Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോറിയാസിനുള്ള മരുന്ന് ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികൾക്ക് നിയന്ത്രിതമായി നൽകാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി; ഐടോലിസുമാബിൻ ഗുരുതരമായ പ്ലേക്ക് സോറിയാസിനായി അംഗീകരിക്കപ്പെട്ട മരുന്ന്; ബയോകോൺ കമ്പനി അൽസുമാബ് എന്ന ബ്രാൻഡ് പേരിൽ ഉത്പാദിപ്പിക്കുന്ന മരുന്നിന് ചെലവും കുറവ്

സോറിയാസിനുള്ള മരുന്ന് ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികൾക്ക് നിയന്ത്രിതമായി നൽകാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി; ഐടോലിസുമാബിൻ ഗുരുതരമായ പ്ലേക്ക് സോറിയാസിനായി അംഗീകരിക്കപ്പെട്ട മരുന്ന്; ബയോകോൺ കമ്പനി അൽസുമാബ് എന്ന ബ്രാൻഡ് പേരിൽ ഉത്പാദിപ്പിക്കുന്ന മരുന്നിന് ചെലവും കുറവ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികൾക്ക് സോറിയാസിസിന് ഉപയോഗിക്കുന്ന മരുന്ന് നിയന്ത്രിതമായി നൽകാൻ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യുടെ അനുമതി. ഗുരുതരമായ പ്ലേക്ക് സോറിയാസിനായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ മോണോ ക്ലോണൽ ആന്റിബോഡിയായ ഐടോലിസുമാബിന്റെ നിയന്ത്രിതമായ അടിയന്തര ഉപയോഗത്തിനാണ് അനുമതി. ക്ലിനിക്കൽ ട്രയൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി.

ബയോകോൺ കമ്പനിയാണ് 2013 മുതൽ അൽസുമാബ് എന്ന ബ്രാൻഡ് പേരിൽ ഈ മരുന്ന് ഉൽപ്പാദിപ്പിച്ച് വിതരണം നടത്തികൊണ്ടിരിക്കുന്നത്. ഈ ആഭ്യന്തര മരുന്നാണ് ഇപ്പോൾ കോവിഡ്-19നും ഉപയോഗിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്. ബയോകോൺ കമ്പനി കോവിഡ്-19 രോഗികളിൽ നടത്തിയ രണ്ടാംഘട്ട ക്ലിനിക്കൽ ട്രയൽ ഫലങ്ങൾ ഡി.സി.ജി.ഐ.യ്ക്ക് സമർപ്പിച്ചിരുന്നു. ഡി.സി.ജി.ഐ.യുടെ ഓഫീസിലെ വിദഗ്ധ സമിതി ഈ പരിശോധനയുടെ ഫലങ്ങൾ ചർച്ചചെയ്തിരുന്നു.

വിശദമായ ചർച്ചകളുടെയും കമ്മിറ്റിയുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ കോവിഡ്-19 രോഗം മൂലം ഉണ്ടാകുന്ന സിവിയർ അക്യൂട്ട് റെസ്പ്രിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എ.ആർ.ഡി.എസ്) ഉള്ള രോഗികളിൽ അതിന്റെ തീവ്രത കുറയ്ക്കുന്നതിനായി അടിയന്തരമായി നിയന്ത്രിതമായി ഉപയോഗിക്കുന്നതിന് വേണ്ടി ഈ മരുന്ന് വിപണിയിൽ എത്തിക്കാനായി ഡി.സി.ജി.ഐ അനുമതി നൽകാൻ തീരുമാനിക്കുകയായിരുന്നു. രോഗികളുടെ അനുമതി, അപകട നിയന്ത്രണ പദ്ധതി, അതുപോലെ ആശുപത്രികളിൽ മാത്രമുള്ള ഉപയോഗം തുടങ്ങിയ ചില ഉപാധികളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇവ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലത്തിന്റെ കോവിഡ്-19'' പരിശോധന ചികിത്സകൾ (ഇൻവെസ്റ്റിഗേഷണൽ തെറാപ്പീസ്)''ക്കുള്ള മരുന്നുകളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഐടോലിസുമാബ് എന്ന ഈ ആഭ്യന്തര മരുന്നിനുണ്ടാകുന്ന ശരാശരി ചെലവ് കുറവുമാണ് എന്നത് ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP