Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202129Thursday

പ്രിയാമണിയെ ഈവന്റ് മാനേജർ രജിസ്റ്റർ വിവാഹം ചെയ്തത് 2017ൽ; 'ഫാമിലി മാനിലെ' നായികയെ വെട്ടിലാക്കി ഭർത്താവിന്റെ ആദ്യ ഭാര്യ; പ്രിയാമണിയെ മുസ്തഫ പങ്കാളിയാക്കിയത് വിവാഹ മോചനം നേടാതെയോ? നടിയുടെ കല്യാണം ചർച്ചകളിൽ

പ്രിയാമണിയെ ഈവന്റ് മാനേജർ രജിസ്റ്റർ വിവാഹം ചെയ്തത് 2017ൽ; 'ഫാമിലി മാനിലെ' നായികയെ വെട്ടിലാക്കി ഭർത്താവിന്റെ ആദ്യ ഭാര്യ; പ്രിയാമണിയെ മുസ്തഫ പങ്കാളിയാക്കിയത് വിവാഹ മോചനം നേടാതെയോ? നടിയുടെ കല്യാണം ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി പ്രിയാമണിയുടെ വിവാഹം വിവാദത്തിലേക്ക്. പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ രാജിനെതിരെ ആദ്യഭാര്യ രംഗത്ത് എത്തി. പ്രിയമണിയുടെയും മുസ്തഫ രാജിന്റെയും വിവാഹം കോടതിയിൽ ചോദ്യം ചെയ്യാനാണ് ആദ്യ ഭാര്യയുടെ നീക്കം.

തെന്നിന്ത്യൻ സിനിമയിലെ പ്രിയ നായികയാണ് പ്രിയാമണി. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളിലും നടി തിളങ്ങി. സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി എത്തിയ പ്രിയ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. 2017ലാണ് കാമുകൻ മുസ്തഫ രാജുമായുള്ള നടിയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ ഫാമിലി മാൻ എന്ന സീരീസിലും പ്രിയാമണി മികവു കാട്ടി. ഇതിനിടെയാണ് വിവാഹം ചർച്ചകളിൽ എത്തുന്നത്.

പ്രിയാമണിയും മുസ്തഫയും 2017ലാണ് വിവാഹിതരായത്. പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു. അയേഷ എന്ന ആദ്യഭാര്യയിൽ നിന്നും മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് ആരോപണം.

പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നൽകി മുസ്തഫയുടെ ആദ്യ ഭാര്യ ആയിഷ ഈ വിവാഹത്തെ ചോദ്യംചെയ്തുവെന്നാണ് റിപ്പോർട്ട്. മുസ്തഫയ്ക്കും അയേഷയ്ക്കും രണ്ട് കുട്ടികളുണ്ട്. അയേഷ ഗാർഹിക പീഡനക്കേസും ഫയൽ ചെയ്തിട്ടുണ്ട്.

'മുസ്തഫ ഇപ്പോഴും തന്റെ ഭർത്താവാണ്. മുസ്തഫയുടെയും പ്രിയമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ ബാച്ചിലർ ആണെന്ന് മുസ്തഫ കോടതിയെ ബോധിപ്പിക്കുകയായിരുന്നു,' അയേഷ ആരോപിച്ചു. ഇതെല്ലാം മുസ്തഫ രാജ് നിഷേധിക്കുകയാണ്.

'എനിക്കെതിരായ ആരോപണങ്ങൾ തെറ്റാണ്. കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക ഞാൻ പതിവായി അയേഷയ്ക്ക് നൽകുന്നു.' മുസ്തഫ പറഞ്ഞു. 2010 മുതൽ താനും അയേഷയും വെവ്വേറെ താമസിക്കുന്നുണ്ടെന്നും 2013 ൽ വിവാഹമോചനം നേടി എന്നും മുസ്തഫ പറഞ്ഞു. പ്രിയാമണിയുമായുള്ള എന്റെ വിവാഹം 2017 ൽ ആയിരുന്നു, എന്തുകൊണ്ട് ഇത്രയും കാലം അയേഷ പ്രതികരിച്ചില്ല?-മുസ്തഫ ചോദിച്ചു.

ഇതിനും ആയേഷയ്ക്ക് മറുപടിയുണ്ട്. '2017 ൽ രംഗത്തെത്തിയില്ല എന്ന കാര്യമാണ് മുസ്തഫ ഉപയോഗിക്കുന്നത്. രണ്ട് മക്കളുടെ അമ്മയെന്ന നിലയിൽ, നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ഒരു കാര്യം രമ്യമായി പരിഹരിക്കാൻ ശ്രമിക്കുന്നു, പക്ഷേ അത് നടക്കാത്തപ്പോൾ മാത്രം, ചില നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്, കാരണം അതിനുവേണ്ടി സമയം നഷ്ടപ്പെടുത്താൻ ഇല്ല എന്നതാണ്,'-ഇതാണ് അയേഷയുടെ പ്രതികരണം.

2003ൽ എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിൽ എത്തുന്നത്. അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുള്ള അഞ്ച് വർഷങ്ങളിൽ ആറ് സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി നടി മാറി. പരുത്തിവീരൻ എന്ന ചിത്രത്തിലെ മുത്തഴഗി എന്ന കഥാപാത്രമാണ് പ്രിയാമണിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. പരുത്തീവീരനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചു.

ഹൈദരാബാദിലെ ഒരു ടെലിവിഷൻ പരിപാടിക്കിടെ ആണ് മുസ്തഫ രാജ് എന്ന ഇവന്റ് മാനേജർ പ്രിയാമണിയെ ആദ്യമായി നേരിൽ കാണുന്നത്. അമ്മയ്ക്കൊപ്പമുള്ള ആ പെൺകുട്ടി ആരാണെന്ന് അന്ന് മുസ്തഫ തിരക്കി. വലിയ നടിയാണെന്ന് അറിഞ്ഞതോടെ വിട്ടു. എന്നാൽ പിന്നീട് സിസിഎൽ ടൂർണമെന്റിനിടെ പ്രിയാമണി മുസ്തഫയെ പരിചയപ്പെട്ടു. സിസിഎല്ലിന്റെ ഇവന്റെ് മാനേജറായിരുന്നു മുസ്തഫ. പാർട്ടികളിൽ സ്ഥിരമായി കണ്ട് ഇരുവരും സൗഹൃദത്തിലായി.

സൗഹൃദം പ്രണയമായി കാണതെ മുന്നോട്ടുപോയ മുസ്തഫയെ പ്രിയ തന്നെയാണ് ആദ്യം പ്രൊപ്പോസ് ചെയ്യുന്നത്. മുംബൈയിലെ ഒരു ഹോട്ടലിൽ ഡിന്നറിനായി മുസ്തഫയെ ക്ഷണിച്ചു. മുസ്തഫയ്ക്ക് പ്രിയയുടെ പ്രണയം സത്യമാണെന്ന് വിശ്വാസമായി. പിന്നാലെ വിഷയം മതമായിരുന്നു. ബ്രാഹ്‌മിൺ- മുസ്ലിം വിവാഹം എന്ന വലിയ വിവാദങ്ങൾക്ക് ഇടയാകാതെ 2017 ഓഗസ്റ്റിൽ ഇരുവരും രജിസ്റ്റർ മാര്യേജ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP