Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്തിന്റെ മോതിരം പണയം വച്ച ശേഷം പണവുമായി നാടുവിട്ടു; വീടുമായി ബന്ധം വല്ലപ്പോഴും മാത്രം; കല്യാണ വീട്ടിൽ പെൺകുട്ടിയെ അപമാനിച്ചപ്പോൾ നാട്ടുകാർ കൈവച്ചു; മൂത്ത സഹോദരനെ കതിരൂർ മനോജ് വധക്കേസിൽ സിബിഐ അറസ്റ്റു ചെയ്ത ശേഷം വിട്ടയച്ചു; പൾസർ സുനിയുടെ കൂട്ടാളി വിജീഷിന്റെ രാഷ്ട്രീയത്തെ ചൊല്ലി കൊമ്പു കോർത്ത് സിപിഎമ്മും ബിജെപിയും

സുഹൃത്തിന്റെ മോതിരം പണയം വച്ച ശേഷം പണവുമായി നാടുവിട്ടു; വീടുമായി ബന്ധം വല്ലപ്പോഴും മാത്രം; കല്യാണ വീട്ടിൽ പെൺകുട്ടിയെ അപമാനിച്ചപ്പോൾ നാട്ടുകാർ കൈവച്ചു; മൂത്ത സഹോദരനെ കതിരൂർ മനോജ് വധക്കേസിൽ സിബിഐ അറസ്റ്റു ചെയ്ത ശേഷം വിട്ടയച്ചു; പൾസർ സുനിയുടെ കൂട്ടാളി വിജീഷിന്റെ രാഷ്ട്രീയത്തെ ചൊല്ലി കൊമ്പു കോർത്ത് സിപിഎമ്മും ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: യുവനടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൾസർ സുനിയുടെ കൂട്ടുപ്രതികളിലൊരാളായ കതിരൂർ മംഗലശ്ശേരി വീട്ടിൽ വി.പി.വിജീഷിന്റെ രാഷ്ട്രീയ ബന്ധത്തെ ചൊല്ലി സിപിഎമ്മും ബിജെപിയും കൊമ്പുകോർക്കുന്നു. പ്രദേശത്ത് തട്ടിപ്പും ക്വട്ടേഷൻ വർക്കുമായി കഴിഞ്ഞ പ്രതിക്ക് കൃത്യമായ രാഷ്ട്രീയമില്ലെങ്കിലും ഇയാൾ സിപിഎമ്മുകാരാനാണെന്ന് വരുത്താൻ ബിജെപിയും മറിച്ചാണെന്ന് വരുത്താൻ സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയാണ് വിജീഷ്. പൾസർ സുനിയുമായുള്ള അടുത്ത ബന്ധമാണ് വിജീഷിനുള്ളത്. കാശു കൊടുത്താൽ എന്തിനും ഇറങ്ങുന്ന പ്രകൃതക്കാരനാണ് വിജീഷ് എന്നാണ് അറിവായിട്ടുള്ളത്. കേസിലെ ആറ്് പ്രതികളിൽ പൾസർ സുനിയും വിജീഷുമാണ് ഇനി പിടിയിലാകാനുള്ളത്. സുനിക്കൊപ്പം വിജീഷും മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കൊച്ചി പൊലീസിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം കതിരൂർ പൊലീസ് വിജീഷിന്റെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും ചോദ്യം ചെയ്തു. എന്നാൽ, മൂന്ന് വർഷം മുമ്പ് വീടുവിട്ടു പോയ വ്യക്തിയാണ് വിജീഷെന്നാണ് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞത്. അതിനുശേഷം ഒന്ന് രണ്ട് തവണമാത്രം വീടുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുള്ളതല്ലാതെ വീട്ടിൽ വന്നിട്ടില്ലെന്നാണ് അച്ഛനമ്മമാർ പൊലീസിനോട് പറഞ്ഞത്.

പാലക്കാട് വാളയാറിലെ ഒരു ചെരിപ്പ് കമ്പനിയിലാണ് വിജീഷ് ജോലി ചെയ്തിരുന്നത്. വിജീഷിന്റെ വീടിന് സമീപത്തെ ക്ഷേത്ര ഫണ്ടിൽ നിന്ന് വായ്പ വാങ്ങിയും സുഹൃത്തിന്റെ കൈയിൽ നിന്ന് ഒരു പവന്റെ മോതിരം വാങ്ങി പണയം വച്ചുമാണ് വിജീഷ് മൂന്ന് വർഷം മുന്നെ നാടുവിട്ടത്. നാടു വിടുന്നതിന് കുറച്ചു ദിവസം മുന്നെ ചുണ്ടങ്ങാപ്പൊയിലിലെ ഒരു കല്യാണ വീട്ടിൽ നിന്ന് വിജീഷ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന പേരിൽ ചിലർ കൈയേറ്റവും ചെയ്തിരുന്നു.

വിജീഷിന്റെ മൂത്ത സഹോദരൻ കിഴക്കെ കതിരൂരിൽ താമസിക്കുന്ന വി പി രജിലേഷ് വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച കേസിലും വിവാഹം കഴിഞ്ഞ പെൺകുട്ടിയെ പിറ്റേദിവസം തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ്. കൂടാതെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസം ചുണ്ടങ്ങാപ്പൊയിലിൽ നിന്നും ബോംബ് നിർമ്മിക്കുന്നതിനിടെ പൊലീസ് പിടികൂടിയിരുന്നു. രണ്ടാമത്തെ സഹോദരനായ വി പി സജിലേഷ് എന്ന സജൂട്ടി വേറ്റുമ്മൽ രതീഷ് വധക്കേസിൽ പ്രതിയായിരുന്നു. ആർഎസ്എസ് നേതാവ് ഇളന്തോടത്ത് മനോജ് വധക്കേസിൽ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന പേരിൽ സിബിഐ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയുമാണ് ചെയ്തത്.

ഈ ബന്ധത്തിന്റെ പേരിലാണ് സിപിഎമ്മും ബിജെപിയും തമ്മിൽ കോർത്തത്. വിജീഷ് കണ്ണൂരിൽ പാർട്ടിയുടെ 'അംഗീകൃത ഗുണ്ടാലിസ്റ്റി'ൽ പെട്ടയാളാണെന്നു ബിജെപി നേതാവ് എം ടി.രമേശ് ആരോപിച്ചതോടെയാണ് വിവാദം കൊഴുത്തത്. വിജീഷിന്റെ സഹോദരൻ സജിലേഷ് കതിരൂർ മനോജ് വധക്കേസിലെ പ്രതിയാണെന്നും ഈ ഗുണ്ടാബന്ധം മൂലമാണു പ്രതികൾ പിടിയിലാവാത്തതെന്നും രമേശ് ആരോപിച്ചു. പ്രതികൾ പൊലീസിന്റെ മൂക്കിൻ തുമ്പിലൂടെ നടക്കുകയും അഭിഭാഷകനെ കാണുകയും സ്വർണം വിറ്റു പണമുണ്ടാക്കുകയുമൊക്കെ ചെയ്യുന്നത് മറ്റെന്തു ധൈര്യത്തിലാണെന്നും രമേശ് ചോദിച്ചു.

എന്നാൽ, യുവനടി ആക്രമിക്കപ്പെട്ടതു രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആക്രമിച്ചവരെയും അതിനു ക്വട്ടേഷൻ കൊടുത്തവരെയും എത്രയുംവേഗം പിടികൂടും. കേസിൽ പ്രതിയായ, ഒളിവിൽ കഴിയുന്ന വിജീഷ് ആർഎസ്എസ് പ്രവർത്തകനാണെന്നായിരുന്നു കോടിയേരിയുടെ തിരിച്ചടി. അതേസമയം പ്രദേശത്തെ നാട്ടുകാർ പറയുന്നത് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല വിജീഷ് എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP