Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറ്റൂരിൽ നിന്ന് കുട്ടൂസൻ 30,000 രൂപയുമായി പരാതിക്കാരനായ സഖാവിന്റെ വീട്ടിൽ പറന്നെത്തിയത് ഇന്നലെ രാത്രിയോടെ; ജില്ലാ നേതൃത്വത്തിന്റെ അനുനയത്തിൽ കേസിനില്ലെന്ന് സമ്മതിച്ച് തട്ടിപ്പിനിരയായ കുടുംബം; ഇനി പി എസ് സി അംഗം റോഷൻ റോയി മാത്യു പൊലീസിൽ മൊഴി നൽകില്ല; കേസും പൊല്ലാപ്പുമാകാതെ എല്ലാം ഒതുക്കി തീർക്കാൻ മുൻകൈ എടുത്തത് പൊലീസും; പത്തനംതിട്ടയിലെ കുട്ടി സഖാവിന് രക്ഷിച്ചെടുത്തത് നാണക്കേട് ഒഴിവാക്കാൻ; തിരുവല്ലയിലെ നിയമനത്തിന് കൈക്കൂലി കേസിന് ക്ലൈമാക്‌സ്

കുറ്റൂരിൽ നിന്ന് കുട്ടൂസൻ 30,000 രൂപയുമായി പരാതിക്കാരനായ സഖാവിന്റെ വീട്ടിൽ പറന്നെത്തിയത് ഇന്നലെ രാത്രിയോടെ; ജില്ലാ നേതൃത്വത്തിന്റെ അനുനയത്തിൽ കേസിനില്ലെന്ന് സമ്മതിച്ച് തട്ടിപ്പിനിരയായ കുടുംബം; ഇനി പി എസ് സി അംഗം റോഷൻ റോയി മാത്യു പൊലീസിൽ മൊഴി നൽകില്ല; കേസും പൊല്ലാപ്പുമാകാതെ എല്ലാം ഒതുക്കി തീർക്കാൻ മുൻകൈ എടുത്തത് പൊലീസും; പത്തനംതിട്ടയിലെ കുട്ടി സഖാവിന് രക്ഷിച്ചെടുത്തത് നാണക്കേട് ഒഴിവാക്കാൻ; തിരുവല്ലയിലെ നിയമനത്തിന് കൈക്കൂലി കേസിന് ക്ലൈമാക്‌സ്

എസ് രാജീവ്‌

തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് പി എസ് സി അംഗത്തിന്റെ പേരിൽ ഡി വൈ എഫ് ഐ ജില്ലാ നേതാവ് പണം തട്ടിയ സംഭവത്തിൽ വാങ്ങിയ പണം തിരികെ നൽകി പൊല്ലാപ്പിൽ നിന്നും തലയൂരി സി പി എം നേതൃത്വം. പി എസ് സി പരീക്ഷയും ഇന്റർവ്യൂവും മഴിഞ്ഞ ഉദ്യോഗാർത്ഥിയിൽ നിന്നും ആയുർവേദ നഴ്‌സിങ് ജോലി വേഗത്തിൽ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവും ഡി വൈ എ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ കുട്ടി സഖാവ് തട്ടിയെടുത്ത പണമാണ് ബുധനാഴ്ച വൈകിട്ടോടെ തിരികെ നൽകി തടി തപ്പിയത്.

മറുനാടൻ മലയാളിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ന് മറ്റ് പത്രങ്ങളും വാർത്ത നൽകി. പരാതിക്കാര്യം പി എസ് സി അംഗം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ സിപിഎമ്മിനെ വെട്ടിലാക്കാൻ സാധ്യതയുള്ള പി എസ് എസിയുമായി ബന്ധപ്പെട്ട അഴിമതിയിൽ കേസ് ചർച്ചയാകുന്നത് സർക്കാരും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പരാതിയും മൊഴിയെടുക്കലും മറ്റും പ്രാഥമിക ഘട്ടത്തിൽ നടന്നെങ്കിലും കേസ് മാത്രം ചാർജ്ജ് ചെയ്തില്ല. കുട്ടി സഖാവിനെ രക്ഷിക്കാനായിരുന്നു. രണ്ട് ലക്ഷം രൂപയായിരുന്നു പി എസ് സി നിയമനത്തിനായി ആവശ്യപ്പെട്ടിരുന്നത്. പി എസ് സി ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് ലഭിക്കാനായിരുന്നു ഇത്. പാരതിക്കാരനും സിപിഎം അനുഭാവിയായിരുന്നു. അതുകൊണ്ട് തന്നെ ഉൾപാർട്ടി വിഷയമാക്കി മാറ്റി കേസ് എഴുതി തള്ളി.

പി എസ് സി നിയമനം ഉറപ്പിക്കാൻ ആവശ്യപ്പെട്ട രണ്ട് ലക്ഷത്തിൽ ആദ്യ ഗഡുവായ 30000 രൂപയാണ് ഒരു വർഷം മുമ്പ് നേതാവ് വാങ്ങിയെടുത്തത്. ബാക്കി തുക നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷം നൽകണമെന്നായിരുന്നു കരാർ. ഡി വൈ എഫ് ഐ നേതാവ് കുട്ടൂസൻ എന്ന ഇടനിലക്കാരൻ വഴി പണം തട്ടിയ സംഭവം ബുധനാഴ്ച മറുനാടൻ ബുധനാഴ്ച വാർത്തയാക്കിയിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായതോടെയാണ് രായ്ക്ക് രാമാനം പണം തിരികെ നൽകി കുട്ടി നേതാവും ജില്ലാ നേതൃത്വവും വിവാദത്തിൽ നിന്നും തടിയൂരിയത്. പണം നൽകാൻ ഇടനില നിന്ന കുറ്റൂർ സ്വദേശി കുട്ടൂസൻ മുഖേനെയാണ് പണം തിരികെ നൽകിയത്.

ജോലി വാഗ്ദാനം ചെയ്ത് തന്റെ പേരിൽ ഡിവൈഎഫ്‌ഐ നേതാവ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന സംഭവമറിഞ്ഞ പി എസ് സി അംഗവും റാന്നി സ്വദേശിയുമായ റോഷൻ റോയി മാത്യു മൂന്നാഴ്ച മുമ്പാണ് സംഭവം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി
നൽകിയത്. സംഭവം സംബന്ധിച്ച് അന്വേഷിക്കാൻ അടുത്ത ദിവസം തന്നെ എസ് പി തിരുവല്ല സി ഐ യെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് പണം നൽകിയ തിരുവല്ല സി ഐ ഒരാഴ്ച മുമ്പ് പെരിങ്ങര സ്വദേശിയും ഉദ്യോഗാർത്ഥിയുടെ ഭർത്താവുമായ ദീപക്കിന്റെയും ഇടനിലക്കാരനായിരുന്ന കുട്ടൂസറെയും മൊഴിയെടുത്തതോടെയാണ് പണം തിരികെ നൽകി മുഖം രക്ഷിക്കാൻ കുട്ടി സഖാവും പാർട്ടി നേതൃത്വവും പരക്കം പാച്ചിൽ തുടങ്ങിയത്.

ഇതിന്റെ ഭാഗമായി പാർട്ടി അനുഭാവി കൂടിയായ ദീപക്കിനെ പരാതി നൽകുന്നതിൽ നിന്നും വിലക്കി. തുടർന്ന് കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി പരാതിക്കാരനായ പി എസ് സി അംഗത്തിന്റെ മൊഴിയെടുക്കുന്നതിൽ കാലതാമസം വരുത്താൽ സി ഐ ക്ക് മേൽ സി പി എം നേതൃത്വം സമ്മർദം ചെലുത്തി കുട്ടി സഖാവിന് രക്ഷപെടാൻ പാർട്ടി പഴുതൊരുക്കി. ഇങ്ങനെയാണ് കോഴ വിവാദത്തിൽ നിന്നും കുട്ടി നേതാവും പാർട്ടിയും താൽക്കാലികമായി രക്ഷപെട്ടിരിക്കുന്നത്. മറുനാടൻ വാർത്തയുടെ ചുവട് പിടിച്ച് മറ്റ് ചില പത്രമാധ്യമങ്ങൾ കൂടി സംഭവം സംബന്ധിച്ച വാർത്ത ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു.

ഇതോടെ മറ്റ് ഇടനിലക്കാർ വഴിയും ആരോപണ വിധേയനായ ഡി വൈ എഫ് ഐ നേതാവ് പലരിൽ നിന്നും സമാന്നമായ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായ വാർത്തകളും പല ഭാഗത്തു നിന്നും ഉയർന്നു വരുന്നുണ്ട്. ഡിവൈഎഫ്ഐ നേതാവിനെതിരെ മൊഴിയും പരാതിയുമുണ്ടെങ്കിലും കേസെടുക്കാൻ പൊലീസിന് ഭയമായിരുന്നു്. കാരണം സിപിഎമ്മിന്റെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന പൊലീസുകാർ സ്ഥലം മാറ്റം ഉറപ്പാണ്. ഒറ്റപ്പാലത്ത് സിപിഎം കൗൺസിലറുടെ മോഷണം കണ്ടെത്തിയ എസ് ഐയെ സ്ഥലം മാറ്റി. യൂണിവേഴ്സിറ്റി കോളേജിലെ ചോദ്യ പേപ്പർ കണ്ടെത്തിയ എസ് ഐയ്ക്കും സ്ഥലം മാറ്റം കിട്ടി. സിഒടി നസീറിന്റേയും ആന്തൂരിലേയും വിവാദങ്ങൾ അന്വേഷിച്ച ഉദ്യോഗസ്ഥരും പെട്ടു. അതുകൊണ്ട് തന്നെ പി എസ് സിയുടെ പേരിൽ പണം തട്ടിയ ഡി വൈ എഫ് ഐ നേതാവിനെ തൊടാൽ പണി കിട്ടുമെന്ന് പൊലീസിന് അറിയാം.

റാന്നി സ്വദേശിയും ഡി വൈ എഫ് ഐ ജില്ലാ നേതാവുമായിരുന്ന പി എസ് സി ബോർഡംഗം റോഷൻ റോയി മാത്യുവിന്റെ പേരിലാണ് ആയുർവേദ നഴ്സിങ് നിയമനത്തിന്റെ പേരിൽ ഡി വൈ എഫ് ഐ നേതാവ് പണം തട്ടിയത്. പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥിയിൽ നിന്നുമാണ് ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിയംഗവും ഡി വൈ എഫ് ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ നേതാവ് പണം വാങ്ങിയ സംഭവമാണ് വിവാദത്തിലായത്. ഈ കേസാണ് ഒത്തുതീർപ്പിലാകുന്നത്.

ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം സി പി എം പ്രാദേശിക നേതൃത്വമടക്കമുള്ളവർ നടത്തുന്ന സമ്മർദ്ദമാണ് പരാതി നൽകുന്നതിൽ നിന്നും ദിപക്കിനെ പിന്തിരിപ്പിച്ചത്. സംഭവം പാർട്ടിക്കാകമാനം നാണക്കേടാകുമെന്ന സ്ഥിതിയിലെത്തിയതോടെയാണ് സി പി എം ജില്ലാ നേതൃത്വമടക്കമുള്ളവർ പണം തിരികെ നൽകി കേസ് ഒതുക്കിത്തീർക്കാൻ നെട്ടോട്ടമോടിയിരുന്നു. ഇത് വാർത്തയായതോടെ എങ്ങനേയും പ്രശ്‌നം ഒതുക്കി തീർക്കുകയായിരുന്നു. ഈ വിവാദം പുറത്ത് അറിയാതിരിക്കാനും നീക്കമുണ്ടായിരുന്നു. പി എസ് എസിയിലെ റാങ്ക് ലിസ്റ്റ് വിവാദം യൂണിവേഴ്സിറ്റി കോളേജിലെ വിഷയങ്ങളോടെ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയം പൊതു സമൂഹത്തിൽ ചർച്ചയാക്കാൻ പി എസ് സിയും നിലവിൽ ആഗ്രഹിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP