Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രിയുടെ മറവിൽ എഴുതിയതാരെന്ന് അറിയാം! പതിനെട്ട് വർഷത്തിന് ശേഷം പെയിന്റ് ചെയ്ത് വൃത്തിയാക്കിയ പാലവും ടോൾബൂത്തും കറുത്ത മഷി കൊണ്ട് ബുക്ക് ചെയ്തവർ തന്നെ മായ്ക്കണമെന്ന് നാട്ടുകാർ; മലപ്പുറം ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ടോൾ ബൂത്ത് വൃത്തികേടാക്കിയ എസ്എസ്എഫിനെതിരെ പ്രതിഷേധം

രാത്രിയുടെ മറവിൽ എഴുതിയതാരെന്ന് അറിയാം! പതിനെട്ട് വർഷത്തിന് ശേഷം പെയിന്റ് ചെയ്ത് വൃത്തിയാക്കിയ പാലവും ടോൾബൂത്തും കറുത്ത മഷി കൊണ്ട് ബുക്ക് ചെയ്തവർ തന്നെ മായ്ക്കണമെന്ന് നാട്ടുകാർ; മലപ്പുറം ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ടോൾ ബൂത്ത് വൃത്തികേടാക്കിയ എസ്എസ്എഫിനെതിരെ പ്രതിഷേധം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: നാട്ടിലെ ഇലക്ട്രിക് പോസ്റ്റുകളെല്ലാം തങ്ങളുടെ തറവാട്ടുവകയാണെന്ന രീതിയിൽ അടുത്ത അൻപതുകൊല്ലത്തേക്കൊക്കെ ബുക്ക് ചെയ്യുന്ന നിരവധി സംഘടനകളുണ്ട്്. പുതിയതായി പെയിന്റു ചെയ്ത സ്ഥലങ്ങൾ പോലും ഇത്തരക്കാർ ബുക്ക് ചെയ്ത് നശിപ്പിച്ചുകളയും. ന്തിയിൽ നിൽക്കുന്നവരാണ് കാന്തപുരം സുന്നി വിഭാഗക്കാർ. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഊർക്കടവ് റഗുലേറ്റർ കംബ്രിഡ്ജ് പാലത്തിലെ ടോൾബൂത്തിലാണ് ഏറ്റവും ഒടുവിൽ ഈ ദുർഗതിയുണ്ടായത്.18 വർഷങ്ങൾക്ക് ശേഷമാണ് പാലവും ടോൾബൂത്തുമൊക്കെ പെയിന്റ് ചെയ്ത് വൃത്തിയാക്കുന്നത്.

പെയിന്റിഗ് ജോലികൾ നടന്നുകൊണ്ടിരിക്കുന്ന പാലത്തിലെ ടോൾബൂത്താണ് കാന്തപുരം എപി സുന്നി വിദ്യാർത്ഥി വിഭാഗമായ എസ്എസ്എഫ് ബുക്ക് ചെയ്ത് വൃത്തികേടാക്കിയത്. സ്ഥാനം പിടിക്കൽ. പെയിന്റിങ് പണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി പെയിന്റിങ് പൂർത്തിയാക്കിയ ടോൾബൂത്തിന്റെ ചുമരുകൾ 2025വരെ ബുക്ക് ചെയ്ത് എസ്എസ്എഫ് ഊർക്കടവ് പ്രാദേശിക കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തികേടാക്കിയിരിക്കുന്നത്.

ടോൾ ബൂത്തിന്റെ നാല് വശത്തും അനുബന്ധ ചുമരുകളിലുമെല്ലാം ഇവർ എസ്എസ്എഫ് ബുക്ക്ട് എന്ന് കറുത്ത മഷികൊണ്ട് എഴുതിയിട്ടുണ്ട്. രാത്രിയുടെ മറവിലാണ് ഇതെഴുതിയതെങ്കിലും ആരാണ് ഇതിന് പിന്നിലുള്ളതെന്ന് നാട്ടുകാർക്ക് കൃത്യമായി അറിയാം. അതുകൊണ്ട് തന്നെ എഴുതിയവരെ കൊണ്ട് തന്നെ ഇത് മായ്ച്ച് കളയിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരുമാസം നീണ്ടുനിന്ന ഡിവൈഎഫ്ഐയുടെ സമരത്തിന്റെ ഭാഗമായി നിലവിൽ പാലത്തിലെ ടോൾപിരിവ് നടക്കുന്നില്ല. എന്നിരുന്നാലും ഇപ്പോൾ നടക്കുന്ന നവീകരണ പ്രവർത്തികൾക്കൊപ്പം ടോൾബൂത്തും നവീകരിച്ചിട്ടുണ്ട്.

നവീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് രാത്രിയിൽ ചുമരുകളെല്ലാം അടുത്ത വർഷങ്ങളിലേക്ക് തങ്ങൾക്ക് പരസ്യം പതിക്കാനും എഴുതാനുമുള്ളതാണെന്നും അവകാശപ്പെട്ട് എസ്എസ്എഫ് ബുക്ക് ചെയ്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നതിനടക്കമുള്ള വകുപ്പുകൾ ചുമത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നേരത്തെ പാലത്തിന്റെ തുടക്കത്തിലുള്ള ഈ ഭാഗങ്ങളിൽ പൂച്ചെടികളൊക്കെ വെച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ അലങ്കെരിച്ചെങ്കിലും ഇത്തരം സംഘടനകളുടെ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കൽ കാരണം അതെല്ലാം നശിച്ചിരുന്നു. ഇതെല്ലാം എടുത്തും മാറ്റിയും ചുമരിലുണ്ടായിരുന്ന നിരവധി സംഘടനകളുടെ വർഷങ്ങളുടെ പഴക്കമുള്ള പോസ്റ്റർ കെട്ടുകൾ എടുത്ത് കളഞ്ഞുമാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടോൾബൂത്തും പരിസരവും വൃത്തിയാക്കിയത്. പണകാഴിഞ്ഞ് പെയിന്റിഗ് തൊഴിലാളികൾ പോകുന്നതിന് മുമ്പേ അത് വൃത്തികേടാക്കുകയും ചെയ്തിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP