Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പുലർകാലെ ഉണർന്നാൽ കണ്ണിന് വിരുന്നായി ചെറി മരങ്ങൾ; പൂവിടുന്ന ആപ്പിളും പീച്ചും; 20 ദിവസം എല്ലാ രാഷ്ട്രീയ തിരക്കുകളും മാറ്റി വച്ച് ഷിംലയിലെ ഡ്രീം ഹൗസിന്റെ തണുപ്പിലേക്ക്; രണ്ടുമക്കളും സുഹൃത്തുക്കളുമായി തന്റെ ബംഗ്ലാവിൽ കഴിയാൻ ഹിമാചൽ സർക്കാരിന്റെ അനുമതി തേടി പ്രിയങ്ക ഗാന്ധി; പതിവായി വരാറുള്ള സോണിയ ഇക്കുറി മകൾക്കൊപ്പമില്ല; രാഹുലും ഡൽഹിയിലെ തിരക്കിൽ

പുലർകാലെ ഉണർന്നാൽ കണ്ണിന് വിരുന്നായി ചെറി മരങ്ങൾ; പൂവിടുന്ന ആപ്പിളും പീച്ചും; 20 ദിവസം എല്ലാ രാഷ്ട്രീയ തിരക്കുകളും മാറ്റി വച്ച് ഷിംലയിലെ ഡ്രീം ഹൗസിന്റെ തണുപ്പിലേക്ക്; രണ്ടുമക്കളും സുഹൃത്തുക്കളുമായി തന്റെ ബംഗ്ലാവിൽ കഴിയാൻ ഹിമാചൽ സർക്കാരിന്റെ അനുമതി തേടി പ്രിയങ്ക ഗാന്ധി; പതിവായി വരാറുള്ള സോണിയ ഇക്കുറി മകൾക്കൊപ്പമില്ല; രാഹുലും ഡൽഹിയിലെ തിരക്കിൽ

മറുനാടൻ ഡെസ്‌ക്‌

 ഷിംല: ചുറ്റും ചെറി, പീച്ച്, ആപ്പിൾ മരങ്ങൾ. നടുവിൽ ബംഗ്ലാവായി മാറിയ പഴയ ഒരു കോട്ടേജ്. രാഷ്ട്രപതിയുടെ വേനൽകാല വസതിയായ 'ദ റിട്രീറ്റി'ന് അയൽപക്കം. 2019 ൽ അറ്റകുറ്റപണികളെല്ലാം തീർത്ത് ഗൃഹപ്രവേശം. ഹിമാചൽ പ്രദേശിലെ ഷിംലയിൽ പ്രിയങ്ക ഗാന്ധിയുടെ ഡ്രീം ഹൗസാണിത്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ചുള്ള പ്രസ്താവന ചില കോൺഗ്രസ് നേതാക്കൾക്കും, ലീഗ് നേതാക്കൾക്കും ഒക്കെ അലോസരം സൃഷ്ടിച്ചത് ഒന്നും കാര്യമാക്കാതെ രാഷ്ട്രീയതിരക്കുകൾക്ക് അവധി കൊടുത്ത് പ്രിയങ്ക ഷിംലയിലെ ഈ കിടിലൻ ബംഗ്ലാവിലേക്ക് വിശ്രമത്തിനായി താമസം മാറുകയാണ്. 20 ദിവസമാണ് ഇവിടെ തങ്ങുക. രണ്ടുമക്കളും ഏതാനും സുഹൃത്തുക്കളുമടക്കം 11 പേർ ഉണ്ടാകും. എല്ലാവരും ചേർന്ന് ഒരുഒഴിവുകാലം.

ഷിംലയിലെ ബംഗ്ലാവിൽ താമസിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് വഴി സംസ്ഥാന സർക്കാരിനോട് പ്രിയങ്ക അനുമതി തേടിയിട്ടുണ്ട്. ഓഗസ്റ്റ് പത്ത് മുതൽ ഷിംലയിലെ തന്റെ ബംഗ്ലാവിൽ കഴിയാനാണ് പ്രിയങ്ക അനുമതി തേടിയിരിക്കുന്നത്. ഐസിഎംആർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് പ്രീ ടെസ്റ്റും 14 ദിവസത്തേക്ക് നിർബന്ധിത ഹോം ക്വാറന്റൈനുമാണ് സംസ്ഥാനസർക്കാർ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തുനിന്നും വരുന്ന എല്ലാവർക്കും ഇത് ബാധകമാണ്. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തുമെന്നും ഷിംല ജില്ലാ ഭരണകൂടത്തിന്റെ എല്ലാ ഹോം ക്വാറന്റൈൻ മാനദണ്ഡങ്ങളും പാലിക്കുമെന്നും തന്റെ സ്വകാര്യ വീട്ടിൽ മാത്രമേ താമസിക്കുകയുള്ളു എന്നും പ്രിയങ്ക സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഡൽഹി, ഗുരുഗ്രാം, ബാംഗ്ലൂർ, നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ള ചില കുടുംബസുഹൃത്തുക്കളാണ് പ്രിയങ്കയ്ക്കൊപ്പം ഷിംലയിലെ ബംഗ്ലാവിൽ താമസിക്കാനെത്തുന്നതെന്നാണ് അറിയുന്നത്. ഇവരുടെ വിശദാംശങ്ങളും വിലാസങ്ങളും ഫോൺ നമ്പർ സഹിതം ജില്ലാ ഭരണകൂടത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

പ്രിയങ്കയുടെ ഡ്രീം ഹോം

ഷിംലയിൽ നിന്ന് പതിനാല് കിലോമീറ്റർ മാത്രം ദൂരത്തായി സ്ഥിതിചെയ്യുന്ന മനോഹരപ്രദേശമായ ഛരബ്രയിലാണ് പ്രിയങ്കയുടെ ബംഗ്ലാവ്. വേനൽകാലത്ത് അമ്മ സോണിയ ഗാന്ധിക്കൊപ്പാമാണ് സാധാരണ പ്രിയങ്ക ഇവിടെ എത്താറുള്ളത്. ഇത്തവണ കാവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സോണിയ സന്ദർശനത്തിൽ നിന്ന് ഒഴിഞ്ഞ് മാറി. 2007 ലെ കോൺഗ്രസ് സർക്കാരാണ് പ്രയങ്കയ്ക്ക് ഷിംലയിൽ ഭൂമി വാങ്ങാൻ അനുമതി കൊടുത്തത്. ഭൂപരിഷ്‌കരണ-വാടക നിയമങ്ങളിലെ സെക്ഷൻ 118 ന്റെ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയാണ് അനുമതി കൊടുത്തത്. പിന്നീട് പ്രേം കുമാർ ധുമലിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ കോട്ടേജ് പരിസരത്ത് കൂടുതൽഭൂമി വാങ്ങാൻ പ്രിയങ്കയ്ക്ക് അനുമതി നൽകി.

നേരത്തെ ഇവിടെയുണ്ടായിരുന്ന അഞ്ച് മുറിയുടെ കോട്ടേജ് വിപുലീകരിച്ചാണ് ബംഗ്ലാവ് പണിതുയർത്തിയത്. 2007 ൽ 47 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഈ കൃഷിഭൂമിയിൽ രണ്ടുനിലയുള്ള കെട്ടിടമാണ് ഇപ്പോൾ പണിതിരിക്കുന്നത്. ഒബറോയി ഗ്രൂപ്പിന്റെ ലക്ഷ്വറി സ്പാ വൈൽഡ്ഫ്‌ളവർ സ്പാ പ്രിയങ്കയുടെ ബംഗ്ലാവിന് സമീപത്താണ്. കുളു താഴ് വരയിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി കോട്ടേജ് നിർമ്മിച്ച ശേഷം ഹിമാചലിൽ വസതി ഒരുക്കുന്ന ഏറ്റവും ഉന്നത നേതാവാണ് പ്രിയങ്ക.

2008 ൽഡൽഹി കേന്ദ്രമാക്കിയുള്ള ആർക്കിടെക്റ്റുകളാണ് കോട്ടേജ് പണി ഏറ്റെടുത്തത്. 2011 ൽ കെട്ടിടം ആകെ പൊളിച്ചുമാറ്റി. മുറികളുടെ വലിപ്പത്തിലും, കെട്ടിടത്തിന്റെ ഡിസൈനിലും ഗാന്ധി കുടുംബത്തിന് അതൃപ്തിയുണ്ടായിരുന്നു.

പിൽക്കാലത്ത് ഷിംല കേന്ദ്രമാക്കിയ പ്രമുഖ ബിൽഡർ ടെൻസിൻ കുന്നുകൾക്ക് ചേരുന്ന വാസ്തുശില്പ ഭംഗിയോടെ മുകളിൽ തുറന്ന ടെറസും, വലിയമുറികളും ഒക്കെയായി പുതിയ രൂപകല്പനയിലൂടെ പുനർനിർമ്മിച്ചു. പുൽത്തകിടികളിൽ നട്ട ചെറിമരങ്ങളിലെ പഴങ്ങൾ പ്രിയങ്കയ്ക്ക് വലിയ പ്രിയമാണ്. ആൽമണ്ടും ഇവിടെവച്ചുപിടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP