Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ഞങ്ങളുടെ കാരണവന്മാർ വംശശുദ്ധി കാത്തു സൂക്ഷിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്; ആത്മാഭിമാനമുള്ള ഒരു പെണ്ണും സ്വന്തം സമുദായം വിട്ട് പോകില്ല; ഞാൻ ക്‌നാനായക്കാരിയാണ്..മറ്റൊരു സമുദായത്തിൽ പെട്ടയാളെ വിവാഹം കഴിച്ച് വംശശുദ്ധി നഷ്ടപ്പെടുത്തില്ല'; ലോകമെമ്പാടും വർണ്ണവെറിക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോൾ കേരളത്തിൽ വംശശുദ്ധിവാദം; ക്‌നാനായ കത്തോലിക്ക് യൂത്ത് ലീഗിന്റെ വീഡിയോക്കെതിരെ വൻ പ്രതിഷേധം

ഞങ്ങളുടെ കാരണവന്മാർ വംശശുദ്ധി കാത്തു സൂക്ഷിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്; ആത്മാഭിമാനമുള്ള ഒരു പെണ്ണും സ്വന്തം സമുദായം വിട്ട് പോകില്ല; ഞാൻ ക്‌നാനായക്കാരിയാണ്..മറ്റൊരു സമുദായത്തിൽ പെട്ടയാളെ വിവാഹം കഴിച്ച് വംശശുദ്ധി നഷ്ടപ്പെടുത്തില്ല'; ലോകമെമ്പാടും വർണ്ണവെറിക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോൾ കേരളത്തിൽ വംശശുദ്ധിവാദം; ക്‌നാനായ കത്തോലിക്ക് യൂത്ത് ലീഗിന്റെ വീഡിയോക്കെതിരെ  വൻ പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: അമേരിക്കയിൽ ജോർജ് ഫ്ളോയിഡ് എന്ന കറുത്തവർഗക്കാരനെ മുട്ടകാലിന് ഇടയിലിട്ട് ഞെക്കിക്കൊന്ന ദാരണുസംഭവം പുറത്തുവന്നതോടെ വർണ്ണവെറിക്കും വംശീയതക്കും എതിരെ ലോകമെമ്പാടും പ്രതിഷേധം അലയടിക്കുന്ന കാലമാണിത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടുകൂടി ജനം തെരുവുകളിൽ ഇറങ്ങി നടത്തിയ പ്രതിഷേധം ട്രംപ് ഭരണകൂടത്തെപോലും വിറപ്പിച്ചുകളഞ്ഞു. വർണ്ണ വിവേചനും വംശവെറിയും ഉണ്ടാകുന്നതിനെതിരായ ശക്തമായ കാമ്പയിനായി ഇത് മാറിക്കഴിഞ്ഞു. കറുത്തവനെന്നും വെളുത്തവനെന്നുമുള്ള ബോധവും ജാതി മതചിന്തകളും ഇല്ലാതാവണമെങ്കിൽ കൂടുതൽ മിശ്രവിവാഹങ്ങളാണ് പോംവഴിയെന്നാണ് ഈ വിഷയത്തിൽ ഇടപെട്ടുകൊണ്ട് പ്രശസ്ത ശാസ്ത്രകാരൻ യുവാൽ നോഹ ഹരാരി എഴുതിയത്്. ആഫ്രിക്കയിൽ ഉടലെടുത്ത് ലക്ഷക്കണക്കിന് വർഷങ്ങളുടെ പരിണാചരിത്രത്തിലൂടെ കടന്നുപോയാണ് ഹോമോസാപിയൻസ് ഈ രീതിയിൽ എത്തിയതെന്നും, നാം ഒറ്റയിടത്തുനിന്ന് ഉണ്ടായ ഒറ്റ ജീവിവർഗമാണെന്ന ശാസ്ത്രബോധം കുട്ടികളിൽ എത്തിക്കയാണ് വംശീയത തടയാനുള്ള പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈഘട്ടത്തിലാണ് പ്രബുദ്ധമെന്ന് നാം വിശ്വസിക്കുന്ന കേരളത്തിൽ വംശശുദ്ധിവാദം വാദവുമായി ഒരു കൂട്ടർ രംഗത്തുവന്നിരിക്കുന്നത്. ക്‌നാനായ സഭയിൽ ഉൾപ്പെട്ടിട്ടുള്ളവർ സമുദായം വിട്ട് മറ്റുള്ളവരെ വിവാഹം കഴിക്കരുത് എന്ന പ്രചാരണവുമായി ക്‌നാനായ കത്തോലിക്ക് യൂത്ത് ലീഗിന്റെ പഴുത്തുരുത്ത് യൂണിറ്റ് പുറത്തിറക്കിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൻ വിമർശനത്തിന് ഇടയാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്‌ബുക്കിൽ ഈ വീഡിയോ വൈറലാണ്. എഡി 345 ൽ കേരളത്തിലെത്തിയ ഞങ്ങളുടെ കാരണവന്മാർ വംശശുദ്ധി കാത്തു സൂക്ഷിക്കണം എന്നാണ് പറഞ്ഞിട്ടുള്ളതെന്നും, ആത്മാഭിമാനമുള്ള ഒരു പെണ്ണും സ്വന്തം സമുദായം വിട്ട് പോകില്ലെന്നുമാണ് വീഡിയോയിൽ പറയുന്നത്.

ലോക്ഡൗൺ കാലത്ത് സമുദായ സ്‌നേഹം യുവജനങ്ങളിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി കുവൈറ്റ് ക്‌നാനായ കത്തോലിക്ക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്‌നാനായ ടാലന്റ് കോമ്പറ്റീഷന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തുവിട്ടത്. മകളുടെ വിവാഹം സ്വന്തം സമുദായത്തിൽ നിന്നാണെന്ന് അഭിമാനത്തോടെ പറയുന്ന അമ്മയിൽ നിന്നാണ് വീഡിയോയുടെ തുടക്കം. തുടർന്ന് പെൺകുട്ടികൾ മറ്റു സമുദായങ്ങളിൽ നിന്നും വിവാഹം കഴിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും, ഇത് മൂലം നഷ്ടം പെൺകുട്ടികൾക്കാണെന്ന് പള്ളിയിലെ അച്ഛന്റെ ഉപദേശവും. തുടർന്ന് പ്രണയഭ്യർത്ഥനയുമായി വരുന്ന യുവാവിനോട് ഒരു പെൺകുട്ടി, താൻ ക്‌നാനായക്കാരിയാണെന്നും മറ്റൊരു സമുദായത്തിൽപെട്ടയാളെ വിവാഹം കഴിച്ച് തന്റെ വംശത്തിന്റെ ശുദ്ധി നഷ്ടപ്പെടുത്തില്ലെന്നും പറയുന്നു. ക്‌നാനയക്കാരുടെ വംശശുദ്ധിയുടെ കഥകേട്ട് ഒരു ക്‌നാനായക്കാരനായി ജനിച്ചാല് മതിയായിരുന്നു എന്ന് പ്രണയം പറയാൻ വന്ന ആൺകുട്ടി നിരാശയോടെ ചിന്തിക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്.

വംശീയതയ്ക്കെതിരെ ലോകവ്യാപകമായി പ്രക്ഷോഭങ്ങൾ അരങ്ങേറുമ്പോഴാണ് കേരളം പോലുള്ള സ്ഥലങ്ങളിൽ പോലും സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ വീഡിയോകൾ പ്രചരിക്കുന്നത് ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. കൂടാതെ ക്രിസ്ത്യാനികൾക്കിടയിലുള്ള ജാതി വേർതിരിവിനെപറ്റിയുള്ള ചർച്ചകൾക്കും ഈ വീഡിയോ വഴിവെച്ചിരിക്കുകയാണ്.

എന്നാൽ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളിൽ പലതും വസ്തുത വിരുദ്ധമാണെന്നും, ഇവർ ഈ പറയുന്നത് ഒരു സഭ നിയമമല്ലെന്നും സഭയിലെ തന്നെ ചിലർ പറയുന്നു. ബൈബിളിലോ, കത്തോലിക്ക സഭയുടെ നിയമാവലിയിലോ ഒന്നും ഇല്ലാത്തൊരു കാര്യമാണ് ഇവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് ഇക്കാര്യത്തിൽ ക്‌നാനായ കത്തോലിക്ക നവീകരണ സമിതി ജെനറൽ സെക്രട്ടറി ലൂക്കോസ് പറയുന്നത്. അദ്ദേഹത്തിന്റെതാതി നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ്. 'കേരളത്തിൽ ക്‌നാനായ സഭക്കാറുള്ളത് കോട്ടയം രൂപതയിലാണ്. കോട്ടയം രൂപത സ്ഥാപിക്കുന്നത് 1911 ലാണ്. എന്നാൽ ക്‌നാനായ സഭക്കാർ പറയുന്നതനുസരിച്ച് എഡി 345 മുതൽ ഇവർ കേരളത്തിലുണ്ട്. എഡി 345 മുതൽ 1911 വരെ ഇവിടെ മശ്രവിവാഹങ്ങളും നടന്നിരുന്നു. ഇവിടെ മിശ്ര വിവാഹങ്ങൾ നടന്നതുകൊണ്ടാണല്ലോ അവരുടെ എണ്ണത്തിൽ വർദ്ധന വന്നത്. അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ ഇവർ പറയുന്ന ശുദ്ധ രക്തം എന്ന വാദത്തിലൊക്കെ എന്ത് അർത്ഥമാണ് ഉള്ളത്. വിഭാഗീയതയുടെ വിഷവിത്ത് പുതിയ തലമുറയിലും വിതയ്ക്കുന്നതിനാണ് ഇത്തരം വീഡിയോകളെല്ലാം ഇറക്കുന്നത്.'-ലൂക്കോസ് എഴുയുന്നു.

ക്‌നാനായ സഭയുടെ ഈ വേർതിരിവിനെതിരെ 1990 മുതൽ നിയമ പോരാട്ടം നടത്തുന്ന വ്യക്തിയാണ് ലൂക്കോസ്. 1990 ൽ തന്നെ ഇത്തരം വിവേചനങ്ങൾ ക്‌നാനായി സഭയിൽ പാടില്ല എന്ന കോട്ടയം മുൻസിപ്പൽ കോടതിയും വിധിച്ചിട്ടുണ്ട്. ഈ വിവേചനത്തിനെതിരായ ലൂക്കോസിന്റെ നിയമപോരാട്ടം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ക്‌നാനായ സഭയുടെ വംശശുദ്ധി വീഡിയോ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിനാണ് വിധേയമാകുന്നത്. വീഡിയോയെ പരിഹസിച്ച് വൻ ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്നാൽ ക്നാനായ സഭ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP