Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റഫേൽ വിവാദത്തിൽ നരേന്ദ്ര മോദിക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് രാഹുൽ ഗാന്ധി; പ്രധാനമന്ത്രി അതീവ രഹസ്യ രാജ്യസുരക്ഷാ വിവരങ്ങൾ അംബാനിക്ക് ചോർത്തി; കരാറിൽ പ്രധാനമന്ത്രി ഒപ്പുവെക്കുന്നതിന് 10 ദിവസം മുമ്പ് തന്നെ അനിൽ അംബാനിക്ക് ഇടപാടിനെ കുറിച്ച് അറിയാമായിരുന്നു; തെളിവായി ഇ മെയിലുകൾ പുറത്തുവിട്ട് കോൺഗ്രസ് അധ്യക്ഷൻ

റഫേൽ വിവാദത്തിൽ നരേന്ദ്ര മോദിക്കെതിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് രാഹുൽ ഗാന്ധി; പ്രധാനമന്ത്രി അതീവ രഹസ്യ രാജ്യസുരക്ഷാ വിവരങ്ങൾ അംബാനിക്ക് ചോർത്തി; കരാറിൽ പ്രധാനമന്ത്രി ഒപ്പുവെക്കുന്നതിന് 10 ദിവസം മുമ്പ് തന്നെ അനിൽ അംബാനിക്ക് ഇടപാടിനെ കുറിച്ച് അറിയാമായിരുന്നു; തെളിവായി ഇ മെയിലുകൾ പുറത്തുവിട്ട് കോൺഗ്രസ് അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിയെ വെട്ടിലാക്കുന്ന തെളിവുകളും രാഹുൽ പുറത്തുവിട്ടു. റഫേൽ ഇടപാടിൽ പ്രധാനമന്ത്രി അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും രാജ്യദ്രോഹപരമായി പെരുമാറി എന്നുമാണ് ആരോപണം. യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് റിലയൻസ് ഡിഫൻസ് കമ്പനി ഉടമ അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് ബിജെപിയെയും പ്രധാനമന്ത്രിയെയും കടുത്ത പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകളുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നത്.

യുദ്ധ വിമാന കരാറിൽ പ്രധാനമന്ത്രി ഒപ്പുവെക്കുന്നതിന് 10 ദിവസം മുമ്പ് തന്നെ അനിൽ അംബാനിക്ക് ഇടപാടിനെ കുറിച്ച് അറിയാമായിരുന്നു. ഇതെങ്ങനെ സംഭവിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനിൽ അംബാനിയും എയർ ബസ് അധികൃതരും തമ്മിലുള്ള ഇ.മെയിൽ സന്ദേശവും രാഹുൽ ഗാന്ധി പുറത്തുവിട്ടു. റഫാൽ കരാർ പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുമ്പ് അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നുവെന്ന് എയർബസ് ഉദ്യോഗസ്ഥരുടെ ഇമെയിൽ സന്ദേശം തെളിയിക്കുന്നു. എയർബസ് കമ്പനിയുമായി നടത്തിയ ചർച്ചയിൽ അംബാനി റഫാൽ കരാറിനെ കുറിച്ച് സംസാരിച്ചിരുന്നു.

രാജ്യത്തിന്റെ കാവൽക്കാരനെന്ന് സ്വയം പ്രഖ്യാപിക്കുന്ന നരേന്ദ്ര മോദി ചെയ്ത ഏറ്റവും വലിയ കൊള്ളയാണ് റഫേൽ എന്ന രീതിയിലാണ് രാഹുൽ വാർത്താ സമ്മേളനം നടത്തിയത്. മോദി ചാരനെ പോലെയാണ് റഫേൽ ഇടപാടിൽ പ്രവർത്തിച്ചത്. റഫേൽ ഇടപാടിൽ ധാരണാപത്രം തയാറാക്കുന്നതിന് മുമ്പായി അനിൽ അംബാനിക്ക് വിവരം ലഭിച്ചു. റഫേൽ ഇടപാടിനെകുറിച്ച് ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്തായ അനിൽ അംബാനിയെ സഹായിക്കാനായി 30,000 കോടി രൂപയുടെ കള്ളക്കളിയാണ് നടത്തിയതെന്ന് ഇതിലൂടെ വ്യക്തമാകുന്നു. രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിന് ശേഷം ട്വിറ്ററിൽ കുറിച്ചു.

ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീൻ വെസ്ലെ ഡ്രിയാന്റെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസിൽ വെച്ച് റഫേൽ ഇടപാടിൽ തീരുമാനമാകുന്നതിന് മുമ്പ് അംബാനി കൂടിക്കാഴ്ച നടത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
2015 മാർച്ചിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ റാഫേൽ കരാർ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് അനിൽ അംബാനി ജീൻ വെസ് ലെ ഡ്രിയാന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. യോഗത്തിൽ പ്രത്യേക പ്രതിരോധ ഉപദേഷ്ടാവ് ജീൻ ക്ലൗഡ് മാലറ്റ്, വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റൊഫെ സലൊമൺ, സാങ്കേതിക ഉപദേഷ്ടാവ് ജെഫ്രി ബോക്വറ്റ് എന്നിവരാണ് പങ്കെടുത്തിരുന്നത്.

2015 ഏപ്രിൽ ഒമ്പതിനാണ് നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയത്. അനിൽ അംബാനി പ്രധാനമന്ത്രിയുടെ പ്രതിനിധിസംഘത്തിന്റെ ഭാഗമായി ഒപ്പമുണ്ടായിരുന്നു. മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലാണ്ടും 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ സംബന്ധിച്ച് പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തി. 2015 മാർച്ച് 28നാണ് റിലയൻസ് ഡിഫൻസ് കമ്പനി നിലവിൽ വന്നത്. ഇതേ ആഴ്ചയാണ് അനിൽ അംബാനിയും ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP