Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

വീടുകളും റേഷൻ കടയും ലൈബ്രറിയും ഉള്ള ഇടുങ്ങിയ റോഡിൽ വിദേശമദ്യശാല; കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും വയ്ക്കാതെ ഞള്ളമറ്റത്തെ ജനവാസമേഖലയിൽ തന്നെ ബവ്‌റിജസ് ഔട്ട്‌ലെറ്റ്; സ്വൈര്യജീവിതം തകർക്കുന്നതിന് പിന്നിൽ അഴിമതിയെന്ന് നാട്ടുകാർ; വീട്ടുമുറ്റത്ത് പ്രതിഷേധം

വീടുകളും റേഷൻ കടയും ലൈബ്രറിയും ഉള്ള ഇടുങ്ങിയ റോഡിൽ വിദേശമദ്യശാല; കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും വയ്ക്കാതെ ഞള്ളമറ്റത്തെ ജനവാസമേഖലയിൽ തന്നെ ബവ്‌റിജസ് ഔട്ട്‌ലെറ്റ്;  സ്വൈര്യജീവിതം തകർക്കുന്നതിന് പിന്നിൽ അഴിമതിയെന്ന് നാട്ടുകാർ; വീട്ടുമുറ്റത്ത് പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

\കാഞ്ഞിരപ്പള്ളി: ജനവാസ മേഖലയിൽ മദ്യശാലകൾ സ്ഥാപിക്കുന്നത് എക്കാലത്തും എതിർപ്പുകൾ ക്ഷണിച്ചുവരുത്താറുണ്ട്. ബവ്‌റിജസ് കോർപറേഷന് പല ന്യായങ്ങളും പറയാൻ കാണും. പറ്റിയ കെട്ടിടം കിട്ടിയില്ല, സ്ഥലസൗകര്യങ്ങളില്ല അങ്ങനെയൊക്കെ. എനനാൽ, നാട്ടുകാർ ഇതൊന്നും അംഗീകരിക്കാറുമില്ല. ഏറ്റവുമൊടുവിൽ, കാഞ്ഞിരപ്പള്ളി ഞള്ളമറ്റത്തെ ജനവാസ മേഖലയിലേക്ക് ബവ്‌റിജസ് ഔട്ട് ലെറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഇരമ്പുകയാണ്. ജനവാസമില്ലാത്ത മേഖലയിൽ ഔട്ട് ലെറ്റിനായി സ്ഥലം നൽകാൻ പലരും തയാറായിട്ടും ഞള്ളമറ്റത്തേക്ക് ഔട്ട് ലെറ്റ് മാറ്റുന്നതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

അഞ്ചിലിപ്പയിൽ പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റാണ് ഞ്ഞള്ളമറ്റത്തേക്ക് മാറ്റുന്നത്. ജനവാസമേഖലയിൽ വീടുകളോടും, റേഷൻകടയോടും ചേർന്ന് ഇടുങ്ങിയ റോഡിന്റെ അരികിലാണ് മദ്യവിൽപന ശാലയുടെ പുതിയ സ്ഥാനം. ഔട്ട് ലെറ്റ് വരുന്നതോടെ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിക്കുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റബർ എസ്റ്റേറ്റുകൾ ഉൾപ്പെടെയുള്ളതിനാൽ പരസ്യമായി മദ്യപിക്കാനും അവസരം ഒരുങ്ങും. മൊബൈൽ നെറ്റ് വർക്കുകൾ ദുർബലമായ പ്രദേശത്തെ വിദ്യാർത്ഥികൾ പഠനത്തിനായി ഒത്തുകൂടുന്നത് റെയ്ഞ്ച് കൂടുതലുള്ള കവലയിലാണ്. ഔട്ട് ലെറ്റ് എത്തുന്നതോടെ വിദ്യാർത്ഥികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാക്കുമെന്നുമാണ് ആശങ്ക.

കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും ഔട്ട് ലെറ്റിന് സ്ഥലം വിട്ടുനൽകാൻ പലരും തയാറായിരുന്നു. എന്നാൽ ഇവിടെയെല്ലാം ഒഴിവാക്കി ഞള്ളമറ്റത്ത് തന്നെ ഔട്ട് ലെറ്റ് തുടങ്ങുന്നതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാർ വീട്ടുമുറ്റത്തിറങ്ങി പ്രതിഷേധിച്ചു. കുട്ടികളും വനിതകളും ഉൾപ്പെടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലാക്കാർഡുകളു മായി നടത്തിയ പ്രതിഷേധ സമരത്തിന് ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ ഗ്രാ മപഞ്ചായത്ത് മെമ്പർമാരായ റിജോ വാളാന്തറ, ജെസി മലയിൽ പൗരസമിതി അംഗങ്ങ ളായ സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, എം ടി തോമസ്, ബിന്ദു വിനയൻ, ഇ പി ചാക്കപ്പൻ, സാബി സജീവ്, ജോസഫ് അന്റണി, സാജു കുറ്റിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി.

മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി

സ്വൈ ര്യ ജീവിതം തകർക്കാനുള്ള നീക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നാട്ടുകാർ പരാതി നൽകി. കോവിഡ് നിയന്ത്രണങ്ങൾ മറയാക്കി ജനരോഷത്തെ മറികടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് പൗരസമിതി തീരുമാനം

മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതി

കോട്ടയം ജില്ലയിൽ കാത്തിരപ്പള്ളി പഞ്ചായത്തിൽ ഞള്ളമറ്റം വയൽ എന്ന സ്ഥലത്താണ് ഞാനും ഭർത്താവും രണ്ട് പെൺമക്കളും ഉള്ള കുടുംബം ജീവിക്കുന്നത്. ഞാനും ഭർത്താവും സർക്കാർ ജീവനക്കാരാണ് . ഞങ്ങൾ ജോലിക്ക് പോയാൽ 13ഉം 8 ഉം വയസുള്ള കുട്ടികൾ വീട്ടിൽ തനിച്ചാണ്.

ഇപ്പോൾ ഞങ്ങൾ വലിയൊരു പ്രതിസന്ധിയിലാണ്. ഞങ്ങളുടെ വീടിന്റെ പതിനഞ്ച് മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിലേക്ക് ബിവറജസ് ഔട്ട്‌ലറ്റ് വരുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു എന്നാണ് അറിയുന്നത്. എന്റെയും കുടുംബത്തിന്റെയും സ്വൈര്യ ജീവിതത്തിനും സുരക്ഷക്കും വലിയ ഭീഷണി നേരിടുകയാണ്.

പെൺമക്കളെ തനിച്ച് വീട്ടിലിരുത്താൻ പോലും പേടിക്കുന്ന ഇക്കാലത്ത് ഇങ്ങനെ ഒരു സാഹചര്യം കൂടി വരുന്നത് ആശങ്കയിലാക്കുന്നു. ദയവു ചെയ്ത് ബിവറജസ് ഔട്ട്‌ലറ്റ് ഇവിടേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം തടുന്നതിന് ഇടപെടൽ ഉണ്ടാക്കണം എന്നപേക്ഷിക്കുന്നു.

സമാന പ്രതിസന്ധിയാണ് പ്രദേശത്തെ നിരവധി വീട്ടുകാരും നേരിടുന്നത്. ബിവറജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ മാസ് പെറ്റീഷൻ സമർപ്പിച്ചിട്ടുള്ളതാണ്. എന്നിട്ടും എതിർപ്പുകളെ അവഗണിച്ച് അധികൃതർ മുന്നോട്ട് പോവുകയാണ്. ബിവറജസ് ഔട്ട്‌ലറ്റിന് സമ്മതമറിച്ച് ടൗണിൽ വ്യാപാര മേഖലയിൽ നിന്നുൾപ്പെടെ അപേക്ഷകൾ ഉണ്ടായിരുന്നെങ്കിലും ജനങ്ങൾ താമസിക്കുന്ന ഗ്രാമപ്രദേശത്തെ കെട്ടിടം മാത്രമാണ് ബെവ്‌കോ എക്‌സൈസിൽ റിപ്പോർട്ട് ചെയ്തത്. നിക്ഷിപ്ത താൽപ്പര്യങ്ങളാണ് ഇതിനു പിന്നിൽ എന്ന് ബലമായി സംശയിക്കുന്നു.

വിഷയത്തിൽ കമ്മീഷൻ അടിയന്തിരമായി ഇടപെടുമെന്ന് ആഗ്രഹിക്കുന്നു. ഒരമ്മയുടെ ഈ അപേക്ഷ പരിഗണിക്കണം എന്നും താഴ്മയായി അഭ്യർത്ഥിക്കുന്നു

വിശ്വസ്തതയോടെ
രാജി എസ് നായർ
നാലുമാവുങ്കൽ വീട്
ഞള്ളമറ്റംവയൽ
കാഞ്ഞിരപ്പള്ളി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP