Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിരമിച്ച ശേഷം കോടതി കയറി ഇറങ്ങി കേസു നടത്താൻ താൽപ്പര്യമില്ലെന്ന് വിസി; ഗവർണ്ണർ അസാധുവാക്കിയാൽ അതും പൊല്ലപ്പാക്കും; എല്ലാവർക്കും പേടി ശക്തം; കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമന ഉത്തരവ് കിട്ടുന്നില്ല; പ്രിയാ വർഗ്ഗീസിന് കേരളവർമ്മയിലെ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കും

വിരമിച്ച ശേഷം കോടതി കയറി ഇറങ്ങി കേസു നടത്താൻ താൽപ്പര്യമില്ലെന്ന് വിസി; ഗവർണ്ണർ അസാധുവാക്കിയാൽ അതും പൊല്ലപ്പാക്കും; എല്ലാവർക്കും പേടി ശക്തം; കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് നിയമന ഉത്തരവ് കിട്ടുന്നില്ല; പ്രിയാ വർഗ്ഗീസിന് കേരളവർമ്മയിലെ ജോലി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മലയാളം വകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിനെ നിയമിക്കില്ല. നിയമിച്ചാൽ അതിനെതിരെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നടപടിയും എടുക്കും. ഭാവിയിൽ വിജിലൻസ് കേസിൽ പ്രതിയാകാൻ കണ്ണൂർ സർവ്വകലാശാലയിൽ ആർക്കും താൽപ്പര്യവുമില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗ്ഗീസിന് തൃശൂർ കേരളവർമ്മ കോളേജിൽ തന്നെ തുടരേണ്ടി വരും.

കണ്ണൂരിലെ ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ പ്രിയയ്ക്കു നിയമനം നൽകാൻ ജൂൺ 27ന് സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, ഒന്നര മാസമായിട്ടും നിയമന ഉത്തരവ് അയച്ചിട്ടില്ല. നവംബർ 18നു വിസിയുടെ അധ്യക്ഷതയിലുള്ള സിലക്ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക തയാറാക്കിയതാണ്. വിവാദങ്ങളെ തുടർന്ന് സർവകലാശാല നിയമോപദേശം തേടി. ഒടുവിൽ, 8 മാസത്തിനു ശേഷമാണു നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചത്. എന്നാൽ നിയമന ഉത്തരവ് ഇനിയും നൽകിയിട്ടില്ല. നിയമന ഉത്തരവ് നൽകിയാൽ മാത്രമേ നിയമനത്തെ കോടതിയിൽ ചോദ്യം ചെയ്യാനാകൂ. ഈ സാഹചര്യത്തിലാണ് ഈ വൈകിക്കൽ.

നിയമനത്തിനെതിരെ ആരെങ്കിലും കോടതിയിൽ പോകുന്നുണ്ടോയെന്നു കാത്തിരിക്കുകയാണു സർവകലാശാലയെന്നാണു വിവരം. സിൻഡിക്കറ്റ് അംഗീകരിച്ച ശേഷം എത്ര ദിവസത്തിനകം നിയമന ഉത്തരവ് അയയ്ക്കണമെന്നു നിബന്ധനയില്ല. എന്നാൽ, ഉത്തരവു ലഭിച്ച് 45 ദിവസത്തിനകം ജോലിയിൽ ചേർന്നിരിക്കണം. ഈ പഴുതുപയോഗിക്കാനാണ് ശ്രമം. ഇതിനിടെയാണ് പരാതി ഗവർണ്ണർക്ക് മുമ്പിലെത്തുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കടുത്ത പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ നിയമനം നൽകിയാൽ വിനയാകും. എന്നാൽ സർവ്വകലാശാലയുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണ്ണറെ മാറ്റാനുള്ള നീക്കം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അതിന് ശേഷം നിയമന ഉത്തരവ് നൽകുന്നതും പരിഗണനയിലുണ്ട്.

കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ച 6 പേരിൽ റിസർച് സ്‌കോറിൽ ഏറ്റവും പിന്നിലായിരുന്ന പ്രിയ വർഗീസ് അഭിമുഖത്തിലെ മാർക്കു വന്നപ്പോൾ ഒറ്റയടിക്ക് ഒന്നാമതെത്തിയതായി വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. റിസർച് സ്‌കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്‌കറിയയെയാണ് 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തിയത്. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർക്ക് 32, ജോസഫ് സ്‌കറിയയ്ക്ക് 30.

റിസർച് സ്‌കോർ 645 ഉള്ള സി.ഗണേശ് ഇന്റർവ്യൂവിൽ 28 മാർക്കോടെ മൂന്നാം റാങ്ക് നേടിയിട്ടുണ്ട്. വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അഭിമുഖം നടത്തിയത്. ഉദ്യോഗാർഥിയുടെ വിവിധ ഗവേഷണ പ്രബന്ധങ്ങൾ പരിഗണിച്ചു നൽകുന്ന മാർക്കാണ് റിസർച് സ്‌കോർ. എന്നാൽ ഇന്റർവ്യൂവിലെ പ്രകടനമാണു റാങ്ക് തീരുമാനിക്കുന്നതെന്നായിരുന്നു സർവകലാശാല നൽകിയ വിശദീകരണം. തൃശൂർ കേരളവർമ കോളജ് അദ്ധ്യാപികയായ പ്രിയ നിലവിൽ ഡപ്യൂട്ടേഷനിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറാണ്.

പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ സർവകലാശാലയുടെ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് വിവരാവകാശരേഖ പുറത്തായത്. പ്രിയ വർഗീസിന് അസോഷ്യേറ്റ് പ്രഫസർ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയില്ലെന്നു ക്യാംപെയ്ൻ കമ്മിറ്റി നേരത്തെ തന്നെ ആരോപിച്ചിരുന്നു. 15 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ജോസഫ് സ്‌കറിയയ്ക്ക് അഭിമുഖത്തിൽ 30 മാർക്കും സി.ഗണേശിന് 28 മാർക്കും നൽകിയതു പ്രിയയ്ക്ക് ഒന്നാം റാങ്ക് നൽകണമെന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നതിന്റെ തെളിവാണെന്നു ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. രേഖകൾ ഗവർണർക്കു സമർപ്പിച്ചതായും അവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP