Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാട്ടത്തിനെടുത്ത് കാടഫാം തുടങ്ങിയത് തിരുമല പെരികാവിൽ; ലോക്ക് ഡൗണിൽ മുട്ട വിപണനം മുടങ്ങിയപ്പോൾ കാടകൾക്കുള്ള ഫീഡ് കിട്ടാതെയായി; മുട്ടകൾ പുറത്തുകൊടുക്കാൻ കഴിയാത്തപ്പോൾ സൗജന്യമായി നൽകി; ഫാം അടച്ചുപൂട്ടും മുമ്പ് സോഷ്യൽ മീഡിയയിൽ നൽകിയത് സഹായഭ്യർഥന; സന്ദേശം വൈറലായപ്പോൾ ഓർഡറുകൾ മുൻപത്തെക്കാൾ കൂടുതൽ; കാട കർഷകനായ റോണി പറയുന്നതുകൊറോണ കാലത്തെ അതിജീവനത്തിന്റെ കഥ

പാട്ടത്തിനെടുത്ത് കാടഫാം തുടങ്ങിയത് തിരുമല പെരികാവിൽ; ലോക്ക് ഡൗണിൽ മുട്ട വിപണനം മുടങ്ങിയപ്പോൾ കാടകൾക്കുള്ള ഫീഡ് കിട്ടാതെയായി; മുട്ടകൾ പുറത്തുകൊടുക്കാൻ കഴിയാത്തപ്പോൾ സൗജന്യമായി നൽകി; ഫാം അടച്ചുപൂട്ടും മുമ്പ് സോഷ്യൽ മീഡിയയിൽ നൽകിയത് സഹായഭ്യർഥന; സന്ദേശം വൈറലായപ്പോൾ ഓർഡറുകൾ മുൻപത്തെക്കാൾ കൂടുതൽ; കാട കർഷകനായ റോണി പറയുന്നതുകൊറോണ കാലത്തെ അതിജീവനത്തിന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ കാലം പറയുന്നത് സ്‌നേഹപൂർവമായ കൈകോർക്കലുകളുടെയും കൂട്ടായ്മയുടെയും കഥകളാണ്. ഇത്തരം സ്‌നേഹപൂർവമായ കൈകോർക്കൽ അടച്ചുപൂട്ടാൻ പോയ സ്വന്തം ബിസിനസിനു പുനരുജ്ജീവനം നൽകിയ കഥയാണ് തിരുവനന്തപുരത്തുകാരനായ റോണി പറയുന്നത്. അടച്ചു പൂട്ടാൻ തുടങ്ങിയ കാട ഫാമിന് പുനരുജ്ജീവനം നൽകിയതിന് ഈ കൊറോണ കാലത്ത് സോഷ്യൽ മീഡിയയോട് കടപ്പെട്ടിരിക്കുന്നുവെന്നുമാണ് റോണി പറയുന്നത്. സോഷ്യൽ മീഡിയകൾ വഴി നടത്തിയ സഹായാഭ്യർത്ഥനകൾ ഫലം കണ്ടതോടെയാണ് അടച്ചു പൂട്ടാൻ തീരുമാനിച്ച തിരുമല പെരികാവിലെ അയ്യായിരം കടകളുള്ള ഫാം അടയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകാൻ റോണിക്ക് കഴിഞ്ഞത്.

ലോക്ക് ഡൗൺ വന്നപ്പോൾ മുട്ടകളുടെ വിൽപ്പന മുടങ്ങി. കാടകൾക്ക് നൽകുന്ന ഫീഡ് കിട്ടാനും ഇല്ലാതെയായി. ഇതോടെയാണ് ബിസിനസ് നിർത്തി കാടകളെ സ്വതന്ത്രമാക്കാൻ റോണി തീരുമാനിച്ചത്. പക്ഷെ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ച് റോണി നൽകിയ സന്ദേശം ഫാമിന് രക്ഷയായി. മുട്ടകൾ ഇപ്പോൾ ആവശ്യാനുസരണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. കാട മുട്ടകൾ ചോദിക്കുന്നവർക്ക് ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമാണ് റോണിക്ക് നൽകാൻ കഴിയുന്നത്. അടച്ചു പൂട്ടാൻ തുടങ്ങിയ ബിസിനസിനു കൊറോണ കാലത്ത് പുനരുജ്ജീവനം ലഭിച്ചപ്പോൾ റോണിക്ക് സ്വന്തം ജീവിതം രക്ഷപ്പെട്ട പ്രതീതി കൂടിയായി. കൊറോണ കാലത്ത് ഇങ്ങിനെ സംഭവിക്കും എന്ന് ഈ ഫാം ഉടമ ഒട്ടും കരുതിയിരുന്നുമില്ല. എന്തായാലും തന്നെ തുണച്ച സോഷ്യൽ മീഡിയയ്ക്ക് ഇപ്പോൾ റോണി നന്ദി രേഖപ്പെടുത്തുകയാണ്.

ലോക്ക് ഡൗൺ കാരണം ഷോപ്പുകൾ അടഞ്ഞതോടെ മുട്ടകളുടെ വിപണനം അടഞ്ഞു. കാട മുട്ടകൾ കുമിഞ്ഞു കൂടിയപ്പോൾ അത് പുറത്ത് എത്തിക്കാൻ കഴിയാതെ വന്നതോടെയാണ് കാടകളെ തുറന്നു വിട്ടു ഫാം പൂട്ടാൻ റോണി തീരുമാനിച്ചത്. ഫ്രഷ് കാടമുട്ടകൾ ഉണ്ട്. വിപണനത്തിനു കഴിയുന്നില്ല. ആവശ്യം വേണ്ടവർ വിളിച്ചുപറഞ്ഞാൽ കാട മുട്ട എവിടെയായാലും എത്തിക്കാം എന്ന സന്ദേശമാണ് സോഷ്യൽ മീഡിയകൾ വഴി റോണി നൽകിയത്. അവസാന രക്ഷ തേടിയുള്ള ഒരു സന്ദേശമായിരുന്നു ഇത്. അതിനാൽ മുട്ടകൾക്ക് കുറഞ്ഞ റേറ്റ് ഫിക്‌സ് ചെയ്തു.

50 മുട്ടകൾക്ക് 175 രൂപ മതി എന്നും വീട്ടിൽ എത്തിച്ചു നൽകുന്നതിനു വേറെ ചാർജുകൾ വാങ്ങില്ല എന്നും റോണി സന്ദേശത്തിൽ പറഞ്ഞിരുന്നു. എന്തായാലും സന്ദേശം കൊള്ളേണ്ടിടത്തുകൊണ്ട പോലെയായി. മിനിട്ടുകൾക്കൊണ്ട് സന്ദേശം കൈമാറിപ്പോയപ്പോൾ തുടരൻ ഫോൺവിളികളാണ് റോണിയെ തേടി എത്തിയത്. ഇപ്പോൾ കൊടുക്കാൻ കഴിയുന്നതിലും കൂടുതൽ ഓർഡറുകളാണ് റോണിയെ തേടിയെത്തുന്നത്. ഓർഡറിനു അനുസരിച്ച് കാട മുട്ടകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ തന്നെ പോലെ പ്രതിസന്ധിയിൽ അകപ്പെട്ട കാട കർഷകരുണ്ടോ എന്നാണ് റോണി അന്വേഷിക്കുന്നത്. അവരിൽ നിന്നും മുട്ടകൾ ശേഖരിച്ച് ആവശ്യക്കാർക്ക് നൽകാൻ. കൊറോണ കാലത്ത് സോഷ്യൽ മീഡിയ രക്ഷകനായ കഥയാണ് റോണി പറയുന്നത്.

തിരുമല മങ്കാട്ടുകടവിൽ ഗോൾഡൻ കാട ഫാമാണ് റോണി നടത്തുന്നത്. മൂവായിരത്തോളം കാടകൾ ഉള്ള ഫാമാണിത്. കാട മുട്ടകൾ ആണ് വരുമാനമാർഗം. നല്ല രീതിയിൽ ഫാം മുന്നോട്ടു പോകുമ്പോഴാണ് ലോക്ക് ഡൗൺ വരുന്നത്. ഇതോടെ മുട്ടകളുടെ വിപണനം നിലച്ചു. ഷോപ്പുകൾ അടച്ചതിനാൽ മുട്ടകൾ പുറത്തു കൊണ്ട് കൊടുക്കാൻ വഴിയില്ലാതായി. ഫാമിൽ കാട മുട്ടകൾ നിറഞ്ഞു കവിഞ്ഞു. വരുന്നവർക്ക് എല്ലാം കാടമുട്ടകൾ നൽകി. അന്വേഷണത്തിൽ കാടമുട്ടകൾ ആവശ്യമുണ്ടെന്നു പറഞ്ഞവർക്കും എത്തിച്ചു കൊടുത്തു. എന്നിട്ടും മുട്ടകൾ ബാക്കി. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ല. കാടകളെ സ്വതന്ത്രമായി വിട്ടു ഫാം അടച്ചു പൂട്ടാൻ റോണി തീരുമാനിച്ചത്. മുട്ടകൾ വിൽക്കാൻ വഴിയില്ലാതെ വന്നതോടെ വന്നവർക്ക് ആദ്യം മുട്ടകൾ നൽകി. കാടകളെ വേണം എന്ന് പറഞ്ഞപ്പോൾ ആവശ്യപ്പെട്ടവർക്ക് എല്ലാം ആവശ്യാനുസരണം നൽകി. ഇതിന്നിടയിൽ തമിഴ്‌നാട്ടിൽ നിന്നും വന്നിരുന്ന ഫീഡ് വരുവാൻ വല്ല നിവൃത്തിയുമുണ്ടോ എന്ന് അന്വേഷിച്ചു.

ചാലയിൽ പോയി ഫീഡ് വാങ്ങുന്ന കടകൾ തുറന്നിട്ടുണ്ടോ എന്നും തിരക്കി. സ്റ്റോക്ക് വരാത്തതിനാൽ കടകൾ തുറന്നിട്ട് കാര്യമില്ല എന്ന മറുപടിയാണ് റോണിക്ക് ലഭിച്ചത്. ഫീഡും ഇല്ല. മുട്ടകളും കുമിഞ്ഞു കൂടുന്നു. ഇതോടെയാണ് ഫാം അടച്ചു പൂട്ടാൻ തീരുമാനിച്ചത്. പക്ഷെ അവസാന സന്ദേശം റോണിയെ തുണച്ചു. ഫാം പൂർവാധികം കരുത്തോടെ മുന്നോട്ടു പോകുന്നു. അതിജീവനത്തിന്റെ കഥ റോണി മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

ഫാമിന് രക്ഷയായത് സോഷ്യൽ മീഡിയയിലെ കൈകൊർക്കൽ: റോണി

ഒന്നര വർഷം മുൻപ് വീടിനു മുകളിൽ തുടങ്ങിയ ഫാം ആണ് പിന്നീട് വിപുലീകരിച്ചത്. ജനുവരിൽ മങ്കാട്ട് കടവിൽ സ്ഥലം ലീസിനു എടുത്താണ് കാട ഫാം തുടങ്ങിയത്. നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ വന്നത് ലോക്ക് ഡൗൺ. മുട്ടകൾ ആവശ്യത്തിലേറെ. ഫീഡ് കിട്ടാനുമില്ല. മുട്ടകൾ ഞങ്ങൾ ഹോൾ സെയിൽ കാർക്ക് മാത്രമാണ് നൽകിയിരുന്നത്. ലോക്ക് ഡൗൺ വന്നപ്പോൾ എല്ലാം അടച്ചു പൂട്ടിയ അവസ്ഥയായി. പരിചയമിലാത്തതിനാൽ കടകൾ മുട്ട എടുത്തില്ല. രണ്ടു ദിവസമായപ്പോൾ ആറായിരം എഴായിരം മുട്ടയായി. ഞങ്ങൾ മുട്ട പഞ്ചായത്തിൽ കൊടുത്തു. അടുത്തുള്ളവർക്ക് നൽകി. കുറച്ചു മുട്ടകൾ കുഴിച്ചുമൂടുകയും ചെയ്തു. കാടകൾക്ക് ഫീഡും കിട്ടാതെയായി. ഈ ഘട്ടത്തിലാണ് ഒരു സുഹൃത്ത് വിളിച്ചു പറയുന്നത്. നമുക്ക് സോഷ്യൽ മീഡിയകൾ വഴി സന്ദേശം പാസ് ചെയ്യാം. കുറച്ചു ഗ്രൂപ്പുകളിൽ ഞങ്ങൾ മെസ്സേജ് പാസ് ചെയ്തു. ഇത് ഫലം കണ്ടു. ഇപ്പോൾ ഓർഡറിന് അനുസരിച്ച് മുട്ടകൾ നൽകാൻ കഴിയുന്നില്ല. സോഷ്യൽ മീഡിയയാണ് ഞങ്ങളെ തുണച്ചത്. ലോക്ക് ഡൗൺ ആയപ്പോൾ ഫീഡ് ഇല്ല. നൂറു കാടയ്ക്ക് രണ്ടര കിലോ ഫീഡ് നൽകണം. ഞങ്ങൾ ഒരു കിലോ കൊടുത്തു. അതോടെ മുട്ടകൾ കുറഞ്ഞു. മുട്ടകൾ മൂന്നിലൊന്നായി ചുരുങ്ങി. ഇപ്പോൾ ഫീഡിനായുള്ള അന്വേഷണത്തിലാണ്. ഇന്നലെ പത്ത് പാക്കറ്റ് ഫീഡ് കിട്ടി. ഇത് ബംഗളൂരുവിൽ നിന്നും വന്നതാണ്. തമിഴ്‌നാട്ടിൽ നിന്നാണ് ഫീഡ് വരുന്നത്. ഗോദറജ് ഉൾപ്പെടെയുള്ള കമ്പനികൾ ഫീഡ് കൊണ്ട് വരുന്നത് നിർത്തി. എല്ലാം വരുന്നത് തമിഴ്‌നാട്ടിൽ നിന്നും. ഫീഡിനു നൽകിയ പണം തന്നെ കമ്പനികൾ തിരികെ നൽകിയ അവസ്ഥയാണ്. ആയിരത്തഞ്ഞുറു

രൂപയുണ്ടായിരുന്ന ഫീഡിനു 1750 രൂപയും നൽകേണ്ടതുണ്ട്. രണ്ടു പാക്കറ്റ് ഫീഡ് എടുക്കാൻ 1500 രൂപയാണ് ഓട്ടോ ചാർജ് ആയി മാത്രം നൽകിയത്. ചാലയിൽ ഏഴു കടകൾ ഉണ്ടായിരുന്നതിൽ ആറു പേരും സപ്ലൈ നിർത്തിവെച്ചിരുന്നു. ഇപ്പോൾ കാട മുട്ടകൾക്ക് വലിയ ഓർഡർ ആണ്. ഫീഡ് കിട്ടാൻ വേണ്ടിയാണ് നോക്കുന്നത്. പ്രതിസന്ധി വന്നപ്പോൾ കാടകളെ എങ്ങോട്ട് തുറന്നു വിടും എന്ന ആലോചനയിലായിരുന്നു. പക്ഷെ സോഷ്യൽ മീഡിയയിൽ നടത്തിയ അഭ്യർത്ഥന എല്ലാം മാറ്റിമറിച്ചിരിക്കുന്നു. ജനങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. അതും ഈ കൊറോണാ

കാലത്ത്. ഫാം പൂർവാധികം ഭംഗിയായി മുന്നോട്ട് പോകുന്നു-റോണി പറയുന്നു.

സോഷ്യൽ മീഡിയയിൽ നൽകിയ സഹായാഭ്യർഥന:

QUAIL EGGS DOOR DELIVERY:

We have reared around 3000 quails in Trivandrum and have been supplying to various outlets. Due to this corona outbreak , we are not able to market and deliver it to
shops. We are facing a huge losses and it will become difficult to sustain as a local poultry farmer in Kerala. So we are giving 50 healthy quail eggs ?175 only - doorsteps delivery no charges.We are not ready to throw our eggs because our hard efforts to set up this in our hometown Thirivanathapuram goes in vain which is devastating -!
Pls enquire with your families/neighbours & friends and order healthy eggs to help us sustain. Please do your to help your local farmers/livestock growers because we are in great trouble. We depend on you to buy what you can from us and from the local farmers.

Contact : 9567499977
Name : Rony

PLEASE DO SHARE THIS AMONG
FAMILIES / NEIGHBOURS & FRIENDS.
LET US KNOW AS SOON AS POSSIBLE. ?? and place your orders. We will deliver as soon possible
Thank you patrons.
https://www.facebook.com/Golden-Quail-Farms-102302601369833/

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP