Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർക്ക് ചെയ്ത സ്‌കൂട്ടറിൽ ഇടിച്ചത് മദ്യപിച്ച് ലക്കുകെട്ട് കാർ ഓടിച്ച എസ് ഐ അറിഞ്ഞില്ല: നാട്ടുകാർ പിന്തുടർന്ന് ചെന്ന് എസ് ഐയെ പിടികൂടിയത് വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന്: ഭരണകക്ഷി സമ്മർദത്താൽ വകുപ്പു തല നടപടിക്ക് മടിച്ച് പൊലീസ് ഉന്നതർ

പാർക്ക് ചെയ്ത സ്‌കൂട്ടറിൽ ഇടിച്ചത് മദ്യപിച്ച് ലക്കുകെട്ട് കാർ ഓടിച്ച എസ് ഐ അറിഞ്ഞില്ല: നാട്ടുകാർ പിന്തുടർന്ന് ചെന്ന് എസ് ഐയെ പിടികൂടിയത് വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന്: ഭരണകക്ഷി സമ്മർദത്താൽ വകുപ്പു തല നടപടിക്ക് മടിച്ച് പൊലീസ് ഉന്നതർ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: മദ്യപിച്ച് ലക്കുകെട്ട് എസ്ഐ ഓടിച്ച കാർ വഴി വക്കിൽ ഇരുന്ന സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. സ്‌കൂട്ടറിൽ കാറിടിച്ച വിവരമൊന്നും അറിയാതെ പോയ എസ്ഐയെ പിന്തുടർന്ന നാട്ടുകാർ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടികൂടി. വിവരം അറിഞ്ഞിട്ടും ഭരണ കക്ഷി ഇടപെടലിനെ തുടർന്ന് നടപടി എടുക്കാതെ മേലധികാരികൾ.

പുളിക്കീഴ് സ്റ്റേഷനിലെ എസ്ഐയും ചെങ്ങരൂർ സ്വദേശിയുമായ സാജൻ പീറ്ററിനെയാണ് നാട്ടുകാർ വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന പിടികൂടി പുളിക്കീഴ് പൊലീസിനെ തന്നെ ഏൽപ്പിച്ചത്. ശനിയാഴച വൈകിട്ട് മൂന്നിനാണ് സംഭവം.

സഹപ്രവർത്തകന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടാക്കിയത്. കുടുംബശ്രീ പ്രവർത്തകയുടെ സ്‌കൂട്ടറാണ് ഇടിച്ച് തെറിപ്പിച്ചത്. ഇങ്ങനെ ഒരു അപകടം നടന്നത് പോലും എസ്ഐയുടെ ശ്രദ്ധയിൽ വന്നില്ല. പതിവായി സന്ദർശിക്കാറുള്ള, നിരണം ഡക്ക്ഫാമിന് സമീപമുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് എസ്ഐ പോയത്.

അപകട ശേഷം നിർത്താതെ പോയ കാറിന് പിന്നാലെ എത്തിയ പ്രദേശ വാസികൾ ചേർന്ന് സാജൻ പീറ്ററെ പെൺ സുഹൃത്തിന്റെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. വിവരം ഉടൻ തന്നെ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ സാജന് വേണ്ടി ഭരണപ്പാർട്ടിയിൽ നിന്ന് ഇടപെടലും ഉണ്ടായി. ഇതു കാരണം യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടു വർഷമായി ഇയാൾ പുളിക്കീഴ് സ്റ്റേഷനിൽ ജോലിക്ക് വന്നിട്ട്. അതിന് ശേഷം പരിചയപ്പെട്ട സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP