'നെയ്മർ പെണ്ണുപിടിയനാണ്, പ്ലേബോയ്, അയാൾക്ക് 18 ഭാര്യമാരുണ്ട്; ഒരു പെണ്ണിന്റെ ശരീരത്തിൽനിന്ന് അടുത്ത പെണ്ണിലേക്ക് ചാടുകയാണ്; അടിസ്ഥാന വിദ്യഭ്യാസമില്ല, പക്ഷേ കള്ളുകുടിക്കാനറിയാം''; സുപ്പർതാരം നെയ്മറിനെ അധിക്ഷേപിച്ച് റഹ്മത്തുള്ള ഖാസിമി; ഇസ്ലാമിക പണ്ഡിതൻ എയറിൽ!

എം റിജു
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ജ്യൂസ് മൗലവി എന്ന് അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതാണ് റഹ്മത്തുള്ള ഖാസിമി മൂത്തേടം. ജ്യൂസ് യഹൂദന്മാരാണ് ഉണ്ടാക്കിയതെന്നും അത് കൂടിക്കരുതെന്നും ഒരു പ്രസംഗത്തിൽ പറഞ്ഞതിന്റെ പേരിൽ ഇയാളെ സോഷ്യൽ മീഡിയ എയറിലാക്കിയിരുന്നു. ഇപ്പോഴിതാ ബ്രസീൽ സൂപ്പർ താരം നെയ്മറിനെ, പെണ്ണുപിടിയനെന്നും, വിദ്യാഭ്യാസമില്ലാത്തവനെന്നും, കള്ളുകുടിയനെന്നും പറഞ്ഞ് അധിക്ഷേപിക്കുന്ന ഖാസിമിയുടെ മറ്റൊരു പ്രസംഗ ശകലം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കയാണ്. ഇതോടെ ഈ ഇസ്ലാമിക പണ്ഡിതനെതിരെ അതിരൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. നെയ്മർ എന്ന മഹാനായ ഫുട്ബോൾ പ്രതിഭയുടെ വ്യക്തിജീവിതത്തിൽ തലയിടുന്നതിന് പകരം, നമ്മുടെ നാട്ടിലെ ഉസ്താദുമാർ കുട്ടികൾക്ക് നേരെ നടത്തുന്ന ലൈംഗിക പീഡനം തടയാൻ ഖാസിമിക്ക് ശ്രമിച്ചുകൂടെ തുടങ്ങിയ രൂക്ഷമായ വിമർശനങ്ങളാണ് ഇദ്ദേഹത്തിന് നേരെ ഉയരുന്നത്.
ഈ ലോകകപ്പ് തുടങ്ങിയശേഷം ഇത് എത്രയോ തവണയാണ്, ഇസ്ലാമിക പണ്ഡിതർ ഫുട്ബോൾ താരങ്ങൾക്കെതിരെ രംഗത്ത് എത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. തുടകാണിച്ചുകൊണ്ടുള്ള ഫുട്ബോൾ കളി അനിസ്ലാമികം ആണെന്നും ഇത്തരക്കാരുടെ കട്ടൗട്ട് വെക്കുന്നവർക്ക് നരകതത്തിൽ ശിക്ഷ കിട്ടുമെന്നുമായിരുന്നു, മുജാഹിദ് പണ്ഡിതൻ റഫീഖ് സലഫി പറഞ്ഞിരുന്നത്. സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ആകട്ടെ, അമിതമായ ഫുട്ബോൾ ഭ്രാന്ത് നിയന്ത്രിക്കണമെന്നും യുവാക്കൾ നിസ്ക്കാര അടക്കമുള്ള കാര്യങ്ങളിൽനിന്ന് വിട്ട് നിൽക്കരുത് എന്നും പറഞ്ഞിരുന്നു. അതുപോലെ പോർച്ചുഗൽ അടക്കമുള്ള അധിനിവേശരാജ്യങ്ങളുടെ പതാക സ്ഥാപിക്കുന്നതിനെതിരെ നാസർ ഫൈസി കൂടത്തായി രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കൂടെയാണ് ഇപ്പോൾ റഹ്മത്തുള്ള ഖാസിമിയുടെ നെയ്ര്മർ അധിക്ഷേപവും ഉണ്ടായിരിക്കുന്നത്.
'നെയ്മർ വെറും പെണ്ണ് പിടയൻ'
നൗഷാദ് ബാഖവിയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'ആരാണ് നെയ്മർ, നെയ്മർ ദസിൽവാസ് സാന്റോസ് ജൂനിയർ, എന്നാണ് അയാളുടെ മുഴുവനും പേര്. 1992 ഫെബ്രുവരി അഞ്ചിന് ബ്രസീലിലെ മോദിഡാസ്ക്രൂഡെസിൽ ജനി ച്ചു. 1999ൽ കളി ആരംഭിച്ചു, 7ാം വയസ്സിൽ. അടിസ്ഥാന വിദ്യാഭ്യാസമില്ല. കള്ളുകുടിക്കാനറിയാം, നെയ്മറിന്. ഇവർ മുഴുവനും പച്ച കുത്തിയവർ ആണ്. വലത്തെ ചുമലുമുതൽ, താഴെവരെ ഒരു പെണ്ണിന്റെ മുടി അഴിച്ചിട്ട രൂപം പച്ച കുത്തിയിരിക്കയാണ്. ഇവർ മൊത്തം പച്ചകുത്തിയവർ ആണ്. പച്ചകുത്തുന്നുവർക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും. ഇതൊന്നും ഇവർക്ക് ബാധകമല്ല. അടിസ്ഥാന വിവരംപോലും ഇവർക്കില്ല. 30 വയസ്സ്. 18 സ്ത്രീകൾ ഭാര്യമാരായിട്ടുണ്ട്. എക്സ് ഗേൾ ഫ്രണ്ടസ്. ഒരു പെണ്ണിൽ കുട്ടി ജനിച്ചിട്ടുമുണ്ട്. പതിനെട്ട് ഭാര്യമാർ ഇപ്പോഴുണ്ട്, 2021ലെ കണക്കാണിത്. പിന്നീട് എത്രയാണെന്ന് അറിയില്ല. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ സണ്ണിൽ 2021 എപ്രിൽ 10ന് വന്ന റിപ്പോർട്ട് ആണിത്. എന്താ റിപ്പോർട്ട്. പ്ലേബോയ്, പ്ലേബോയ്... പ്ലേബോയ് എന്ന പ്രയോഗം തന്നെ, ഒരു പെണ്ണിന്റെ ശരീരത്തിൽനിന്ന് അടുത്തപെണ്ണിലേക്ക് ചാടുന്ന യുവാക്കൾക്ക്, ഇംഗ്ലീഷുകാർ വിളിക്കുന്ന പേരാണ്. കളിയൻ... കളിയൻ. പ്ലേബോയിയും ഒരു പെണ്ണിൽനിന്ന് മറ്റൊരു പെണ്ണിലേക്ക് ചാടി നടക്കുന്നവനും, പിസ്ജി ക്ലബിന്റെ സ്റ്റാറുമായ നെയ്മറിന്റെ ഗേൾഫ്രണ്ടുമാരുടെ മാലയാണ് ഇവർ കൊടുത്തിരിക്കുന്നത്. മാല എന്ന് നമ്മൾ പറയുന്നത് ഒരുപാട് എണ്ണത്തിനാണ്. ''- ഇങ്ങനെയാണ് റഹ്മത്തുള്ള ഖാസിമി നെയ്മറിനെ ആക്ഷേപിക്കുന്നത്.
'ജ്യൂസ് കണ്ടുപിടച്ചത് യഹൂദന്മാർ'
നേരത്തെ ജ്യൂസ് കണ്ടുപിടിച്ചത് യഹൂദന്മാരാണെന്നും അതിനാൽ അത് കുടിക്കരുതെന്നും റഹ്മത്തുള്ള ഖാസിമി ത പറയുന്നത് വൻ വിവാദമായിരുന്നു. ഖാസിമിയുടെ പ്രചരിക്കുന്ന പ്രസംഗത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെയാണ്.'' തിന്നുന്നത് എന്ത് വേണം പറ. ചവച്ച് കുടിക്കണം, ജ്യൂസ് കുടിക്കരുത്. എന്തുകൊണ്ട്, പഴം യാതൊരു കാരണവശാലും വെള്ളത്തോട് യോജിക്കില്ല. ജ്യൂസ് എന്നഒരു വർഗമുണ്ടല്ലോ. അവർ നമ്മുടെ ശത്രുക്കളല്ലേ. അവരാണ് ജ്യൂസ് കണ്ടുപിടിച്ചത്. ജ്യൂസ് എന്നാൽ യഹൂദന്മാർ. ജ്യൂസ് കൊണ്ടുന്നവർ ആരാ. ജ്യൂസ്. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. ജ്യൂസ് ലോകത്ത് പണ്ടുണ്ടായിരുന്നില്ല. ജ്യൂസ് കൊണ്ടുവന്നവർ ജ്യൂസ്. മിഡിൽ ഈസ്റ്റിൽ ജ്യൂസ് കൊണ്ടുവന്നവർ ആരാ. ജ്യൂസ്. യഹൂദന്മാർ. ജ്യൂസ് കഴിക്കാനേ പാടില്ല''- ഇതോടെയാണ് അദ്ദേഹത്തിന് ജ്യൂസ് മൗലവി എന്ന വിളിപ്പേര് വീണത്.
എന്നാൽ ഇപ്പറഞ്ഞതൊന്നും പൊട്ട അബദ്ധങ്ങൾ ആണ് എന്നതാണ് വസ്തുത. ജ്യൂസ് എന്നത് യഹൂദന്മാരുടെ കണ്ടെത്തൽ അല്ല. അത് മിഡിൽ ഈസ്റ്റിൽ കൊണ്ടുവന്നവരും അവർ അല്ല. ജ്യൂസിന് ഒരു പിതാവിന്റെ ആവശ്യമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരാണികകാലം തൊട്ടെ പഴച്ചാറുകൾ ഉപയോഗിക്കുന്നുണ്ട്. പഴം വെള്ളത്തോട് യോജിക്കില്ല എന്ന് ഖാസിമി പറഞ്ഞതും പൊട്ടത്തെറ്റാണെന്ന് വസ്തുക. ഇതോടെ നവമാധ്യമങ്ങളിൽ ട്രോളുകളും സജീവമാണ്. 'ബിയർ കണ്ടെത്തിയത് ബീരാൻ, അതിനാൽ കുടിക്കാം' എന്നൊക്കെയായ ട്രോളന്മാർ ഖാസിമിയെ എടുത്തു കുടയുകയാണ്.
ഖസാക്ക് അശ്ളീല കൃതി
ഖസാക്കിന്റെ ഇതിഹാസവും രണ്ടാമൂഴവുമൊക്കെ അശ്ളീല പുസ്തങ്ങൾ ആണെന്നും ഇതൊന്നും വായിക്കരുതെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസംഗം വൻ വിവാദമായിരുന്നു. ഖസാക്കിലെ രവി സ്ത്രീകളെ വ്യഭിചരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവൻ ആണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതുപോലെ തന്നെ കോണി സ്വർഗത്തിലേക്കുള്ള വഴിയാണെന്നും, സത്രീകൾ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് അനിസ്ലാമികമാണെന്നും പറഞ്ഞത് അദ്ദേഹത്തിന് തിരുത്തേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്.
'കോണി സ്വർഗത്തിലേക്കുള്ള കോണിയാണ് എന്ന് ഞാൻ ഒരുസ്ഥലത്ത് പ്രസംഗിച്ചത് വാട്സ്ആപ്പിൽ ആരോ വലിയ വിഷയമാക്കിയെന്നുകേട്ടു. ഞാനത് പറഞ്ഞത് നിങ്ങൾ വളരെ ഗൗരവമായി അത് ചിന്തിക്കണം. ഞാനൊരു ലീഗിന്റെ ലാഭംകൊണ്ട് ജീവിക്കുന്ന ആളല്ല. ഞാൻ ലീഗുകൊണ്ട് ഭൗതികമായ ലാഭം ഇന്നുവരെ കിട്ടിയിട്ടില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. ഒരു പ്രതിസന്ധിഘട്ടംപോലും എനിക്കുണ്ടായിട്ടുണ്ട്. ലീഗിന്റെ ഒരു സഹായംതേടിയിട്ടുമില്ല എന്നെ സഹായിച്ചിട്ടുമില്ല. എനിക്ക് അത് ആവശ്യവുമില്ല.
ഞാനിത് ഉദേശിക്കുന്നത് ലീഗിന്റെ കോണി ബഹുമാനപ്പെട്ട പൂക്കോയതങ്ങൾ ചാരിയകോണിയാണ്. അത് സ്വർഗത്തിലേക്കുള്ള കോണിയാണ്. പൂക്കോയതങ്ങൾ ഈ ഉമ്മത്തിന്റെ ഒരു വലിയ്യാണ് എന്ന് എന്റെ വിശ്വാസമാണ്. എനിക്ക് ഇവിടെ എന്റെ വിശ്വാസം കൊണ്ടുനടക്കാനുള്ള സ്വാതന്ത്യമുണ്ട്. ബാഫഖിതങ്ങൾ ചാരിയ കോണിയാണ്. അതും സ്വർഗത്തിലേക്കുള്ള കോണിയാണ്. ഇസ്മാഇൽ സാഹിബ് ചാരിയ കോണിയാണ്. അതും സ്വർഗത്തിലേക്കുള്ള കോണിയാണ് എന്നാണ് എന്റെ വിശ്വാസം. കാരണം അവരൊക്കെ ദുനിയാവിന് വേണ്ടി അധ്വാനിച്ചവരല്ല. ഉള്ളതെല്ലാം സമുദായത്തിന് നൽകി സമുദായത്തിന് വേണ്ടി സമർപിച്ചു. ഉപ്പ് വെള്ളത്തിൽ ലയിച്ചതുപോലെ സമുദായത്തിന് വേണ്ടി ഉരുകിത്തീർന്ന് മരിച്ചുപോയ ആളുകളാണ്. അവർ ചാരിയ കോണിയാണ് ഞാനീകാണുന്ന കോണി. അത് പാണക്കാട് സയ്യിദ് കുടുംബം പിടിക്കുന്ന കാലത്തോളം ഞാനത് പിടിക്കും. കാരണം അത് എന്താണെങ്കിലും തമ്മിൽഭേദവുമാണ്. അവർ മുത്ത് നബിയുടെ പേരക്കുട്ടികളാണ്. പിന്നെ ഇവിടെ കേരളീയ നേതൃത്വത്തിൽ ഇന്ന് പാണക്കാട് നേതൃത്വത്തെപ്പോലെ സാമൂഹ്യരംഗത്ത് നേതൃത്വമാക്കാൻ പറ്റിയ ഒരു വിഭാഗം ഇല്ല എന്ന് എനിക്ക് ഉറച്ചവിശ്വാസം ഉണ്ട്.'- ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം തടിയൂരിയത്.
മുസ്ലിം സ്ത്രീകൾ തെരഞ്ഞെുടുപ്പിൽ മൽസരിക്കുന്നത് അനിസ്ലാമികമാണെന്ന് പറഞ്ഞും ഇയാൾ വിവാദത്തിൽപെട്ടു. പക്ഷേ പിന്നീട് അദ്ദേഹം ഇത് തിരുത്തി. നിലവിലെ സാഹചര്യത്തിൽ ഈ നിയമങ്ങൾ ഉണ്ടാക്കിയത് മുസ്ലീങ്ങൾ അല്ലെന്നും അതിനാൽ ഇസ്ലാമിക പ്രബോധനം നൽകിയതിനുശേഷം സ്ത്രീകളെ ഇവിടെ തെരഞ്ഞെടുപ്പ് രംഗത്ത് ഇറക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു
- TODAY
- LAST WEEK
- LAST MONTH
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി; ശേഷം കിടന്നുറങ്ങി ഡ്രൈവർ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം ഇതാണ്
- ഭർത്താവിന്റെ രഹസ്യബന്ധം ഫോണിൽ നിന്നും പൊക്കി യുവതി; ഭർത്താവിനെ പിന്തുടർന്ന് വേശ്യാലയത്തിലെത്തി യുവതിയെ തല്ലി അവശയാക്കി ഭാര്യ: വീഡിയോ കാണാം
- ചെറിയ ചെറിയ നേട്ടങ്ങൾ പോലും പൊടിപ്പും തൊങ്ങലും വെച്ച് കൊട്ടിഘോഷിക്കുന്ന ബഹുഭൂരിപക്ഷത്തിനിടയിൽ ധീരനായ ഒരു മേജറെ രാജ്യത്തിന് സമർപ്പിച്ച വീര മാതാവ്; പി എസ് സി ഓഫീസിന്റെ ഏതെങ്കിലും ഭാഗത്ത് നിശബ്ദമായി തന്റെ കർത്തവ്യങ്ങൾ നിറവേറ്റുന്ന സുശീല; മകൻ സൈന്യത്തിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും അധ്വാന വഴിയിൽ അമ്മ; ഇത് ഒരു അപൂർവ്വ സ്നേഹ ഗാഥ
- ഉയർന്ന ശമ്പളം മോഹിച്ച് ഒമാനിലെത്തി; നേരിട്ടതുകൊടിയ പീഡനം; അടിക്കും ഇടിക്കുമൊപ്പം സിഗസ്റ്റ് കൊണ്ട് പൊള്ളിച്ചും ആ വീട്ടുകാർ വേദനിപ്പിച്ചു; ഒടുവിൽ ജയിലിലും അടച്ചു; വാട്സാപ്പിൽ ശിവശങ്കർ കണ്ടത് നിർണ്ണായകമായി; രക്ഷകന്റെ റോളിലെത്തിയത് ജി കൃഷ്ണകുമാർ; രണ്ടു വർഷത്തിന് ശേഷം 43-കാരി തിരുവനന്തപുരത്തെത്തി; റെജീന രക്ഷപ്പെടുമ്പോൾ
- ഓഹരി നിക്ഷേപകർക്ക് നഷ്ടമായത് 10.73 ലക്ഷം കോടി; ഉടമയുടെ ആസ്തിയും തകർന്നടിയുന്നു; ആരോപണങ്ങളിൽ സെബിയും അന്വേഷണത്തിന് തയ്യാറായേക്കും; ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളി വിടുമോ അദാനിക്കെതിരായ ആരോപണങ്ങൾ; വിഴിഞ്ഞവും വിമാനത്താവളവും വരെ പ്രതിസന്ധിയിലാകാൻ സാധ്യത; ഹിൻഡൻബർഗിൽ ചർച്ച തുടരുമ്പോൾ
- പോളണ്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം; മരണമടഞ്ഞത് പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം; ജോലി ചെയ്തിരുന്നത് പോളണ്ടിലെ ഐഎൻജി ബാങ്കിൽ; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'വാഴക്കുല' വൈലോപ്പിള്ളിയുടേതാക്കിയ ചിന്ത ഒറ്റക്കല്ല! മറ്റുള്ളവരുടെ ലേഖനങ്ങൾ അക്ഷരത്തെറ്റുകളോടെ കോപ്പിയടിച്ച് ഡോക്ടറേറ്റ് വാങ്ങിയ കെ ടി ജലീൽ; തെറ്റുകളിൽ മനം നൊന്ത് ഇനി തന്റെ പുസ്തകം ഗവേഷണം ചെയ്യരുതെന്ന് പറഞ്ഞ ചുള്ളിക്കാട്; സുനിൽ പി ഇളയിടം വരെ സംശയത്തിൽ; കേരളത്തിലെ ഗവേഷണ പ്രബന്ധങ്ങൾ ഏറെയും അബദ്ധവും വ്യാജവും
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- 'നമ്പൂതിരിയുടെ സദ്യ വേണം, ആദിവാസിയുടെ സദ്യ വേണ്ട, ഭക്ഷണത്തിലും അയിത്തം കൽപിച്ചാണ് നാം ജീവിക്കുന്നത്; ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഭരണഘടന പിന്തള്ളപ്പെട്ട് കൊണ്ടിരിക്കുന്നു': പഴയിടം ഫെയിം അരുൺ കുമാർ വീണ്ടും
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്