Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം

മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ താരങ്ങൾ പലവിധത്തിൽ കമ്പങ്ങൾ ഉള്ളവരാണ്. ആഡംബര കാറുകളിൽ അമിത വേഗതയിൽ ചീറിപ്പായുന്നത് ഇഷ്ടമുള്ള താരങ്ങളുടെ കൂട്ടത്തിലാണ് പൃഥ്വിരാജും ദുൽഖർ സൽമാനും അടക്കമുള്ളവർ. ലോക്ക് ഡൗണിൽ വീട്ടിൽകഴിഞ്ഞ താരങ്ങൾ ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ആഡംബര കാറുകളുമായി റോഡിൽ ചീറിപ്പായാൻ ഇറങ്ങിയിട്ടുണ്ട്. ഇത്തരമൊരു മരണപ്പാച്ചിലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

വാഹന പ്രേമികളായ ദുൽഖനും പൃഥ്വിയും ആഡംബര കാറുകളുമായി മത്സരിച്ചോടിയ വീഡിയകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുതുപുത്തൻ മോഡലുകളോട് മാത്രമല്ല പഴയ ക്ലാസിക് മോഡലുകളോടും ഏറെ താൽപര്യമാണ് ദുൽഖറിന്. പൃഥ്വിരാജും ഒട്ടും പിന്നിലല്ല. നിരവധി കാറുകളാണ് താരത്തിനുള്ളത്. ഡ്രൈവിംഗിൽ താൽപരരായ ഇരുവരും സിനിമാ ഇടവേളകളിൽ ഡ്രൈവിംഗിനായും സമയം കണ്ടെത്താറുണ്ട്. കോട്ടയം-ഏറ്റുമാനൂർ-കൊച്ചി റൂട്ടിലാണ് ത്രസിപ്പിക്കുന്ന കാറോട്ടവുമായി താരങ്ങൾ നിരത്തിലിറങ്ങിയത്. കറുത്തനിറത്തിൽ മുന്നിൽ ഓടുന്ന കാർ പൃഥ്വിരാജ് ഓടിക്കുന്ന ലംബോർഗിനിയാണ്. തൊട്ടുപിന്നിൽ തന്നെ ദുൽഖർ സൽമാൻ തന്റെ പ്രിയപ്പെട്ട പോർഷെയുമായി ഉണ്ട്.

ഇരുവരുടെയും മുഖങ്ങൾ വീഡിയോയിൽ കാണുന്നില്ലെങ്കിലും കാറുകൾ കാണാം. ലംബോർഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോർഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുൽഖറിന്റെ തന്നെ സൂപ്പർ കാർ ഓടിക്കുന്നതായി വീഡിയോയിൽ കാണാം. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ. ഏറ്റവും വിലപിടിപ്പുള്ള കാറായ ലംബോർഗിനിയുടെ പേരിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ താരം കൂടിയാണ് പൃഥ്വിരാജ്. താരങ്ങൾ കാറുമായി പുറത്തിറങ്ങിയാൽ അത് ക്യാമറയിൽ പകർത്താനുള്ള തിടുക്കമാണ് ആരാധകർക്ക്. ബൈക്കിൽ സ്പീഡിൽ പോയ യുവാക്കളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. താരങ്ങളുടെ മുഖം വ്യക്തമായില്ലെങ്കിലും അത് പൃഥ്വിയും ദുൽഖറും ആണെന്നാണ് വീഡിയോ പകർത്തിയ യുവാക്കൾ പറയുന്നത്.

പൃഥ്വിയെയും ദുൽഖറെയും അപ്രതീക്ഷിതമായി കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. താരങ്ങളുടെ ഈ കാറോട്ട മത്സരം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഒരുപാട് ദൂരം യുവാക്കൾ താരങ്ങളെ പിന്തുടർന്നെങ്കിലും റോഡിലെ തിരക്ക് കുറഞ്ഞപ്പോൾ ദുൽഖറിന്റെ പോർഷെയും പൃഥ്വിയുടെ ലംബോർഗിനിയും അപ്രത്യക്ഷമായി. അതേസമയം താരങ്ങളുടെ മത്സര ഓട്ടത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വിമർശനവു ഉയരുന്നുണ്ട്. കാരണം, ട്രാഫിക് നിയമങ്ങൾ തെറ്റിച്ചും നിശ്ചിത വേഗപരിധി ലംഘിച്ചുമാണ് താരങ്ങൾ റോഡിൽ ചീറിപ്പാഞ്ഞത് എന്നതാണ് ഉയർന്നിരിക്കുന്ന വിമർശനം.

പൊലീസ് ഇക്കാര്യത്തിൽ നടപടി എടുക്കുമോ അതോ ട്രാഫിക് ക്യാമറകൾ കണ്ണടയ്ക്കുമോ എന്ന ചോദ്യവും ഉയർത്തുന്നുണ്ട്. എന്തായാലും താരങ്ങളുടെ മത്സരയോട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മൂന്ന് കോടി രൂപ മുടക്കിയാണ് അടുത്തിടെ പൃഥ്വിരാജ് ലംബോർഗിനി കാർ വാങ്ങിയത്. റോഡുകൾ മോശമായതിനാൽ മകന്റെ കാറ് വീട്ടിലെത്തിക്കാൻ കഴിയുന്നില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞതും ഏറെ ട്രോളുകൾക്ക് വഴിവെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP