Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202219Friday

'മൈ ഡിയർ ഫ്രണ്ട്‌സ്, പൂരപ്പറമ്പിൽ വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ, അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല, ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ് ': തൃശൂർ പൂരം വീഡിയോയിലെ ബോച്ചെയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ പ്രതിഷേധം

'മൈ ഡിയർ ഫ്രണ്ട്‌സ്, പൂരപ്പറമ്പിൽ വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ, അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല, ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ് ': തൃശൂർ പൂരം വീഡിയോയിലെ ബോച്ചെയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെ പ്രതിഷേധം

ആർ പീയൂഷ്

കൊച്ചി: വേഷം മാറി തൃശൂർ പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂർ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിൽ വ്യാപക പ്രതിഷേധം. 'മൈ ഡിയർ ഫ്രണ്ട്‌സ്, ഞാൻ സ്‌കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടിൽ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്പിൽ തെണ്ടി നടന്ന് ഹൽവയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിഞ്ഞ് പൂരം എക്‌സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല. ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്‌സിബിഷൻ കഴിഞ്ഞാൽ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാൽ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലർച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂർ പൂരം.' എന്നായിരുന്നു ബോബി വീഡിയോയിൽ പറയുന്നത്. ഇതിൽ 'മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാൻ വേണ്ടി പറഞ്ഞതല്ല. ഇപ്പോൾ ക്ഷാമമില്ലാത്തതുകൊണ്ടാണ്.' എന്ന പരാമർശത്തിനെതിരെയാണ് ഇപ്പോൾ വ്യാപക പ്രതിഷേധം ഉയരുന്നത്.

സിൻസി അനിൽ എന്ന പൊതു പ്രവർത്തക ബോബി ചെമ്മണ്ണൂരിന്റെ വീഡിയോയിൽ പൂരപ്പറമ്പിൽ ഈ പ്രാവശ്യം ജാക്കി വയ്ക്കാൻ പോകാഞ്ഞത് ദാരിദ്രം ഇല്ലാത്തതുകൊണ്ട് മാത്രമാണോ... അതേ പഴയത് പോലെയല്ല, പെണ്ണുങ്ങളൊക്കെ സ്പോട്ടിൽ പ്രതികരിക്കും എന്നൊരു തിരിച്ചറിവ് കൂടി ഉള്ളതുകൊണ്ടല്ലേ അണ്ണാ എന്ന കമന്റിൽ ബോബി മറുപടി കൊടുത്തത് ഇങ്ങനെയാണ്. പഴയകാലത്തെ പെണ്ണുങ്ങളും പ്രതികരിക്കാറുണ്ട്. എനിക്ക് അനുഭവമുണ്ട്. അതു കൊണ്ട് മുതിർന്ന് പെണ്ണുങ്ങളെ മോശമായി കാണരുത് സഹോദരി. ഈ കമന്റും മറുപടിയും പലരും സ്‌ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർത്തുന്നുണ്ട്. സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്ത് സന്ധ്യാ സി കൃഷ്ണൻ കുറിച്ചിരിക്കുന്നത് ഇങ്ങനെ:

'ചെയ്യുന്നതൊക്കെ തുറന്നു പറയുന്ന നായകളൊക്കെ വിശുദ്ധമാരാണെന്നു അറിഞ്ഞില്ല, നീയൊക്കെ എന്ത് charity ചെയ്താലും കൊള്ളാം, ഇതൊക്കെ പൊലിപ്പിച്ചു പറഞ്ഞു വന്നാൽ കാര്കിച്ചു തുപ്പി വിടും, ബോച്ചേ ആയാലും അങ്ങേരുടെ അപ്പൻ ആയാലും. ഒരിക്കലെങ്കിലും അറപ്പിക്കുന്ന ഇത്തരം ഓർമ്മകളില്ലാത്ത പെണ്ണുങ്ങൾ ഉണ്ടാകില്ല ലോകത്ത്, വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളോട് ചോദിച്ചാൽ പറയും, പൊക്കി കൊണ്ട് നടക്കാൻ കൊറേ എണ്ണം. സമൂഹം അറിയുന്ന മനുഷ്യർ കൂടുതൽ പക്വതയോടെ ആണ് പെരുമാറേണ്ടത്, എന്തും പറയാനുള്ള ലൈസെൻസ് ഒന്നും ജനങ്ങൾ ആർക്കും തന്നിട്ടില്ല

Mr ബോച്ചേ
You are wrong this time and you must accept it'

സിൻസിയും ഇത് ഷെയർ ചെയ്തിരിക്കുന്നത് 'എന്റെ ഒരു കമന്റ് നു തന്ന മറുപടിയാണിത്..അവിടെയും mass മറുപടി എന്ന് പറഞ്ഞു കൈയടിക്കാനും ആളുകളെ കണ്ടു....എത്ര ഉളുപ്പില്ലാതെ ആണ് ഇവറ്റകൾ സ്ത്രീകൾക്ക് എതിരെ ഉള്ള ലൈംഗിക അക്രമണങ്ങളെ നിസ്സാരവൽക്കരിക്കുന്നത്....ഈ പോസ്റ്റ് നു അടിയിൽ പൊങ്കാല ഇടനിരിക്കുന്നവരോടാണ്...സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നവനെയും ജാക്കി വയ്ക്കാൻ നടക്കുന്നവനെയും ഒരേ ഗണത്തിലാണ് പെടുത്താനാകൂ...രണ്ടും ഒരേ മാനസിക നിലയിലുള്ള വൈകൃതങ്ങളാണ്...പൂരപറമ്പിൽ പെണ്ണിന്റെ കൈയിൽ നിന്നും തല്ല് കിട്ടിയിട്ടും ലങ്ങേരു നന്നായില്ലല്ലോ സിവനെ എന്നാണ്.

കൂടാതെ സാന്ദ്രാ സോമൻ പറയുന്നതിങ്ങനെ:

തൃശ്ശൂർ പൂരത്തിന് വേഷം മാറി പൂരം കാണാൻ വന്ന ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എല്ലാവരും കണ്ടിരിക്കും....

എന്നാൽ അതിലേറ്റവും അറപ്പായിട്ട് എനിക്ക് തോന്നിയത് ഒട്ടുമേ ഉളുപ്പിന്റെ ഒരു അംശം പോലുമില്ലാതെ പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ജാക്കി വെച്ചിട്ടുണ്ട് കുറേ എന്ന് അന്തസ്സോടെ പറഞ്ഞത് കേട്ടതാണ്....

പൊതുമധ്യത്തിൽ താൻ ചെയ്തത് ലൈംഗിക അതിക്രമം ആണെന്നുള്ള കേവല ബോധ്യം പോലുമില്ലാതെ ഇത്രയും മോശമായൊരു കാര്യം അയാൾ അവതരിപ്പിക്കുമ്പോൾ എന്നെ അതിശയിപ്പിക്കുന്നത് ആ വീഡിയോക്ക് താഴെയായി അയാൾക്ക് കിട്ടുന്ന സ്വീകാര്യത എത്രത്തോളം ആണെന്നുള്ള തിരിച്ചറിവാണ്.

Sex education series കണ്ടവർക്കറിയാം Aimee Gibbs എന്ന കഥാപാത്രം ബസ്സിനുള്ളിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ ട്രോമയിൽ നിന്ന് പഴയ നിലയിലേക്ക് തിരിച്ചു വരാൻ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കും....

സമാന സാഹചര്യത്തിൽ ഇത്തരം അതിക്രമങ്ങൾ നേരിട്ട അതിന്റെ ട്രോമയിൽ കഴിയുന്ന സ്ത്രീകൾക്ക് നേരെ പ്രിവിലേജിന്റെ പുറത്തുള്ള കടന്നാക്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ആ പ്രസ്താവന.

'ഇപ്പോൾ ജാക്കി വെക്കേണ്ട ആവശ്യമില്ല; ആവശ്യത്തിന് കിട്ടുന്നുണ്ട്' എന്ന് കൂടി കൂട്ടിച്ചേർക്കപ്പെടുമ്പോൾ അതിനെ കയ്യടിച്ച് ആഘോഷിക്കുന്ന പൊതുമധ്യത്തിൽ ഇത് സധൈര്യം തുറന്നു പറഞ്ഞ അയാളുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഓരോ മനുഷ്യരെയും പേടിയോടെ അല്ലാതെ എനിക്ക് നോക്കി കാണാൻ ആവുന്നില്ല എന്നതാണ് സത്യം...!

മറ്റൊരു വ്യക്തി തന്റെ ഭാര്യക്ക് പൂരത്തിനിടയിൽ സംഭവിച്ച ദുരനുഭവം വിവരിച്ചാണ് ബോബി ചെമ്മണ്ണൂരിന് തുറന്ന കത്തെഴുതിയത്. പൂരം കാണാൻ പോയപ്പോൾ ഭർത്താവും കുഞ്ഞും അടുത്ത് നിന്നിട്ടും ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ കയറിപ്പിടിച്ച ദുരനുഭവമാണ് വിവരിക്കുന്നത്. അനുവാദം ഇല്ലാതെ ഒരാൾ ബോബി ചെമ്മണ്ണൂരിന്റെ കുണ്ടിക്ക് പിടിക്കുന്നത് വരെ മാത്രമേ ഈ കാണുന്ന ആവേശമൊക്കെ ഉണ്ടാകൂ എന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP