Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കമ്മ്യൂണിസ്റ്റ് റഷ്യ തകർന്നടിഞ്ഞപ്പോൾ പൊതു മുതൽ അടിച്ച് മാറ്റി കൊഴുത്ത പാർട്ടി നേതാക്കൾ കാവൽക്കാരനായി വളർത്തിയെടുത്ത കെജിബി ഓഫീസർ; നേതാക്കൾ അതിസമ്പന്നരായി മാറിയപ്പോൾ പഴയ കെജിബി ബുദ്ധി ഉപയോഗിച്ച് ഓരോരുത്തരെ തീർത്തും സ്വത്തുക്കൾ പിടിച്ചെടുത്തും തേരോട്ടം; നിൽക്കക്കള്ളിയില്ലാതെ സ്പോൺസർമാർ നാട് വിട്ടപ്പോൾ പുട്ടിൻ സർവാധിപതിയായി; ഒരു രാജ്യത്തെ നോക്കു കുത്തിയാക്കി വളർന്ന പുട്ടിൻ എന്ന ഏകാധിപതിയുടെ ഭയാനകമായ കഥ

കമ്മ്യൂണിസ്റ്റ് റഷ്യ തകർന്നടിഞ്ഞപ്പോൾ പൊതു മുതൽ അടിച്ച് മാറ്റി കൊഴുത്ത പാർട്ടി നേതാക്കൾ കാവൽക്കാരനായി വളർത്തിയെടുത്ത കെജിബി ഓഫീസർ; നേതാക്കൾ അതിസമ്പന്നരായി മാറിയപ്പോൾ പഴയ കെജിബി ബുദ്ധി ഉപയോഗിച്ച് ഓരോരുത്തരെ തീർത്തും സ്വത്തുക്കൾ പിടിച്ചെടുത്തും തേരോട്ടം; നിൽക്കക്കള്ളിയില്ലാതെ സ്പോൺസർമാർ നാട് വിട്ടപ്പോൾ പുട്ടിൻ സർവാധിപതിയായി; ഒരു രാജ്യത്തെ നോക്കു കുത്തിയാക്കി വളർന്ന പുട്ടിൻ എന്ന ഏകാധിപതിയുടെ ഭയാനകമായ കഥ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ സ്വേച്ഛാധിപതികളിലൊരാളായ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള പുസ്‌കതമായ പുട്ടിൻസ് പീപ്പിൾ പുറത്ത് വന്നു. കാതറീൻ ബെൽട്ടനാണീ പുസ്തക രചിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് റഷ്യ തകർന്നടിഞ്ഞപ്പോൾ പൊതു മുതൽ അടിച്ച് മാറ്റി കൊഴുത്ത പാർട്ടി നേതാക്കൾ കാവൽക്കാരനായി വളർത്തിയെടുത്ത കെജിബി ഓഫീസറെന്ന നിലയിൽ നിന്നാണ് പുട്ടിൻ ഒരു രാജ്യത്തിന്റെ സർവാധിപതിയായി വളർന്നത്. നേതാക്കൾ അതിസമ്പന്നരായി മാറിയപ്പോൾ പഴയ കെജിബി ബുദ്ധി ഉപയോഗിച്ച് ഓരോരുത്തരെ തീർത്തും സ്വത്തുക്കൾ പിടിച്ചെടുത്തും തേരോട്ടം നടത്തുകയായിരുന്നു പുട്ടിൻ.

നിൽക്കക്കള്ളിയില്ലാതെ സ്പോൺസർമാർ നാട് വിട്ടപ്പോൾ പുട്ടിൻ സർവാധിപതിയായിത്തീരുകയും ചെയ്തു. ഒരു രാജ്യത്തെ നോക്കുകുത്തിയാക്കി വളർന്ന പുട്ടിൻ എന്ന ഏകാധിപതിയുടെ ഭയാനകമായ കഥയാണീ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നത്.2012 മുതൽ പ്രസിഡന്റ് സ്ഥാനത്ത് തുടർച്ചയായിരിക്കുന്ന പുട്ടിൻ അതിന് മുമ്പ് 2000 മുതൽ 2008 വരെയും പ്രസിഡന്റായും 2008 മുതൽ 2012 വരെ പ്രധാനമന്ത്രിയായും പ്രവർത്തിച്ചിരുന്നു.ഇക്കാലത്തിനിടെ തന്റെ അധികാരത്തിന് ഭീഷണിയാകുന്നവരെയെല്ലാം കൊല്ലുകയോ അഴിമതിക്കേസിലോ മറ്റ് കേസുകളിലോ പെടുത്തി ജയിലിൽ അടക്കുകയോ നാടു കടത്തുകയോ ചെയ്താണ് പുട്ടിൻ തന്റെ അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് അധികാരം സ്ഥാനഭ്രഷ്ടമാക്കപ്പെട്ടതിന് ശേഷം റഷ്യയെ എതിരാളികളില്ലാത്ത ഒരു ലോകശക്തിയാക്കി വളർത്തിയെടുക്കുന്നതിൽ പുട്ടിൻ നിർണായകമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ലോകത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ , നയതന്ത്ര, സൈനിക, സാമ്പത്തിക രംഗങ്ങളിൽ റഷ്യയ്ക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ലോക പൊലീസെന്ന് വിളിക്കപ്പെടുന്ന യുഎസിനെ പോലും ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള ഏക രാജ്യമായി പുട്ടിന്റെ റഷ്യ മാറിയിരിക്കുന്നു. സെന്റ് പീറ്റേഴ്സ്ബർഗിലെ ഡെപ്യൂട്ടിമേയറെന്ന പദവിയിൽ നിന്നും ലോകനേതാവായി മാറിയ പുട്ടിന്റെ സംഭവബഹുലമായ കഥ പുസ്തകരൂപത്തിലാക്കിയിരിക്കാൻ ഫിനാൻഷ്യൽ ടൈംസിന്റെ മുൻ മോസ്‌കോ കറസ്പോണ്ടന്റായ കാതറീൻ മുന്നിട്ടിറങ്ങിയതിലൂടെ ഒരു കാലത്തെ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം രാജ്യം ജനാധിപത്യത്തിലേക്ക് നീങ്ങിത്തുടങ്ങുന്ന സമയത്ത് പുട്ടിന്റെ അടിവച്ചടിവച്ച് കയറി വരുന്നത് ഈ പുസ്തകത്തിൽ കാതറീൻ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. ഇക്കാലത്ത് മോസ്‌കോയിലെ ചാരന്മാരുടെ അണ്ടർഗ്രൗണ്ട് ആർമിയായ കെജിബിയിലൂടെയായിരുന്നു പുട്ടിന്റെ വളർച്ച. രാജ്യത്തെ ഇന്റലിജൻസിന്റെ കണ്ണ് വെട്ടിച്ചായിരുന്നു കെജിബിയുടെ വളർച്ച. ഇതിൽ ചാരന്മാർക്ക് പുറമെ ഗൂഢാലോചനക്കാരും രഹസ്യപൊലീസുകാരും ഉൾപ്പെട്ടിരുന്നു. റഷ്യയിലെ ഓയിൽ, ഗ്യാസ്, മിനറൽ അവകാശങ്ങൾ അടിച്ചെടുത്ത് ഇവിടുത്തെ രാഷ്ട്രീയനേതാക്കന്മാരും പ്രഭുക്കളും അതിസമ്പന്നന്മാരായി മാറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു കെജിബിയുടെ ഒളി പ്രവർത്തനം ത്വരിതപ്പെട്ടിരുന്നത്.

ഇതിനെ തുടർന്ന് യെൽറ്റ്സിന്റെ പ്രസിഡൻസി കാലത്ത് വൻതോതിൽ രാഷ്ട്രീയ തർക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും റഷ്യയിൽ കൊഴുത്തിരുന്നു.ഇതിനിടെ തങ്ങളുടെ കാവൽക്കാരനായി രാഷ്ട്രീയക്കാർ പുട്ടിനെ വളർത്തിയെടുക്കുകയും അനുകൂല സന്ദർഭം ഉപയോഗിച്ച് പുട്ടിൻ എതിരാളികളെ ദുർബലരാക്കി അധികാരം പിടിച്ചെടുക്കുകയുമായിരുന്നു .

കെജിബി ഓഫീസറായി വർഷങ്ങളോളം പ്രവർത്തിച്ച ബുദ്ധി ഈ അവസരത്തിൽ പുട്ടിന് തുണയായിത്തീരുകയും ചെയ്തിരുന്നു. ഗ്രൂപ്പ് വഴക്കുകളിൽ നിന്നും ഒരു പൊതു സമ്മതനായ ആളെന്ന നിലയിൽജനാധിപത്യത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് അവർ പുട്ടിനെ ഭരണാധികാരിയായി വാഴിച്ചതെങ്കിലും ഇവരുടെ ദൗർബല്യം മനസിലാക്കിയ പുട്ടിൻ ക്രമേണ അധികാരം തന്റെ മാത്രം കൈപ്പിടിയിലൊതുക്കുകയായിരുന്നുവെന്നതാണ് ചുരുക്കം.

പുട്ടിൻ അധികാരത്തിലെത്തിയതിനെ തുടർന്ന് റഷ്യയുടെ നിയന്ത്രണംകെജിബിയുടെ കൈകളിൽ വന്ന് ചേർന്നുവെന്നാണ് കാതറീൻ പുസ്തകത്തിൽ വിവരിക്കുന്നത്.സോവിയറ്റ് നാളുകളിലേതിനേക്കാൽ കെജിബി നിലവിൽ റഷ്യയിൽ ശക്തമായിരിക്കുകയുമാണ്.രാജ്യത്തിന്റെ പൂർണനിയന്ത്രണം തന്റെ കൈകളിലൊതുക്കി റഷ്യയെ സൂപ്പർ പവറാക്കി മാറ്റുകയായിരുന്നു പുട്ടിന്റെ ലക്ഷ്യം . അത് അദ്ദേഹം കുറഞ്ഞ കാലത്തിനുള്ളിൽ സഫലമാക്കുകയും ചെയ്തുവെന്നും പുസ്തകം വെളിപ്പെടുത്തുന്നു.

ഒരു വേള തന്നെ സ്പോൺസർ ചെയ്തുയർത്തിക്കൊണ്ട് വന്നവരെ പൂട്ടാനും പുട്ടിൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. തൽഫലമായി ഇക്കൂട്ടത്തിൽ പെട്ടവർ വിദേശത്തേക്ക് പലായനം ചെയ്യാൻ വിധിക്കപ്പെടുകയും പുട്ടിൻ ചോദ്യം ചെയ്യാനാരുമില്ലാത്ത ഏകാധിപതിയായി മാറുകയുമായിരുന്നുവെന്ന് ഈ പുസ്തകം വിവരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP