Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തുകൊറൊണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യം; ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി; ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി; ശ്വാസകോശ സംബന്ധിയായ രോഗങ്ങളിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നും നിർദ്ദേശം

രാജ്യത്തുകൊറൊണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യം; ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി; ജനങ്ങൾ കൊറോണ മുൻകരുതലുകൾ ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദി; ശ്വാസകോശ സംബന്ധിയായ രോഗങ്ങളിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തുകൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ നിർദ്ദേശിച്ചത്.

ശ്വാസകോശ സംബന്ധിയായ രോഗങ്ങളിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നും ലാബ് സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജീനോം സീക്വൻസിങ് അടക്കമുള്ള നടപടികൾ വർധിപ്പിക്കും. രാജ്യത്ത് ഇൻഫ്‌ളുവൻസ കേസുകൾ വർധിക്കുന്ന സാഹചര്യവും അദ്ദേഹം യോഗത്തിൽ വിലയിരുത്തി.

വൈകിട്ട് 4.30-ന് നടന്ന യോഗത്തിൽ പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവരും പങ്കെടുത്തു. കൂടാതെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കുചേർന്നു. കഴിഞ്ഞ ദിവസം 1134 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

7026 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. ചത്തീസ്ഗഢ്, ഡൽഹി, ഗുജറാത്ത്, കേരള, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണം വീതം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്താകെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,813 ആയി.1.09 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP