Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുന്നത് മുഖ്യ അജണ്ട; അഡൈ്വസ് മെമോ ലഭിച്ചു തൊണ്ണൂറു ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുന്നുവെന്ന് മോഹനവാഗ്ദാനവും; ഇടതു സർക്കാർ പ്രകടനപത്രികയിൽ പറഞ്ഞതൊന്നും നടപ്പിലാക്കാതെ യുവജനങ്ങളെ പറ്റിച്ചെന്ന് പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ്; സർക്കാർ അനീതിക്കെതിരെ ഫെബ്രുവരി 12ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്‌സിന്റെ സെക്രട്ടറിയേറ്റ് മാർച്ച്

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: ഇടതു സർക്കാർ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാതെ പി.എസ്.സി ഉദ്യോഗാർത്ഥികളെ പറ്റിക്കുന്നെന്ന് ആരോപിച്ച് കേരളത്തിലെ പി.എസ്.സി ഉദ്യോഗാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്. പുനർവിന്യാസം എന്ന അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കുക, പുതിയ തസ്തികകൾ സൃഷ്ടിക്കുക.

നിയമനങ്ങളിലെ കുറവ് സർക്കാർ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കേരളത്തിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 12ന് രാവിലെ പത്തുമണിക്ക് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്. നിലവിലുള്ള റാങ്ക് ഹോൾഡേഴ്സിന്റെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ച് .മാർച്ചിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.

2016 ൽ എൽഡിഫിന്റെ പ്രകടന പത്രികയിലെ യുവജനക്ഷേമത്തിലെ പ്രധാന ഇനങ്ങളായിരുന്നു അപ്രഖ്യാപിത നിയമന നിരോധനം പിൻവലിക്കും, തസ്തികകൾ വെട്ടികുറക്കുന്നത് അവസാനിപ്പിക്കും,അഡൈ്വസ് മെമോ ലഭിച്ചു തൊണ്ണൂറു ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകൾ പത്തു ദിവസത്തിനകം പി എസ് സി യെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും തുടങ്ങിയവ എന്നാൽ ഈ പ്രകടന പത്രികയിൽ പറയുന്നതൊന്നും ഇതുവരെ നടന്നിട്ടില്ല എന്നും ഉദ്യോഗാർത്ഥികൾ കുറ്റപ്പെടുത്തുന്നു.

റാങ്ക് ഹോൾഡേഴ്‌സ് ഉൾപ്പെട്ട 2018 ജൂൺ 30 നു നിലവിൽ വന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക ( Cat No : 71 /2017 ) പത്തൊൻപതു മാസം പിന്നിട്ടിരിക്കുകയാണ് . പരമാവധി 3 വർഷം കാലാവധി ലഭിക്കുന്ന ഈ റാങ്ക് പട്ടികയ്ക്ക് പതിനേഴു മാസം മാത്രമാണ് ഇനി കാലാവധിയുള്ളത്. 2437 പേർ മുഖ്യ പട്ടികയിലും 3270 ഉപപട്ടികയിലുമായി മൊത്തം 5707 പേര് ഉൾപ്പെട്ട ജംബോ പട്ടികയാണ് തിരുവനന്തപുരത്തെ മാത്രം ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക. പട്ടികയുടെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം.

ഒന്നരവർഷം പിന്നിട്ട ഈ റാങ്ക് പട്ടികയിൽ നിന്നും സംസ്ഥാനത്തു ഏറ്റവും കൂടുതൽ നിയമനം നടന്നിരുന്ന തലസ്ഥാന നഗരമായ തിരുവനന്തപുരത്തു ഇതുവരെ നിലവിലെ പട്ടികയിൽ നിന്നും ഇത്‌ന വരെ നടന്ന നിയമനം വെറും 383 എണ്ണം മാത്രമാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു . ഇത് കൂടാതെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് നിയമന ശുപാർശ അയക്കുന്നതിൽ കാലതാമസവും വീഴ്ചയും ഉണ്ടാകുന്നതായും ; ഒഴിവുകൾ ഒന്നും തന്നെ യഥാസമയം പി എസ് സി യിൽ എത്തുന്നില്ല എന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

ഇതിനു തൊട്ടുമുൻപുള്ള തിരുവനന്തപുരത്തെ ലാസ്റ്റ് ഗ്രേഡ് ( വിവിധം ) റാങ്ക് പട്ടികയുമായി താരതമ്യം ചെയ്താൽ കഴിഞ്ഞ റാങ്ക് പട്ടിക ഈ ഒന്നര വർഷത്തെ കാലയളവ് പൂർത്തിയാക്കിയപ്പോൾ അറുനൂറിനു മുകളിലുള്ള ഒഴിവുകളിലേക്ക് നിയമം ശുപാർശ അയച്ചു കഴിഞ്ഞിരുന്നു.ആ സ്ഥാനത്താണ് ഇപ്പോഴുള്ള റാങ്ക് പട്ടികയിലുള്ള നിയമനം ഇഴഞ്ഞു നീങ്ങുന്നത്. ഇപ്പോഴുള്ള ലാസ്റ്റ് ഗ്രേഡ് (വിവിധം ) നേരിടുന്ന പലതരത്തിലുള്ള വെല്ലു വിളികളാണ് നേരിടുന്നതെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.

സെക്രട്ടറിയേറ്റ്, പി എസ് സി ലോക്കൽ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികകൾ സബ് ഓർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കിയതിനാൽ ഇവിടങ്ങളിൽ നിന്നും ധാരാളമായി ലഭിച്ചു കൊണ്ടിരിക്കുന്ന ഒഴിവുകൾ നഷ്ടമായെന്നും പുതിയതായി സൃഷ്ടിക്കപ്പെടുന്ന തസ്തികകളിൽ താത്കാലിക നിയമനം നടത്താൻ ഉത്തരവിറക്കുന്നതിനാൽ ആ ഒഴിവുകളും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ലഭിക്കുന്നില്ല എന്നും. ആശ്രിത നിയമനത്തിനായി ഒഴിവുകൾ മാറ്റിവെക്കപ്പെടുന്നതും നല്ലൊരു ഭാഗം ഒഴിവുകൾ നഷ്ടപെടുന്നതിനു കാരണമാകുന്നുവെന്നും ഇവർ ആരോപിക്കുന്നു. ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ പുതിയതായി ഒന്നും തന്നെ സൃഷ്ടിക്കപെടുന്നില്ല എന്നതും ഇവരെ കുഴക്കുന്നു.

ഒഴിവുകൾ കാലതാമസം കൂടാതെ പി എസ് സി യിൽ റിപ്പോർട്ട് ചെയ്യുന്നതിൽ പിഴവുകാണിക്കുന്ന വകുപ്പ് മേധാവികൾക്കെതിരെ ഭരണപരിഷ്‌കര കമ്മീഷൻ നടപടി സ്വീകരിക്കുമെന്ന് അനവധി തവണ ഉത്തരവ് ഇറക്കിയിട്ടും തൽസ്ഥിതിക്ക് മാറ്റമുണ്ടാകുകയോ എന്തെങ്കിലും നടപടി സ്വീകരിച്ചതായോ കണ്ടില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും നിലവിലുള്ള ഒഴിവുകൾ അതാ സമയങ്ങളിൽ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതാണ് റാങ്ക് പട്ടികയെ കാര്യമായി ബാധിക്കാൻ കാരണമായതെന്നുമാണ് ഇവരുടെ വാദം.നിലവിലെ ഇവരുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ മന്ത്രിക്കും ഇവർ നിവേദനം നൽകിയിട്ടുണ്ട് . പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും പ്രതിഷേധ മാർച്ച് ഒരു ഓർമ്മപ്പെടുത്തലാണെന്നും ഉദ്യോഗാർത്ഥികൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP