Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

മകൾ അച്ഛനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന കേക്കിൽ എന്തുകൊണ്ടും നബീൽ തന്നെയാണ് അനുയോജ്യം; പിറന്നാൾദിനത്തിൽ അല്ലിസമ്മാനിച്ച കേക്കിനെ കുറിച്ച് വാചാലനായി പൃഥ്വി; പൃഥ്വിക്ക് പിറന്നാൾ ആശംസ നേർന്ന് സുപ്രിയയും ദുൽഖറും; കോശി കൂര്യന് ആശംസ നേർന്ന് ഗൗരിനന്ദയും; സിനിമാ ജീവിതത്തിന്റെ മധുരപതിനെട്ടിൽ പൃഥ്വിക്ക് ജന്മദിനവും; ആശംസ നേർന്ന് താരലോകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ജന്മദിനാഘോഷത്തിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. കുടുംബത്തിനൊപ്പമായിരുന്നു പ്രിയ താരത്തിന്റെ ഇത്തവണത്തെ ജന്മദിനാഘോഷം.

'ജന്മദിനാശംസകൾ പൃഥ്വി...പോയ വർഷം ഒരു റോളർകോസ്റ്റർ റൈഡ് പോലയായിരുന്നു. ഉയർച്ചയുടെയും താഴ്‌ച്ചയുടെയും സമയങ്ങളിൽ നമ്മുടെ സ്‌നേഹത്തിന്റെ സുഖം എല്ലായ്‌പ്പോഴും പങ്കിടാൻ കഴിയട്ടെയെന്ന് ഞാൻ പ്രത്യാശിക്കുന്നു..'പൃഥ്വിക്ക് ആശംസകൾ നേർന്ന് ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോൻ കുറിച്ചു. പൃഥ്വി്ക്ക് ആശംസ നേർന്ന് ദുൽഖർ അടക്കം പലരും രംഗത്തെത്തുകയും ചെയ്തു.
പിറന്നാൾ ആഘോഷത്തിന് വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത കേക്കിന്റെ ചിത്രം പൃഥ്വിരാജ് പോസ്റ്റ് ചെയ്യുന്നു. ഈ കേക്കിലെ താരം ആടുജീവിതത്തിലെ നായകൻ നജീബല്ല, നബീലാണ്. നബീലിനെ എത്രപേർക്ക് അറിയാം.

പിറന്നാൾ കേക്കിലെ വാക്കുകൾ 'ഹാപ്പി ബർത്ത്‌ഡേ ഡാഡ' എന്നാണ്. അതായത് കേക്ക് മകൾ അലംകൃത അച്ഛന് നൽകുന്ന സമ്മാനം എന്ന് തന്നെ. മകൾ അച്ഛനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന കേക്കിൽ എന്തുകൊണ്ടും നബീൽ തന്നെയാണ് അനുയോജ്യം.

ആടുജീവിതം നായകൻ നജീബിന്റെ മകനാണ് നബീൽ. പക്ഷെ നബീൽ ജനിച്ചത് അറിയാനോ, ആദ്യത്തെ കുഞ്ഞിനെ ഒരു നോക്ക് കാണാനോ മരുഭൂമിയിലെ അർബാബിന്റെ കീഴിൽ പുറംലോകവുമായി ബന്ധമില്ലാതെ ജീവിച്ച നജീബിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ മകന് വേണ്ടിയുള്ള സ്‌നേഹ വാത്സല്യങ്ങൾ നുകരാൻ ഭാഗ്യം ലഭിച്ചത് മറ്റൊരു നബീലിനാണ്.

ആടുകളെ മേച്ചു ജീവിച്ച നജീബ്, പിറന്നുവീണ നേരം മുതൽ കാണാൻ തുടങ്ങിയ ആട്ടിൻകുട്ടിയാണ് നബീൽ. ഭാര്യ ഗർഭിണിയായിരിക്കെ നാട്ടിൽ നിന്നും തിരിച്ച നജീബ്, പിറക്കുന്നത് മകനാണെങ്കിൽ അവനു നൽകാൻ കരുതിയിരുന്ന പേരാണ് നബീൽ. സ്വന്തം കുഞ്ഞിന് കൊടുക്കാൻ കഴിയാതെ പോയ വാത്സല്യമാണ് നജീബ് ഈ ആട്ടിൻകുട്ടിക്ക് നൽകിയത്.ജോർദാനിലെ ഷൂട്ടിങ് കഴിഞ്ഞയുടൻ മടങ്ങിവരാമെന്നു കരുതിയ പൃഥ്വിരാജിനും സംഘത്തിനും മുന്നിൽ ലോക്ക്ഡൗൺ വിലങ്ങുതടിയായതോടു കൂടി പ്രിയപ്പെട്ട മകൾ അലംകൃതയെ നേരിൽക്കാണാതെ മാസങ്ങൾ ചെലവിടേണ്ട അവസ്ഥ പൃഥ്വിയും നേരിട്ടു. പൃഥ്വിരാജിന്റെ മടങ്ങിവരവിൽ ഏറ്റവുമധികം സന്തോഷിച്ചതും അല്ലി മോൾ തന്നെയാണ്.

അതേ സമയം കോശി കുര്യന് പിറന്നാൾ ആശംസയുമായി കണ്ണമ്മ. അയ്യപ്പനും കോശിയും ചിത്രത്തിലെ കണ്ണമ്മയായി വേഷമിട്ട ഗൗരി നന്ദയാണ് സെറ്റിലെ മറക്കാനാവാത്ത നിമിഷങ്ങളുമായി പൃഥ്വിരാജിന് പിറന്നാൾ ആശംസിക്കുന്നത്.

ഗൗരിയുടെ ഫേസ്‌ബുക് കുറിപ്പിലേക്ക്:

'Happy Birthday dear Rajuettan... അദ്യം തന്നെ സച്ചിയേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നന്ദി പറയാൻ ഉള്ളത് രാജുവേട്ടാ നിങ്ങളോടാണ്. കാരണം കണ്ണമ്മ എന്ന ഞാൻ ചെയ്ത കഥാപാത്രം ഇത്രയധികം ആളുകൾ ഇഷ്ട്ടപെടുന്നു എങ്കിൽ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരൻ ഏറ്റവും മികച്ച രീതിയിൽ അത് ഞാൻ അവതരിപ്പിക്കാൻ നിന്നു തന്നു എന്നതുകൊണ്ടും കൂടിയാണ്. കണ്ണമ്മയും കോശിയും തമ്മിൽ കോർക്കുന്ന സീൻ ഞാൻ നന്നായി ചെയ്യണം എന്ന് എന്നേക്കാൾ നന്നായി രാജുവേട്ടാ നിങ്ങൾ ആഗ്രഹിച്ചു എന്നും അറിയാം. അതാണ് നിങ്ങളിലെ കലാകാരൻ.

കൂടെ അഭിനയിക്കുന്നവർ എന്തു കഥാപാത്രം ചെയ്താലും അത് വളരെ മികച്ച രീതിയിൽ ആകണം എന്ന് ആഗ്രഹികുന്ന മനസ് നിങ്ങൾക്കുണ്ട്. അതിന് വേണ്ടി അവരെ സഹായിക്കാൻ ഒരു മടിയും കാണിക്കാറില്ല. പിന്നെ സിനിമയെ അത്ര കണ്ട് സ്‌നേഹിക്കുന്ന കലാകാരൻ, സിനിമയിൽ തനിക്ക് അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാൻ ഇഷ്ട്ടപെടുന്ന നടൻ. ഒരു കലാകാരൻ, നടൻ അതിലുപരി സിനിമയിലെ ടെക്നിക്കൽ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന, ഇനിയും അറിയാൻ ശ്രമിക്കുന്ന വേറേ ഒരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP