Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ? ആദ്യം സ്വർണ്ണക്കള്ളക്കടത്തുകേസ് എവിടെനിന്നോ പൊങ്ങിവന്നു... ഇപ്പോൾ വീണ്ടും അതുപോലെ ഒരു അപകടം... മരണം, മൊഴിമാറ്റം, വാഹനത്തിന്റെ വേഗത, പരുക്കുകളുടെ സ്വഭാവം, പൊലീസിന്റെ അമിതാവേശവും അലംഭാവവും.... അങ്ങനെ കൃത്യമായി താരതമ്യം ചെയ്യാവുന്ന ഒരുപാടുണ്ട് ചർച്ചയാവാനും പുറത്തുവരാനും: ബഷീറിന്റെ അപകടവുമായി ബാലഭാസ്‌കറിന്റെ മരണത്തെ കൂട്ടിയോജിച്ച് ബന്ധുവിന്റെ പോസ്റ്റ്

തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ? ആദ്യം സ്വർണ്ണക്കള്ളക്കടത്തുകേസ് എവിടെനിന്നോ പൊങ്ങിവന്നു... ഇപ്പോൾ വീണ്ടും അതുപോലെ ഒരു അപകടം... മരണം, മൊഴിമാറ്റം, വാഹനത്തിന്റെ വേഗത, പരുക്കുകളുടെ സ്വഭാവം, പൊലീസിന്റെ അമിതാവേശവും അലംഭാവവും.... അങ്ങനെ കൃത്യമായി താരതമ്യം ചെയ്യാവുന്ന ഒരുപാടുണ്ട് ചർച്ചയാവാനും പുറത്തുവരാനും: ബഷീറിന്റെ അപകടവുമായി ബാലഭാസ്‌കറിന്റെ മരണത്തെ കൂട്ടിയോജിച്ച് ബന്ധുവിന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകൾ വീണ്ടും ചർച്ചയാക്കി ബന്ധുവായ പ്രിയാ വേണുഗോപാൽ. ബാലഭാസ്‌കറിന്റെ മരണത്തിലെ വിവാദം ചർച്ചയായത് പ്രിയയുടെ പോസ്റ്റുകളിലൂടെയാണ്. ഇപ്പോൾ പരോക്ഷമായി മാധ്യമ പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ചർച്ചയാക്കുകയാണ് പ്രിയ. തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ?-എന്ന ചോദ്യത്തോടെയാണ് തുടക്കം.

തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ? ആദ്യം സ്വർണ്ണക്കള്ളക്കടത്തുകേസ് എവിടെനിന്നോ പൊങ്ങിവന്നു... ഇപ്പോൾ വീണ്ടും അതുപോലെ ഒരു അപകടം, മരണം, തിരുത്തലുകൾ വേണ്ട FIR, മൊഴിമാറ്റം, വാഹനത്തിന്റെ വേഗത, ഇടിയുടെ ആഘാതം, പരുക്കുകളുടെ സ്വഭാവം, പൊലീസിന്റെ അമിതാവേശവും അലംഭാവവും.... അങ്ങനെ കൃത്യമായി താരതമ്യം ചെയ്യാവുന്ന തരത്തിൽ നമുക്ക് മുന്നിലുണ്ട്.. ഒരുപാടുണ്ട് ചർച്ചയാവാനും പുറത്തുവരാനും... #Justice4Balabhaskar അതിനുള്ള ഒരു വേദിയാവട്ടെ..-ഇങ്ങനെയാണ് പ്രിയാ വേണുഗോപാൽ കുറിക്കുന്നത്. മാധ്യമ പ്രവർത്തകനായ ബഷീറിനെ കാറിടിച്ച് കൊന്നത് ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമനാണ്. മദ്യലഹരിയിലായിരുന്നു ഡ്രൈവിങ്. കൂടെയുണ്ടായിരുന്നത് വഫാ ഫിറോസും. അബുദാബിയിൽ താമസിച്ചിരുന്ന വഫയുടെ ബന്ധങ്ങളെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണ്ണക്കടത്ത് അന്വേഷിച്ച കേന്ദ്ര റവന്യൂ ഇന്റലിജൻസും വഫയുടെ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് ചില സൂചനകളുമായി പ്രിയാ വേണുഗോപാലിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകളും തെളിവ് നശീകരണവും പല ഘട്ടത്തിലും കുടുംബം ചർച്ചയാക്കിയിരുന്നു. എന്നാൽ ഇതൊന്നും മാധ്യമങ്ങൾ വേണ്ട ശ്രദ്ധ കൊടുത്തില്ല. പകരം പൊലീസിന്റെ ഭാഷ്യത്തിന് അനുസരിച്ച് അപകടമെന്ന പോലെ റിപ്പോർട്ട് ചെയ്തു. എന്നാൽ മാധ്യമ പ്രവർത്തകനായ ബഷീറിനെ കാറിടിച്ച് കൊന്നപ്പോൾ ശ്രീറാം വെങ്കിട്ടരാമന്റെ മദ്യപാനം പോലും പുറത്തു കൊണ്ടു വന്നത് മാധ്യമങ്ങളാണ്. ഇത്തരത്തിലൊരു വേദനയാണ് പ്രിയ പങ്കുവയ്ക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ സ്വർണ്ണക്കടത്തു കേസ് അന്വേഷിക്കുന്നവർ വിഷയം ഏറ്റെടുത്തതാണ് പ്രിയയെ പോലുള്ളവർക്ക് പ്രതീക്ഷ നൽകുന്നത്. സ്വർണ്ണക്കടത്തിൽ ഡിആർഡിഎ കൃത്യമായ അന്വേഷണം നടത്തി. ഇതോടെയാണ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് ബാബുവും ജിഷ്ണുവും അടക്കമുള്ളവർ പിടിയിലായത്. തുടർന്ന് ബാലഭാസ്‌കറിന്റെ അപകടവും ചർച്ചയായി.

എന്നാൽ പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചില്ല. പകരം ബാലഭാസ്‌കറിന്റെ കാറപകടത്തെ ദുരൂഹതകളില്ലാത്ത അപകടമാക്കി മാറ്റി. ഡ്രൈവർ അർജുൻ താനല്ല ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്ന് പറഞ്ഞിരുന്നു. ഇത് തെറ്റാണെന്ന് കണ്ടെത്തിയിട്ടും ദുരൂഹതയിലേക്ക് അന്വേഷണം നീണ്ടില്ല. ഇതിനിടെയാണ് വഫയും ശ്രീറാമും കുടുങ്ങുന്നത്. വഫയുടെ നിരന്തരമുള്ള ഗൾഫ് യാത്രകളാണ് ഡിആർഡിഎ സംശയത്തോടെ അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. എങ്കിലും അന്വേഷണത്തിൽ പ്രതീക്ഷ കാണുകയാണ് ബാലഭാസ്‌കറിന്റെ മാതൃസഹോദരി പുത്രിയായ പ്രിയ.

ബഷീറിനെ മദ്യപിച്ച് ശ്രീറാം കാറോടിച്ച് കൊല്ലുമ്പോൾ കൂടെയുണ്ടായിരുന്ന വഫാ ഫാത്തിമയാണ്. മോഡലായ വഫയുടെ വിദേശബന്ധത്തെ കുറിച്ചും ഉന്നതബന്ധവുമാണ് ഡിആർഡിഎ അന്വേഷിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിദേശയാത്രകളുടെ രേഖകൾ ശേഖരിച്ചു. സ്വർണ്ണക്കടത്തിനെ കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് വഫയുടെ യാത്രകളും പരിശോധിക്കുന്നത്. അസ്വാഭാവികമായ തെളിവുകൾ കിട്ടിയാൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. വഫ ഫിറോസിനെക്കുറിച്ചു പൊലീസും അന്വേഷണം തുടങ്ങി. വർഷങ്ങളായി ഗൾഫിലായിരുന്ന ഇവർക്ക് കേരളത്തിനകത്തും പുറത്തുമുള്ള ഐ.എ.എസുകാരുമായി അടുത്ത ബന്ധമുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

വഫയുടെ വിദേശവാസം, മോഡലിങ് രംഗത്തെ സംഭാവന തുടങ്ങി എല്ലാവിവരങ്ങളും പൊലീസ് ശേഖരിച്ചുതുടങ്ങി. തലസ്ഥാനത്ത് കവടിയാറിൽ ഐ.എ.എസുകാരുടെ ക്ലബ്ബിൽ ആഘോഷത്തിനു ശേഷം ശ്രീറാമിനെ തിരികെ വിടാനായിരുന്നു വഫ എത്തിയത്. രാത്രി പന്ത്രണ്ടരയോടെയാണു ശ്രീറാമിനെ കയറ്റാനായി താമസസ്ഥലത്തുനിന്നു വഫാ കാറിൽ പുറപ്പെട്ടത്. ഇതു സംബന്ധിച്ച സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇതിൽ നിന്ന് വഫയുടെ മൊഴി ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. കാർ കൊണ്ടുവരാനായി ശ്രീറാം വിളിച്ചിട്ടാണു പോയതെന്നായിരുന്നു വഫ പൊലീസിനോടു പറഞ്ഞത്. കവടിയാർ വിവേകാനന്ദ പാർക്കിൽ വച്ചാണു ശ്രീറാം കാറിൽ കയറിയത്. കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നിൽ കാർ നിർത്തിച്ചു. തുടർന്നു കാറിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അമിതവേഗത്തിൽ വാഹനമോടിച്ച് ശ്രീറാം അപകടം ഉണ്ടാക്കുകയുമായിരുന്നെന്നാണു വഫയുടെ മൊഴി.

എന്നാൽ പൊലീസിനു മൊഴി നൽകുമ്പോൾ വഫയാണു വാഹനമോടിച്ചെതന്നു ശ്രീറാം പറഞ്ഞു. തന്നോട് അങ്ങനെ പറയാനും നിർദ്ദേശിച്ചു. ആദ്യം അങ്ങനെ പറഞ്ഞ വഫ പിന്നീട് ഇതു മാറ്റി. ശ്രീറാംതന്നെയാണു വാഹനമോടിച്ചതെന്നു സമ്മതിക്കുകയായിരുന്നു. ദേവികുളം സബ് കലക്ടർ ആയിരുന്ന സമയം ശ്രീറാമിനോടുള്ള ആരാധന ഫേസ്‌ബുക്കുവഴി സൗഹൃദത്തിലേക്കെത്തിച്ചെന്നാണു നാവായിക്കുളം സ്വദേശിയായ വഫയുടെ മൊഴി. പട്ടം മരപ്പാലത്താണ് ഇപ്പോൾ താമസം. നിരന്തരം മെസേജുകൾ അയച്ചാണു സൗഹൃദം വളർന്നതെന്നുമായിരുന്നു ഇവർ നൽകിയ മൊഴി. ശ്രീറാമിനെ കൂടാതെ വഫയ്ക്ക് നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി ഉറ്റബന്ധമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അടുത്തിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഇവരാണ് സഹായം ചെയ്തതെന്നാണ് പ്രചരണം. അങ്ങനെ സർവ്വത്ര ദുരൂഹതകൾ നിറയുന്നു. ഇതിനിടെയാണ് പ്രിയാ വേണുഗോപാലും തന്റെ ഭാഗവുമായെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP