Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പി എസ് സി പരീക്ഷ ക്രമക്കേടിലെ പ്രതി പ്രണവ് ആനാവൂർ നാഗപ്പന്റെ അനന്തിരവനെന്ന പോസ്റ്റുമായി ശ്രീലാ പിള്ള; ചോദ്യ പേപ്പർ ചോരാൻ ഇടയായ സാഹചര്യം ഇപ്പോൾ വ്യക്തമായെന്നും മാധ്യമ പ്രവർത്തക്; വാർത്ത കേരളത്തിലെ ഒരു മാധ്യമങ്ങളിലും വന്നുകണ്ടില്ലെന്ന് പരിഹാസവും; ആരോപണം നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും; തനിക്ക് ഇല്ലാത്ത ഒരു അനന്തരവനെ ഉണ്ടെന്നു പ്രചരിപ്പിക്കുന്നത് എങ്ങിനെയെന്ന് ആനാവൂർ നാഗപ്പനും: പി എസ് സി വിവാദം വീണ്ടും ചൂടുപിടിക്കുന്നു

പി എസ് സി പരീക്ഷ ക്രമക്കേടിലെ പ്രതി പ്രണവ് ആനാവൂർ നാഗപ്പന്റെ അനന്തിരവനെന്ന പോസ്റ്റുമായി ശ്രീലാ പിള്ള; ചോദ്യ പേപ്പർ ചോരാൻ ഇടയായ സാഹചര്യം ഇപ്പോൾ വ്യക്തമായെന്നും മാധ്യമ പ്രവർത്തക്; വാർത്ത കേരളത്തിലെ ഒരു മാധ്യമങ്ങളിലും വന്നുകണ്ടില്ലെന്ന് പരിഹാസവും; ആരോപണം നിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയും; തനിക്ക് ഇല്ലാത്ത ഒരു അനന്തരവനെ ഉണ്ടെന്നു പ്രചരിപ്പിക്കുന്നത് എങ്ങിനെയെന്ന് ആനാവൂർ നാഗപ്പനും: പി എസ് സി വിവാദം വീണ്ടും ചൂടുപിടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിളിനെ തിരഞ്ഞെടുക്കാനുള്ള പിഎസ്‌സി പരീക്ഷയിലെ തട്ടിപ്പിൽ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതികൾക്ക് ഒരേ ബാർകോഡ് ചോദ്യങ്ങൾ ലഭിച്ചതിനു പിഎസ്‌സിയിൽ നിന്നു സഹായം ലഭിച്ചോ എന്നതു ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ് പ്രതികളായ ആർ.ശിവരഞ്ജിത്ത്, പി.പി.പ്രണവ്, എ.എൻ.നസീം എന്നിവർക്ക് ഒരേ കോഡിലെ ചോദ്യങ്ങൾ ലഭിച്ചതാണു പുറത്തു നിന്ന് ഉത്തരം അയച്ചു നൽകാൻ മറ്റു പ്രതികൾക്ക് എളുപ്പമായത്. അതിനിടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ അനന്തിരവനാണ് പ്രണവ് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ എത്തുന്നത്. ശ്രീലാ പിള്ളയെന്ന മാധ്യമ പ്രവർത്തകയുടെ പോസ്റ്റാണ് ഈ ബന്ധവും ചർച്ചയാക്കിയത്. എന്നാൽ തനിക്ക് പ്രണവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആനാവൂർ നാഗപ്പന്റെ പ്രതികരണം.

യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങളുമായും പിഎസ് സി കോൺസ്റ്റബിൾ പരീക്ഷയുമായും ബന്ധപ്പെട്ടു പൊലീസ് തിരയുന്ന പ്രണവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രണവ് തന്റെ ബന്ധുവാണെന്നു പറഞ്ഞുള്ള ശ്രീലാപിള്ളയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും അത്തരം ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ഉണ്ടെങ്കിൽ യുക്തമായ നടപടി സ്വീകരിക്കുമെന്നും ആനാവൂർ നാഗപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തനിക്ക് ഇല്ലാത്ത ഒരു അനന്തരവനെ ഉണ്ടെന്നു പ്രചരിപ്പിക്കുന്നത് എങ്ങിനെ? ആനാവൂർ നാഗപ്പൻ ചോദിക്കുന്നു. പ്രണവും താനുമായി ഒരു ബന്ധവുമില്ല. ഇല്ലാത്ത ബന്ധം ഉണ്ടാക്കുന്നതെങ്ങിനെയെന്നും ആനാവൂർ മറുനാടനോട് പ്രതികരിച്ചു.

പി എസ് സി പരീക്ഷ ക്രമക്കേടിലെ പ്രതി പ്രണവ് ആനാവൂർ നാഗപ്പന്റെ അനന്തിരവൻ.... ചോദ്യ പേപ്പർ ചോരാൻ ഇടയായ സാഹചര്യം ഇപ്പോൾ വ്യക്തമായി... വാർത്ത കേരളത്തിലെ ഒരു മാധ്യമങ്ങളിലും വന്നുകണ്ടില്ല....-എന്നായിരുന്നു ശ്രീലാ പിള്ളയുടെ പോസ്റ്റ്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആനാവൂരിന്റെ ബന്ധുവാണ് പ്രണവ് എന്നും ആരും പറഞ്ഞിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ശ്രീലാ പിള്ളയുടെ പോസ്റ്റ് ചർച്ചയായത്. മറുനാടൻ നടത്തിയ അന്വേഷണത്തിലും ആനാവൂരിനും പ്രണവിനും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് ആനാവൂരിനോട് വിശദീകരണം തേടിയത്. തനിക്ക് പ്രണവുമായി ബന്ധമില്ലെന്ന് ആനാവൂർ വിശദീകരിക്കുകയും ചെയ്തു. ഇതിനിടെയും പ്രണവിനെ ഇനിയും പൊലീസിന് പിടികൂടാനാകാത്തത് ചോദ്യമായി നിലനിൽക്കുകയാണ്. പ്രണവ് ആരെന്നതിനെ കുറിച്ചുള്ള വിവരങ്ങലും പുറത്തു വരുന്നില്ല. പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.

ഡിവൈ.എസ്‌പി ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘമാണ് നേരത്തെ തെരച്ചിൽ നടത്തിയത്. ക്രമേക്കടിന് ഉപയോഗിച്ച ഫോണുകൾ ഉൾപ്പെടെ കണ്ടെത്തുന്നതിനായിരുന്നു തെരച്ചിൽ. അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിശദാംശങ്ങളും പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഇതിൽ കല്ലറ വട്ടക്കരിക്കകം സ്വദേശി സഫീർ, അയൽവാസിയും എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസറുമായ വി എം. ഗോകുൽ, സഫീറിന്റെ സുഹൃത്തും യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതിയുമായ പ്രണവ് എന്നിവരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് തെരച്ചിൽ നടത്തിയത്.

ഇവർ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. മറ്റ് പ്രതികളായ യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്‌.െഎ മുൻ നേതാക്കൾ ശിവരഞ്ജിത്ത്, നസീം എന്നിവർ റിമാൻഡിലാണ്. പരീക്ഷാസമയത്ത് എസ്.എം.എസ് അയക്കാൻ ഉപയോഗിച്ച അഞ്ച് ഫോണുകളിലൊന്ന് പ്രണവിന്റെ അടുത്ത ബന്ധുവിേന്റതാണ്. ഇവരിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ 17ാം പ്രതിയായ പ്രണവ് ജൂലൈ 27 മുതൽ ഒളിവിലാണ്. ഈ കേസ് അന്വേഷിക്കുന്ന കേന്റാൺമന്റെ് പൊലീസിനും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികളുടെ ഉത്തരക്കടലാസ് (ഒ.എം.ആർ ഷീറ്റ്), ഹാൾടിക്കറ്റ്, നസീമിന്റെ വ്യാജ ഐ.ഡി പ്രൊഫൈൽ വിശദാംശങ്ങൾ, സാക്ഷിമൊഴികൾ, പ്രതികളുടെ ഫോൺ വിശദാംശങ്ങളടങ്ങിയ സീഡി, പ്രതികളുടെ മുൻകാല പി.എസ്.സി പരീക്ഷകളിലെ പ്രകടനം തുടങ്ങിയ കാര്യങ്ങൾ പി.എസ്.സി ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു

പി.എസ്.സി ആഭ്യന്തര വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് നേരത്തേതന്നെ സെക്രട്ടറി ഡി.ജി.പിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുേമ്പാഴും പി.എസ്.സി ആഭ്യന്തര വിജിലൻസും തങ്ങളുടെ അന്വേഷണം തുടരുകയാണ്. ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർക്ക് പുറമെ മറ്റ് ചിലരും പട്ടികയിൽ കയറിപ്പറ്റിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് റാങ്ക് പട്ടികയിലുൾപ്പെട്ട 700 പേരുടെ വിശദാംശങ്ങളാണ് പി.എസ്.സി പരിശോധിക്കുന്നത്. ഓരോ റാങ്ക് പട്ടികയിലും ഉൾപ്പെട്ട 65 മാർക്കിന് മുകളിൽ നേടിയവരുടെ വിശദാംശങ്ങൾ പരിശോധിക്കും. ഇതിനിടെയാണ് പ്രണവ് സിപിഎം നേതാവിന്റെ ബന്ധുവെന്ന പ്രചരണം സജീവമായത്.

ചോദ്യക്കടലാസ് ചോർന്നതു യൂണിവേഴ്‌സിറ്റി കോളജിൽ നിന്നാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. കോളജിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോർത്തിയ ചോദ്യക്കടലാസുകൾ എസ്എപി ക്യാംപിലെ പൊലീസുകാരനായ ഗോകുലിന്റെയും കല്ലറ സ്വദേശി ഷഫീറിന്റേയും കൈകളിൽ എത്തുകയായിരുന്നു. ഇവർ പാളയം ടവർ ലൊക്കേഷനിലിരുന്നു ഉത്തരങ്ങൾ സന്ദേശങ്ങളായി പരീക്ഷാ ഹാളിലുണ്ടായിരുന്ന ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും മൊബൈൽ ഫോണുകളിലേക്ക് അയച്ചു. നാലു മൊബൈൽ നമ്പരുകളിൽ നിന്നാണു സന്ദേശങ്ങൾ കൈമാറിയത്.

അതേസമയം, പിഎസ്‌സിയിൽ വ്യത്യസ്ത ജനനത്തീയതികളുള്ള രണ്ടു പ്രൊഫൈലിൽ നിന്നാണു യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ മുൻ യൂണിറ്റ് സെക്രട്ടറി കൂടിയായ നസീം അപേക്ഷ അയച്ചതെന്നു കണ്ടെത്തി.പ്രതികളായ പ്രണവും സഫീറും ഗോകുലും ഇപ്പോഴും ഒളിവിലാണ് .പ്രതികളെ ഇതുവരെയും പിഎസ്‌സി ഡീബാർ ചെയ്തിട്ടില്ല. കെഎപി നാലാം ബറ്റാലിയൻ പരീക്ഷയിൽ ശിവരഞ്ജിത്തിന് ഒന്നും പ്രണവിനു രണ്ടും നസീമിനും ഇരുപത്തിയെട്ടും റാങ്കുകളാണു യഥാക്രമം ലഭിച്ചത്. പ്രതികൾ യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥികളെ കുത്തിവീഴ്‌ത്തിയ കേസിൽ ഉൾപ്പെട്ടതോടെയാണു തട്ടിപ്പ് പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP