ശുചീകരണത്തിന് ചെല്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളെ മസ്റ്റർ റോളിൽ നിന്നൊഴിവാക്കി; അന്വേഷിക്കാൻ ചെന്ന ഡിആർഡിഎ പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു; സംഭവം സിപിഎം ഭരിക്കുന്ന കടമ്പനാട് പഞ്ചായത്തിൽ വനിതാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ; തനിക്ക് പരാതിയില്ലെന്ന് ഉദ്യോഗസ്ഥൻ

ശ്രീലാൽ വാസുദേവൻ
അടൂർ: സിപിഎം നേതാക്കളുടെ തിട്ടൂരം അനുസരിച്ച് പ്രവർത്തിക്കാത്തതിന്റെ പേരിൽ തൊഴിലുറപ്പ് ജോയിന്റ് പ്രൊജക്ട് കോ-ഓർഡിനേറ്ററെ സിപിഎമ്മിന്റെ വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി തല്ലി. ഭയന്നു പോയ ഉദ്യോഗസ്ഥൻ പരാതി കൊടുക്കാൻ മടിച്ചു നിൽക്കുമ്പോൾ തങ്ങളെ മർദിച്ചുവെന്ന് കാട്ടി വനിതകൾ അടക്കം പഞ്ചായത്തംഗങ്ങൾ ചികിൽസ തേടുകയും പരാതി നൽകുകയും ചെയ്തു.
കടമ്പനാട് പഞ്ചായത്ത് ഉച്ചയ്ക്ക് ഒന്നയോടെയാണ് സംഭവം. തൊഴിലുറപ്പ് ശജപിസി മലപ്പുറം വള്ളിക്കുന്ന് സ്വദേശി അജിഷിനാണ് മർദനമേറ്റത്. പഞ്ചായത്ത് പ്രസിഡന്റ്് പ്രിയങ്കാ പ്രതാപിന്റെ നേതൃത്വത്തിൽ പ്രസിഡന്റിന്റെ ചേംബറിലേക്ക വിളിച്ചു വരുത്തി ബന്ദിയാക്കിയ ശേഷം ഒരു വനിത ചെരുപ്പൂരി അടിക്കുകയായിരുന്നുവെന്ന് പറയുന്നു. അടിയേറ്റ് തന്റെ കണ്ണട ഊരിത്തെറിച്ചു പോയെന്ന് അജീഷ് പറഞ്ഞു. തികച്ചും ആസൂത്രിതമായിട്ടായിരുന്നു ആക്രമണം. ഇതിനായി പഞ്ചായത്തിലെ സിസിടിവി ഓഫ് ചെയ്തിരുന്നു.
പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് പരാതിയിൽ അന്വേഷണം നടത്തുന്നതിന് വേണ്ടി ചെന്നതായിരുന്നു അജീഷ്. ഇദ്ദേഹം വന്ന വാഹനത്തിന്റെ ഡ്രൈവർക്കും മർദനമേറ്റു. പഞ്ചായത്ത് നടത്തിയ ശുചീകരണത്തിൽ പങ്കെടുക്കാതിരുന്ന 15 പേരെ 12-ാം വാർഡിലെ തൊഴിലുറപ്പ് മസ്റ്റർ റോളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തിരുന്നുവെന്ന് പറയുന്നു. ഇങ്ങനെ ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ചേർന്ന് പഞ്ചായത്തിന് മുന്നിൽ സമരം നടത്തുകയും തൊഴിലുറപ്പ് ജില്ലാ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ശുചീകരണ ദിനാചരണത്തിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികളെ അടുത്ത ജോലിക്കായുള്ള മസ്റ്റർ റോളിൽ നിന്ന് മാറ്റി നിർത്തണമെന്നത് പഞ്ചായത്ത് കമ്മറ്റി തീരുമാനമായിരുന്നുവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ നേരത്തേ വ്യക്തമാക്കിയിരുന്നു. കമ്മറ്റി തീരുമാന പ്രകാരം 12-ാം വാർഡിലെ 15 തൊഴിലാളികളുടെ പേര് മസ്റ്റർ റോളിൽ നിന്ന് നീക്കി. 12-ാം വാർഡായ പാണ്ടിമലപ്പുറത്ത് 14 ദിവസം നടക്കുന്ന തൊഴിൽ ദിനങ്ങളിൽ ഉൾപ്പെടേണ്ടവരുടെ പേരാണ് മസ്റ്റർ റോളിൽ നിന്ന് ഒഴിവാക്കിയത്.
തൊഴിൽ ചെയ്യാനാകാതെ മടങ്ങിയ തൊഴിലാളികൾ പരാതിയുമായി പഞ്ചായത്തിൽ ചെന്നെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും അടുത്ത ജോലിക്ക് എസ്റ്റിമേറ്റ് തയാറാക്കട്ടെ എന്നായിരുന്നു മറുപടി. ഇനി ഇവർക്ക് തൊഴിൽ ദിനം കിട്ടണമെങ്കിൽ മൂന്നു മാസമെങ്കിലും വേണ്ടി വരും. എല്ലാ പാർട്ടിയിലും പെട്ടവർക്കാണ് തൊഴിൽ നിഷേധിച്ചത്. കാൻസർ രോഗികൾ അടക്കമുള്ള തൊഴിലാളികൾക്ക് തൊഴിൽ കിട്ടാതെ വന്നതോടെ ജെപിസി ആയിട്ടുള്ള അജീഷ് കഴിഞ്ഞ ദിവസം പഞ്ചായത്തിൽ വന്ന് അവരെ മസ്റ്റർ റോളിൽ ഉൾക്കൊള്ളിക്കാൻ നിർദ്ദേശം നൽകി.
ഇതോടെ സിപിഎമ്മിന്റെ ജില്ലാ ഏരിയാ നേതാക്കൾ ഇദ്ദേഹത്തെ വിളിച്ച് പാർട്ടി പറയുന്നതു പോലെ ചെയ്യണമെന്ന് നിർദേശിച്ചു. എന്നാൽ, സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് തൊഴിലാളികളുടെ ഭാഗത്തെ ന്യായം നോക്കിയേ കഴിയൂവെന്ന് ഇദ്ദേഹം പ്രതികരിച്ചു. മാത്രവുമല്ല 15 തൊഴിലാളികളെ ഉൾക്കൊള്ളിച്ച് പുതിയ മസ്റ്റർ റോൾ നൽകി. ബുധനാഴ്ച ഇവർക്ക് തൊഴിൽ നൽകേണ്ടിയിരുന്നു. എന്നാൽ, പുതിയ മസ്റ്റർ റോൾ കിട്ടിയില്ലെന്ന് പറഞ്ഞ് തൊഴിൽ മുടക്കി. വിവരം തൊഴിലാളികൾ അറിയിച്ചതിൻ പ്രകാരം അജീഷ് പഞ്ചായത്തിൽ തിരക്കിയപ്പോൾ മസ്റ്റർ റോൾ കിട്ടിയില്ലെന്നും അതുമായി വരാനും അറിയിച്ചു. അതിൻ പ്രകാരം വ്യാഴാഴ്ച ഉച്ചയ്്ക്ക് ഓഫീസിൽ എത്തിയപ്പോഴായിരുന്നു മർദനം.
താൻ വരുമ്പോൾ പ്രസിഡന്റ് അവിടെ ഉണ്ടായിരുന്നില്ലെന്ന് അജീഷ് പറഞ്ഞു. അതിനാൽ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫീസിലേക്ക് പോയിരുന്നു. അവിടെ ഇരിക്കുമ്പോൾ തന്നെ ചിലർ വന്ന തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. പറയാനുള്ള കാര്യങ്ങൾ പറഞ്ഞ് തീർത്ത് പോകാനൊരുങ്ങിയ തന്നെ പ്രസിഡന്റിന്റെ റൂമിലേക്ക് വിളിച്ചു കൊണ്ടു പോവുകയും അടച്ചിട്ട് അസഭ്യം വിളിക്കുകയുമായിരുന്നു.
ആസൂത്രിതമായിട്ടാണ് മർദനം നടന്നതെന്ന് കോൺഗ്രസിന്റെ പഞ്ചായത്തംഗങ്ങൾ പറഞ്ഞു. ഉദ്യോഗസ്ഥനെ തന്ത്രപൂർവം പ്രസിഡന്റിന്റെ മുറിയിൽ കയറ്റി കതകടച്ചു. അവിടെ ഇട്ട് മർദിക്കുന്നതിനായി കസേരയും മറ്റും മാറ്റിയിട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വനിതകൾ അടക്കമുള്ള പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് രൂക്ഷമായ അസഭ്യ വർഷം നടത്തിയെന്ന് അജീഷ് പറഞ്ഞു. ഗുണ്ടായിസവും ഉണ്ടായി. ഇതിനിടെയാണ് ചുരിദാർ ധരിച്ച ഒരു സ്ത്രീ ചെരുപ്പൂരി മുഖത്ത് അടിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ രംഗമെല്ലാം മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു. അടിയേറ്റ് കണ്ണട തെറിച്ചു പോയി. ബിഡിഓ ആയി സർക്കാർ സർവീസിൽ പ്രവേശിച്ച തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്ന് അജീഷ് പറഞ്ഞു.
ഇതു സംബന്ധിച്ച് പരാതിക്ക് പോകാൻ താൽപര്യമില്ലെന്ന് അജീഷ് പറയുന്നു. അതേ സമയം, വനിതകൾ അടക്കമുള്ള പഞ്ചായത്തംഗങ്ങൾ അജീഷ് തങ്ങളെ മർദിച്ചുവെന്ന് ആരോപിച്ച് ചികിൽസ തേടി. സിപിഎം ജില്ലാ സെക്രട്ടറിയുടെയും ഏരിയാ സെക്രട്ടറിയുടെയും നിർദേശപ്രകാരം ആസൂത്രണം ചെയ്ത് ഉദ്യോഗസ്ഥനെ മർദിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന് മുന്നിൽ ധർണയും നടത്തി. സിപിഎമ്മിന്റെ സർവീസ് സംഘടനയിൽപ്പെട്ട ആളാണ് മർദനമേറ്റ ഉദ്യോഗസ്ഥനെന്ന് പറയുന്നു.
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധിപ്പിക്കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതിൽ അലംഭാവം
- തോട്ടം തൊഴിലാളികളുടെ ഡിഎ വർദ്ധന വെറും രണ്ട് പൈസയെന്ന് ആരോപണം
- പാക് ചാരവനിതയ്ക്ക് ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകി ശാസ്ത്രജ്ഞൻ
- ലഹരി മരുന്ന് കടത്തിൽ താൻ നിരപരാധിയെന്ന് മൻസൂർ
- TODAY
- LAST WEEK
- LAST MONTH
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം ഇന്ത്യയുടെ തലയിൽ വച്ചുകെട്ടാനുള്ള നീക്കം പൊളിഞ്ഞു; യുഎന്നിൽ കിണഞ്ഞുപരിശ്രമിച്ചിട്ടും നിരാശ മാത്രം ഫലം; ദേശീയ സുരക്ഷയിലെ മോദി സർക്കാരിന്റെ വിട്ടൂവീഴ്ചയില്ലാത്ത നിലപാടിന് കയ്യടി കിട്ടുമ്പോൾ കൗശലം പാളിയ ജാള്യതയിൽ ട്രൂഡോ
- നിയമന വിവരം അറിഞ്ഞത് ടിവിയിൽ; തന്നോട് ആലോചിക്കാതെ നൽകിയ പദവി വേണ്ട; സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കില്ലെന്ന് റിപ്പോർട്ട്; അതൃപ്തി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കും
- കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്ന് തിരിച്ചടിച്ച് ഇന്ത്യ; തെളിവുകൾ പുറത്തു കൊടുക്കില്ലെന്ന് കാനഡ; വീസ നൽകുന്നത് നിർത്തിവച്ചത് പഞ്ചാബികളെ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഗ്രസ്; ഇന്ത്യാ-കാനഡ ബന്ധം ഉലച്ചിലിൽ
- കൈയിലുണ്ടെന്ന് പറയുന്ന ഇലക്ട്രോണിക് തെളിവ് പുറത്തു വിടാതെ വീമ്പു പറച്ചിലിൽ എല്ലാം ഒതുക്കി ട്രൂഡോ; ഭീകരവാദികളെ സംരക്ഷിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യയും; കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുമ്പോൾ
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- ഏജന്റിനുള്ള കമ്മീഷനായ രണ്ടരക്കോടി കിട്ടുക കോഴിക്കോട്ടെ ബാവാ ഏജൻസിക്ക്; വാളയാറിലെ ഗുരുസ്വാമിക്ക് പങ്ക് കൊടുക്കണമോ എന്ന് തിരുമാനിക്കേണ്ടത് പ്രധാന ഏജൻസി; തമിഴ്നാട്ടുകാർക്ക് നാലു പേർക്കും കൂടി കിട്ടുക 12.88 കോടിയും; തിരുവോണം ബമ്പറിൽ ഭാഗ്യശാലികൾ എത്തുമ്പോൾ
- ജമ്മു കശ്മീരിൽ നിരവധി നടപടികളിലൂടെ താരപരിവേഷം ലഭിച്ച പൊലീസ് ഓഫിസർ; ഭീകരരെ സഹായിച്ച പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്; ഷെയ്ഖ് ആദിൽ മുഷ്താഖ് തീവ്രവാദ ബന്ധത്തിൽ അകത്താകുമ്പോൾ
- ഭീമൻ രഘു സിനിമാ പ്രമോഷന് എത്തിയത് പാർട്ടി കൊടിയുമായി; മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്; ഈ സിനിമ സഖാവിന്റെ സിനിമയാണെന്ന് ഭീമൻ രഘു
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- 'കേരളാ പാചക വിദഗ്ദ്ധനെ ആവശ്യമുണ്ട്, കേരളാ ഭക്ഷണം മാത്രം, പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം': പരസ്യം വൈറലായതോടെ മുതലാളിയുടെ ഫോണിന് വിശ്രമമില്ല; ആ പണിക്ക് ആളെ എടുത്തെന്ന് ഉടമ രാമനാഥൻ; പരസ്യത്തിലെ കൗതുകം മറുനാടൻ അന്വേഷിച്ചപ്പോൾ
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഇമ്പോസിഷൻ എഴുതിക്കൊണ്ടു വരാത്തതിന് സാർ എഴുന്നെപ്പിച്ചു നിർത്തിയിരിക്കുവാണ്! പിണറായി പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുന്ന ഭീമൻ രഘു; അലൻസിയറിനൊപ്പം ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍