Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഫേൽ ഇടപാടിലെ കള്ളക്കളിക്ക് കൂടുതൽ തെളിവുകൾ പുറത്ത്; കരാറിൽ നിന്ന് അഴിമതിവിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കി; സുപ്രീംകോടതിയിൽ റിപ്പോർട്ടു നൽകിയപ്പോൾ ഈ വിവരങ്ങളും മറച്ചു വെച്ചു; സിഎജി റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാനിരിക്കെ കേന്ദ്രത്തെ വെട്ടിലാക്കി വീണ്ടും തെളിവുകൾ; നാഴികയ്ക്ക് നാൽപ്പതു വട്ടം അഴിമതിക്കെതിരെ പ്രസംഗിക്കുന്ന മോദിയുടെ പൊയ്മുഖം പുറത്തുവരുന്നു

റഫേൽ ഇടപാടിലെ കള്ളക്കളിക്ക് കൂടുതൽ തെളിവുകൾ പുറത്ത്; കരാറിൽ നിന്ന് അഴിമതിവിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കി; സുപ്രീംകോടതിയിൽ റിപ്പോർട്ടു നൽകിയപ്പോൾ ഈ വിവരങ്ങളും മറച്ചു വെച്ചു; സിഎജി റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാനിരിക്കെ കേന്ദ്രത്തെ വെട്ടിലാക്കി വീണ്ടും തെളിവുകൾ; നാഴികയ്ക്ക് നാൽപ്പതു വട്ടം അഴിമതിക്കെതിരെ പ്രസംഗിക്കുന്ന മോദിയുടെ പൊയ്മുഖം പുറത്തുവരുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുപിഎ സർക്കാറിന്റെ അഴിമതിക്കെതിരെ ഘോഷഘോരം പ്രസംഗിച്ചു കൊണ്ടാണ് നരേന്ദ്ര മോദി അധികാരത്തിൽ എത്തിയത്. അധികാരത്തിൽ എത്തിയ ശേഷം താൻ ചെയ്ത അഴിമതി ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടൂ എന്ന് ആവർത്തിച്ചു കൊണ്ടാണ് മോദി രംഗത്തെത്തിയത്. മോദിയുടെ വെല്ലുവിളിക്ക് പിന്നാലെ തന്നെ റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്തുവരുന്നിരുന്നു. റഫേൽ ഇടപാടിന് വേണ്ടി മോദി സമാന്തരമായി ഇടപെടൽ നടത്തിയതിൽ വിയേജിപ്പു രേഖപ്പെടുത്തി കൊണ്ടു പ്രതിരോധ സെക്രട്ടറി എഴുതി കത്താണ് പുറത്തുവന്നത്. ദ ഹിന്ദു പത്രം പുറത്തുവിട്ട വാർത്ത വിവാദങ്ങൾക്ക് വഴിവെച്ചു. ഇപ്പോൾ മോദിയെ വെട്ടിലാക്കി കൂടുതൽ വിവരങ്ങളും പുറത്തുവന്നു.

റഫാൽ കരാറിൽ കേന്ദ്രസർക്കാർ ഇടപെട്ടതിന് കൂടുതൽ തെളിവുകളാണ് പുറത്തുവന്നത്. കരാറിൽനിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടൽ നടന്നാൽ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് ദി ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടിരിക്കുന്നത്. അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്നവർ എന്തിനാണ് ഈ കരാറിൽ അഴിമതി വിരുദ്ധ ചട്ടം ഒഴിവാക്കിയത് എന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ഇക്കാര്യം മറച്ചുവച്ചാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.

റഫാൽ ഇടപാട് സംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാനിരിക്കെയാണ് നിർണായക തെളിവുകൾ പുറത്തുവന്നത്. കരാറിൽ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടൽ ഉണ്ടാവുകയോ വീഴ്ചകൾ സംഭവിക്കുകയോ ചെയ്താൽ കമ്പനിയിൽനിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നൽകിയത്. ഇതുപ്രകാരം കരാറിൽ എന്തെങ്കിലുംതരത്തിലുള്ള അനധികൃത ഇടപെടൽ നടന്നാൽ ദസ്സോ ഏവിയേഷനിൽനിന്നോ എം.ബി.ഡി.എയിൽനിന്നോ പിഴ ഈടാക്കാനാകില്ല. അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെ മോദി സർക്കാർ ഇത്തരത്തിൽ അഴിമതിവിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കാൻ ഒത്താശ ചെയ്തെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

നിയമ വിരുദ്ധമായി ഗവൺമെന്റ് ഇക്കാര്യത്തിൽ ഇളവുകൾ അനുവദിച്ചതായി എൻ റാമിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റർ ഗവൺമെന്റ് കരാറിൽ ഒപ്പുവയ്ക്കുന്നതിന് മുമ്പായി എസ്‌ക്രോ അക്കൗണ്ട് വഴി പണം അയച്ചു. ഡിഫൻസ് പ്രൊക്യൂർമെന്റ് പ്രൊസീജിയറിലെ (ഡിപിപി) ഏജന്റ്സ് കമ്മീഷൻ, ബാഹ്യ സ്വാധീനങ്ങൾ, റാഫേൽ നിർമ്മാതാക്കളായ ദസോൾട്ട് ഏവിയേഷന്റേയും എംബിഡിഎ ഫ്രാൻസിന്റേയും കമ്പനി അക്കൗണ്ട് ആക്സസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ സപ്ലൈ പ്രോട്ടോക്കോളിൽ നിന്ന് സർക്കാർ ഒഴിവാക്കി. ഇന്ത്യൻ വ്യോമസേനയ്ക്കുള്ള ആയുധങ്ങൾ സപ്ലൈ ചെയ്യുന്നത് കരാർ പ്രകാരം എംബിഡിഎ ഫ്രാൻസ് ആണ്.

മനോഹർ പരീഖർ പ്രതിരോധ മന്ത്രിയായിരിക്കെ 2016 സെപ്റ്റംബറിൽ പരീഖറിന്റെ അധ്യക്ഷതയിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം ചേരുകയും എജിഎയിൽ (ഇന്റർ ഗവൺമെന്റ് എഗ്രിമെന്റ്) എട്ട് മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. സപ്ലൈ പ്രോട്ടോക്കോളിലും ഓഫ് സെറ്റ് ഷെഡ്യൂളുകളിലും മാറ്റം വരുത്തി. ഐജിഎയ്ക്കും അനുബന്ധ രേഖകൾക്കും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയതിന് ശേഷമായിരുന്നു ഇത്. 2016 ഓഗസ്റ്റ് 24നാണ് കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചത്. കോൺഗ്രസ് കാലത്തേതിൽ നിന്ന് വ്യത്യസ്തമായി അഴിമതി തടയുന്നതിനായി തങ്ങൾ ഇടനിലക്കാരെ കരാറിന്റെ ഭാഗമാക്കാറില്ല എന്ന മോദി സർക്കാരിന്റെ വാദത്തിന്റെ മുനയൊടിക്കുന്ന വിവരമാണ് തങ്ങൾ പുറത്തുവിടുന്നത് എന്ന് ദ ഹിന്ദു അവകാശപ്പെടുന്നു.

എട്ട് മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ ഡിഎസി മെംബർ സെക്രട്ടറി വൈസ് അഡ്‌മിറൽ അജിത് കുമാറിന്റെ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ഫ്രാൻസ് ഗവൺമെന്റുകൾ തമ്മിലുള്ളതാണ് ഐജിഎ. അതേസമയം സപ്ലൈ പ്രോട്ടോക്കോൾ സ്വകാര്യ കമ്പനികളായ ദസോൾട്ടിനും എംബിഡിഎയ്ക്കും ബാധ്യതയുള്ളതാണ്. പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ കരാർ വിലപേശലിലെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലുകൾക്കെതിരെ അറിയിച്ച വിയോജിപ്പിൽ നെഗോഷിയേറ്റിങ് ടീം അംഗങ്ങളായിരുന്ന മൂന്ന് പേർ കോസ്റ്റ് അഡൈ്വസർ എംപി സിങ്, ഫിനാൻസ് മാനേജർ എആർ സുലെ, ജോയിന്റ് സെക്രട്ടറി രാജീവ് വർമ എന്നിവർ ശക്തമായ എതിർപ്പാണ് ഐജിഎയ്ക്ക് കീഴിൽ സപ്ലൈയർസുമായുള്ള നേരിട്ടുള്ള ഇടപാടിനെതിരെ രേഖപ്പെടുത്തിയത്.

റഫാൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടൽ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച നടത്തിയത് രാജ്യതാത്പര്യങ്ങൾ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്. എന്നാൽ ഈ വെളിപ്പെടുത്തൽ തെറ്റാണെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം. മുഴുവൻ വസ്തുതയും ഉൾപ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറിൽ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP