Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഫ്യു വില്ലനായപ്പോൾ തമിഴ്‌നാട്ടിൽ നിന്നുള്ള വരന് മലയാളി പെണ്ണിനെ താലി ചാർത്താൻ മാർഗം അടഞ്ഞു; ഇരുഅതിർത്തിയിലും ബന്ധുക്കളെ സാക്ഷിയാക്കി ചിന്നാർ പാലത്തിൽ വച്ച് വധുവിനെ മിന്നുചാർത്തി സ്വന്തമാക്കി തമിഴ് പയ്യൻ; മനംപോലെ മംഗല്യത്തിന് വനം വകുപ്പും പൊലീസും സാക്ഷി; റോബിൻസൺ പ്രിയങ്ക ദമ്പതികളുടെ കർഫ്യു വിവാഹം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മറയൂർ(ഇടുക്കി): ലോക്ക് ഡൗൺ കാലത്ത് പലവിധ കല്യാണമേളങ്ങളാണ് മലയാളികൾ കണ്ടത്. അപ്രഖ്യാപിത കർഫ്യുകളിൽ കുരുങ്ങിയ പല വിവാഹങ്ങളും ഇതിന് മുൻപ് വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറുകയാണ് കോയമ്പത്തൂർ ശരവണം പെട്ടി സ്വദേശി റോബിൻ സണിന്റേയും മൂന്നാർ സ്വദേശി പ്രിയങ്കയുടേയും വിവാഹം. കർഫ്യൂവില് പെട്ടതോടെയാണ് വളരെ വ്യത്യസ്തമായി വിവാഹം നടത്തേണ്ടി വന്നത്. ഞായറാഴ്ച രാവിലെ 7.45 ചിന്നാർ പാലത്തിലേക്ക് കോയമ്പത്തൂർ ശരവണംപെട്ടി സ്വദേശി റോബിൻസൺ നടന്നു. മന്ത്രകോടിയുടുത്ത് പ്രിയങ്ക അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കൊട്ടും കുരവയും വാദ്യമേളങ്ങളും ഒന്നുമില്ലാതെ പെരുവഴിയിൽനിന്ന് റോബിൻസൺ പ്രിയങ്കയ്ക്ക് താലിചാർത്തി.

മൂന്നാർ സ്വദേശിനി പ്രിയങ്കയു(25)ടെയും കോയമ്പത്തൂർ സ്വദേശി റോബിൻസണി(30)ന്റെയും വിവാഹമാണ് കേരളത്തെയും തമിഴ്‌നാടിനെയും വേർതിരിക്കുന്ന ചിന്നാർ പാലത്തിൽ നടത്തിയത്. ഇരുവരുടെയും വിവാഹം മാർച്ച് 22-ന് മൂന്നാറിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, 21-ന് പ്രഖ്യാപിച്ച ജനതാ കർഫ്യുവും കേരളത്തിലെ കോവിഡ് വ്യാപനവും കാരണം വിവാഹം മാറ്റിവെച്ചു. തൊട്ടുപിന്നാലെ രാജ്യത്ത് സമ്പർക്ക വിലക്കുമുണ്ടായി.

ലോക്ഡൗൺ ഉടൻതീരുമെന്ന പ്രതീക്ഷയിൽ ഇരുവരും കാത്തിരുന്നു. രാജ്യത്ത് കോവിഡ് രോഗികൾ കൂടി. കല്യാണം നീണ്ടുംപോയി. ഇതിനിടെ, സമ്പർക്കവിലക്കിന് അല്പം അയവുവന്നപ്പോൾ കല്യാണം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇരുസംസ്ഥാനങ്ങളിലും അപേക്ഷയും നൽകി. ചിന്നാർ അതിർത്തിയിലെത്താൻ റോബിൻസണും തമിഴ്‌നാട്ടിലേക്ക് പോകാൻ പ്രിയങ്കയ്ക്കും പാസ് ലഭിച്ചു.

പിന്നെയൊന്നും നോക്കിയില്ല. കടുവയും പുലിയുമൊക്കെയുള്ള ചിന്നാർ വന്യജീവി സങ്കേതത്തെയും ആനമല കടുവാ സങ്കേതത്തെയും വേർതിരിക്കുന്ന മൂന്നാർ-ഉടുമല സംസ്ഥാന പാതയിലെ ചിന്നാർ പാലത്തിൽ കേരളത്തിന്റെ ഭാഗത്ത് കല്യാണം നടത്തി. വരൻ മാത്രമാണ് കല്യാണ സ്ഥലത്തെത്തിയത്. കൂടെയെത്തിയ 12 ബന്ധുക്കൾ പാലത്തിനപ്പുറംനിന്ന് ചടങ്ങ് കണ്ടു. വധുവിന്റെ കുടുംബാംഗങ്ങളും വനം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വിവാഹത്തിന് സാക്ഷികളായി.

മുൻ എംഎ‍ൽഎ. എ.കെ.മണി, മറയൂർ പഞ്ചായത്തംഗം ജോമോൻ തോമസ്, ആൻഡ്രൂസ് എന്നിവരും എത്തിയിരുന്നു. ചടങ്ങുകൾക്കുശേഷം വധുമാത്രം വരന്റെയും ബന്ധുക്കളുടെയും കൂടെ പോയി. മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ പൂർണമായും കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചാണ് വിവാഹം നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP