Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരീക്ഷ കഴിഞ്ഞ് ഒന്നരവർഷം പിന്നിട്ടിട്ടും മൂല്യനിർണയം കഴിഞ്ഞില്ലെന്ന് പിഎസ് സി; 2017 നടത്തിയ കമ്പനി ബോർഡ് കോർപ്പറേഷനിൽ എൽജിഎസായി ആയിരത്തിലധികം ഒഴിവുകളുള്ളപ്പോഴും റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചില്ല; കാലാവധി പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി ഉദ്യോഗാർത്ഥികൾ; പൊങ്കാലയിട്ടും വായ മൂടിക്കെട്ടിയും പ്രതിഷേധം

പരീക്ഷ കഴിഞ്ഞ് ഒന്നരവർഷം പിന്നിട്ടിട്ടും മൂല്യനിർണയം കഴിഞ്ഞില്ലെന്ന് പിഎസ് സി; 2017 നടത്തിയ കമ്പനി ബോർഡ് കോർപ്പറേഷനിൽ എൽജിഎസായി ആയിരത്തിലധികം ഒഴിവുകളുള്ളപ്പോഴും റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചില്ല; കാലാവധി പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി ഉദ്യോഗാർത്ഥികൾ; പൊങ്കാലയിട്ടും വായ മൂടിക്കെട്ടിയും പ്രതിഷേധം

എം എസ് ശംഭു

തിരുവനന്തപുരം: കമ്പനി ബോർഡ് കോർപ്പറേഷൻ എൽ.ജി.എസ് പരീക്ഷ എഴുതി രണ്ടു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാത്തെ പി.എസ്.സി നടപടിക്കെതിരെ പൊങ്കാലയിട്ട് ഉദ്യോഗാർത്ഥഇകളുടെ പ്രതിഷേധം. 14 ജില്ലകളിലായി 2017ൽ പി.എസ് നടത്തിയ പരീക്ഷഎഴുതി റാങ്ക് ലിസ്റ്റ് കാത്തിരുന്ന ഉദ്യോഗാർത്ഥികളാണ് പി.എസ്.സി ആസ്ഥാന മന്ദിരത്തിന് മുന്നിൽ പൊങ്കാലിയ്ട്ട് സമരവുമായി രംഗത്തെത്തിയത്. കണ്ണ് മൂടിക്കെട്ടിയും പ്രതിഷേധസൂചകമായി പ്രതീകാത്മക പൊങ്കാലയിട്ടുമാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 200ലധികം വരുന്ന ഉദ്യോഗാർത്ഥികൾ സമരവുമായി രംഗത്തെത്തിയത്.

നിലവിൽ ആയിരത്തിലധികം ഒഴിവുകൾ ഈ തസ്തികകളിലായി വിവിധ വകുപ്പുകളിലേക്ക് ഒഴിഞ്ഞു കിടക്കുന്നെങ്കിലും പരീക്ഷ എഴുതി കാത്തിരുന്ന ഉദ്യോഗാർത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ അടുത്ത പരീക്ഷ ക്ഷണിക്കുകയായിരുന്നു. 2017ലാണ് 113/ 2017 കാറ്റഗറി നമ്പരിൽ പി.എസ്.സി നിർദ്ധിഷ്ട പരീക്ഷ നടത്തിയത്. പരീക്ഷ എഴുതി ഒന്നരവർഷമായി പി.എസ്.സി ഓഫീസിനെ ബന്ധപ്പെടുമ്പോഴും ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മറുപടി മൂല്യനിർണയം കഴിഞ്ഞിട്ടില്ല എന്നതാണ്. എന്നാൽ മേൽപറഞ്ഞ ഒഴിവുകളിൽ പലതിലും ബന്ധുനിയമനങ്ങളും ആശ്രിത നിയമനങ്ങളുമുൾപ്പടെ അനധികൃതമായി നടന്നിട്ടുണ്ടെന്നും ഉദ്യോഗാർത്ഥികൾ ആരോപണം ഉന്നയിക്കുന്നു.

പരീക്ഷാ ഫലം വൈകുന്നതിനെതിരെ ഉദ്യോഗാർത്ഥികൾ വിവരാവകാശം വഴി അന്വേഷിച്ചപ്പോൾ ലഭിച്ച മറുപടി കാലാവധി കഴിഞ്ഞെന്നാണ്. പി.എസ്.സിയുടെ ഉഴപ്പൻ മറുപടിക്കെതിരെ പലതവണ ഒറ്റപ്പെട്ട പ്രതിഷേധം ഉയർന്നോപ്പോഴും ഇവർ ഇത് കണ്ടില്ലെന്നു നടിക്കുതകയും ചെയ്തു. വാട്സ് ആപ്പ് കൂട്ടാഴ്മ, ഫേസ്‌ബുക്ക് കൂട്ടായ്മ എന്നിവയിലൂടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള ഉദ്യോഗാർത്ഥികൾ തല സ്ഥാനത്തെ പി.എസ്.സി ആസ്ഥാനത്ത് എത്തിചേർന്നത്.

പരീക്ഷ എഴുതി കാത്തിരുന്ന പല ഉദ്യോഗാർത്ഥികൾക്കും പ്രായകൂടുതൽ വരെ എത്തിയതോടെ പിന്തള്ളപ്പെടുമോ എന്ന ആശങ്കയും ഇവർക്കു്ണ്ട്. പി.എസ്.സി കമ്പനി ബോർഡ്ിലേക്കായി നടത്തിയ ആദ്യ പരീക്ഷയ്ക്ക് ശേഷം രണ്ടാമതായി നടത്തിയ പരീക്ഷയാണിത്. പരീക്ഷ എഴുതി ഒന്നരവർഷത്തിനു മേൽ കാത്തിരുന്നിട്ടും മൂല്നിർണയം പൂർത്തിയായില്ല എന്നാണ് പി.എസ്.സിയുടെ ഉഴപ്പൻ മറുപടി.

എത്തിയതോടെ പി.എസ്.സി ഇതിന് തക്കതായ മറുപടിയും നൽകാൻ തയ്യാറായില്ല. നിലവിൽ ആയിരത്തിലധികം ഒഴിവിൽ അനധികൃത ബന്ധു നിയമനങ്ങൾ വഴി പോലും പലരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗാർത്ഥികൾ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം. ഷോർട്ട് ലിസ്റ്റോ, ഫൈനൽ ലിസ്റ്റോ പ്രസിദ്ധീകരിക്കാതെ 14 ജില്ലകളിലായി നടത്തിയ പരീക്ഷയെ ഒരു സുപ്രഭാതത്തിൽ മുന്നറിയിപ്പില്ലാതെ റദ്ധാക്കുകയായിരുന്നു. ഉദ്യോഗാർത്ഥികൾ പല തവണ പി.എസ്. സി ഓഫീസിൽ കയറിയിറങ്ങിയപ്പോഴും മറുപടി നൽകാൻ അധികാരികളും തയ്യാറായില്ല. പ്രതിഷേധ സമരത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP