Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഎസ് സി റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തിയാകുന്നു; റാങ്ക് ലിസ്റ്റ് നിയമനത്തിൽ നടപ്പാക്കുന്നത് മെല്ലെപ്പോക്ക്; ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ടും ചെയ്യപ്പെടുന്നില്ല; ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ സർക്കുലറിനും പുല്ലുവില; 2018-ലെ ലാസ്റ്റ് ഗ്രേഡ്-എൽഡിസി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നാമമാത്രമായ നിയമനം മാത്രം; 11000 ത്തോളം താത്കാലികക്കാർ അരങ്ങു വാഴുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ ഭാവി തന്നെ ഇരുളടയുന്നു

പിഎസ് സി റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തിയാകുന്നു; റാങ്ക് ലിസ്റ്റ് നിയമനത്തിൽ നടപ്പാക്കുന്നത് മെല്ലെപ്പോക്ക്; ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ടും ചെയ്യപ്പെടുന്നില്ല; ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ സർക്കുലറിനും പുല്ലുവില; 2018-ലെ ലാസ്റ്റ് ഗ്രേഡ്-എൽഡിസി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നാമമാത്രമായ നിയമനം മാത്രം; 11000 ത്തോളം താത്കാലികക്കാർ അരങ്ങു വാഴുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ ഭാവി തന്നെ ഇരുളടയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനധികൃത നിയമനങ്ങൾ മുറപോലെ നടക്കുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തിയാകുന്നു എന്ന് ആക്ഷേപം. 2018 -ൽ നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ്-എൽഡിസി റാങ്ക് ലിസ്റ്റുകളിൽ നിന്ന് നാമമാത്രമായ നിയമനം മാത്രം നടക്കുമ്പോൾ മറുവശത്ത് താത്ക്കാലിക നിയമനങ്ങൾ തകൃതിയായി നടക്കുന്നു എന്നാണ് ഉദ്യേഗാർത്ഥികൾ ആക്ഷേപിക്കുന്നത്. പ്രളയത്തെ തുടർന്ന് പല വകുപ്പുകളിലും പിഎസ്‌സി നിയമനം വൈകിപ്പിക്കാൻ സർക്കാർ തലത്തിൽ തന്നെ തീരുമാനമുണ്ട്. വിദ്യാഭ്യാസം-ആരോഗ്യം വകുപ്പുകളിൽ ഈ മെല്ലെപ്പോക്ക് ഉൾപ്പെടുത്തിയിട്ടുമില്ല.

പക്ഷെ മറ്റു വകുപ്പുകളിൽ നിയമനം ഇഴഞ്ഞാണ് നടക്കുന്നത്.എൽഡി ക്ലാർക്ക് നിയമനം നിലവിൽ കേവലം നാല് നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. അവിടെ കൂടുതലും ആശ്രിത നിയമനം ആണ് നടക്കുന്നത്. ഈ പോക്ക് പോകുകയാണെങ്കിൽ കഴിഞ്ഞ ലിസ്റ്റിൽ നിന്ന് പകുതി പോലും നിയമനം ലഭിക്കാത്ത അവസ്ഥ വരും. നിയമനങ്ങൾ പലതും മുകൾത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഇതൊന്നും ഒഴിവുകൾ ആയി പലതും പിഎസ്‌സി മുന്നിലില്ല. അത് ഉദ്യോഗസ്ഥർ മനഃപൂർവം റിപ്പോർട്ട് ചെയ്യാത്തതാണെന്നു ആക്ഷേപവുമുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉദ്യോഗാർത്ഥികൾ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥയുമുണ്ട്. ഉദ്യോഗാർത്ഥികൾ ഓഫീസുകളിൽ കയറിയിറങ്ങി കണ്ടുപിടിക്കുന്ന ഒഴിവുകൾ വരെ മുകളിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. താത്കാലിക നിയമനങ്ങൾക്കും, ആശ്രിത നിയമനങ്ങൾക്കും, സ്ഥലം മാറ്റങ്ങൾക്കും വേണ്ടി ഈ ഒഴിവുകൾ വകുപ്പ് മേധാവികൾ മുക്കുകയാണ് ചെയ്യുന്നത്.

ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ പലതരം ഒഴിവുകഴിവുകൾ ആണ് ഉദ്യോഗസ്ഥ മേധാവികൾ നിരത്തുന്നത്. ഇതുകണ്ടുപിടിച്ചതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പരാതി നൽകുകയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര കമ്മീഷൻ 2018 സെപ്റ്റംബറിൽ 2019 വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നല്കുകയും ചെയ്തിരുന്നു. പക്ഷെ ഈ ഉത്തരവ് ഒന്നും ഫലം കണ്ടില്ല. തുടർന്ന് ഈ കാര്യത്തിൽ സർക്കാർ സർക്കുലർ തന്നെ ഇറങ്ങിയിരുന്നു. 2019 ജനുവരി 31 നു മുൻപായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പുകൾക്കെതിരെ ശക്തമായ നടപടി എടുക്കും എന്നാണ് ഈ സർക്കുലറിൽ ഉണ്ടായിരുന്നത്. ഈ സർക്കുലർ പല വകുപ്പുകളിലും എത്തിയില്ല. സർക്കുലർ കൊണ്ട് ഉദ്ദേശിച്ച ഒരു ഫലവും ഉണ്ടായതുമില്ല.

താത്കാലിക നിയമനങ്ങൾ നടത്താൻ സെക്രട്ടറിയേറ്റിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലെ ലിസ്റ്റിൽ നിന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. .സെക്രട്ടറിയേറ്റിൽ ലാസ്റ്റ് ഗ്രേഡുകാർക്ക് ഒഴിവ് വരുന്ന മുറക്ക് അവരുടെ ജില്ലകളിലേക്ക് ഒരു വർഷത്തിനുള്ളിൽ നിയമിക്കണം എന്നതാണ് ചട്ടം. ഈ ചട്ടം പ്രകാരം വരുന്ന ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലെ ലിസ്റ്റുകാർക്ക് കിട്ടുന്നുമില്ല. മാത്രമല്ല ഒഴിവുകൾ മുക്കാൻ വേണ്ടി വകുപ്പുകൾ ഫയലുകളിൽ മനഃപൂർവ്വം തെറ്റ് വരുത്തുന്നുമുണ്ട്.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് പാക്കേജിൽ വിവരാവകാശ പ്രകാരം 16 ഒഴിവുകൾ ലാസ്റ്റ് ഗ്രേഡിൽ ഉണ്ടായിരുന്നു ഒക്ടോബർ 1 വരെ .എന്നാൽ തിരുവനന്തപുരത്തെ ഇറിഗേഷൻ വകുപ്പിൽ നിന്ന് ഫയലിൽ തെറ്റ് ഉണ്ട് എന്ന് പറഞ്ഞ് മടക്കി. ഇതു വരെ ആ ഒഴിവുകൾ പിഎസ്‌സി യിലേക്ക് റിപ്പോരട്ടായിട്ടില്ല. ട്രാൻസ്ഫർ അനുപാതം കൃത്യമായി പാലിക്കപ്പെടുന്നുമില്ല. പിഎസ്‌സി റാങ്ക് ലിസ്റ്റ് അവഗണിച്ച് ഇങ്ങിനെ താത്ക്കാലിക നിയമനങ്ങൾ യഥേഷ്ടം നടന്നതോടെ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഒട്ടേറെ പരാതികൾ പ്രത്യക്ഷപ്പെട്ടിരുന്നു. നിലവിൽ 11000ത്തോളം താത്കാലിക ജീവനക്കാർ രാഷ്ട്രീയക്കാരുടെ പിൻബലത്തിൽ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്നു എന്നതാണ് നിലവിൽ ലഭിക്കുന്ന കണക്കുകൾ. ഉദ്യോഗസ്ഥ തലത്തിലെ പലതരം കളികളും രാഷ്ട്രീയത്തിന്റെ പിൻബലത്തിലുള്ള താത്കാലിക നിയമനങ്ങളും കാരണം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ ഭാവി തന്നെ ഇരുളടയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP