Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്മാർട്ട് ഫോൺ വാങ്ങാൻ വീട്ടുകാർ പണം നൽകിയില്ല; പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു; ഗെയിം പുലർച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാൾ പൂർണ്ണമായും അടിമയായി എന്ന് കുടുംബം; കേരളത്തിലും പിടിമുറുക്കുന്ന ഗെയിം അടിമകളാക്കുന്നത് യുവ തലമുറയെ; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കു വഴിതുറക്കുമെന്നും പഠനങ്ങൾ

സ്മാർട്ട് ഫോൺ വാങ്ങാൻ വീട്ടുകാർ പണം നൽകിയില്ല; പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു; ഗെയിം പുലർച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാൾ പൂർണ്ണമായും അടിമയായി എന്ന് കുടുംബം; കേരളത്തിലും പിടിമുറുക്കുന്ന ഗെയിം അടിമകളാക്കുന്നത് യുവ തലമുറയെ; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കു വഴിതുറക്കുമെന്നും പഠനങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സ്മാർട്ട് ഫോൺ വാങ്ങാൻ വീട്ടുകാർ പണം നൽകിയില്ല.ഓൺലൈൻ വാർ ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. സ്മാർട്ട്‌ഫോൺ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിലാണ് മുംബൈ കുർളയിലാണ് പത്തൊൻപതുകാരനായ നദീം ഷെയ്ക്കാണ് ആത്മഹത്യചെയ്തത്.

സ്മാർട്ട്‌ഫോൺ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിലാണ് മുംബൈ കുർളയിലാണ് പത്തൊൻപതുകാരനായ നദീം ഷെയ്ക്കാണ് ആത്മഹത്യചെയ്തത്. പബ്ജിഗെയിം പുലർച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാൾ ഇതിന് പൂർണ്ണമായും അടിമയായി എന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി.

ഇയാൾ ഉപയോഗിച്ചിരുന്ന സ്മാർട്ട്‌ഫോൺ അടുത്തിടെ തകരാറിലായതിനാൽ നദീം പുതിയഫോൺ വീട്ടുകാരോട് ആവശ്യപ്പെട്ടു. മുപ്പത്തിയേഴായിരംരൂപയുടെ പുതിയഫോൺ വാങ്ങുവാൻ വേണ്ടി നിരന്തരം ഇയാൾ വീട്ടിൽ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. എന്നാൽ, പണംകണ്ടെത്താൻ കഴിയാതെ വിഷാദത്തിലായ നദീമിനെ കഴിഞ്ഞദിവസം പുലർച്ചെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്

ഈ വർഷം ആദ്യം പുറത്തിറങ്ങി ഓൺലൈൻ മൊബൈൽ ഗെയിമാണ് പബ്ജി. എന്നിലിന്ന് യുവാക്കളുടെ ഹരവും മൊബൈൽ ഗെയിമുകളിലെ പ്രമുഖനുമായിരിക്കുകയാണ്. മറ്റൊരു സത്യാവസ്ഥ നോക്കിയാൽ ഈ ഗെയിം കളിക്കുന്ന പലരുമിന്ന് അഡിക്റ്റഡാണ് എന്നതാണ്. ഊണും ഉറക്കവും വരെ ഉപേക്ഷിച്ച് യുവാക്കളിന്ന് പബ്ജിക്കു പുറകേയാണ്. ഇതിനായി പലരും പണവും മുടക്കുന്നുണ്ട്.

പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവെയ്ക്കും

ഇതുതന്നെയാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ചൊടിപ്പിച്ചത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു കണ്ടതോടെ ഇന്ത്യയിലെ ഒരു കോളേജ് വിദ്യാർത്ഥികളെ പബ്ജി കളിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുകയാണ്. ഹോസ്റ്റലിലും മറ്റും ഗെയിം കളിക്കാതിരിക്കാനുള്ള മുൻ കരുതലും കോളേജ് സ്വീകരിച്ചുവെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ചെന്നൈയിലെ വി.ഐ.റ്റി കോളേജ് ഇതുമായി ബന്ധപ്പെട്ട് സർക്കുലർ തന്നെ പുറത്തിറക്കി കഴിഞ്ഞു. വിദ്യാർത്ഥികളിലെ ഗെയിമിങ് അഡിക്ഷൻ കണക്കിലെടുത്ത് ഹോസ്റ്റലിൽ പബ്ജിക്ക് വിലക്കേർപ്പെടുത്തി. മണിക്കൂറുകളോളം ഒരേ ഇരിപ്പിലിരുന്ന് പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നത് നരോധിക്കാനുള്ള മറ്റൊരു കാര്യമാണ്. വിഡിയോ/മൊബൈൽ ഗെയിമുകള്ഡ നിരന്തരമായി കളിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

കാഴ്ച

നിരന്തരമായി മൊബൈൽ ഗെയിം കളിക്കുന്നത് കാഴ്ചയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 55 ശതമാനം കാഷ്വൽ ഗെയിമേഴ്സും 64 ശതമാനം ഹെവി ഗെയിമേഴ്സും 24 വയസിൽ താഴെയുള്ളവരാണെന്നതാണ് മറ്റൊരു വസ്തുക. അതുകൊണ്ടുതന്നെ അഡിക്ഷനും കൂടും. കാഴ്ചയ്ക്ക് പ്രശ്നമുള്ളതുപോലെ മൈഗ്രേൻ, നിരന്തരമായുള്ള തലവേദന എന്നിവ ഇത്തരം ഗെയിം കളിക്കുന്നവർക്ക് വന്നു ചേരാം.



സ്പോണ്ടിലൈറ്റിസ്

നിരന്തരമായി വിഡിയോ/മൊബൈൽ ഗെയിം കളിക്കുന്നത് സെർവിക്കൽ സ്പോണ്ടിലൈറ്റിസ് ബാധിക്കാനിടയാക്കുമെന്ന് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ നടത്തിയ പഠനങ്ങൽ തെളിയിക്കുന്നു. യുവാക്കളിൽ ഈ രോഗം അതിവേഗം പിടിപെടുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മണക്കൂറുകളോളം ഒരേ ഇരിപ്പിൽ ഗെയിം കളിക്കുന്നതാണ് രോഗം പിടിപെടാനുള്ള മുഖ്യ കാരണം.

ഫേറ്റിഗ്

അഡിക്റ്റീവ് ഗെയിം കളിയെന്നത് നാം വിചാരിക്കുന്നതിനേക്കാളും ഗൗരവതരമാണ്. പലരും കൃത്യമായ ഉറക്കം പോലും ഗെയിം കളിക്കായി മാറ്റിവെയ്ക്കുന്നു. മുറിയിലെ ലൈറ്റെല്ലാം ഓഫാക്കിയ രാത്രിയിരുന്ന് മൊബൈൽ വെട്ടത്തിൽ മണിക്കൂറുകളോളം ഗെയിം കളിക്കും. ഇത് ഫേറ്റിങ് രോഗത്തെ ക്ഷണിച്ചു വരുത്തും.

സബ്സ്റ്റൻസ് അബ്യൂസ്

ഡിപ്രഷൻ, ഇൻസൊമാനിയ, സബ്സ്റ്റൻസ് അബ്യൂസ് അടക്കമുള്ള രോഗങ്ങളാണ് ഇത്തരം ഗെയിം അഡിക്റ്റുകളെ കാത്തിരിക്കുന്ന മറ്റു രോഗങ്ങൾ. കൂടുതൽ സമയമിരുന്നു കളിക്കാനും മറ്റുമായി ഡ്രഗ്സ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP