Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൈക്കിൽ പിന്നാലെ എത്തിയവർ മുഖത്തേക്ക് സ്പ്രേ അടിച്ചു: പകുതി ബോധത്തിൽ എതിർക്കാൻ ശ്രമിച്ചപ്പോൾ കമ്പി വടി കൊണ്ട് തലയ്ക്ക് തലങ്ങൂം വിലങ്ങും അടിച്ചു: പൂണെയിൽ കവർച്ചക്കാരുടെ മർദനമേറ്റ മലയാളി നഴ്സിന്റെ നില അതീവഗുരുതരം: വെന്റിലേറ്റിൽ കഴിയുന്നത് തൊടുപുഴ വണ്ണപ്പുറം സ്വദേശി രഞ്ജിത്ത്

ബൈക്കിൽ പിന്നാലെ എത്തിയവർ മുഖത്തേക്ക് സ്പ്രേ അടിച്ചു: പകുതി ബോധത്തിൽ എതിർക്കാൻ ശ്രമിച്ചപ്പോൾ കമ്പി വടി കൊണ്ട് തലയ്ക്ക് തലങ്ങൂം വിലങ്ങും അടിച്ചു: പൂണെയിൽ കവർച്ചക്കാരുടെ മർദനമേറ്റ മലയാളി നഴ്സിന്റെ നില അതീവഗുരുതരം: വെന്റിലേറ്റിൽ കഴിയുന്നത് തൊടുപുഴ വണ്ണപ്പുറം സ്വദേശി രഞ്ജിത്ത്

ശ്രീലാൽ വാസുദേവൻ

തൊടുപുഴ: പുലർച്ചെ ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴി പൂണെയിൽ കൊള്ളക്കാർ ആക്രമിച്ച മലയാളി നഴ്സിന്റെ നില അതീവഗുരുതരമായി തുടരുന്നു. വണ്ണപ്പുറം സ്വദേശി രഞ്ജിത്താണ് തലയ്ക്ക് ഏറ്റ മാരകമായ പരുക്കുകളോടെ പൂണെയിലെ ജഹാംഗീർ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്.

വ്യാഴാഴ്ച പുലർച്ചെ നാലിന് പൂണെ-മുംബൈ ദേശീയ പാതയിലാണ് സംഭവം. എൻഎം വാഡിയ കാർഡിയാക് സെന്ററിൽ നഴ്സാണ് രഞ്ജിത്ത്. ഡ്യൂട്ടിക്ക് ശേഷം ഒരു സുഹൃത്തിന്റെ വീട്ടിൽപ്പോയി വരുമ്പോഴാണ് സംഭവം. സുഹൃത്തായ മറ്റൊരു മലയാളി നഴ്സും ഒപ്പമുണ്ടായിരുന്നു. ബൈക്കിലെത്തിയ മൂന്നംഗം സംഘം ഇവരെ ഏറെ നേരം പിന്തുടരുകയും മുന്നിൽ കയറി ഇരുവരുടെയും മുഖത്തേക്ക് എന്തോ സ്പ്രേ അടിക്കുകയുമായിരുന്നു. നിയന്ത്രണം വിട്ട രഞ്ജിത്തും സുഹൃത്തും റോഡിൽ വീണു.

അപ്പോഴേക്കും പകുതി ബോധവും നഷ്ടമായിരുന്നു. ഇതിനിടെ രഞ്ജിത്തിന്റെ കഴുത്തിലെ മാല കവരാൻ ശ്രമം നടന്നു. ഇതോടെ കവർച്ചക്കാർ കൈയിലുണ്ടായിരുന്ന ഇരുമ്പു വടി കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇവർ മർദിച്ചു. ഇരുവരുടെയുംപണവും മൊബൈലുമെല്ലാം കൈക്കലാക്കി കൊള്ളക്കാർ സ്ഥലം വിട്ടു. അവശനിലയിൽ റോഡിൽ കിടന്ന ഇരുവരെയും മറ്റ് യാത്രക്കാർ ആംബുലൻസിൽ കയറ്റി സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ ജഹാംഗീർ മെഡിക്കൽ സെന്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

അടുത്തകാലം വരെ ജഹാംഗീർ മെഡിക്കൽ സെന്ററിലായിരുന്നു രഞ്ജിത്ത് ജോലി ചെയ്തിരുന്നത്. പിന്നീടാണ് വാഡിയ ആശുപത്രിയിലേക്ക് മാറിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പൂണെ യൂണിറ്റ് കമ്മറ്റിയംഗം കൂടിയാണ് രഞ്ജിത്ത്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. കുറച്ചു മാസം മുൻപാണ് രഞ്ജിത്തിന്റെ വിവാഹം കഴിഞ്ഞത്.

ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഇതേപ്പറ്റി ഓർത്തെടുക്കാൻ കഴിയുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP