Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജേന ഫോണിൽ വിളിച്ച ശേഷം കാണണം എന്ന് ആവശ്യപ്പെട്ടു. വീഡിയോ കോൾ വിളിച്ച ശേഷം നഗ്നത പ്രദർശനം; എത്ര കാശ് വേണമെങ്കിലും നൽകാമെന്നും ഇത് കണ്ട് ആസ്വദിക്കണമെന്നും ഡിമാൻഡ്; ആകെ തകർന്നിരിക്കുന്ന തന്നോട് മോശമായി പെരുമാറിയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മ; മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന പ്രവർത്തി ചെയ്ത നരാധമനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ സഹായിക്കാനെന്ന വ്യാജേന ഫോണിൽ വിളിച്ച ശേഷം കാണണം എന്ന് ആവശ്യപ്പെട്ടു. വീഡിയോ കോൾ വിളിച്ച ശേഷം നഗ്നത പ്രദർശനം; എത്ര കാശ് വേണമെങ്കിലും നൽകാമെന്നും ഇത് കണ്ട് ആസ്വദിക്കണമെന്നും ഡിമാൻഡ്; ആകെ തകർന്നിരിക്കുന്ന തന്നോട് മോശമായി പെരുമാറിയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മ; മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന പ്രവർത്തി ചെയ്ത നരാധമനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ ഫോട്ടോഗ്രാഫറായ ബിന്ദുവിന്റെ ഓട്ടിസം ബാധിച്ച മകളുടെ ചിക്ത്‌സയ്ക്കായി ധനസമാഹരണം നടത്തുന്നതിനും അമ്മയെയും മകളേയും സഹായിക്കുന്നതിനുമായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിരവധി പ്രവാസികൾ വീഡിയോ കണ്ട ശേഷം ബിന്ദുവിനെയും മകളേയും സഹായിക്കാനായി എത്തുകയും ചെയ്തു. എന്നാൽ സൗദി അറേബ്യയിൽ നിന്നും വിളിച്ച ഒരാൾ ലൈവ് കോളിങ്ങിലൂടെ നഗ്നത പ്രദർശനം നടത്തി ഇവരെ അപമാനിക്കുകയായിരുന്നു. ഈ നരാധമനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുകയാണ് ഇപ്പോൾ.

മകളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഷ്ടപ്പെടുകയാണ് ബിന്ദു. മൃതദേഹങ്ങളുടേയും മറ്റും ചിത്രമെടുക്കുന്ന കേരളത്തിലെ ഒരേയൊരു വനിത ഫോട്ടോഗ്രഫറാണ് ബിന്ദു. കുട്ടിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പ്രവാസികൾ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സൗദിയിൽ നിന്നും ഒരു കോൾ വന്നത്. ബിന്ദുവിനോട് കാര്യങ്ങൾ വിശദമായി ചേദിച്ച മനസ്സിലാക്കുകയും ചികിത്സയുടെ വിശദാംശങ്ങളും തിരക്കിയ ശേഷം ഏത് ആശുപത്രിയിലാണ് ഏത് ഡോക്ടറെയാണ് കാണുന്നത് തുടങ്ങിയ വിവരങ്ങളും ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.

ഇത്തരത്തിൽ സംഭാഷണം നടത്തിയ ശേഷം കുട്ടിയെ ഒന്നു നേരിൽ കാണണം എന്ന് ആവശ്യപ്പടുകയായിരുന്നു. കുട്ടിയുടെ അസുഖ വിവരം മനസ്സിലാക്കാൻ ആണല്ലോ എന്ന് കരുതി വീഡിയോ കോൾ വിളിച്ചപ്പോൾ ബിന്ദു അത് സ്വീകരിക്കുകയും ചെയ്തു. എന്നാൽ മനുഷ്യരായിട്ടുള്ള ഒരാൾ ചെയ്യാത്തതും മൃഗങ്ങളെ പോലും നാണിപ്പിക്കുന്നതുമായ പ്രവർത്തിയാണ് പ്രവാസിയിൽ നിന്നും ഉണ്ടായത്. വീഡിയോ കോൾ അറ്റൻഡ് ചെയ്ത ബിന്ദുവിന് നേരെ ഇയാൾ തന്റെ പാന്റ്‌സിന്റെ സിബ് അഴിച്ച ശേഷം നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.

നഗ്നത പ്രദർശിപ്പിച്ച ശേഷം ഇയാൾ ബിന്ദുവിനോട് പറഞ്ഞത് കാശ് എത്ര വേണമെങ്കിലും തരാം എന്റെ നഗ്നത കണ്ട് ആസ്വദിക്കണം എന്നായിരുന്നു. മകളാണ് ആദ്യം ഫോൺ എടുത്തത്. ഈ വീഡിയോ കണ്ടത് മുതൽ വല്ലാതെ ഒരു സങ്കടമാണ് ഉണ്ടായത്.. ഇത്ര ദയനീയമായ ഒരു അവസ്ഥയിൽ മനസ്സ് നൊന്തിരിക്കുന്ന സമയത്ത് കാമപ്രാന്ത് കാണിച്ചവന് അമ്മയും പെങ്ങളും ഇ്‌ല്ലേ എന്നാണ് ബിന്ദു ചോദിക്കുന്നത്. ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് ശിക്ഷ കതൊടുക്കണമെന്നും അവനെ ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കണമെന്നും ബിന്ദു ആവശ്യപ്പെടുന്നു.

അസുഖം ബാധിച്ച ഒരു കുട്ടിയോട് മൃഗങ്ങൾ പോലും ചെയ്യാത്ത പ്രവർത്തിയാണ് ഇയാൾ ചെയ്തത്. ഇയാൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രതിഷേധം രൂക്ഷമാവുകയാണ്. നിരവധിപേരാണ് ഈ വിഷയം അറിയിച്ചുകൊണ്ടുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇാെ മനുഷ്യ മൃഗത്തിനെതിരെ നടപടിയെടുക്കുന്നത് വരെ വീഡിയോ ഷെയർ ചെയ്യണമെന്നും ഇയാളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നുമാണ് വീഡിയോയിൽ ആഹ്വാനം ചെയ്യുന്നത്.നിരവധി മാധ്യമങ്ങളും ബിന്ദുവിന്റെ മകളുടേയും അവസ്ഥ വാർത്തയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP