Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗുണ്ടുകാടു സാബുവിനെ വെല്ലുവിളിച്ചു തുടക്കം; ചട്ടമ്പി സ്വാമിയുടെ ജന്മഗൃഹം പിടിച്ചെടുത്തു താരമായി; സിപിഎമ്മിന്റെ രാഷ്ട്രീയ ഗുണ്ടയായി വിലസി; ഓംപ്രകാശ് എന്ന ഉറ്റ സുഹൃത്തിനെ കിട്ടിയപ്പോൾ പോൾ മുത്തൂറ്റഒവരെ എത്തിയ ബന്ധങ്ങൾ; പുത്തൻപാലം രാജേഷ് കേരളാ പൊലീസിന് തീരാത്തലവേദനയായ കഥ ഇങ്ങനെ

ഗുണ്ടുകാടു സാബുവിനെ വെല്ലുവിളിച്ചു തുടക്കം; ചട്ടമ്പി സ്വാമിയുടെ ജന്മഗൃഹം പിടിച്ചെടുത്തു താരമായി; സിപിഎമ്മിന്റെ രാഷ്ട്രീയ ഗുണ്ടയായി വിലസി; ഓംപ്രകാശ് എന്ന ഉറ്റ സുഹൃത്തിനെ കിട്ടിയപ്പോൾ പോൾ മുത്തൂറ്റഒവരെ എത്തിയ ബന്ധങ്ങൾ; പുത്തൻപാലം രാജേഷ് കേരളാ പൊലീസിന് തീരാത്തലവേദനയായ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കുപ്രസിദ്ധരായ ഗുണ്ടകൾക്ക് പിന്നിൽ ഒരു കഥയുണ്ട്. ഈ കഥകൾ മലയാളത്തിലെ പ്രസിദ്ധമായ സിനിമകൾക്ക് പോലും കാരണമായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാത്തലവനായി മാറിയ ഗുണ്ടുകാട് സാബുവിന്റെ ജീവിതകഥ മലയാളത്തിത്തിലെ പ്രശസ്തമായ ഒരു സിനിമക്ക് തന്നെ കാരണമായിട്ടുണ്ട്. ഗുണ്ടകാട് സാബുവിനൊപ്പം തന്നെ വളർന്ന മറ്റൊരു ഗുണ്ടാ നേതാവും തലസ്ഥാനത്തുണ്ട്. മറ്റാരുമല്ല, കേരളാ പൊലീസിന് തീരാത്തലവേദന തീർക്കുന്ന പുത്തൻപാലം രാജേഷാണ് ഈ കഥാപാത്രം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത് ബോംബ് കൈവശം വച്ചതിനാണ്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജേഷിന് രാഷ്ട്രീയ ബന്ധങ്ങളും ബ്ലേഡ് മാഫിയ ബന്ധങ്ങളും എന്നും ചർച്ചയായിരുന്നു.

പള്ളിത്തുറയിൽ നിന്നാണ് കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന രണ്ട് നാടൻ ബോംബുകളുമായി രാജേഷിനെ പൊലീസ് പിടികൂടിയത്. ഒരു കൊലപാതക കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ രാജേഷ് മറ്റൊരു ക്വട്ടേഷനുമായി പോകുന്നതിന് ഇടെയാണ് പിടിയിലായത്. രാജേഷും സംഘവും തിരുവനന്തപുരത്ത് വീണ്ടും കളത്തിലിറങ്ങുന്നതിൽ പൊലീസിന് തലവേദനയാകുന്നുണ്ട്.

ചെറ്റക്കുടിലിൽ നിന്നും ഗുണ്ടാപ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് പുത്തൻപാലം രാജേഷ്. കണ്ണമ്മൂല സ്വദേശിയായ ഇയാൾ കണ്ണമ്മൂല രാജേഷ് എന്നും അറിയപ്പെടുന്നു. മറ്റേത് ഗുണ്ടാനേതാവിനും പറയാനുള്ളത് പോലം രാജേഷിനും പറയാനുള്ളത് പട്ടണിയുടെ കഥ തന്നയാണ്. ജീവിതത്തിലെ സാഹചര്യങ്ങളാണ് രാജേഷിനെ ഗുണ്ടയാക്കി മാറ്റിയതും. കണ്ണമ്മൂലയിലെ ചെറ്റക്കുടിലിൽ ജനിച്ച രാജേഷിന് സ്‌കൂൾ വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. തലസ്ഥാനത്ത് അക്കാലത്തു വിലസിയ ഗുണ്ടാനേതാക്കളെ അറിഞ്ഞതും സംഘടിച്ചു നിന്നു ചെറുത്തുനിന്നും രാജേഷ് പുത്തൻപാലം രാജേഷായി വളരുകയായിരുന്നു.

ചെറുകിട കൂലിത്തല്ലുമായാണ് രാജേഷ് ഗുണ്ടാപ്രവർത്തനം തുടങ്ങിയത്. എന്നാൽ, ആദ്യകാലത്ത് പണത്തിന് വേണ്ടായായിരുന്നില്ല രാജേഷിന്റെ ഗുണ്ടാപ്രവർത്തനം. അടുപ്പക്കാർക്കും സുഹൃത്തുക്കളും ഒരു കാര്യം വന്നു പറഞ്ഞാൽ മുന്നും പിന്നു നോക്കാതെ എടുത്തു ചാടുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. ഈ ശീലം കൊണ്ട് തന്നെ വളക്കാളിയെന്നാണ് രാജേഷിനെ നാട്ടുകാർ കണ്ടത്. ഇതോടെ പൊലീസ് സ്റ്റേഷനുകളിൽ കയറുന്നത് പതിവായി മാറി. ഇതിനിടെയാണ് രാജേഷിന്റെ തടിമിടുക്കും ശൈലിയും കണ്ട് രാഷ്ട്രീയക്കാരും മുതലെടുപ്പുമായി രംഗത്തെത്തിയത്. സിപിഐ(എം) പ്രാദേശിക നേതാക്കൾ രാജേഷിനെ ശരിക്കും ഉപയോഗിച്ചു.

ഇതോടെ പാർട്ടിക്ക് വേണ്ടിയായി പിന്നീടുള്ള ഗുണ്ടാപ്രവർത്തനം. രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ വന്ന കേസുകൾ ഒതുക്കാനും പൊലീസ് സ്റ്റേഷനിലെ കാര്യങ്ങൾ ശരിക്കാനും നേതാക്കൾ കൂടെ നിന്നു. ഇതോടെ രാഷ്ട്രീയ തണലിലെ ഗുണ്ടാപ്രവർത്തനമായി രാജേഷിന്റേത്. ഇതിനിടെയാണ് അന്ന് ശക്തമായിരുന്ന ഗുണ്ടുകാട് സാബുമായി രാജേഷ് മുട്ടിയത്. ഗുണ്ടുകാട് സാബുവിന്റെ സംഘത്തിൽ പെട്ടവരെ ഒപ്പം നിർത്തി തന്റെ ക്വട്ടേഷൻ സംഘത്തെ രാജേഷ് വികസിപ്പിച്ചു. ഇങ്ങനെ ഗുണ്ടുകാട്് സാബുവിനെ വെല്ലുവിളിച്ച് വളർന്ന പുത്തൻപാലം രാജേഷ് പിൽക്കാലത്ത് സാബുവുമായി സൗഹൃദത്തിലുമായി.

വ്യക്തികളുടെയും ബിസിനസുകാരുടെയും പ്രശ്നങ്ങൾ തീർക്കുന്നതിൽ ഇവർ രണ്ട് പേരും ഒരുമിച്ചു നിന്നു. ബ്ലേഡ് കാർക്ക് വേണ്ടിയും രണ്ടു പേരും ഒരിമിച്ചു നിന്നു. ക്വട്ടേഷൻ ഇടപാടുമായി നടക്കുന്നതിനിടെയാണ് ബുദ്ധിമാനായ ഓം പ്രകാശുമായി രാജേഷ് അടുക്കുന്നത്. മികച്ച വിദ്യാഭ്യാസവും ബുദ്ധിയുമുള്ള ഓംപ്രകാശുമായി അടുത്തോടെ ഇവർക്ക് സാധിക്കാൻ പറ്റാത്ത കാര്യങ്ങൾ ഇല്ലാതായി. ഇതുവഴി സിപിഐ(എം) നേതാക്കളിലേക്കും പോൾ മുത്തുറ്റിലേക്കും സൗഹൃദം വളർന്നു. ഈ സമയത്ത് സിപിഎമ്മിന് തന്നെ തലവേദനയുണ്ടാക്കുന്ന വിധത്തിലേക്ക് ഇവരുടെ പ്രവൃത്തികൾ മാറി. പോൾ മുത്തൂറ്റ് വധത്തിലെ ഓംപ്രകാശ്, രാജേഷ് ബന്ധമാണ് വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയത്.

പോൾ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ഓം പ്രകാശും രാജേഷും രക്ഷപ്പെട്ട ഫോർഡ് എൻഡവർ കാർ ഉന്നതരുടെ ഇടപെടലിനെ തുടർന്ന് വിട്ടു നൽകിയെന്നും കാറിലുണ്ടായിരുന്ന ഗുണ്ടകളെ നേരത്തെ പോകാൻ അനുവദിച്ചു എന്നുള്ള വാർത്തകൾ പോലും വന്നു. ഗുണ്ടകളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന വിധത്തിലായിരുന്നു വാർത്തകൾ. ഇതെല്ലാമായപ്പോൾ പിന്നീട് രാജേഷിനെ രാഷ്ട്രീയക്കാരും പതിയെ കൈവിട്ടു.

കണ്ണമ്മൂലയിൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ വാങ്ങിയ വിവാദമായ സ്ഥലത്തിന്റെ കാവൽക്കാരനായും രാജേഷ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സ്ഥലമിടപാടിനെതിരെ പ്രതിഷേധമുയർത്തി പ്രദേശവാസികൾ രംഗത്തുവന്നപ്പോഴാണ് രാജേഷ് കാവൽക്കാരനായത്. ചട്ടമ്പി സ്വാമിയുടെ ജനന ഭൂമിയുമായി ബന്ധപ്പെട്ട വിവാദമായിരുന്നു അത്. നിരന്തരം പൊലീസും കേസുമായി കഴിഞ്ഞ രാജേഷിനെ സംരക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു. ഇതിന് കാരണം ബ്ലേഡ് ഇടപാടിൽ പലപ്പോഴും ഉദ്യോഗസ്ഥർക്ക് വേണ്ടി ഇടപാടുകാരാനായത് രാജേഷായിരുന്നു എന്നതിനാലാണ്. ഓരോ കേസുമായി ബന്ധപ്പെട്ട് ജയിലിൽ പോകുമ്പോൾ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി.

1994 മുതൽ ഇനന് വരെ 50ലേറെ കേസുകളിൽ പ്രതിയായിട്ടുണ്ട് കണ്ണമ്മൂല രാജേഷ് എന്ന പുത്തൻപാലം രാജേഷ്. തിരുവനന്തപുരം സിറ്റി പൊലീസ് ഓപ്പറേഷൻ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഗുണ്ടാ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകം, വധശ്രമം, കവർച്ച, ഭവനഭേദനം, കൈയേറ്റം, മാനഭംഗം, ഭീഷണിപ്പെടുത്തൽ, തുടങ്ങിയ ക്രിമിനൽ കേസുകളിലാണ് രാജേഷ് പ്രതിയായിരുന്നത്. എന്നാൽ, വളരെ ചുരുക്കം ചില കേസുകളിൽ മാത്രം ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ കൂട്ടാളികളെ ഉപയോഗിച്ചായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത്. തിരുവനന്തപുരം നഗരത്തിലെ പേട്ട, വഞ്ചിയൂർ, പേരൂർക്കട, മെഡി.കോളേജ്, കന്റോൺമെന്റ്, ശ്രീകാര്യം, വട്ടിയൂർക്കാവ് എന്നീ സ്റ്റേഷനുകളീൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

രാജേഷിന്റെ സംഘത്തിന് ബദലായി വളർന്ന സംഘങ്ങളുമായുള്ള ഏറ്റുമുട്ടൽ പലപ്പോഴും പൊലീസിന് തലവേദന സമ്മാനിച്ചിരുന്നു. ഡിനി ബാബുവിന്റേ നേതൃത്വത്തിലുള്ള സംഘമാണ് ക്വട്ടേഷൻ രംഗത്ത് രാജേഷിന്റെ എതിരാളികൾ. ഈ കുടിപ്പകയിലാണ് വിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ടത്. തലസ്ഥാനത്തെ അനധികൃത പണമിടപാട് സ്ഥാപനങ്ങളിലും ബ്ളേഡ് മാഫിയ സംഘങ്ങളുടെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയ കൂട്ടത്തിൽ ഗുണ്ടാത്തലവന്മാരായ പുത്തൻപാലം രാജേഷ്, ഗുണ്ടുകാട് സാബു എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു

പുത്തൻപാലം രാജേഷിന്റെ വീട്ടിൽ നിന്നും വിലപ്പെട്ട പല രേഖകളും പൊലീസ് കണ്ടെടുത്തെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇതേക്കുറിച്ച് യാതൊരു വ്യക്തതയും വന്നില്ല. ബ്ളേഡ് പലിശക്ക് പണം നൽകിയ ശേഷം പലരുടെയും വസ്തുക്കൾ ഭീഷണിപ്പെടുത്തി ബ്ളേഡ് മാഫിയ സംഘങ്ങൾക്കൊപ്പമായിരുന്നു രാജേഷിന്റെ പ്രവർത്തനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP