Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്തെ വാടക കെട്ടത്തിൽ 80 ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞത് ദിവസങ്ങളോളം; ദുരിതത്തിന് അറുതിയായത് വിവരമറിഞ്ഞ രാഹുൽ ​ഗാന്ധിയുടെ ക്രിയാത്മകമായ ഇടപെലിലൂടെ; മണിക്കൂറുകൾ കൊണ്ട് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയ കോൺ​ഗ്രസ് നേതൃത്വത്തിന് നന്ദി പറഞ്ഞ് തൊഴിലാളികൾ

മലപ്പുറത്തെ വാടക കെട്ടത്തിൽ 80 ഇതരസംസ്ഥാന തൊഴിലാളികൾ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞത് ദിവസങ്ങളോളം; ദുരിതത്തിന് അറുതിയായത് വിവരമറിഞ്ഞ രാഹുൽ ​ഗാന്ധിയുടെ ക്രിയാത്മകമായ ഇടപെലിലൂടെ; മണിക്കൂറുകൾ കൊണ്ട് ഭക്ഷണവും മറ്റ് സൗകര്യങ്ങളും നൽകിയ കോൺ​ഗ്രസ് നേതൃത്വത്തിന് നന്ദി പറഞ്ഞ് തൊഴിലാളികൾ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ വാടക കെട്ടത്തിൽ ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ ദുരതത്തിൽ കഴിഞ്ഞ 80 ഇതരസംസ്ഥാന തൊഴിലാളികളുടെ രക്ഷകനായത് രാഹുൽഗാന്ധി. മണിക്കൂറുകൾക്കുള്ളിൽ തൊഴിലാളികൾക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളുമെത്തി. മലപ്പുറം ഊരകം യാറം പടിയിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്ന ജോലി ചെയ്തുവരുന്ന 40 തൊഴിലാളികളും, ഇവർക്കൊപ്പം തന്നെ മറ്റൊരു കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന നാല്പത് തൊഴിലാളികളുമടക്കം 80 പേരാണു കോവിഡ് 19 നിരോധനാജ്ഞയെ തുടർന്ന് ഭക്ഷണമടക്കം ലഭിക്കാതെ ദുരിതത്തിലായത്. സംഭവം അറിഞ്ഞ കൂട്ടത്തിലുണ്ടായിരുന്ന തൊഴിലാളികളിൽ ഒരാളുടെ ബന്ധുക്കൾ രാഹുൽ ഗാന്ധിയെ വിവരമറിയിക്കുകയായിരുന്നു.

കാര്യങ്ങൾ ചോദിച്ചറിച്ച രാഹുൽഗാന്ധി ഉടൻ തന്നെ സംഭവം മലപ്പുറം ഡി.സി.സി പ്രസിഡന്റിനെ വിളിക്കുകയും വിഷയം ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ നടപടികളെടുക്കാനും ഇവരെ സംരക്ഷിക്കാനുള്ള നടപടിയെടുക്കാനും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഡി.സി.സി.പ്രസിഡണ്ട് വി.വി.പ്രകാശ് കെപിസിസി.അംഗം പി.എ.ചെറീതിനെ വിവരമറിയിക്കുകയും അദ്ദേഹം പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും തുടർന്ന്‌ സ്ഥലത്തെ പ്രമുഖ വ്യവസായിയും പൊതുപ്രവർത്തകനുമായ കണ്ടുപുഴക്കൽ സബാഹ് ഈ അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കുകയായിരുന്നു. തങ്ങളുടെ ദുരിതങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കണ്ട രാഹുൽ ഗാന്ധിയേയും, മറ്റു നേതാക്കളോടും തൊഴിലാളികൾ നന്ദി പറഞ്ഞു.

അതേ സമയം ലോക്ക് ഡൗൺ കാരണം ബുദ്ധിമുട്ടുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി താനൂർ പൊലീസ് രംഗത്തുവന്നു. തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് ബോധവൽക്കരണം നടത്തി. ഇവർ താമസിക്കുന്ന ഇടങ്ങളിൽ ഹിന്ദിയിൽ നോട്ടീസ് പതിച്ചു.ഭക്ഷണം ലഭിക്കില്ലെന്ന പ്രചാരണത്തിൽ പരിഭ്രാന്തരകേണ്ടെന്നും ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും പൊലീസ് അറിയിച്ചു. ലഹരി വസ്തുക്കൾ ഒഴിവാക്കാനും താമസസ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

തൊഴിലാളികളുമായി ആശയ വിനിമയം നടത്താനായി ഹിന്ദി ഭാഷ അറിയുന്ന പൊലീസ് ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്നു.
തൊഴിലിനും കച്ചവട ആവശ്യങ്ങൾക്കായി തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ര്ട, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന മലയാളികളുടെ ജീവിതം ദുസ്സഹമായി വരുന്നുണ്ട്. കേരളം ചെയ്യുന്നതു പോലെ ആവശ്യമായ ഭക്ഷണമോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ആരോഗ്യ സേവനമോ ഇത്തരക്കാർക്ക് ലഭിക്കുന്നില്ല. അവിടുത്തെ സർക്കാരുകൾ സ്വദേശികൾക്കു മാത്രമാണ് സേവനങ്ങൾ നടത്തുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്നുണ്ട്. ഇപ്പോൾ മലയാളി സംഘടകളുടെ ഇടപെടൽ മാത്രമാണ് കാര്യമായിട്ടുള്ളത് അതിർത്തികൾ അടച്ചതിനാൽ നാട്ടിലെക്ക് മടങ്ങാനും സാധ്യമല്ല.

ആയതിനാൽ കേരളത്തിന് പുറത്ത് കഴിയുന്ന മലയാളി തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, വിദ്യാത്ഥികൾ, കുടുംബങ്ങൾ എന്നിവർക്ക് സുരക്ഷയും ഭക്ഷണ സൗകര്യങ്ങളും ലഭിക്കുന്നതിന് സംസ്ഥാന മുഖ്യമന്ത്രിമാരോട് ഇടപെടൽ നടത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ആവശ്യപെട്ടു. അവർക്ക് നമ്മുടെ സർക്കാരിന്റെ കീഴിൽ ചെയ്യാവുന്ന സഹായങ്ങളും മറ്റും ചെയ്യണമെന്നും കേരളത്തിന് പുറത്ത് താമസിന്നവരും വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയങ്ങൾ പരിഹരിക്കുന്നതിനും ഇടപെടുന്നതിനും വേണ്ടി പ്രത്യേകം സമിതിയെ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP