Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊടുന്നനെ ക്വാഡെൻ ബെയ്ൽസ് ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായി; മുടി മുറിക്കാൻ ബാർബർഷോപ്പിൽ എത്തിയ ക്വാഡെന് രാജകീയ സ്വീകരണം; അഭിമുഖങ്ങൾ എടുക്കാൻ ലോക മാധ്യമങ്ങളുടെ നെട്ടോട്ടം; പൊക്കക്കുറവിന്റെ പേരിൽ ഒന്ന് കരഞ്ഞ് ഒമ്പത് വയസ്സുകാരൻ നേടിയത് ലോകത്തിന്റെ മുഴുവൻ കൈയടി

പൊടുന്നനെ ക്വാഡെൻ ബെയ്ൽസ് ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായി; മുടി മുറിക്കാൻ ബാർബർഷോപ്പിൽ എത്തിയ ക്വാഡെന് രാജകീയ സ്വീകരണം; അഭിമുഖങ്ങൾ എടുക്കാൻ ലോക മാധ്യമങ്ങളുടെ നെട്ടോട്ടം; പൊക്കക്കുറവിന്റെ പേരിൽ ഒന്ന് കരഞ്ഞ് ഒമ്പത് വയസ്സുകാരൻ നേടിയത് ലോകത്തിന്റെ മുഴുവൻ കൈയടി

മറുനാടൻ ഡെസ്‌ക്‌

 മെൽബൺ: കുള്ളനാണെന്നതിന്റെ പേരിൽ സ്‌കൂളിൽ വച്ച് കൂട്ടുകാരാൽ പരിഹസിക്കപ്പെട്ടതിനെ തുടർന്ന് ദയനീയമായി പൊട്ടിക്കരഞ്ഞ് ലോകത്തിന്റെ സഹതാപം ദിവസങ്ങൾക്കുള്ളിൽ നേടിയെടുത്ത ക്വാഡെൻ ബെയ്ൽസ് എന്ന ഒമ്പത് വയസുകാരൻ ലോകം അറിയപ്പെടുന്ന സെലിബ്രിറ്റിയായിത്തീർന്നു. മുടി മുറിക്കാൻ ബാർബർ ഷോപ്പിൽ എത്തിയ ക്വാഡെന് രാജകീയ സ്വീകരമാണ് ലഭിച്ചതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ ബാലന് സൗജന്യമായി മുടി മുറിച്ച് കൊടുത്താണ് ബാർബർഷോപ്പുകാർ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ ഈ ബാലനുമായുള്ള അഭിമുഖങ്ങൾ എടുക്കാൻ ലോകമാധ്യമങ്ങൾ നെട്ടോട്ടത്തിലാണ്. പൊക്കക്കുറവിന്റെ പേരിൽ ഒന്ന് കരഞ്ഞ് ഈ ബാലൻ നേടിയെടുത്തിരിക്കുന്നത് ലോകത്തിന്റെ മുഴുവൻ കൈയടിയാണ്.

തിങ്കളാഴ്ച ബ്രിസ്ബാനിലെ സലൂണിലെത്തിയ ക്വാഡെനാണ് സലൂണുകാർ സൗജന്യമായി മുടി വെട്ടിക്കൊടുത്തിരിക്കുന്നത്.താൻ കുള്ളനായതിനാൽ കൂട്ടുകാർ പരിസഹിക്കുന്നുവെന്നും തനിക്ക് ആത്മഹത്യ ചെയ്യണമെന്നും ക്വാഡെൻ അമ്മയുടെ അടുത്ത് പരിതപിക്കുന്ന വീഡിയോയായിരുന്നു വൈറലായിത്തീർന്നത്. തുടർന്ന് ലോകമെമ്പാട് നിന്നും ഈ ബാലന് മേൽ ആശ്വാസവും സഹതാപവും ചൊരിയപ്പെടുകയും ചെയ്തിരുന്നു. ക്വാഡെന്റെ 20 കാരിയും മോഡലുമായി സഹോദരി ഗുയാലക്ക് ഇൻസ്റ്റാഗ്രാമിൽ 12,000 ഫോളോവർമാരുണ്ട്. താൻ മുടി സ്റ്റൈലാക്കുന്ന മുരാരിയിലെ നാക് ഹെയർ സലൂണിലേക്ക് ക്വാഡെനെയും കൊണ്ടു പോകാൻ ഈ സഹോദരി തീരുമാനിക്കുകയായിരുന്നു.

തങ്ങളുടെ സലൂണിലെത്തിയ സെലിബ്രിറ്റിയെ കണ്ട് സലൂണുകാർ ഈ ബാലന് സൗജന്യമായി മുടി വെട്ടിക്കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇവിടെയിരുന്ന് മുടി മുറിക്കുന്ന ക്വാഡെന്റെ വീഡിയോ സഹോദരി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചിട്ടുണ്ട്. ഈ മുടിവെട്ട് ക്വാഡെൻ നന്നായി ചിരിച്ച് ആസ്വദിക്കുന്നതായി ഈ വീഡിയോയിൽ കാണാം.ഹെയർഡ്രൈയറിൽ വച്ച് ക്വാഡെൻ മുടിയുണക്കുന്ന ഒരു വീഡിയോ കൂടി സഹോദരി പങ്ക് വച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ പൊക്കമില്ലായ്മയുടെ പേരിൽ ബ്രിസ്ബാനിലെ ക്വാഡെൻ തന്റെ അമ്മയായ യാരകയോട് കരഞ്ഞ് പരിതപിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച വൈറലായതിനെ തുടർന്ന് ഈ ബാലൻ ലോകപ്രശസ്തനായിരുന്നു.

അമ്മ തന്നെയായിരുന്നു മകന്റെ ദുഃഖം വീഡിയോയിൽ പകർത്തി പങ്ക് വച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ള ക്വാഡെന്റെ ദുഃഖം ലോകം ഏറ്റെടുക്കുകയും ആശ്വാസവും പിന്തുണയും പകരുകയും ചെയ്തതിനെ തുടർന്നാണ് ബാലൻ സെലിബ്രിറ്റിയായി ത്തീർന്നത്.ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ ഈ ബാലന് പിന്തുണയും പ്രചോദനവുമായി മുന്നോട്ട് വന്നിരുന്നു. നടനായ ഹഗ് ജാക്ക്മാൻ, റഗ്‌ബി ഇതിഹാസമായ ജോനാതൻ തേർസ്റ്റൊൺ, ബ്രോഡ്കാസ്റ്ററായ പിയേർസ് മോർഗൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്.തുടർന്ന് ക്വാഡെനെ നിരവധി ഗ്ലോബൽ ട്രിപ്പുകൾക്കും ഇവന്റുകൾക്കും പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.

കാലിഫോർണിയയിലെ ഡിസ്നി ലാൻഡിലേക്കും ക്വാഡെന് ക്ഷണം ലഭിച്ചിരുന്നു. എൻബിഎ ഗെയിമിലേക്ക് ക്വാഡെന് ടിക്കറ്റുകൾ ലഭിച്ചതിനെ പുറമെ സിംഗപ്പൂരിൽ നടക്കുന്ന മിക്സഡ് മാർഷൽ ആർട്സ് മാസ്റ്റർ ക്ലാസിൽ പങ്കെടുക്കാനും ഈ ബാലന് ക്ഷണം ലഭിച്ചിരുന്നു. കുള്ളനായ അമേരിക്കൻ കൊമേഡിയൻ ബ്രാഡ് വില്യംസ് 7 ലക്ഷം ഡോലറാണ് ക്വാഡെനായി സമാഹരിച്ച് നൽകിയത്.ഗോൾഡ് കോസ്റ്റിൽ ഇൻഡിജനസ് ഓൾ സ്റ്റാർസ് എൻആർഎൽ ടീമിനൊപ്പം പിച്ചിലൂടെ നടക്കാൻ ശനിയാഴ്ച ക്വാഡെന് അവസരം ലഭിച്ചിരുന്നു. ഈ നടത്തത്തിൽ ക്യാപ്റ്റൻ ജോയൽ ടോംപ്സന്റെ കൈ പിടിക്കാനു ക്വാഡെന് സാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP