Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഷേധങ്ങൾ തെരുവ് യുദ്ധമായി; കോഴിക്കോട് യൂത്ത് ലീഗും യുവമോർച്ചയും നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം; യുവമോർച്ചക്കാരുടെ കല്ലേറിൽ ജന്മഭൂമി ഫോട്ടോഗ്രാഫർക്കും അമൃത ടി വി റിപ്പോർട്ടർക്കും പരിക്ക്; യൂത്ത് ലീഗ് കല്ലേറിൽ മനോരമ ഫോട്ടോഗ്രാഫർക്കും പൊലീസ് ഗ്രനേഡ് പ്രയോഗത്തിൽ മംഗളം ഫോട്ടോഗ്രാഫർക്കും പരിക്കേറ്റു

പ്രതിഷേധങ്ങൾ തെരുവ് യുദ്ധമായി; കോഴിക്കോട് യൂത്ത് ലീഗും യുവമോർച്ചയും നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ സംഘർഷം; യുവമോർച്ചക്കാരുടെ കല്ലേറിൽ ജന്മഭൂമി ഫോട്ടോഗ്രാഫർക്കും അമൃത ടി വി റിപ്പോർട്ടർക്കും പരിക്ക്; യൂത്ത് ലീഗ് കല്ലേറിൽ മനോരമ ഫോട്ടോഗ്രാഫർക്കും പൊലീസ് ഗ്രനേഡ് പ്രയോഗത്തിൽ മംഗളം ഫോട്ടോഗ്രാഫർക്കും പരിക്കേറ്റു

എം ബേബി

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകരിൽ നിന്നുണ്ടായ കല്ലേറിൽ ജന്മഭൂമി ഫോട്ടോഗ്രാഫർക്ക് പരിക്കേറ്റു. മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞപ്പോൾ ബാരിക്കേഡ് മറികടന്ന് അകത്തേക്ക് പ്രവേശിക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കുകയായിരുന്നു. ഇതിനിടയിലാണ് പ്രവർത്തകരുടെ കല്ലേറിൽ ജന്മഭൂമി ഫോട്ടോഗ്രാഫർ എം ആർ ദിനേഷ് കുമാറിനും അമൃത ചാനൽ ക്യാമറാമാൻ സുനിൽ കുമാറിനും പരിക്കേറ്റത്. പൊലീസ് ലാത്തിച്ചാർജ്ജിൽ നിരവധി യുവമോർച്ച പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

യുവമോർച്ചയുടെ മാർച്ചിന് മുമ്പാണ് യൂത്ത് ലീഗിന്റെ മാർച്ച് നടന്നത്. ഈ മാർച്ചിന് നേരെയും ശക്തമായ ലാത്തിച്ചാർജ്ജാണ് പൊലീസ് നടന്നത്. പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പ്രതിഷേധവുമായി തുടർന്നു. തുടർന്നായിരുന്നു പൊലീസ് ലാത്തി വീശിയത്. യൂത്ത് ലീഗുകാരുടെ കല്ലേറിൽ മനോരമ ഫോട്ടോഗ്രാഫർ അബു ഹാഷിമിനും പരിക്കേറ്റു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോഴാണ് മംഗളം ഫോട്ടോഗ്രാഫർ രാജേഷ് മേനോന് പരിക്കേറ്റത്. നിരവധി യൂത്ത് ലീഗ് പ്രവർത്തകർക്കാണ് വലിയ തോതിൽ പരിക്കേറ്റിട്ടുള്ളത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി ആർ പ്രഫുൽ കൃഷ്ണൻ എന്നിവർക്കും പൊലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ മാധ്യമപ്രവർത്തകരും യുവമോർച്ച, യൂത്ത് ലീഗ് പ്രവർത്തകരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. സ്വന്തം പ്രവർത്തകരുടെ കല്ലേറിൽ ജന്മഭൂമി ഫോട്ടോഗ്രാഫർക്ക് പരിക്കേറ്റത് ബിജെപി -യുവമോർച്ച പ്രവർത്തകരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യാതൊരു പ്രകോപകനവുമില്ലാതെ പൊലീസ് അക്രമിക്കുകയായിരുന്നുവെന്നാണ് പ്രവർത്തകർ പറയുന്നത്. എന്നാൽ കോവിഡ‍് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ എല്ലാം തെറ്റിച്ച് പ്രവർത്തകർ അക്രമാസക്തരായപ്പോഴാണ് ലാത്തിച്ചാർജ്ജ് നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP