Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഥുറാം ഗോഡ്സെയും നരേന്ദ്ര മോദിയും ഒരേ ആശയത്തിന്റെ വക്താക്കൾ; വെടിവെച്ചു കൊന്നപ്പോൾ ഗോഡ്സെ ഗാന്ധിജിയുടെ കണ്ണിൽ നോക്കാത്തത് അദ്ദേഹം ഒരു ഭീരുവും കള്ളനുമായതു കൊണ്ടായിരുന്നു; അഭിപ്രായം പറയുന്നവരെ വെടിവെച്ചു കൊല്ലുന്ന നാടായി ഭാരതം മാറുന്നു; ഞാൻ ഇന്ത്യനാണോ അല്ലെന്നോ എന്ന് തെളിയിക്കാൻ പറയാൻ ആരാണ് നരേന്ദ്ര മോദി? കൽപ്പറ്റയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയെ അഭിസംബോധനം ചെയ്തു രാഹുൽ ഗാന്ധി; ലോങ്മാർച്ചിൽ പങ്കെടുത്ത് പതിനായിരങ്ങൾ

നാഥുറാം ഗോഡ്സെയും നരേന്ദ്ര മോദിയും ഒരേ ആശയത്തിന്റെ വക്താക്കൾ; വെടിവെച്ചു കൊന്നപ്പോൾ ഗോഡ്സെ ഗാന്ധിജിയുടെ കണ്ണിൽ നോക്കാത്തത് അദ്ദേഹം ഒരു ഭീരുവും കള്ളനുമായതു കൊണ്ടായിരുന്നു; അഭിപ്രായം പറയുന്നവരെ വെടിവെച്ചു കൊല്ലുന്ന നാടായി ഭാരതം മാറുന്നു; ഞാൻ ഇന്ത്യനാണോ അല്ലെന്നോ എന്ന് തെളിയിക്കാൻ പറയാൻ ആരാണ് നരേന്ദ്ര മോദി? കൽപ്പറ്റയിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയെ അഭിസംബോധനം ചെയ്തു രാഹുൽ ഗാന്ധി; ലോങ്മാർച്ചിൽ പങ്കെടുത്ത് പതിനായിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: കേന്ദ്രത്തെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. വയനാട്ടിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാഹുൽ മോദിക്കെതിരെ ആഞ്ഞടിച്ചത്. നാഥുറാം ഗോഡ്സെയും നരേന്ദ്ര മോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണ്. ഇവർ വിധ്വേഷത്തിന്റെ വക്താക്കളാണ്. ഗാന്ധിയെ വെടിവെച്ചു കൊന്നപ്പോൾ ഗോഡ്സെ ഗാന്ധിജിയുടെ കണ്ണിൽ നോക്കാത്തത് അദ്ദേഹം ഒരു ഭീരുവും കള്ളനുമായതു കൊണ്ടായിരുന്നു. അഭിപ്രായം പറയുന്നവരെ വെടിവെച്ചു കൊല്ലുന്ന നാടായി ഇന്ന് ഭാരതം മാറുന്നു. ഞാൻ ഇന്ത്യനാണോ അല്ലെന്നോ എന്ന് തെൽയിക്കാൻ ചോദിക്കാൻ ആരാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ച് വെറുപ്പ് വളർത്തി കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. മോദിയുടെ ഇന്ത്യയിൽ യുവാക്കൾക്ക് ഒരു ഭാവിയുമില്ലെന്നു രാഹുൽ തുറന്നടിച്ചു. പാക്കിസ്ഥാനോ എൻആർസിയോ യുവാക്കൾക്ക് തൊഴിൽ നൽകില്ല. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹവും സഹവർത്തിത്വവും കൊണ്ട് നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അദാനിക്ക് ഇന്ത്യയെ വിറ്റു തുലയ്ക്കുകയാണ് മോദി. രാജ്യത്തെ തുറുമുഖങ്ങളും വിമാനത്താവളങ്ങളും മോദി അദാനിക്ക് വിറ്റു. ഇനി റെയിൽവേ വിൽക്കാൻ പോകുന്നു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഒരോന്നായി മോദി വിറ്റു തീർക്കുകയാണ്.

'നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ നമ്മുടെ യുവാക്കൾക്ക് ഭാവിയില്ല. നിങ്ങൾക്ക് ഇവിടെ എത്ര പഠിച്ചാലും ഒരു ജോലിയും ലഭിക്കാൻ പോകുന്നില്ല. ദിനംപ്രതി ഒരോ തൊഴിലും നഷ്ടപ്പെട്ട് വരികയാണ്. ജിഡിപി കൂപ്പുകുത്തുന്നു. ഓരോ മേഖലയിലും പ്രതിസന്ധിയാണ്. എന്താണ് ചെയ്യേണ്ടതെന്ന് പോലും പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും ഒരു ധാരണയുമില്ല. എല്ലാ പ്രതിസന്ധികൾക്കും കാരണം നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് രാജ്യത്ത് പടർത്തുന്ന വിദ്വേഷവും വെറുപ്പുമാണ്. എല്ലായിടങ്ങളിലും വെറുപ്പാണ്. മോദിയും ഗോഡ്സേയും ഒരേ ആശയത്തിന്റെ വാക്താക്കളാണ്. ഗാന്ധിജിയുടെ കണ്ണിൽ നോക്കാതെയാണ് ഗോഡ്സെ വെടിയുതിർത്തത്. മോദിയും അത് തന്നെ ചെയ്യുന്നു.വെറുപ്പിന്റെ രാഷ്ട്രീയം എതിർത്ത് പരാജയപ്പെടുത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. സ്നേഹത്തിലൂടെയും സമാധാനത്തിലൂടെയും നമ്മൾ അവരെ പരാജയപ്പെടുത്തും' രാഹുൽ പറഞ്ഞു.

ഇന്ത്യൻ സാമ്പത്തിക മേഖലക്ക് വേണ്ടി മോദി സർക്കാർ ചെയ്ത ഒരു നല്ല കാര്യംപോലും ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. തൊഴിലില്ലായ്മാ നിരക്ക് റെക്കോർഡിലെത്തി നിൽക്കുന്നു. എന്ത് പറഞ്ഞാലും ചോദിച്ചാലും പാക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്ന് പറഞ്ഞ്ക്കൊണ്ടിരിക്കും. പാക്കിസ്ഥാൻ വന്ന് ഇവിടെ ജോലി തരില്ല. എൻആർസിയും സി.എ.എയും നിങ്ങൾക്ക് ജോലി നൽകാൻ പോകുന്നില്ല. കശ്മീരും ജോലി നൽകാൻ പോകുന്നില്ല. ലോകം മുഴുവൻ ഇപ്പോൾ ചോദിക്കുന്നത് ഇന്ത്യക്ക് എന്തുപറ്റിയെന്നാണ്. എത്ര സ്നേഹ സമ്പന്നമായിരുന്നു ഇന്ത്യയെന്നും തങ്ങളടക്കം മാതൃകയാക്കിയിരുന്നുവെന്നും ലോകരാജ്യങ്ങൾ ഇപ്പോൾ പറഞ്ഞ്ക്കൊണ്ടിരിക്കുന്നു. ഇതൊന്നും മനസ്സിലാകാത്ത ഒരു പ്രധാനമന്ത്രിയെയാണ് നമുക്ക് കിട്ടിയത് എന്നതാണ് ഏറ്റവും ദുഃഖകരം' രാഹുൽ - വ്യക്തമാക്കി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 72-ാം രക്തസാക്ഷിത്വദിനത്തിലാണ് കൽപറ്റ നഗരത്തിലൂടെ രണ്ട് കീലോമീറ്റർ ദൂരത്തിൽ രാഹുൽ ഗാന്ധി ലോംഗ് മാർച്ച് നയിച്ചത്. പാർട്ടി പാതകകൾക്ക് പകരം ദേശീയ പാതകകൾ മാത്രമാണ് ലോംഗ് മാർച്ചിൽ ഉപയോഗിച്ചത്. രാവിലെ പത്ത് മണിയോടെ കൽപറ്റ എസ്‌കെഎംജെ സ്‌കൂളിൽ നിന്നാണ് രാഹുൽ ഗാന്ധി നയിക്കുന്ന ലോംഗ് മാർച്ച് ആരംഭിച്ചത്. രണ്ട് കിലോമീറ്റർ നഗരത്തിലൂടെ കടന്നു പോയ മാർച്ച് ഒടുവിൽ കൽപറ്റ പുതിയ സ്റ്റാൻഡിൽ അവസാനിച്ചു. രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുസ്‌ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് ഉമറല്ലി ശിഹാബ് തങ്ങൾ, വയനാട് ഡിസിസി പ്രസിഡന്റ ഐസി ബാലകൃഷ്ണൻ, എപി അനിൽ കുമാർ എംഎൽഎ, പിസി വിഷ്ണുനാഥ് തുടങ്ങിയവർ റാലിയുടെ ഭാഗമായി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് 13 ജില്ലാ കേന്ദ്രങ്ങളിലും യുഡിഎഫിന്റെ മനുഷ്യ ഭൂപട സമരം. ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചാണ് ഈ സമരം നടത്തുന്നത്. കേന്ദ്രത്തിനും ഗവർണ്ണർക്കും ഒപ്പം സംസ്ഥാന സർക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. പൗരത്വ നിയമത്തിനെതിരായ എൽഡിഎഫിന്റെ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്നാലെയാണ് യുഡിഎഫ് മനുഷ്യഭൂപട സമരം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീർക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയിൽ നേതാക്കളും അണികളും മൂവർണ്ണ നിറത്തിലെ തൊപ്പികൾ ധരിച്ച് അണിചേരും. നാലുമണിക്ക് റിഹേഴ്‌സൽ നടക്കും. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീർക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളിൽ പ്രമുഖ നേതാക്കളും നേതൃത്വം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP