Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പുലർ ബ്രാൻഡുകൾക്ക് 60 മുതൽ 80 രൂപ വരെ കൂടും; മുന്തിയ ഇനങ്ങൾക്ക് 100 മുതൽ 150 രൂപ വരെയും; മദ്യപന്മാരുടെ കീശ ചോർത്തുന്ന വിലവിവര പട്ടിക പുറത്ത്; ബെവ്‌കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ തന്നെ ബാറുകളിലും വിൽപന ; വെയർഹൗസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം കൂട്ടി; വെർച്വൽ ക്യൂവിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ വിൽപ്പനയ്ക്ക് ഓൺലൈൻടോക്കൺ; മൊബൈൽ ആപ്പും വെബ്‌സൈറ്റും തയ്യാറാക്കും; കേരളത്തിൽ മദ്യവിൽപന അടിമുടി മാറുന്നത് ഇങ്ങനെ

പോപ്പുലർ ബ്രാൻഡുകൾക്ക് 60 മുതൽ 80 രൂപ വരെ കൂടും; മുന്തിയ ഇനങ്ങൾക്ക് 100 മുതൽ 150 രൂപ വരെയും; മദ്യപന്മാരുടെ കീശ ചോർത്തുന്ന വിലവിവര പട്ടിക പുറത്ത്; ബെവ്‌കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ തന്നെ ബാറുകളിലും വിൽപന ; വെയർഹൗസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം കൂട്ടി; വെർച്വൽ ക്യൂവിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെ വിൽപ്പനയ്ക്ക് ഓൺലൈൻടോക്കൺ; മൊബൈൽ ആപ്പും വെബ്‌സൈറ്റും തയ്യാറാക്കും; കേരളത്തിൽ മദ്യവിൽപന അടിമുടി മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം കണ്ടെത്താനാണ് സർക്കാർ മദ്യത്തിന് പ്രത്യേക സെസ് ഏർപ്പെടുത്തിയത്. കൊവിഡ് കാലത്തേക്ക് വേണ്ടി മാത്രമാണ് തീരുമാനമെന്നാണ് വിവരം.അബ്കാരി ചട്ടം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനമെടുത്തതോടെ ബാറുകളിൽ നിന്ന് മദ്യം പാഴ്സലായി വാങ്ങാനെത്തുന്നവർക്ക് നൽകും. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. മദ്യം വാങ്ങുന്നതിന് വെർച്വൽ ക്യൂ ഏർപ്പെടുത്താനും മന്ത്രിസഭ യോഗം തീരുമാനമെടുത്തു.

മദ്യവിൽപനയ്ക്ക് ഓൺലൈൻ ടോക്കൺ ഏർപ്പെടുത്താനും മന്ത്രിസഭ അനുമതി നൽകി. ഇതിനായുള്ള ആപ്പ് തയ്യാറാക്കും. ഓരോ മണിക്കൂർ അടിസ്ഥാനമാക്കിയാകും ബുക്കിങ്. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സർക്കാർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്താണ് ഓൺലൈൻ മദ്യവിൽപനയ്ക്കുള്ള സാധ്യത സർക്കാർ പരിശോധിച്ചത്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്‌സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെവ്‌കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ തന്നെയാകും ബാറുകളിലും മദ്യവിൽപന നടത്തുക.അതേസമയം വെയർഹൗസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.

പുതുക്കിയ മദ്യവില നിലവിൽ വന്നു. വിദേശ മദ്യത്തിന് 10 % മുതൽ 35 % വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് പുതുക്കിയ മദ്യവില പ്രസിദ്ധീകരിച്ചത്. മദ്യം ബാറുകളിൽ നിന്ന് പാഴ്‌സലായി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വെർച്വൽ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നൽകി. പോപ്പുലർ ബ്രാൻഡുകൾക്ക് 60 മുതൽ 80 വരെ കൂടും. മുന്തിയ ഇനങ്ങൾക്ക് 100 മുതൽ 150 വരെയും.

മാക്ഡവൽ ബ്രാണ്ടി- ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

ഹണി ബീ ബ്രാണ്ടി -ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

സെലിബ്രേഷൻ റം ഫുൾ - പഴയ വില 520 രൂപ, പുതിയ വില 580 രൂപ

ഓൾഡ് മങ്ക് റം ഫുൾ - പഴയ വില 770 രൂപ, പുതിയ വില 850 രൂപ

ഗ്രീൻ ലേബൽ വിസ്‌കി - ഫുൾ പഴയ വില 660 രൂപ, പുതിയ വില 730 രൂപ

മാജിക് മൊമന്റ്‌സ് വോഡ്ക - ഫുൾ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ

എംഎച്ച് ബ്രാണ്ടി - ഫുൾ പഴയ വില 820 രൂപ, പുതിയ വില 910 രൂപ

എംജിഎം വോഡ്ക - ഫുൾ പഴയ വില 550 പുതിയ വില 620 രൂപ

സ്മിർനോഫ് വോഡ്ക - ഫുൾ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ

ബെക്കാഡി റം: ഫുൾ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ

ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും വില ഗണ്യമായി ഉയരും.നിലവിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സംസ്ഥാനത്ത് 212 ശതമാനമാണ് നികുതി. വിലകുറഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ നികുതി 202 ശതമാനം. ബിയറിന്റെ നികുതി 102 ശതമാനം. വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ നികുതി 80 ശതമാനം. ബവ്റിജസ് കോർപ്പറേഷൻ മദ്യക്കമ്പനികളിൽനിന്ന് വാങ്ങുന്ന വിലയ്ക്കുമേൽ നികുതി, എക്സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ് (സ്പിരിറ്റിന്റെ ഉപയോഗത്തിന് എക്സൈസ് ഈടാക്കുന്നത്), ലാഭം, പ്രവർത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയശേഷമാണ് മദ്യം വിൽപ്പനയ്ക്കെത്തുന്നത്.

201819 ബജറ്റിൽ സർചാർജ്, സാമൂഹ്യസുരക്ഷാ സെസ്, മെഡിക്കൽ സെസ്, പുനരധിവാസ സെസ് എന്നിവ എടുത്തു കളഞ്ഞ് വിൽപ്പന നികുതി നിരക്ക് പരിഷ്‌ക്കരിച്ചിരുന്നു. 400 രൂപവരെയുള്ള മദ്യത്തിന്റെ നികുതി 200 ശതമാനമായും 400ന് മുകളിൽ വിലയുള്ള മദ്യത്തിന്റെ നികുതി 210 ശതമാനമായും ബിയറിന്റെ നികുതി 100 ശതമാനമായും പരിഷ്‌ക്കരിച്ചു. 201920ലെ ബജറ്റിൽ ഈ നികുതി 2 ശതമാനം വർധിപ്പിച്ചു.

ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ നിലവിലെ എക്സൈസ് ഡ്യൂട്ടി ഇങ്ങനെ:

*കെയ്സിന് 235രൂപയ്ക്ക് മുകളിലും 250രൂപയ്ക്ക് താഴെയുമുള്ള മദ്യത്തിന് വാങ്ങുന്ന വിലയുടെ 21%

*250രൂപയ്ക്കും 300നും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 22.5%

*300രൂപയ്ക്കും 400രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 22.5%

*400രൂപയ്ക്കും 500രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 23.5%

*500രൂപയ്ക്കും 1000രൂപയ്ക്കും ഇടയിൽ വിലയുള്ള മദ്യത്തിന് കെയ്സിന് 23.5%

*1000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 23.5%

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP