Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏതൊ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രം പോലെ സുന്ദരം; തേയിലത്തോട്ടങ്ങൾക്കും പച്ചപ്പിനും നടുവിൽ ചെറിയ വീടുകൾ; ചിത്രങ്ങളിൽ നോക്കി പഴയെ പുത്തുമലയെ കണ്ട് ഓർമ്മകൾ അയവിറക്കി ശേഷിക്കുന്ന നാട്ടുകാർ; എല്ലാം നാശക്കോട്ടയാക്കിയത് വെറും മിനിറ്റുകൾ മാത്രം നീണ്ട പ്രകൃതിയുടെ രൗദ്ര ഭാവം; അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഒഴുകിയ പുഴ കാർന്ന് തിന്നത് നൂറ് ഏക്കർ ഭൂമി; പുത്തുമല ഇന്ന് ഭൂപടത്തിൽപോലും ഇല്ലാതാകുമ്പോൾ

ഏതൊ കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രം പോലെ സുന്ദരം; തേയിലത്തോട്ടങ്ങൾക്കും പച്ചപ്പിനും നടുവിൽ ചെറിയ വീടുകൾ; ചിത്രങ്ങളിൽ നോക്കി പഴയെ പുത്തുമലയെ കണ്ട് ഓർമ്മകൾ അയവിറക്കി ശേഷിക്കുന്ന നാട്ടുകാർ; എല്ലാം നാശക്കോട്ടയാക്കിയത് വെറും മിനിറ്റുകൾ മാത്രം നീണ്ട പ്രകൃതിയുടെ രൗദ്ര ഭാവം; അഞ്ച് കിലോമീറ്റർ ദൂരത്തിൽ ഒഴുകിയ പുഴ കാർന്ന് തിന്നത് നൂറ് ഏക്കർ ഭൂമി; പുത്തുമല ഇന്ന് ഭൂപടത്തിൽപോലും ഇല്ലാതാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: വീണ്ടും ഒരു പ്രളയം കൂടി കേരളത്തിന് മേൽ പരീക്ഷണമായി പതിക്കുമ്പോൾ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങിയ രണ്ട് സ്ഥലങ്ങൾ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും വയനാട് പുത്തുമലയുമായിരുന്നു. കവളപ്പാറയിൽ ഉരുൾപൊട്ടി എത്ര മൃതദേഹങ്ങളാണ് മണ്ണിന് അടിയിൽ ഉണ്ടായിരുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയാണ്. എന്നാൽ പുത്തുമല എന്ന പ്രദേശത്തിന് സംഭിച്ച ദുരന്തം മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമാണ്. ഉരുൾപൊട്ടലിന് പിന്നാലെ പുത്തുമലയിലേക്ക് ഒഴുകിയത് ഒരു പുഴയാണ്. പുഴ എന്ന് പറഞ്ഞാൽ ഏകദേശം അഞ്ച് കിലോമീറ്റർ നീളത്തിൽ 100 ഏക്കറോളം വിസ്തൃതിയിൽ. മനോഹരിയായിരുന്നു പുത്തുമല പക്ഷേ പ്രകൃതി അവളുടേ മുഖം വികൃതമാക്കി. സംഹാര താണ്ഡവം എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ് എന്ന് പറയേണ്ടി വരും പുത്തമലയെ നോക്കി.

പ്രകൃതി കനിഞ്ഞ് നൽകിയ എല്ലാവിധ സൗന്ദര്യവും പുത്തുമലയ്ക്ക് ഉണ്ടായിരുന്നു. ആദ്യകാഴ്ചയിൽ തന്നെ ആ മനോഹര ഗ്രാമത്തെ ആരും ഇഷ്ടപ്പെട്ട് പോകുന്ന വശ്യമനോഹാരിത. പച്ചപ്പ് നിറഞ്ഞ ഒരു പ്രദേശത്ത് ഏതൊ ഒരു കലാകാരന്റെ ഭാവനയിൽ വരച്ചത് പോലെ വെട്ടി വെടിപ്പാക്കിയ നടപ്പാതയും ചെറുതെങ്കിലും വൃത്തിയുള്ള വീടുകളും തോട്ടങ്ങളുടെ ഭംഗിയും എല്ലാം തന്നെ പുത്തുമലയ്ക്ക് ഒരു ആനച്ചന്തം ഒക്കെ നൽകിയിരുന്നു. പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം. ഒരു നിമിഷം പ്രകൃതി അതിന്റെ ക്രൂരമായ മുഖം കാണിച്ചപ്പോൾ വെറും മിനിറ്റുകൾക്കുള്ളിൽ എല്ലാം നിലംപൊത്തി.

പ്രളയത്തിൽ നശിച്ച നിരവധി പ്രദേശങ്ങളുണ്ടെങ്കിലും പക്ഷേ പുത്തുമല മനസ്സിന്റെ വിങ്ങലായി അവശേഷിക്കുന്നു. പ്രളയത്തിന് മുൻപും പിൻപുമുള്ള പുത്തുമലയുടെ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടാൽ മാത്രം മതി പ്രദേശത്ത് എത്ര രൗദ്ര ഭാവത്തിലാണ് പ്രകൃതി അക്രമിച്ചത് എന്ന് മനസ്സിലാക്കാൻ. പുത്തുമലിയിലെ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തോട് പഴയ ചിത്രങ്ങൾ കാണിച്ചും പ്രദേശത്തിന്റെ സവിശേഷതകൾ വിവരിക്കുമ്പോളും പലപ്പോഴും അന്നാട്ടുകാരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. പള്ളിയും മസ്ജിദും കവലയും ഒക്കെ ഉണ്ടായിരുന്നു.

തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ട സുന്ദരമായ നാട്. ഒരു വശത്തു വനമാണ്. മുകളിലായി പച്ചക്കാട് ഗ്രാമം. അവിടെയുണ്ടായിരുന്ന വീടുകളോടു ചേർന്നാണ് ഉരുൾപൊട്ടിയത്.നിലയ്ക്കാത്ത മഴയായിരുന്നു ആദ്യം. പിന്നാലെ പാഞ്ഞെത്തിയത് വലിയ സ്‌ഫോടന ശബ്ദത്തോടെ മലവെള്ളം.പുത്തുമലയിൽ മണ്ണിടിച്ചിലും പ്രശ്‌നങ്ങളും ഉണ്ടായത് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ്. പ്രദേശത്തുള്ളവരായ അൻപതോളം പേരെ മണ്ണിനടിയിലായതായിട്ടാണ് വിവരം. ഇതിൽ വളരെ കുറച്ച്‌പേരെ മാത്രമെ കണ്ടെത്തിയിട്ടുള്ളു.

തൊഴിലാളികൾ താമസിക്കുന്ന രണ്ട് പാടികൾ, മൂന്നുവീടുകൾ, ഒരു മുസ്ലിം പള്ളി, ഒരു ക്ഷേത്രം,വാഹനങ്ങൾ എന്നിവ മണ്ണിനടിയിലായെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദുരന്തമുണ്ടായത്. എഴുപതോളം വീടുകൾ തകർന്നെന്നാണ് നാട്ടുകാർ പറയുന്നത്. സെന്റിനെന്റൽ റോക്ക് തേയില എസ്റ്റേറ്റിനു നടുവിലെ ചരിഞ്ഞ പ്രദേശത്തേക്കാണ് ഉരുൾപാട്ടിയത്. ബുധനാഴ്ച രാത്രിയോടെയാണ് കനത്തമഴയെ ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP