Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുവർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡ് ടാറിങ് പൂർത്തിയാക്കി ഉണങ്ങും മുമ്പേ പിക്കാസുമായെത്തി കൂളായി വെട്ടിപ്പൊളിച്ച് വാട്ടർ അഥോറിറ്റി; പൈപ്പ് ലൈൻ തകരാറിലായെന്ന പേരിൽ റോഡിൽ കുഴിയെടുത്തപ്പോൾ തലയ്ക്ക് കൈവച്ച് നാട്ടുകാർ; ആറ്റിങ്ങൽ - അയിലം റോഡ് ടാറിടും മുമ്പ് കുഴിയെടുക്കരുതായിരുന്നോ എന്ന് ചോദിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തി മണ്ണിട്ട് മൂടി ചുവന്ന കൊടി നാട്ടി യുദ്ധപ്രഖ്യാപനവും

ഒരുവർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡ് ടാറിങ് പൂർത്തിയാക്കി ഉണങ്ങും മുമ്പേ പിക്കാസുമായെത്തി കൂളായി വെട്ടിപ്പൊളിച്ച് വാട്ടർ അഥോറിറ്റി; പൈപ്പ് ലൈൻ തകരാറിലായെന്ന പേരിൽ റോഡിൽ കുഴിയെടുത്തപ്പോൾ തലയ്ക്ക് കൈവച്ച് നാട്ടുകാർ; ആറ്റിങ്ങൽ - അയിലം റോഡ് ടാറിടും മുമ്പ് കുഴിയെടുക്കരുതായിരുന്നോ എന്ന് ചോദിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തി മണ്ണിട്ട് മൂടി ചുവന്ന കൊടി നാട്ടി യുദ്ധപ്രഖ്യാപനവും

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: റോഡ് ടാറിങ്ങ് കഴിഞ്ഞാൽ തൊട്ടു പുറകെ വെട്ടിപ്പോളിക്കുന്ന പരിപാടി വർഷങ്ങളായി കേരളത്തിൽ നടന്നു വരുന്ന സംഭവമാണ്. ബി.എസ്.എൻ.എല്ലും വാട്ടർ അഥോറിറ്റിയുമാണ് ഇതിന് മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ അടുത്തകാലത്തായി ബി.എസ്.എൻ.എൽ കുഴിയെടുപ്പ് നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ വാട്ടർ അഥോറിറ്റി കീഴ് വഴക്കം തെറ്റിക്കാതെ വെട്ടിപ്പൊളി തുടർന്നു വരികയാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉണ്ടായിട്ടും ഒരു മാറ്റവുമില്ല. ടാറിങ് പൂർത്തിയാക്കിയ ഒരു റോഡാണ് ഇന്ന് രാവിലെ വാട്ടർ അഥോറിറ്റി വെട്ടിപ്പൊളിച്ചിരിക്കുന്നത്. അതും ടാർ ഉണങ്ങുന്നതിനും മുൻപ്. ആറ്റിങ്ങൽ - അയിലം റോഡിലാണ് സംഭവം.

ഇന്നലെ വൈകിട്ട് ടാറിങ് കഴിഞ്ഞ കിച്ചിയിൽ ജംഗ്ഷനിൽ ഇന്ന് രാവിലെ വാട്ടർ അഥോറിറ്റി ജീവനക്കാരെത്തി കുഴി എടുക്കുകയായിരുന്നു. റോഡിനടിയിൽ കൂടി കടന്നു പോകുന്ന പൈപ്പ്ലൈൻ തകരാറിലായത് പരിഹരിക്കാനാണ് കുഴി എടുത്തത്. നല്ല ഉദ്ദേശത്തോടെയാണ് കുഴിച്ചതെങ്കിലും ടാർ ചെയ്തതിന്റെ പിന്നാലെ വന്ന് കുഴിച്ചതിന്റെ അമർഷത്തിലാണ് നാട്ടുകാർ. ഒരു വർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു ഈ റോഡ്. ഇന്നലെ ടാർ ചെയ്യുന്നതിന് മുൻപ് തകരാർ പരിഹരിക്കാതെ ടാറിങ് പൂർത്തിയായതിന് ശേഷം വെട്ടിപ്പോളിച്ചതാണ് നാട്ടുകാർ പ്രതിഷേധം ഉന്നയിച്ചത്.

ആറ്റിങ്ങൽ എംഎ‍ൽഎ ബി സത്യനാണ് റോഡിന്റെ ഫണ്ട് അനുവദിച്ചത്. ഫണ്ട് അനുവദിച്ചെങ്കിലും വശങ്ങൾ കെട്ടുകയും ഓടയുടെ നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ടാറിങ് തുടങ്ങൂ എന്ന് അറിയിച്ചിരുന്നു. എന്നാൽ ഒന്നര വർഷം കഴിഞ്ഞാണ് ടാറിങ് ചെയ്തത്. അതു വരെ പൊട്ടിപ്പൊളിഞ്ഞ് ഏറെ ശോചനീയാവസ്ഥയിലായിരുന്നു റോഡ്. ഇന്നലെ ടാറിങ് നടത്തിയതോടെ നാട്ടുകാർ ഏറെ സന്തോഷത്തിലായിരുന്നു. കുണ്ടും കുഴിയും പൊടിയുമില്ലാത്ത റോഡിൽ കൂടി സഞ്ചരിക്കാമല്ലോ. എന്നാൽ ആ സന്തോഷം അധികം നീണ്ടു പോകാൻ വാട്ടർ അഥോറിറ്റി സമ്മതിച്ചില്ല. തൊഴിലാളികളുമായി രാവിലെ എത്തി കുഴി എടുപ്പ് തുടങ്ങി.

റോഡ് വെട്ടപ്പൊളിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരിൽ ആരോ ഇത് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ വലിയ വിമർശനമാണ് ഉയർന്നത്. അതേ സമയം പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി നടത്തിയ ശേഷം മണ്ണിട്ട് മൂടി അവിടെ ഒരു ചുവന്ന കൊടിയും നാട്ടിയിട്ടാണ് വാട്ടർ അഥോറിറ്റിക്കാർ പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP