Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇ ശ്രീധരൻ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമോ? കൊച്ചി മെട്രോ ഉദ്ഘാട ചടങ്ങിൽ നിന്നും മെട്രോമാനെ ആദ്യം ഒഴിവാക്കിയത് പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ടെന്ന് റിപ്പോർട്ട്; കാരണം രാഷ്ട്രപതി സാധ്യതകളെന്ന് ശ്രീധരനെ ബോധ്യപ്പെടുത്തിയെന്ന് ഇന്ത്യാ ടുഡേ; കലാമിനെ രാഷ്ട്രപതിയാക്കിയ തന്ത്രം ബിജെപി വീണ്ടും പുറത്തെടുക്കുന്നോ?

ഇ ശ്രീധരൻ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമോ? കൊച്ചി മെട്രോ ഉദ്ഘാട ചടങ്ങിൽ നിന്നും മെട്രോമാനെ ആദ്യം ഒഴിവാക്കിയത് പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ടെന്ന് റിപ്പോർട്ട്; കാരണം രാഷ്ട്രപതി സാധ്യതകളെന്ന് ശ്രീധരനെ ബോധ്യപ്പെടുത്തിയെന്ന് ഇന്ത്യാ ടുഡേ; കലാമിനെ രാഷ്ട്രപതിയാക്കിയ തന്ത്രം ബിജെപി വീണ്ടും പുറത്തെടുക്കുന്നോ?

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ അമരക്കാരൻ കൂടിയായ ഇ ശ്രീധരൻ രാജ്യത്തിന്റെ പ്രഥമ പൗരന്റെ സ്ഥാനത്ത് എത്തുമോ? രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ ഇത്തരമൊരു റിപ്പോർട്ടു കൂടി പുറത്തുവന്നിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി എല്ലാവർക്കും സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയെയാണ് തേടുന്നത്. മുൻപ് എപിജെ അബ്ദുൾ കലാമിനെ രാഷ്ട്രപതി സ്ഥാനത്ത് എത്തിച്ചതു പോലെ എതിർപ്പുകളില്ലാതെ രാഷ്ട്രപതി സ്ഥാനത്തേക്ക് ശ്രീധരനെ എത്തിക്കാൻ ആലോചനകൾ നടക്കുന്നു എന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതാകട്ടെ മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്താലും.

കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടായിരുന്നു. ഇത് കേരളത്തിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും, ഇ ശ്രീധരനെ ചടങ്ങിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ മോദിക്കെതിരെ കേരളത്തിൽ നിന്നും നിരവധി വിമർശനങ്ങൾ ഉയർന്നുവന്നു. ഇതോടെയാണ് ശ്രീധരൻ തഴയപ്പെട്ടതിന് പിന്നിലെ കാരണം എന്ന നിലയിൽ പുതിയ വാർത്ത പുറത്തുവന്നത്.

ശ്രീധരനെ ആദ്യം ഒഴിവാക്കിയതിന് പിന്നിലെ കാരണം രാഷ്ട്രപതി തിരഞ്ഞെടുപ്പാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് ശ്രീധരനെ ചടങ്ങിൽനിന്ന് ഒഴിവാക്കിയതെന്നാണ് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു. ജൂലൈ 17ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ശ്രീധരൻ ഉൾപ്പെടാൻ സാധ്യതയുണ്ട്. എല്ലാവർക്കും സ്വീകരാര്യനായ വ്യക്തിയെന്ന നിലയിലാണ് ചുരുക്കപ്പട്ടികയിൽ ശ്രീധരനെയും ഉൾപ്പെടുത്താൻ സാധ്യതയുള്ളത്.

ഏതെങ്കിലും സാഹചര്യത്തിൽ ശ്രീധരൻ സ്ഥാനാർത്ഥിയാകുകയാണെങ്കിൽ മെട്രോ ഉദ്ഘാടനത്തിൽ, പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമായും ശ്രീധരൻ വേദി പങ്കിടുന്നത് അനൗചിത്യമാകുമെന്നതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചും കൊണ്ടാണ് ഇന്ത്യ ടുഡേ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇക്കാര്യം ശ്രീധരനെ ബോധ്യപ്പെടുത്തിയശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേരളം നൽകിയ മെട്രോ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക ചുരുക്കിയത്. ഇതേക്കുറിച്ച് നേരത്തെ വിവരം ലഭിച്ചതിനാലാണ് ഒഴിവാക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തി, ഇ ശ്രീധരൻ രംഗത്തു വരാതിരുന്നതെന്നും പറയപ്പെടുന്നു. എന്നാൽ കേരളത്തിൽ വിഷയം വിവാദായതോടെ അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടിയും വന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല അടുപ്പം കാത്തുസൂക്ഷിക്കുന്നയാളാണ് ഇ ശ്രീധരൻ. അഹമ്മദാബാദ് മെട്രോയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതും ഇ ശ്രീധരനായിരുന്നു. നേരത്തെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ്, കേന്ദ്ര റെയിൽവേ മന്ത്രിയായി ഇ ശ്രീധരൻ വരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് പരിഗണിച്ചില്ല. എങ്കിലും റെയിൽവേ പുനരുദ്ധീകരണത്തിനായുള്ള ഏകാംഗ കമ്മീഷനായും ശ്രീധരനെ നിയമിച്ചിരുന്നു.

ഇ ശ്രീധരനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാൽ മുന്നണി ബന്ധങ്ങൽക്ക് ഉപരിയായ വോട്ടുകൾ സമാഹരിക്കാൻ സാധിക്കും. കാരണം കക്ഷിഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനാണ് ശ്രീധരൻ. മലയാളി എന്ന നിലയിൽ കേരളത്തിൽ നിന്നുള്ള എല്ലാ കക്ഷികളും ശ്രീധരനെ പിന്തുണക്കാൻ നിർബന്ധിതരാകുകയും ചെയ്യും. ഇങ്ങനെ അനായാസം വിജയം ഉറപ്പിക്കാനും ഒരുപക്ഷേ എൻഡിഎക്കും ബിജെപിക്കും സാധിച്ചേക്കും.

എന്നാൽ, രാഷ്ട്രപതിയായി എൽകെ അദ്വാനി തന്നെ വേണമെന്ന് ആവശ്യം ബിജെപിക്കിടെ ഇപ്പോഴും ശക്തമാണ്. ആ സ്ഥാനത്തേക്ക് ഏറ്റവും യോജിക്കുന്നത് അദ്വാനിയാണെനന് പറഞ്ഞ് ബിജെപി നേതാവ് ശത്രുഘനൻ സിൻഹ രംഗത്തെത്തിയിരുന്നു. അദ്വാനിക്ക് ഭരണഘടനയുടെ വിവിധ തലങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ശേഷിയുള്ളയാളാണ്. ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. ആർക്കും അദ്ദേഹത്തെ സ്വാധീനിക്കാനാവില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം അതാണ് ആഗ്രഹിക്കുന്നതെന്നും ശത്രുഘ്നൻ സിൻഹ പറഞ്ഞു. യോജിച്ച തീരുമാനത്തിലൂടെ പൊതുവായി രാഷ്പ്രതിയെ തെരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നതിന് വേണ്ടി മൂന്നംഗ ബിജെപി സംഘം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിക്കുന്ന സമയത്തായിരുന്നു ശത്രുഘ്നൻ സിൻഹയുടെ പ്രതികരണം വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP