Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓപ്പറേഷന് മുമ്പ് വീട്ടിലെത്തി ഡോക്ടർക്ക് കൈക്കൂലി നൽകിയില്ലെങ്കിൽ വേദന സഹിക്കാൻ റെഡിയാവണം; വേദനസംഹാരി നൽകാതെ ക്രൂരമായി പീഡിപ്പിക്കും; വേദന അറിയാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ദയനീയമായി പറഞ്ഞാൽ പരിഹസിക്കും; ഓപ്പറേഷൻ കഴിഞ്ഞപ്പോൾ മൂത്രത്തിലെ കല്ല് പോയില്ലെന്ന് മാത്രമല്ല കിഡ്‌നി ട്യൂബിൽ ബ്ലോക്കും; തൃശൂർ മെഡിക്കൽ കോളേജിൽ കിമ്പളം വാങ്ങുന്ന ഡോക്ടറിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് പൊതുപ്രവർത്തകനായ അബ്ദുൽ ലത്തീഫ്

ഓപ്പറേഷന് മുമ്പ് വീട്ടിലെത്തി ഡോക്ടർക്ക് കൈക്കൂലി നൽകിയില്ലെങ്കിൽ വേദന സഹിക്കാൻ റെഡിയാവണം; വേദനസംഹാരി നൽകാതെ ക്രൂരമായി പീഡിപ്പിക്കും; വേദന അറിയാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ദയനീയമായി പറഞ്ഞാൽ പരിഹസിക്കും; ഓപ്പറേഷൻ കഴിഞ്ഞപ്പോൾ മൂത്രത്തിലെ കല്ല് പോയില്ലെന്ന് മാത്രമല്ല കിഡ്‌നി ട്യൂബിൽ ബ്ലോക്കും; തൃശൂർ മെഡിക്കൽ കോളേജിൽ കിമ്പളം വാങ്ങുന്ന ഡോക്ടറിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വിവരിച്ച് പൊതുപ്രവർത്തകനായ അബ്ദുൽ ലത്തീഫ്

എം പി റാഫി

മലപ്പുറം: മെഡിക്കൽ കോളേജിൽ കൈക്കൂലിയില്ലെങ്കിൽ പരിശോധനയും ശസ്ത്രക്രിയയും തോന്നിയ പോലെ. കിഡ്‌നിട്യൂബിൽ കല്ല് വന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി ശസ്ത്രക്രിയക്ക് വിധേയനായ പൊതുപ്രവർത്തകന് നേരിടേണ്ടി വന്നത് കടുത്ത ശാരീരിക -മാനസിക പീഡനങ്ങൾ. മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മലപ്പുറം നന്നംമുക്ക് സ്വദേശി അബ്ദുൽ ലത്തീഫ്.

കിഡ്‌നിട്യൂബിൽ കല്ല് വന്നതിനെ തുടർന്നുള്ള ശാരീരിക പ്രയാസത്താൽ യൂറോളജി വിഭാഗത്തിലെ ഡോ.രാജേഷ് കെ.കുമാറിനെ കാണാനെത്തിയ ലത്തീഫിനെ മറ്റു പരിശോധനകളോ ടെസ്റ്റുകളോ കൂടാതെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ശസ്ത്രക്രിയക്കു മുമ്പ് ഇയാളുടെ വീട്ടിലെത്തണമെന്നാണത്രെ ഇവിടത്തെ ചട്ടം. ഈ സന്ദർശനത്തിൽ നൽകുന്ന തുകയുടെ തോതനുസരിച്ചാണ് മറ്റു തുടർ ചികിത്സ ലഭ്യമാക്കൽ. 1000 രൂപ മാത്രം നൽകിയ ലത്തീഫിന് കടുത്ത പീഡനമായിരുന്നു ഡോക്ടറിൽ നിന്ന് നേരിടേണ്ടി വന്നത്. യാതൊരു വിധ വേദനാസംഹാരിയും നൽകാതെ മൂത്രനാളിയിലൂടെ ട്യൂബ് കയറ്റി ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. മൂത്രമൊഴിക്കുമ്പോൾ കഠിനമായ വേദന സഹിക്കാനാകാതെ ഇന്നും ലത്തീഫ് ദുരിതം പേറുകയാണ്. മാത്രമല്ല ശസ്ത്രക്രിയക്കു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലെ യൂറോളജി ഡോക്ടറെ സമീപിച്ചപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ കല്ല് പോയില്ലെന്നു മാത്രമല്ല, ഇടതു കിഡ്‌നിയിൽ നിന്നുള്ള ട്യൂബിൽ സ്റ്റന്റ്് ഇട്ട ഭാഗത്ത് ബ്ലോക്കായിരിക്കുന്നുവെന്നും കണ്ടെത്തിയത്.

യഥാർത്ഥത്തിൽ ആദ്യം ഉണ്ടായിരുന്ന കല്ലിന്റെ 75 ശതമാനം അവിടെ തന്നെ ഉണ്ടായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്കു വിധേയമാക്കിയാണ് കല്ല് നീക്കം ചെയ്തത്. ശസ്ത്രക്രിയക്കു മുമ്പ് അയ്യായിരത്തിനോ പതിനായിരത്തിനോ മുകളിൽ പണം വീട്ടിൽ കൊണ്ടു പോയി കൊടുക്കണമെന്നും അല്ലാത്തവർക്ക് ഇതാണ് അനുഭവമെന്നും ലത്തീഫ് പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയമായ മറ്റു രോഗികളെല്ലാം ഡോക്ടറെ വീട്ടിൽ പോയി കണ്ട് പണം നൽകിയിരുന്നു. ഇക്കാര്യം കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. രോഗികൾക്ക് ശുശ്രൂഷ നൽകാൻ ആർ.സി.സിയിലും ആശുപത്രികളിലുമായി കയറിയിറങ്ങുന്ന പൊതുപ്രവർത്തകനായ അബ്ദുൽ ലത്തീഫ് സാധാരണക്കാർക്ക് മികച്ച സേവനം ലഭിക്കുമെന്ന നിലയിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ലത്തീഫിനുണ്ടായ അനുഭവം നേരെ മറിച്ചായിരുന്നു. ഇനി ഒരാൾക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും ഡോ.രാജേഷ് കെ.കുമാറിനെതിരെ കർശന നടപടിയെടുക്കണമെന്നുമാണ് ലത്തീഫിന്റെ ആവശ്യം. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ കുടുംബക്ഷേമസമിതി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ന്യൂനപക്ഷ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണിപ്പോഴും.

അബ്ദുൽ ലത്തീഫ് തന്റെ ദുരനുഭവം മറുനാടൻ മലയാളിയോടു വിശദീകരിച്ചതിങ്ങനെ:

'2018 ഏപ്രിൽ മാസത്തിൽ കിഡ്‌നി ട്യൂബിൽ കല്ലുവന്നതിനെ തുടർന്നുള്ള ശാരീരിക പ്രയാസത്താൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഈ ശസ്ത്രക്രിയയോടനുബന്ധിച്ച് ആശുപത്രിയിൽ നിന്നും നേരിടേണ്ടി വന്നത് വലിയ മനുഷ്യത്വരഹിതമായ ശാരീരിക, മാനസിക പീഡനമായിരുന്നു.

2018 ഏപ്രിൽ 2-ാം തിയ്യതി എന്റെ രണ്ട് കിഡ്‌നിയിൽ നിന്നുള്ള ട്യൂബിലേക്ക് സ്റ്റോൺ ഇറങ്ങി പ്രയാസപ്പെട്ട അവസ്ഥയിൽ ഒരു സർജറിക്കുവേണ്ടി ഞാൻ യൂറോളജി ഒ.പി.യിലെ ഡോക്ടർ രാജേഷിനെ കാണുകയുണ്ടായി. ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സാധാരണക്കാരായ ആളുകൾക്കു നൽകുന്ന സേവനങ്ങൾ അറിയാവുന്നതുകൊണ്ടും, ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ധാരാളം ആളുകളുമായി ആർ.സി.സി. ഉൾപ്പെടെയുള്ള ആശുപ്രതികളിൽ നിരന്തരമായി പോകുന്നതുകൊണ്ടുമാണ് ഞാൻ മെഡിക്കൽ കോളേജ് തെരഞ്ഞെടുത്തത്. മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥനായ എന്റെ ഒരു സുഹൃത്തും സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.

എന്നെ പരിശോധിച്ച ഡോക്ടർ അടിയന്തരമായി സ്റ്റോൺ എടുത്തുമാറ്റണമെന്നും അതിന്റെ മുന്നോടിയായുള്ള ബ്ലഡ് ടെസ്റ്റുകളും എക്‌സ്-റേയും എടുത്ത് റിസൽട്ടുമായ ഒ.പി.യിൽ ഏപ്രിൽ 4 നു വരാൻ പറഞ്ഞു. ഞാൻ അഡ്‌മിഷന് തയ്യാറായിട്ടാണ് ചെന്നത്. പക്ഷേ ഏപ്രിൽ 14-ാം തീയ്യതിയാണ് ഡോക്ടർ എനിക്ക് ഡേറ്റ് തന്നത്. ഇതുവരെയുള്ള ദിവസങ്ങളിൽ ധാരാളം വെള്ളം കുടിച്ചതിന്റെ ഫലമായി ഏപ്രിൽ 10 ാം തിയതി മൂത്രത്തിലൂടെ ഒരു സ്റ്റോൺ പുറത്ത് വന്നു. പ്രത്യകിച്ച് കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഇനി ഓപ്പറേഷൻ വേണ്ടി വരില്ലെന്നു കരുതി ഈ
വിവരം ഫോൺ മൂഖേനെ ഡോക്ടറെ നേരിട്ട് വിളിച്ചു പറഞ്ഞു. അപ്പോൾ ഡോക്ടർ വീട്ടിൽ വന്ന് കാണാൻ വേണ്ടി എന്നോട് ആവശ്യപ്പെട്ടു. 12-ാം തിയ്യതി പുറത്തു നിന്ന് സ്‌കാൻ ചെയ്യുകയും സ്‌കാൻ റിപ്പോർട്ടും പുറത്തുവന്ന സ്റ്റോണുമായി 13ന് വൈകുന്നരം ഡോക്ടറുടെ വീട്ടിൽ പോയി കാണുകയും ചെയ്തു. 10 എംഎം ഉള്ള ഒരു സ്റ്റോൺ കൂടി ഇടത്തു കിഡ്‌നിയുടെ ട്യൂബിൽ ഉള്ളതുകൊണ്ട് ശസ്ത്രക്രിയ വഴി പുറത്തേക്ക് എടുക്കണമെന്നും എപ്രിൽ 14ന് അതിനു തയ്യാറായി മെഡിക്കൽ കോളേജിൽ എത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 1000 രൂപ എന്നിൽ നിന്ന് ഡോ. രാജേഷ്‌കൈപ്പറ്റുകയും ചെയ്തു.

പിറ്റേദിവസം ഏപ്രിൽ 14ന് സർജറിക്ക് തയ്യാറായി ഞാൻ മെഡിക്കൽ കോളേജിൽ എത്തി, സമ്മതപ്രതം ഒപ്പ് ഇട്ടുകൊടുത്തു. അതിൽ അസഹ്യമായ വേദന ഉണ്ടാവില്ല എന്ന് എഴുതിയിരുന്നു. വേദന അറിയാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ദയനീയമായി ഡോക്ടറോട് പറഞ്ഞപ്പോൾ 'ഇതൊക്കെ പുറത്ത് നിന്ന്‌ചെയ്യുകയാണെങ്കിൽ എത്ര രൂപ വരുമെന്ന് അറിയാമോ?' എന്ന പരിഹാസം നിറഞ്ഞ
മറുപടിയാണ് എനിക്ക് കിട്ടിയത്. യാതൊരു വിധ വേദനസംഹാരിയും തരാതെ മൂത്രനാളിയിലൂടെ ട്യൂബ് കയറ്റിക്കൊണ്ടുള്ള ശസ്ത്രക്രിയ ഇപ്പോൾ ഓർക്കാൻ പോലും കഴിയുന്നില്ല. 16-ാം തീയ്യതി ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടർ പറയുകയും ചെയ്തു. 15-ാം തിയ്യതി വിഷു ആയതിനാൽ ഡോക്ടർ അവധിയായിരുന്നു. പക്ഷേ എനിക്ക് മൂത്രം പോകുമ്പോൾ കഠിനമായ വേദന സഹിക്കാൻ വയ്യാതെ ഞാൻ പിടയുകയായിരുന്നു.

ശസ്ത്രകിയയ്ക്ക ശേഷം എന്നെ കത്തീറ്റർ ഇട്ടുകൊണ്ട് വാർഡിൽ ഉള്ള സിസ്റ്റർമാരോട് പറഞ്ഞപ്പോൾ നാളെ ഡോക്ടർ വന്നാൽ പറഞ്ഞാളൂ എന്നാണ് പറഞ്ഞത്. അത്യാഹിത ഘട്ടങ്ങളിൽ ഒരുഅസിസ്റ്റന്റ് ഡോക്ടറെ വിളിക്കുവാനോ സീനിയർ ഡോക്ടറെ വിവരം അറിയിക്ക
വാനോ ഉള്ള സംവിധാനം പ്രസ്തുത വാർഡിൽ ഇല്ല. വൈകുന്നേരം ആയപ്പോൾ വിറയ്ക്കുന്ന പനിയും കഠിനമായ വേദനയുമായി ഞാൻ അവശനായി. പനിയുടെവിവരം എന്റെ ഭാര്യ നേഴ്‌സിനോടു പോയി പറഞ്ഞു. അപ്പോൾ പനി നോക്കുന്ന തെർമോമീറ്റർ തരുകയും അത് കക്ഷത്ത് വച്ചാൽ ഒരു ചെറിയ ശബ്ദം ഉണ്ടാകും അതു കേട്ടാൽ തിരിച്ചു കൊണ്ട് കൊടുക്കുവാനും പറഞ്ഞു. 110 ഡിഗ്രി പനിയുണ്ടായി
രുന്നു. 500 എംജിയുടെ പാരസെറ്റമോൾ കഴിക്കാൻ തന്നു. വിറയൽ കുറച്ച് ആശ്വാസമായെങ്കിലും പനി മാറിയില്ല. വളരെ പ്രയാസത്തോടെ ഞാൻ നേരം വെളുപ്പിച്ചു.

പിറ്റേന്ന് രാവിലെ ഡോക്ടർ രാജേഷ് റൗണ്ടസിന് വന്നപ്പോൾ എന്റെ പ്രയാസങ്ങൾ ഡോക്ടറോട് ഞാൻ അറിയിച്ചു. അപ്പോൾ മൂത്രത്തിന്റെ ട്യൂബ് ഊരുകയും പനിക്കും വേദനക്കുമുള്ള രണ്ട് ഇഞ്ചക്ഷൻ നിർദ്ദേശിക്കുകയും ചെയ്തു. അസഹ്യ മായ വേദനകൊണ്ട് ബാത്ത്‌റൂമിന്റെ ഭിത്തികൾ അടക്കിപിടിച്ചുകൊണ്ടാണ് ഞാൻ മൂത്രമൊഴിച്ചിരുന്നത്, വേദന ഒട്ടും കുറവില്ലായിരുന്നു. 1 മണിക്ക് ശേഷം ഡോക്ടർ എന്റെ അടുത്ത് മാത്രം വന്നു. എന്താണ്.പ്രശ്‌നം എന്നു തിരക്കി. എന്റെ അവസ്ഥ പറഞ്ഞപ്പോൾ പനിക്കുള്ള ഇഞ്ചക്ഷനും. ഡോക്ടറുമായി സംസാരിക്കാൻ റൗണ്ട്‌സിന് വരുന്ന സമയത്ത് എന്റെ അടുത്ത് എത്താൻ ആവശ്യപ്പെടുകയും എന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹം വരുകയും]ഡോക്ടർ റൗണ്ടസിന് വന്നപ്പോൾ എന്റെ പ്രയാസങ്ങൾ ഡോക്ടറോട് സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് ഉള്ളിൽ റ്റിയൂബ് ഇട്ടിട്ടുണ്ടെന്നും 15% ആളുകൾക്ക് അത് ശരീരത്തിന് പിടിക്കില്ലെന്നും ഡോക്ടർ പറഞ്ഞത്, 'നാളെ ട്യൂബ് നമുക്കെടുക്കാം'എന്നും പറഞ്ഞു. പിന്നീട് ഇൻഫെക്ഷനുള്ള മെഡിസിനും ആന്റിബയോട്ടിക്, ഇഞ്ചക്ഷനും കയറ്റി തുടങ്ങി. രണ്ട് ദിവസം ആയപ്പോഴേക്കും എന്റെ വേദനയും പനിയും കുറഞ്ഞു. മൂന്നാമത്തെ ദിവസം മേൽപറഞ്ഞ ട്യൂബ് എടുക്കാതെ എന്നെ ഡിസ്ചാർജ് ചെയ്തു.

ഞാൻ യൂറോളജി വാർഡിൽ അഡ്‌മിറ്റ് ആയ 10 ദിവസം എന്റെ പ്രയാസങ്ങൾ കണ്ട് രോഗികളൊക്കെ എന്റെ അടുത്ത് വരികയും നിങ്ങൾ ഡോക്ടർക്ക് പൈസ കൊടുത്തിട്ടില്ലേ എന്ന് ചോദിക്കുകയുണ്ടായി. ഞാനൊന്നും കൊടുത്തിട്ടില്ലെന്ന് മറുപടി പറയുകയും ചെയ്തു. അപ്പോഴാണ് എന്നെ പീഡിപ്പിക്കുന്നതിന്റെ കാരണം എനിക്ക് മനസ്സിലായത്. യൂറോളജി വാർഡിൽ ഉള്ള എല്ലാ രോഗികളുമായും
ഞാൻ സംസാരിച്ചു. അവരൊക്കെ 5000 രൂപ മുതൽ 10000 രൂപ വരെ ഓപ്പറേറഷന് മുന്നോടിയായി ഡോക്ടറുടെ വീട്ടിൽ കൊണ്ടുകൊടുത്തവരാണ്. ഞ്ഞെട്ടലുണ്ടാക്കുന്ന ഈ വിഷയം ഞാൻ രോഗികളുമായി പങ്കുവെച്ചു. പണം വീട്ടിൽ കൊണ്ടുകൊടുക്കാത്തവർക്ക് ഇവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുകയില്ല എന്നാണ് അവരൊക്കെ പറഞ്ഞത് കൈക്കൂലി കൊടുക്കാത്തവരെ പച്ചയായി വേദനിപ്പിക്കുന്ന പതിവ് സാധാരണയാണ്.. പൈസ കൊടുക്കാത്തവർക്ക് വേദനക്കുള്ള ഇഞ്ചക്ഷൻ ഡോകടർ ചെയ്യാറില്ല എന്നാണ് ഞാൻ എന്റെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കിയത്.

വീട്ടിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിറയലോടുകൂടിയ പനിയും വേദനയും ഛർദ്ദിയും എന്നെ അവശനാക്കി. ഒടുവിൽ ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് ഒ.പി.യിൽ വരുവാനും അന്ന് ട്യൂബ് എടുക്കാമെന്ന് പറയുകയും ചെയ്തു. വീട്ടിൽ വന്ന് ഒരാഴ്ച കുഴപ്പമൊന്നുമില്ല, പിന്നീട് പനിയും അസ്വസ്ഥതയും തുടങ്ങി. മെയ് 14ന് എനിക്ക് വീണ്ടും ഇൻഫെക്ഷൻ ഉണ്ടാവുകയും ശാരീരിക പ്രയാസങ്ങളെ തുടർന്ന് തൃശൂരിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലെ യൂറോളജി ഡോക്ടറെ കാണുകയും സ്‌കാനിങ്ങ് നടത്തിയ ശേഷം എന്റെ ഇടതു
ഡനിയിൽ നിന്നുള്ള ട്യൂബിൽ സ്റ്റന്റ് ഇട്ട ഭാഗത്ത് ഡോക്ടറുടെ അനാസ്ഥ മൂലം ബ്ലോക്കായി ഇരിക്കുകയാണെന്നുമാണ് പറഞ്ഞത്.

5 ദിവസം ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്ത് ആന്റിബയോട്ടിക്ക് ഡ്രിപ്പ് കേറ്റി 15-ാമത്തെ ദിവസം വീണ്ടും ചെയ്യുകയും ഇടത് കിഡ്‌നിയുടെ ട്യൂബ് പവർത്തനരഹിതമായിരുന്നതിനാൽ സി.ടി, സ്‌കാൻ എടുക്കാൻ നിർദ്ദേശിച്ചു. സ്‌കാൻ റിസൽറ്റ് ഡോക്ടറെ കാണിച്ചപ്പോൾ കിഡ്‌നിയിൽ സ്റ്റന്റ് ഇട്ട ഭാഗത്ത് ആദ്യം സ്റ്റോൺ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ സ്റ്റോൺ ഉണ്ടെന്നും അത് അവിടെ കിടന്ന് ഇൻഫെക്ഷൻ ആവുകയും കിഡ്‌നിയുടെ പ്രവർത്തനം തകരാതിരിക്കാൻ എമർജൻസി സർജറി ചെയ്യണമെന്നും നിർദ്ദേശിച്ചു. മെയ് 19ന് തന്നെ ഞാൻ വീണ്ടും ഒരു സർജറിക്ക് വിധേയനായി.

മെഡിക്കൽ കോളേജിൽ നിന്നും ചെയ്തപോലെ സിസ്റ്റോസ്‌കോപ്പിയാണ് ചെയ്തത് പക്ഷെ ഒരു വേദനയും അറിയാതെ തരിപ്പിച്ചാണ് ചെയ്തത്. മാത്രമല്ല മോണിറ്ററിൽ കല്ല് എനിക്ക് കാണിച്ചു തന്നു. ആദ്യം ഉണ്ടായിരുന്ന കല്ലിന്റെ 75% അവിടെ തന്നെ ഉണ്ടായിരുന്നു. രണ്ട് മാസം നീണ്ടുനിന്ന എന്റെ ഈ നരകയാതനകൾക്ക് ഉത്തരവാദി തൃശ്ശൂർ മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം ഡോക്ടർ രാജേഷ് കുമാറാണ്. പാവ
പ്പെട്ട രോഗികൾക്ക് നൽകാനായി ഗവൺമെന്റ് ചെലവഴിക്കുന്ന പണത്തിന് തനിക്കു പങ്ക് ലഭിക്കണമെന്നും, തരാത്തവരെ മൃഗതുല്യമായി പീഡിപ്പിക്കുന്ന മാനസികാവസ്ഥയുള്ള വ്യക്തിയാണ് ഡോ. രാജേഷ് കുമാർ എന്നതാണ് എന്റെ അനുഭവം. ഇത്തരക്കാർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത് ' - ലത്തീഫ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP