Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരന്റെ സുഹൃത്തുക്കൾ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് പിന്മാറി വധു; മകളെ ബഹുമാനിക്കാത്ത പുരുഷനെ വിവാഹം കഴിക്കാൻ നിർബന്ധിക്കാൻ ആവില്ലെന്ന് വധുവിന്റെ പിതാവും; വിവാഹ റാഗിങ്ങിൽ ഒരു ബന്ധം കൂടി പൊളിയുമ്പോൾ

വരന്റെ  സുഹൃത്തുക്കൾ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി; വിവാഹത്തിൽ നിന്ന് പിന്മാറി വധു; മകളെ ബഹുമാനിക്കാത്ത പുരുഷനെ വിവാഹം കഴിക്കാൻ നിർബന്ധിക്കാൻ ആവില്ലെന്ന് വധുവിന്റെ പിതാവും; വിവാഹ റാഗിങ്ങിൽ ഒരു ബന്ധം കൂടി പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബറേലി: കേരളത്തിടലടക്കം വ്യാപകമാണ് കല്യാണ റാഗിങ് എന്ന് അറിയപ്പെടുന്ന കോപ്രായങ്ങൾ. എന്നാൽ യുപിയിൽ ഇതുമൂലം ഒരു വിവാഹം മുടങ്ങിയിരിക്കയാണ്.വരന്റെ സുഹൃത്തുക്കൾ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാൻ നിർബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു.

ബറേലി സ്വദേശിയാണ് വരൻ. വധു കനൗജ് സ്വദേശിയും. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയിൽ എത്തി. വരന്റെ ചില സുഹൃത്തുക്കൾ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇതേത്തുടർന്ന് ഇരുപക്ഷവും തമ്മിൽ തർക്കമായി. കല്യാണം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാൻ തീരുമാനിക്കുകയും ചെയ്തു.

വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നൽകിയിരുന്നു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചതിനെ തുടർന്ന് ഇരുപക്ഷവും ഒത്തുതീർപ്പിലെത്തി. ഞായറാഴ്ച, വരന്റെ കുടുംബം വിവാഹത്തിനു വീണ്ടും താൽപര്യമറിയിച്ചെങ്കിലും വധു വിസമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP