Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

യുഡിഎഫ് കാലത്തെ താൽകാലിക ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തേയും പിരിച്ചുവിട്ടു; പിന്നെ നടത്തിയത് സർക്കാർ സർവ്വീസിൽ മാത്രം 1,17 ലക്ഷം താൽകാലിക നിയമനങ്ങൾ; പാർട്ടി നിയമനങ്ങൾ പൊതുമേഖലയിലും സജീവം; പി എസ് സിയെ നോക്കുകുത്തിയായി ജോലി കൊടുത്തത് രണ്ടര ലക്ഷം പേർക്ക്

യുഡിഎഫ് കാലത്തെ താൽകാലിക ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തേയും പിരിച്ചുവിട്ടു; പിന്നെ നടത്തിയത് സർക്കാർ സർവ്വീസിൽ മാത്രം 1,17 ലക്ഷം താൽകാലിക നിയമനങ്ങൾ; പാർട്ടി നിയമനങ്ങൾ പൊതുമേഖലയിലും സജീവം; പി എസ് സിയെ നോക്കുകുത്തിയായി ജോലി കൊടുത്തത് രണ്ടര ലക്ഷം പേർക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലായി കേരളത്തിൽ രണ്ടു ലക്ഷത്തോളം താൽകാലിക ജീവനക്കാർ. ഇക്കാര്യത്തിൽ മുഖ്യന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് തെളിഞ്ഞു. സംസ്ഥാനത്തു സർക്കാർ വകുപ്പുകളിൽ മാത്രം ജോലി ചെയ്യുന്നത് 1,17, 267 താൽക്കാലിക ജീവനക്കാരാണ്.

യുഡിഎഫ് ഭരണകാലത്ത് 2012-13 ൽ 25,136 താൽക്കാലിക ജീവനക്കാരാണു സർക്കാർ ജോലികളിൽ ഉണ്ടായിരുന്നത്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഇവരിൽ ഭൂരിഭാഗം പേരെയും പിരിച്ചു വിട്ടു. പിന്നീടാണ് ഇത്രയും പേരെ നിയമിച്ചത്. 4 വർഷം കൊണ്ട് പിഎസ്‌സി വഴി നടത്തിയ നിയമനങ്ങളുടെ ഇരട്ടിയിലേറെയാണു താൽക്കാലികമായി നിയമിച്ചത്. 2020 ഏപ്രിൽ 30 വരെ പിഎസ്‌സി വഴി 1,33,132 പേർക്കാണു നിയമന ശുപാർശ നൽകിയത്. അതായത് പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവരെ നിരാശരാക്കുന്നതാണ് സർക്കാർ ഇടപെടൽ.

നൂറ് ദിവസം കൊണ്ട് ഇനിയും പതിനായിരങ്ങൾക്ക് തൊഴിൽ നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഇതും താൽകാലിക നിയമനങ്ങളാകുമോ എന്ന സംശയം ശക്തമാണ്. പാർട്ടി അനുഭാവികൾക്കും കുടുംബാഗങ്ങൾക്കുമാണ് താൽകാലിക ജോലിയിൽ ഏറെയും കിട്ടിയതെന്ന വാദവും സജീവമാണ്. ഇപ്പോൾ പുറത്തു വന്നത് 1,17, 267 താൽക്കാലിക ജീവനക്കാർ സർക്കാർ സർവ്വീസിൽ നേരിട്ടുണ്ടെന്നാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് ഇനിയും പുറത്തു വന്നിട്ടില്ല. ഇത് കൂടി കൂട്ടിയാൽ കണക്ക് രണ്ട് ലക്ഷം കവിയും.

സ്പാർക്ക് സോഫ്റ്റ് വെയർ വഴി ശമ്പളം വാങ്ങുന്നവരുടെ മാത്രം കണക്കാണിത്. 2020 ജനുവരിയിൽ സ്പാർക്ക് വഴി ശമ്പളം വാങ്ങിയ താൽക്കാലിക, കരാർ, ദിവസ വേതനക്കാരെ സംബന്ധിച്ചു കെപിസിസി സെക്രട്ടറി സി.ആർ. പ്രാണകുമാറിനു ധനവകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ കണക്ക്. ഇത്രയും ജീവനക്കാർക്കായി ശമ്പളയിനത്തിൽ എത്ര തുകയാണു ചെലവാക്കുന്നതെന്നു വ്യക്തമാക്കിയിട്ടില്ല. കോടികൾ ഇവർക്കായി സർക്കാർ നൽകുന്നുണ്ട്.

സ്പാർക്ക് വഴി അല്ലാതെ ശമ്പളം നൽകുന്ന പൊതുമേഖലഅർധസർക്കാർ സ്ഥാപനങ്ങൾ, തനതു ഫണ്ടിൽ പ്രവർത്തിക്കുന്ന ബോർഡ്‌കോർപറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ പോലെയുള്ള സ്ഥാപനങ്ങൾ, സിഡിറ്റ്, കിൻഫ്ര, സ്‌പേസ് പാർക്ക്, വിവിധ കൺസൽറ്റൻസികൾ തുടങ്ങിയവയിലെ കരാർ, ദിവസ വേതന നിയമനങ്ങൾ കൂടി പരിഗണിക്കുമ്പോൾ താൽക്കാലിക ജീവനക്കാരുടെ എണ്ണം രണ്ടര ലക്ഷത്തോളം വരും.

സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപു കൂടുതൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം സജീവമാണ്. പല റാങ്ക് പട്ടികകളുടെയും കാലാവധി തീർന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം പുതിയ റാങ്ക് പട്ടിക നിലവിൽ വന്നിട്ടില്ല. ഇതു മുതലെടുത്തും പിൻവാതിൽ നിയമന നീക്കം സജീവമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP