Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രിയുടെ വാദം കല്ലുവെച്ച നുണ; ഭൂരിഭാഗം പട്ടികകളിലും പകുതി പോലും നിയമനങ്ങൾ നടന്നില്ല; ലിസ്റ്റ് റദ്ദാകുമ്പോൾ വഞ്ചിതരാകുന്നത് ഡിവൈഎഫ്ഐയുടെ വാക്ക് വിശ്വാസിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സമരം അവസാനിപ്പിച്ച ഉദ്യോഗാർത്ഥികൾ

പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രിയുടെ വാദം കല്ലുവെച്ച നുണ; ഭൂരിഭാഗം പട്ടികകളിലും പകുതി പോലും നിയമനങ്ങൾ നടന്നില്ല; ലിസ്റ്റ് റദ്ദാകുമ്പോൾ വഞ്ചിതരാകുന്നത് ഡിവൈഎഫ്ഐയുടെ വാക്ക് വിശ്വാസിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് സമരം അവസാനിപ്പിച്ച ഉദ്യോഗാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി പിഎസ്‌സി റാങ്ക് പട്ടികകളിൽ നിന്ന് പരമാവധി നിയമനം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റെന്ന് റിപ്പോർട്ടുകൾ. ഭൂരിഭാഗം പട്ടികകളിലും മുൻ വർഷം നടന്നതിന്റെ പകുതി പോലും നിയമനം നടന്നിട്ടില്ല. ലാസ്റ്റ് ഗ്രേഡ് പട്ടികയിൽ 4,500ൽ ഏറെയും എൽഡി ക്ലാർക്കിൽ രണ്ടായിരത്തിലേറെയും നിയമനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പരമാവധി നിയമനങ്ങൾ നടത്തിയതിനാൽ റാങ്ക് ലിസ്റ്റുകൾ നീട്ടേണ്ടതില്ല എന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇപ്പോഴത്തെ ലിസ്റ്റിലെയും ഇതിനു തൊട്ടുമുൻപുള്ള ലിസ്റ്റുകളിലെയും നിയമനങ്ങൾ താരതമ്യം ചെയ്താൽ മുഖ്യമന്ത്രിയുടെ മറുപടിയിലെ പൊള്ളത്തരം മനസിലാകും. ലാസ്റ്റ് ഗ്രേഡിൽ ഇത്തവണത്തെ നിയമനം 6788 മാത്രമാണ്. എന്നാൽ 2015- 18 കാലത്തെ പട്ടികയിൽ നിന്നും 11,395 പേരെയാണ് നിയമിച്ചത്. അതായത് ഇത്തവണ 4607 നിയമനങ്ങൾ കുറവാണ്.

അതിനും മുൻപുള്ള 2012-15 കാലത്തെ പട്ടിക നോക്കിയാലും 6171 നിയമനങ്ങൾ കുറവാണ്. എൽഡി ക്ളർക്കിൽ ഇപ്പോൾ നടന്നത് 9423 നിയമനങ്ങളും 2018ൽ നടന്നത് 11, 478 നിയമനങ്ങളുമാണ്. നിലവിൽ 2055 നിയമനത്തിന്റെ കുറവ്. എൽഡിവി ഡ്രൈവർ പട്ടികയിൽ മുൻപു നടന്നതിന്റെ പകുതിപോലും നിയമനങ്ങൾ ഇത്തവണ നടന്നിട്ടില്ല. പത്ത് വർഷം കൂടുമ്പോൾ പ്രസിദ്ധീകരിക്കുന്ന സർവെയർ ഗ്രേഡ് 2 വിലും സ്ഥിതി ദയനീയമാണ്. ഇത്തവണ മൂവായിരം പേരിൽ ജോലി കിട്ടിയത് 451 പേർക്ക് മാത്രം. കഴിഞ്ഞതിനേക്കാൾ 447 എണ്ണം കുറവ്.

പട്ടിക നിലവിൽ വന്ന 2018 മുതലുള്ള പ്രളയങ്ങളും കോവിഡുമെല്ലാം കാരണം നിയമനം കുറവാണെന്നു ബോധ്യമുള്ളതുകൊണ്ടാണു ഫെബ്രുവരിയിൽ പട്ടികയുടെ കാലാവധി സർക്കാർ ആറ് മാസം നീട്ടിയത്. പക്ഷെ അതിന് ശേഷവും നിയമനം നടത്തേണ്ട സർക്കാർ സംവിധാനം പ്രവർത്തിച്ചത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ്.

ഫെബ്രുവരി നാലിന് പട്ടിക നീട്ടിയതിനു പിന്നാലെ 26 മുതൽ മെയ് 4 വരെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടമായതിനാൽ ഒന്നും നടന്നില്ല. മെയ്‌ എട്ട് ലോക്ഡൗണും തുടങ്ങി. ഇതിനെല്ലാം ശേഷം സർക്കാർ ഓഫിസ് പൂർണസജ്ജമായിട്ട് മൂന്ന് ആഴ്ചയോളമേ ആയിട്ടുള്ളൂ. നിയമനകുറവും വിവിധ പ്രതിസന്ധികളും കാരണം ഉയർന്ന റാങ്കിലുള്ളവർക്കു പോലും ജോലി കിട്ടിയിട്ടില്ല. ഈ അവസ്ഥയിൽ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ അനുകൂല സംഘടനകൾ നൽകിയ ഉറപ്പിന്റെ പേരിലാണ് ലിസ്റ്റ് നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം.

നാല് മാസം മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലായിരുന്ന ഉദ്യോഗാർത്ഥികളുമായി ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അവർ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ആ ഉറപ്പുകളൊന്നും തുടർന്ന് അധികാരത്തിലെത്തിയ സർക്കാർ പാലിച്ചില്ലെന്ന് അവർ പരാതിപ്പെടുന്നു. പരമാവധി നിയമനങ്ങൾ നടത്തിയെന്ന് കല്ല് വച്ച നുണ പറഞ്ഞ് സർക്കാർ ലിസ്റ്റ് നീട്ടുന്നതിൽ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP