Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202330Tuesday

പെട്രോളിലും ഡീസലിനും രണ്ട് രൂപ വീതം കൂടുന്നതോടെ സർവ്വ മേഖലയിലും വിലക്കയറ്റം; മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ 40 രൂപ വരെ വർധിക്കും; ഭൂമി ന്യായവിലയിലും 20 ശതമാനം വർധന; റോഡ് സെസും വർധിക്കും; പുതിയ വാഹനങ്ങളും ഫ്‌ളാറ്റുകളും വാങ്ങുമ്പോൾ ചിലവു കൂടും; ഇന്ന് മുതൽ ജീവിതചെലവ് കുത്തനെ കൂടും

പെട്രോളിലും ഡീസലിനും രണ്ട് രൂപ വീതം കൂടുന്നതോടെ സർവ്വ മേഖലയിലും വിലക്കയറ്റം; മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ 40 രൂപ വരെ വർധിക്കും; ഭൂമി ന്യായവിലയിലും 20 ശതമാനം വർധന; റോഡ് സെസും വർധിക്കും; പുതിയ വാഹനങ്ങളും ഫ്‌ളാറ്റുകളും വാങ്ങുമ്പോൾ ചിലവു കൂടും; ഇന്ന് മുതൽ ജീവിതചെലവ് കുത്തനെ കൂടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ജീവിതചെലവുകൾ കുത്തനെ ഉയരും. കേന്ദ്ര - സംസ്ഥാന ബജറ്റിലെ നിർദേശങ്ങൾ നടപ്പിലാകുന്നതോടെയാണ് അത് വിലക്കയറ്റത്തിന് വഴിവെക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് സർക്കാറുകൾ വിവിധ നിരക്കുകൾ ഉയർത്തിയത്. സംസ്ഥാന ബജറ്റിലെ നിരക്ക് വർധനാ നിർദ്ദേശം അനുസരിച്ച് ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കൂടി. മദ്യത്തിന്റെ വിലയും ഇന്നു മുതൽ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയും പ്രാബല്യത്തിൽ വന്നു.

റോഡ് സുരക്ഷാ സെസ് വർധനയും നിലവിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്ക് 50 ആയിരുന്നത് 100 രൂപയായി. കാറുകൾക്ക് 100 രൂപയായിരുന്നത് 200 ആയി. മദ്യത്തിന് ഒരു കുപ്പിക്ക് 40 രൂപവരെയാണ് കൂടിയത്. 500 മുതൽ 999 രൂപവരെയുള്ള മദ്യത്തിന് 20 രൂപ, 1000ന് മുകളിൽ വിലയുള്ളവയ്ക്ക് 40 രൂപ കൂടി. ഭൂമി ന്യായവിലയിൽ ഇന്ന് മുതൽ 20% വർധന. ആനുപാതികമായി റജിസ്‌ട്രേഷൻ ചെലവ് കൂടും.

തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കാലോചിതമായി പരിഷ്‌കരിക്കുമെന്ന ബജറ്റ് നിർദേശത്തിന്റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ കൂട്ടി ഉത്തരവിറക്കിയത്. കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റിനും ലൈസൻസിനും ചെലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് ച.മീറ്ററിന് 300 മുതൽ 3000 രൂപ വരെയായി ഉയരും. മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്. ഏപ്രിൽ പത്ത് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.

കൂടാതെ അടുത്ത മാസം മുതൽ രാജ്യത്ത് വാഹന മേഖലയിൽ പുതിയ റിയൽ ഡ്രൈവിങ് എമിഷൻ (ആർഡിഇ) മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതോടെ ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കും ഉൾപ്പെടെ വില ഉയരും. രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഇന്ന് മുതൽ വാണിജ്യ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വരെ വില വർദ്ധന പ്രഖ്യാപിച്ചിരുന്നു. കൂടുതൽ കർശനമായ ബിഎസ്6 എമിഷൻ മാനദണ്ഡങ്ങൾ സർക്കാർ നടപ്പാക്കുന്നതിന്റെ ഫലമായാണ് വില വർധന. ഈ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ടാറ്റ മോട്ടോഴ്സ് അതിന്റെ മുഴുവൻ വാഹന പോർട്ട്ഫോളിയോയും മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വേരിയന്റുകൾ അനുസരിച്ച് അഞ്ച് ശതമാനം വരെയാണ് വില വർധന.

മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹനങ്ങളിൽ ഇതിനായി പ്രത്യേക ഡയഗ്‌നോസ്റ്റിക് കിറ്റ് സ്ഥാപിക്കും. ഇത് കാറിന്റെ എഞ്ചിനിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തും. ഇന്ന് മുതൽ ഫാക്ടറികളിൽ നിന്ന് പുറത്തിറങ്ങുന്ന കാറുകളിൽ ഓട്ടോമൊബൈൽ നിർമ്മാണ കമ്പനികൾ ഈ കിറ്റുകൾ ഘടിപ്പിക്കും. പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് ഡീസൽ കാറുകളിൽ പുതിയ ഇൻസ്റ്റലേഷൻ കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് ഈ രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു. ഡീസൽ കാറുകൾക്ക് 65,000 മുതൽ 70,000 രൂപ വരെ വില വർധിക്കുമെന്നും പെട്രോൾ കാറുകൾക്ക് 15,000 മുതൽ 20,000 രൂപ വരെ വർധനയുണ്ടാകുമെന്നും ആണ് സൂചന. വാണിജ്യ, പാസഞ്ചർ വാഹനങ്ങൾക്ക് 2-5 ശതമാനം വരെ വർദ്ധനവ് ഉണ്ടാകും.

ജനദ്രോഹ നികുതികൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്നു കരിദിനം ആചരിക്കും.മുഴുവൻ പഞ്ചായത്തിലും നഗരങ്ങളിലും പകൽസമയത്ത് യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. തിരുവനന്തപുരത്ത് രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തും.യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP