Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയ്യപ്പ ധർമ സേനയിൽ നിന്ന് തന്നെ പുറത്താക്കിയെന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല; തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാൾ പ്രാധാന്യം ഇന്ത്യയിലെ മുസ്ലിമിന് തന്നെ; പൗരത്വനിയമത്തിനെതിരെ മലപ്പുറത്ത് ചങ്ങരംകുളത്ത് തുടങ്ങിയ സത്യാഗ്രഹ പന്തലിൽ രാഹുൽഈശ്വർ

അയ്യപ്പ ധർമ സേനയിൽ നിന്ന് തന്നെ പുറത്താക്കിയെന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല; തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാൾ പ്രാധാന്യം ഇന്ത്യയിലെ മുസ്ലിമിന് തന്നെ; പൗരത്വനിയമത്തിനെതിരെ മലപ്പുറത്ത് ചങ്ങരംകുളത്ത് തുടങ്ങിയ സത്യാഗ്രഹ പന്തലിൽ രാഹുൽഈശ്വർ

ജംഷാദ് മലപ്പുറം

മലപ്പുറം: പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാൾ പ്രാധാന്യം ഇന്ത്യയിലെ മുസ്ലിമിന് തന്നെയാണ് നൽകുന്നതെന്ന് രാഹുൽ ഈശ്വർ. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും സഹോദര തുല്ല്യരാണ് അതിന് ശേഷമാണ് മറ്റു രാജ്യത്തെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചങ്ങരംകുളത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. അയ്യപ്പ ധർമ സേനയിൽ നിന്ന് തന്നെ പുറത്താക്കിയെന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും തന്റെ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. പൗരത്വനിയമത്തിനെതിരെ മുസ്ലിം സമൂഹത്തിന് ഐക്യദാർഢ്യം അറിയിച്ച് അയ്യപ്പ ധർമ്മ സേന ഉത്തരമേഖല സെക്രട്ടറി സുനിൽ വളയംകുളം ചങ്ങരംകുളത്ത് ആരംഭിച്ച 24 മണിക്കൂർ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു രാഹുൽ ഈശ്വർ.

പൗരത്വബിൽ വിഷയത്തിൽ ചങ്ങരംകുളത്തെ നിരാഹാര സത്യാഗ്രഹത്തിൽ പങ്കെടുത്ത രാഹുൽ ഈശ്വറിനെ അയ്യപ്പ ധർമ്മസേന സസ്പെൻഡ് ചെയ്തിരുന്നു. കേന്ദ്രസർക്കാർ പരിഷ്‌കരിച്ച് നടപ്പിലാക്കിയ പൗരത്വബിൽ മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും വിഷയത്തിൽ മുസ്ലിം വിഭാഗത്തിന്റെ ആശങ്ക പരിഹരിക്കുന്നതിനും മതസൗഹാർദ്ദം നില നിർത്തുന്നതിനുമാണെന്നാരോപിച്ച് അയ്യപ്പ ധർമ്മസേന ഉത്തരമേഖല സെക്രട്ടറി സുനിൽ വളയംകുളം നടത്തുന്ന നിരാഹാര സമരത്തിൽ പങ്കെടുത്തതിനാണ് രാഹുൽ ഈശ്വറിനെ അയ്യപ്പധർമ്മ സേന ഭാരവാഹിത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തത്. ചങ്ങരംകുളത്ത് നടന്ന സമരപരിപാടിയിൽ അയ്യപ്പ ധർമ്മനക്ക് ഒരുതരത്തിലുള്ള പങ്കുമില്ലെന്നും ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.

അതേസമയം, സുനിൽ വളയംകുളത്തിന്റെ നിരാഹാരസമരം ചങ്ങരംകുളത്ത് തുടങ്ങി. പൗരത്വനിയമം മതങ്ങളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും നിയമം മുസ്ലിം വിഭാഗങ്ങളിൽ ഉണ്ടാക്കിയ പ്രയാസത്തിൽ പങ്ക് ചേർന്ന് പ്രദേശത്ത് മതസൗഹാർദ്ദ അന്തരീക്ഷം നില നിർത്തുന്നതിനും വേണ്ടി അയ്യപ്പധർമ സേന ഉത്തരമേഖല സെക്രട്ടറി കൂടിയായ സുനിൽ വളയംകുളം ആണ് ചങ്ങരംകുളത്ത് 24 മണിക്കൂർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്.ചങ്ങരംകുളം ടൗൺ ജുമാമസ്ജിദ് ഖത്തീബ് സുനിലിനും സഹപ്രവർത്തകർക്കും ദേശീയ പതാക കൈമാറി.തുടർന്ന് വിവിധ രാഷ്ട്രീയ മത സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ എത്തിയാണ് നിരാഹാര സമരത്തിന് തുടക്കമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP