Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെൺസുഹൃത്തിന്റെ പേരിൽ ആൽവിൻ ആന്റണിയെ വീട്ടിൽക്കയറി തല്ലിയ റോഷൻ ആൻഡ്രൂസ് ഇനി അടുത്തെങ്ങും സിനിമ പിടിക്കില്ല; റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന; റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ നിർദ്ദേശം; ഉദയനാണ്‌ താരത്തിലൂടെ ഉദിച്ചുയർന്ന സംവിധായക പ്രതിഭക്ക് തിരിച്ചടി; വീടാക്രമണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസും

പെൺസുഹൃത്തിന്റെ പേരിൽ ആൽവിൻ ആന്റണിയെ വീട്ടിൽക്കയറി തല്ലിയ റോഷൻ ആൻഡ്രൂസ് ഇനി അടുത്തെങ്ങും സിനിമ പിടിക്കില്ല; റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന; റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് നിർമ്മാതാക്കളുടെ സംഘടനയുടെ നിർദ്ദേശം;  ഉദയനാണ്‌ താരത്തിലൂടെ ഉദിച്ചുയർന്ന സംവിധായക പ്രതിഭക്ക് തിരിച്ചടി; വീടാക്രമണത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സഹസംവിധായകയായ പെൺസുഹൃത്തുമായി ആൽവിൻ ആന്റണിയുടെ മകന് ബന്ധമുണ്ടെന്ന് ആരോപിച്ച് റോഷൻ ആൻഡ്രൂസ് നടത്തിയ ആക്രമണം അദ്ദേഹത്തിന് തന്നെ വിനയാകുന്നു. റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതിയിൽ റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തി. നിർമ്മാതാക്കളുടെ സംഘടനയാണ് റോഷൻ ആൻഡ്രൂസ് വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിർമ്മാതാക്കളുടെ സംഘടനയുടെ നിർദ്ദേശം.

കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടിൽ കയറി മർദിച്ചെന്നായിരുന്നു പരാതി. എന്നാൽ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമായിരുന്നു റോഷൻ ആൻഡ്രൂസിന്റെ പ്രതികരണം. സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആൽവിൻ ആന്റണി ആരോപിച്ചത്. കഴിഞ്ഞദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടിൽ കയറി വന്ന റോഷൻ ആൻഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുള്ളിലേക്ക് വിളിപ്പിച്ചു. തന്റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുള്ളവരെ മർദിച്ചുവെന്നും ആൽവിൻ ആന്റണി ആരോപിച്ചിരുന്നു.

കൊച്ചി പനമ്പിള്ളി നഗറിലുള്ള വീട്ടിൽ കയറി അക്രമം നടത്തിയെന്ന പരാതിയിൽ റോഷൻ ആൻഡ്രൂസിനും സുഹൃത്ത് നവാസിനുമെതിരെയാണ് കേസെടുത്തിരുന്നത്. എറണാകുളം ടൗൺ സൗത്ത് പൊലീസ് എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം താൻ വീട്ടിൽ കയറി ആക്രമിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ തീർത്തും വ്യാജമാണെന്നാണ് റോഷൻ ആൻഡ്രൂസ് മറുപടി പറയുന്നത്. നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ പ്രവർത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാൾക്കുണ്ടായിരുവെന്നും ഒരിക്കൽ താക്കീത് നൽകിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടർന്നപ്പോൾ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.

ഇതിന്റെ പ്രതികാരമായി തനിക്കെതിരേ ഇയാൾ തുടർച്ചയായി അപവാദ പ്രചരണം നടത്തിയെന്നും സഹിക്കാൻ വയ്യാതായപ്പോൾ ചോദിക്കാൻ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനേയും ഇയാളുടെ അച്ഛനും കൂട്ടാളികളും ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും നവാസിന്റെ വയറിൽ ഇവർ തൊഴിച്ചുവെന്നും റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി. ആൽവിൻ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരേ താനും പരാതി നൽകിയതായും റോഷൻ ആൻഡ്രൂസ് വ്യക്തമാക്കി.

അതേസമയം സംവിധായകൻ റോഷൻ ആൻഡ്രൂസും സംഘവും നിർമ്മാതാവ് ആൽവിൽ ആന്റണിയെ വീടു കയറി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് ആൽവിന്റെ കുടുംബാംഗങ്ങളിൽനിന്നു മൊഴിയെടുത്തു. പനമ്പിള്ളി നഗറിലുള്ള ആൽവിൻ ആന്റണിയുടെ വീട്ടിൽ ശനിയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ വീടിന്റെ ജനാല ചില്ലുകൾ തകർന്നിരുന്നു. സംഭവം ഒത്തുതീർപ്പാക്കാൻ സിനിമാ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. എന്നാൽ, വീടു കയറി ആക്രമിച്ചത് ഗൗരവമായ വിഷയമായിതിനാൽ ഇതിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആൽവിൻ ആന്റണി. നിലവിൽ റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തിയതോടെ അടുത്തെങ്ങും റോഷന് സിനിമ ചെയ്യാൻ സാധിക്കില്ല. കായം കുളം കൊച്ചുണ്ണിയാണ് റോഷന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

തന്റെ കൂടെ പ്രവർത്തിക്കുന്ന സഹ സംവിധായികയുമായി മകന് ബന്ധമുണ്ടെന്നാരോപിച്ചാണ് റോഷൻ മർദ്ദിച്ചതെന്നാണ് റോഷൻ ആൻഡ്രൂസിന്റെ കുടുംബം വ്യക്തമാക്കിയത്. റോഷൻ ആൻഡ്രൂസ് കാണിച്ചത് കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയെന്ന് ആൽവിന്റെ പത്‌നി. വീട്ടിൽ കയറിവന്ന് റോഷൻ ആൻഡ്രൂസും ഗുണ്ടകളും ചേർന്ന് ഭർത്താവിനെയും മകന്റെ സുഹൃത്തിനേയും തല്ലിച്ചതയ്ക്കുകയായിരുന്നു എന്നാണ് മറുനാടനോട് ആൽവിൻ ആന്റണിയുടെ പത്‌നി ഏൻജലീന പറഞ്ഞത്. ഏഴുവയസ്സുകാരിയായ മകളുടെ മുന്നിലിട്ടാണ് ആൽവിനെയും മകന്റെ സുഹൃത്തായ ഡോക്ടറേയും തല്ലിച്ചതച്ചത്. ഇതോടെ ഈ ആക്രമണം കാണേണ്ടിവന്ന കുഞ്ഞുമോൾ പരീക്ഷയെഴുതാൻ പോലും പറ്റാത്തതത്ര തകർന്നുപോയന്നും ആ അമ്മ പറഞ്ഞു.

മലയാള സിനിമയിലെ അസിസ്റ്റന്റെ ഡയറക്ടറുടെ പേരാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. റോഷനും ഈ പെൺകുട്ടിയും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. ആൽവിൻ ആന്റണിയുടെ മകനും ഈ പെൺകുട്ടിയും സുഹൃത്തുക്കളും. ഇതിലെ സംശയങ്ങളാണ് അടിപടിയിലേക്ക് കാര്യങ്ങളെത്തിയത്. പല ബന്ധങ്ങളും ഈ പെൺകുട്ടിക്കുണ്ടെന്ന് റോഷൻ സംശയിച്ചു. യുവതിയുടെ പെരുമാറ്റത്തിൽ സംശയങ്ങളും തോന്നി. ഇതോടെയാണ് ആൽവിൻ ആൻണിയുടെ മകനിലേക്ക് സംശയമെത്തുന്നത്. റോഷന്റെ ശിഷ്യനായിരുന്നു ആൽവിൻ ആന്റണിയുടെ മകൻ. ഈ ബന്ധം ഉപയോഗിച്ചാണ് ആൽവിന്റെ ആന്റണിയുടെ മകൻ യുവതിയുമായി അടുപ്പമുണ്ടാക്കിയതെന്നും സംശയിച്ചു. ഇടപാടുകളിൽ സംശയം തോന്നിയ റോഷൻ പലതവണ ആൽവിൻ ആന്റണിയുടെ മകനെ യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് വിലക്കി. തന്റെ സുഹൃത്തുമായി ബന്ധം പാടില്ലെന്നും പറഞ്ഞു. എന്നാൽ സൗഹൃദം തുടർന്ന അസിസ്റ്റന്റ് ഡയറക്ടർ റോഷന്റെ ഭീഷണികളെ കാര്യമായെടുത്തില്ല. ഇതോടെ അച്ഛൻ ആൽവിൻ ആന്റണിക്ക് മുമ്പിൽ വിഷയമെത്തി.

പറഞ്ഞാൽ കേട്ടില്ലെങ്കിൽ മകനെ വകവരുത്തുമെന്ന് പോലും ഭീഷണിപ്പെടുത്തി. ഇതോടെ മകനെ കൊച്ചിയിൽ നിന്നും ആൽവിൻ മാറ്റി നിർത്തി. ഇതോടെ പ്രശ്‌നങ്ങളെല്ലാം തീർന്നുവെന്ന് കുരതി. ഇന്നലെ അൽവിന്റെ വീട്ടിൽ തിരുവനന്തപുരത്ത് നിന്ന് ഡോക്ടറായ സുഹൃത്ത് എത്തി. ഇത് അറിഞ്ഞ റോഷൻ സുഹൃത്തുമൊത്ത് ആൽവിന്റെ വീട്ടിലേക്ക് ഇരച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരോടെല്ലാം കലിപ്പ് തീർത്തു. ആൽവിൻ ആന്റണിയുടെ ഭാര്യയെ നിലത്തിട്ടു ചവിട്ടി. മകനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പതിനഞ്ചോളം ഗുണ്ടകളുമായി എത്തിയാണ് നിർമ്മാതാവിന്റെ വീട്ടിലെത്തി നിർമ്മാതാവിന്റെ ഭാര്യയെയും മകനേയും മകന്റെ സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ചത്.

ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തന്റെ സുഹൃത്തായ പെണ്ണിന്റെ പുറകെ നടക്കുന്നു എന്നു പറഞ്ഞായിരുന്നു മർദ്ദനം. നിർമ്മാതാവ് കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. മകന്റെ സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് നിർമ്മാതാവ് പറഞ്ഞു. പെൺ സുഹൃത്തുമായുള്ള ബന്ധം കാരണം മറ്റ് രണ്ട് അസിസ്റ്റന്റുമാരെയും റോഷൻ പറഞ്ഞുവിട്ടിരുന്നു. നിർമ്മാതാവിനെ മകന് അസിസ്റ്റന്റ് ഡയറക്ടർ ആയ സംവിധായകന്റെ സുഹൃത്തിനോട് സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ആൽവിൻ ആന്റണിയെ സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി പൊലീസിനും കിട്ടി. വീട്ടിലെ ജനലും മറ്റും അടിച്ചു തകർത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. സൗത്ത് പൊലീസ് കേസെടുത്തു. എന്നാൽ റോഷൻ ആൻഡ്രൂസിന്റെ പരാതിയിൽ ആൽവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. റോഷൻ ആൻഡ്രൂസിനെയും നവാസിനെയും ആക്രമിച്ച് പരുക്കേൽപ്പിച്ചു എന്ന പരാതിയിൽ ആൽവിൻ ആന്റണിക്കും സുഹൃത്ത് ബിനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരസ്പരം അക്രമിച്ചു എന്ന പരാതിയിൽ സൗത്ത് പൊലീസ് ആണ് നാലുപേർക്കുമെതിരേ കേസ് ചാർജ് ചെയ്തിരിക്കുന്നത്.

ആക്രമിക്കൻ റോഷൻ എത്തിയ വേളയിൽ റോഷന്റെ ഭീഷണി ഉണ്ടായിരുന്നതിനാൽ മകൻ ആൽവിൻ ജോൺ ആന്റണിയെ നേരത്തെ തന്നെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സംസാരത്തിനിടയിൽ മകനെ കാണണമെന്ന് റോഷൻ ആൻഡ്രൂസ് ആവശ്യപ്പെട്ടു. മകനിവിടെ ഇല്ലെന്നും എവിടെ പോയിരിക്കുവാണെന്ന് അറിയില്ലെന്നും ആൽവിൻ ആന്റണി പറഞ്ഞു. ഇതോടെ, മകന്റെ സുഹൃത്തായ ഡോക്ടറുടെ നേരെ തിരിഞ്ഞ് അവൻ എവിടെയാണ് എന്ന് ചോദിച്ചു. ഡോക്ടർ അപ്പോൾ തനിക്കറിയില്ല എന്നു പറഞ്ഞു. ഇതോടെ അതുവരെ സൗമ്യമായി സംസാരിച്ചിരുന്ന റോഷൻ ആൻഡ്രൂസിന്റെ മുഖഭാവവും ശബ്ദവും മാറി. ഡോക്ടർക്ക് അറിയാം അവൻ എവിടെയുണ്ടെന്ന് എന്നായി സംസാരം. ഡോക്ടറെ അങ്ങ് പൊക്കുവാ. ഡോക്ടറെ പൊക്കിയാൽ അവൻ എവിടെയുണ്ടെങ്കിലും പറന്നുവരും എന്നു പറഞ്ഞ് കൊണ്ട് താഴേക്ക് പോയി ഒപ്പം വന്ന ഗുണ്ടകളെ വീട്ടിലേക്ക് വിളിച്ചു കയറ്റി.

ഇതോടെ, ഇരുപത്തഞ്ചോളം ഗുണ്ടകൾ വീട്ടിനകത്തേക്ക് ഇരച്ചു കയറുകയും ഡോക്ടറെ പിടിച്ചു കൊണ്ടു പോകാൻ ശ്രമം നടത്തുകയും ചെയ്തു. എതിർത്ത ഡോക്ടറെ റോഷൻ ആദ്യം ഇടതു ചെകിട്ടത്ത് അടിച്ചു. പിന്നെ തലങ്ങും വിലങ്ങും അടിച്ചു താഴെയിട്ടു. ഇതോടെ പേടിച്ചരണ്ട ഏഞ്ചലീനയും ആൽവിൻ ആന്റണിയും മകളും ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ ഏഞ്ചലീനയ്ക്കും മകൾക്ക് നേരെയും റോഷൻ ആൻഡ്രൂസ് അതിക്രമം കാട്ടി. അവരെ പിടിച്ചു തള്ളി. ഈ സമയം ഡോക്ടറെ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ക്രൂര മർദ്ദനം തുടരുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP