ യുഡിഎഫിന് പുതിയ ഊർജ്ജം പകരുന്നതായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കാഹളം മുഴുക്കി രാഹുൽ എത്തിയപ്പോൾ അത് താഴെ തട്ടിൽ പോലും പ്രതിഫലിച്ചത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പുതിയ ഊർജ്ജം പകരുന്ന കാര്യമായി. എറണാകുളം മറൈൻ ഡ്രൈവിലെ സമ്മേളന വേദിയിലേക്ക് ഒഴുകി എത്തിയ വൻജനക്കൂട്ടം നേതാക്കളുടെ മനസും നിറച്ചു.

ബൂത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരുമടക്കം അമ്പതിനായിരം പ്രതിനിധികളെയാണ് സമ്മേളനത്തിനായി കണ്ടിരുന്നതെങ്കിലും സാധാരണ പ്രവർത്തകരും നേതാക്കളുമെല്ലാം എത്തിയതോടെ മറൈൻഡ്രൈവിലേക്ക് കടക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പലപ്പോഴും തിരക്കും മൂലം പന്തൽ പോലും തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. രാഹുലിനെ ഒരു നോക്കു കാണാനാണ് വലിയ ആൾക്കൂട്ടം ഒഴുകി എത്തിയത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എത്തുമ്പോഴേക്കും പ്രവർത്തകർ കയറാനാവാതെ റോഡിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. അദ്ദേഹം വരുന്നതുവരെ നേതാക്കളായ ഷാഫി പറമ്പിലും ഷാനിമോൾ ഉസ്മാനും പി.സി. വിഷ്ണുനാഥും കെ. സുധാകരനും അണികളെ ആവേശത്തിലാക്കുന്ന പ്രസംഗങ്ങളുമായി സമയം നീക്കി.

ഉച്ചയ്ക്കുശേഷം 2.20-നാണ് രാഹുൽ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ, ബെന്നി ബഹനാൻ, കെ.വി. തോമസ് തുടങ്ങിയ നേതാക്കൾ രാഹുലിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. റൺവേയിലെ സ്വീകരണത്തിനുശേഷം കാറിൽ കൊച്ചിയിലേക്കു പുറപ്പെട്ടു. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. അവിടെ അല്പസമയം ചെലവഴിച്ചു. പിന്നീട് മറൈൻഡ്രൈവിലെ സമ്മേളന സ്ഥലത്തേക്ക് രാഹുൽ എത്തി.

രാഹുൽ വേദിയിലേക്ക് വന്നപ്പോൾ ജനസഹസ്രങ്ങൾ ആർത്തുവിളിച്ചു. സ്വീകരിക്കാനായി വലിയ മാലയുമായി കൊടിക്കുന്നിൽ സുരേഷ് വന്നപ്പോൾ അതിനുള്ളിലേക്ക് രാഹുൽ, കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും ഉമ്മൻ ചാണ്ടിയെയും വിളിച്ചുകയറ്റി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയിരുന്നു രാഹുൽ കഴിഞ്ഞാൽ പിന്നെയുള്ള ക്രൗഡ് പുള്ളറായി മാറിയത്. ഉമ്മൻ ചാണ്ടിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ വലിയ ആരവമായിരുന്നു വേദിയിൽ. നേതാക്കളുടെ പ്രസംഗങ്ങൾക്കു ശേഷം, ഒരു മണിക്കൂർ സദസ്സിനെ കോരിത്തരിപ്പിച്ച് രാഹുൽ കത്തിക്കയറി. മോദിക്കെതിരെ കടുത്ത വിമർശനമായിരുന്നു രാഹുൽ ഉയർത്തിയത്. ശബരിമല വിഷയത്തിൽ കേരളത്തിൽ പറയേണ്ടത് എന്താണെന്ന് മനസിൽ ഉറപ്പിച്ചു കൊണ്ടു തന്നെ അദ്ദേഹം പ്രസംഗിച്ചു. ശബ്ദസംവിധാനത്തിലെ തകരാറുമൂലം പരിഭാഷകനായ വി.ഡി. സതീശൻ എംഎ‍ൽഎ. വിയർത്തപ്പോൾ, രാഹുൽ അദ്ദേഹത്തെ ആശ്വസിപ്പിച്ച് കൂടെനിർത്തി.

സമ്മേളനശേഷം കെപിസിസി.യുടെയും ഡി.സി.സി.യുടെയും ഹൈബി ഈഡൻ എംഎ‍ൽഎ.യുടെയുമെല്ലാം ഉപഹാരങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം വേദിവിട്ടത്. ഗസ്റ്റ് ഹൗസിലേക്ക് പോയ അദ്ദേഹം അവിടെ യു.ഡി.എഫ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അഞ്ചരയ്ക്കുശേഷം ഗസ്റ്റ് ഹൗസിൽനിന്ന് ഇറങ്ങിയ അദ്ദേഹം 6.30-ന് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങി. രാഹുലിന്റെ സന്ദർശനം കണക്കിലെടുത്തുകൊച്ചി വിമാനത്താവളത്തിലും നഗരത്തിലും വൻസുരക്ഷയാണ് ഒരുക്കിയിരുന്നത്.

കരളത്തിലെ കോൺഗ്രസ്സിന്റെ വർദ്ധിത വീര്യമാണ് ഇന്ന് ഇവിടെ എത്തി തങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുൽ ഗാന്ധി എന്നാണ് പ്രവർത്തകർ പറയുന്നത്. രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയുടെ സന്ദർശ്ശനം കേരളത്തിൽ രാഷ്ട്രീയമായി വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്നും അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ്സ് അധികാരത്തിലെത്തുമെന്നുമാണ് പ്രവർത്തകർ വിലയിരുത്തുന്നത്. പ്രിയങ്കാ ഗാന്ധിയുടെ കടന്ന് വരവിനെയും പ്രവർത്തകർ വലിയ ആത്മ വിശ്വാസത്തോടെയാണ് നോക്കി കാണുന്നത്. പൊയ്‌പ്പോയ പ്രഭാവം വീണ്ടും തിരിച്ചു പിടിക്കാൻ കഴിയും എന്നും അവർ പ്രതികരിച്ചു.

ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന് പറഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നു വീണ്ടും ആ കാലഘട്ടംെ സംഡാതമായി. അതിനാൽ രാഹുലിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന സ്ഥിതിയായി. അത്രത്തോളം ബിജെപിയുടെ ഭരണം ജനങ്ങളെ ബുദ്ധിമുട്ടിലാക്കയിട്ടുണ്ടെന്നും പ്രവർത്തകർ പറയുന്നു. അതുപോലെ തന്നെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരും തെല്ലൊന്നുമല്ല ആവേശത്തിലായിരിക്കുന്നത്. ഉറങ്ങികിടന്ന നേതൃത്വത്തെ ഉണർത്തിയെടുക്കാൻ വന്നയാളാണ് രാഹുൽ. ഓരോ പ്രവർത്തകനും ഊർജ്ജം നൽകാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിയും. തീർച്ചയായും കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും കോൺഗ്രസ് വിജയക്കൊടി പാറിക്കും എന്ന കാര്യത്തിൽ സംശയമില്ലാ എന്നും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പറഞ്ഞു.

ബിജെപിക്ക് കേരളത്തിൽ നിന്ന് ഒരു സീറ്റു പോലും കിട്ടില്ല എന്നു ഇന്ത്യയിലാകെ കോൺഗ്രസ് തോറ്റപ്പോഴും കേരളം സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം നിന്നിട്ടുള്ളതാണെന്നും പ്രവർത്തകർ പറഞ്ഞു. കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഇതുപോലൊരു യോഗം ആദ്യമായാണു കാണുന്നത്. ഇനി രാഹുൽ ഗാന്ധിക്കൊപ്പമാണ് തങ്ങൾ നിലകൊള്ളുക എന്നും പ്രവർത്തകർ പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും കേരളത്തിൽ സിപിഎമ്മിനെയും തോൽപ്പിക്കാനുള്ള ശക്തി കോൺഗ്രസ് പ്രവർത്തകർക്കുണ്ട് എന്ന രാഹുലിന്റെ വാക്കുകൾ ശരിയാണ് എന്നും പ്രവർത്തകർ പറയുന്നു. ഒരു മതേതര രാജ്യമായ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ ഇനി ശക്തമായി പ്രവർത്തിക്കുമെന്നും താഴേ തട്ടിൽ നിന്നും പ്രവർത്തനങ്ങൾ തുടങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP