Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രീതാ ഷാജിയുടെ കണ്ണീരുകണ്ട ഹൈക്കോടതി വീടു തിരികെ നൽകിയതിനൊപ്പം നിയമലംഘനത്തിന് ശിക്ഷയായി സാമൂഹ്യ സേവനം നടത്തണമെന്നും ഉത്തരവിട്ടു; കോടതി ഉത്തരവു പ്രകാരം തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസറിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി; വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചും വീടും പരിസവരും വൃത്തിയാക്കിയും താമസം മാറും; പുതിയ ജീവിതത്തിലേക്ക് കടക്കാൻ സർഫാസി നിയമത്തിൽ കുടുങ്ങിയ കുടുംബം

പ്രീതാ ഷാജിയുടെ കണ്ണീരുകണ്ട ഹൈക്കോടതി വീടു തിരികെ നൽകിയതിനൊപ്പം നിയമലംഘനത്തിന് ശിക്ഷയായി സാമൂഹ്യ സേവനം നടത്തണമെന്നും ഉത്തരവിട്ടു; കോടതി ഉത്തരവു പ്രകാരം തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസറിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി; വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചും വീടും പരിസവരും വൃത്തിയാക്കിയും താമസം മാറും; പുതിയ ജീവിതത്തിലേക്ക് കടക്കാൻ സർഫാസി നിയമത്തിൽ കുടുങ്ങിയ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാങ്ക് ജപ്തി ചെയ്ത് സ്ഥലം തിരിച്ചുപിടിച്ച കൊച്ചി സ്വദേശി പ്രീത ഷാജിക്ക് വീടിന്റെ താക്കോൽ ലഭിച്ചു. മാനാത്തുപാടം പ്രീത ഷാജിയുടെ വീടിന്റെ താക്കോൽ കോടതി ഉത്തരവു പ്രകാരം തൃക്കാക്കര നോർത്ത് വില്ലേജ് ഓഫീസർ ഉമ എം. മേനോൻ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കൈമാറി. പ്രീതയുടെ ഭർത്താവ് ഷാജിയാണ് വില്ലേജ് ഓഫീസിൽ ചെന്ന് താക്കോൽ ഏറ്റുവാങ്ങിയത്. കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കി കിടപ്പിടത്തിന്റെ ആധാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ബാങ്കിന്റെ വക്കീലിൽനിന്ന് ഷാജി ഏറ്റുവാങ്ങി. താക്കോൽ ഏറ്റുവാങ്ങിയെങ്കിലും ഷാജിയും കുടുംബാംഗങ്ങളും ഞായറാഴ്ച മാത്രമെ ഈ വീട്ടിലേക്ക് താമസം മാറ്റുന്നുള്ളൂ. മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടും പരിസരവും വൃത്തിയാക്കണം. കൂടാതെ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം. വീടിന്റെ കരമടയ്ക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.

അതേസമയം ഇന്നലെ കോടതിയിയിൽ നിന്നും പ്രീത ഷാജിക്ക് കടുത്ത വിമർശനം കേൾക്കേണ്ടി വന്നു. കോടതിയലക്ഷ്യക്കേസിൽ തെറ്റുകാരിയെന്ന് ഹൈക്കോടതി വിധിച്ചു. അഭിഭാഷക കമ്മിഷനെ തടഞ്ഞ കേസിൽ പ്രീതയും ഭർത്താവും ശിക്ഷയായി സാമൂഹ്യ സേവനം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. കോടതി നിർദ്ദേശപ്രകാരം വീടു ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് പ്രീത ഷാജി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ലേലത്തിൽ വീടു കൈപ്പറ്റിയ ആളുടെ പരാതിയിലാണ് കോടതിയലക്ഷ്യനടപടികൾ ആരംഭിച്ചത്.

വീടു തിരിച്ചു പിടിക്കാൻ മറ്റു മാർഗങ്ങളില്ലായിരുന്നുവെന്നും സംഭവത്തിൽ ക്ഷമാപണം സ്വീകരിച്ച് ഹർജി തീർപ്പാക്കണം എന്നും പ്രീത ഷാജി കോടതിയെ അറിയിച്ചെങ്കിലും വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഭാവിയിൽ തെളിയിക്കാമെന്ന് കരുതി ഇപ്പോൾ നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ല. പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചവർ പിന്നീട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു.

കോടതിവിധിയുടെ നഗ്നമായ ലംഘനത്തിന് സമൂഹത്തിന് സന്ദേശം നൽകുന്ന തരത്തിൽ ഉചിതമായ ശിക്ഷ നൽകുമെന്നും കോടതി വ്യക്തമാക്കി. നിർബന്ധിത സാമൂഹ്യ സേവനമാണ് കോടതി ഉദ്ദേശിക്കുന്നത്. എന്തു സാമൂഹ്യ സേവനം നടത്തണമെന്ന് ജില്ലാ കളക്ടർ നാളെ അറിയിക്കണമെന്നും കോടതി നിർദ്ദേശം നൽകി. സുഹൃത്തിന് വായ്പയ്ക്ക് ജാമ്യം നിന്നതിനേത്തുടർന്ന് നഷ്ടമായ സ്ഥലം കോടതി ഉത്തരവിനെത്തുടർന്ന് പണം അടച്ച് അടുത്തിടെ പ്രീത ഷാജി വീണ്ടെടുത്തിരുന്നു.

മറ്റൊരാളുടെ വായ്പയ്ക്ക് ഈടുവെച്ച വീടും പറമ്പും കുടിശ്ശികയെത്തുടർന്ന് ബാങ്ക് ലേലത്തിൽവെച്ചിരുന്നു. തുടർന്ന്, വീടൊഴിയാനുള്ള കോടതിയുത്തരവ് പ്രീതയും കുടുംബവും പാലിച്ചില്ലെന്നാരോപിച്ച് ഭൂമി ലേലത്തിൽ പിടിച്ച എം.എൻ. രതീഷ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണിത്. കോടതിവിധി നടപ്പാക്കുന്നതിനെതിരേ പൊതുജന പ്രതിഷേധം സംഘടിപ്പിച്ച് പൊലീസിനെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

1994-ൽ സുഹൃത്തിന് ലോണെടുക്കാൻ ജാമ്യം നിന്നതായിരുന്നു പ്രീതയുടെ ഭർത്താവ് ഷാജി. നാല് സെന്റ് സ്ഥലം വിറ്റ് ഒരു ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഈട് നൽകിയ വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടുപോയി. ഇത് 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. വീടും സ്ഥലവും ലേലത്തിൽ പിടിച്ച രതീഷ് വീട് ഒഴിപ്പിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി നിർദ്ദേശം. എന്നാൽ പ്രതിഷേധത്തെ തുടര്ന്ന് ഇത് നടപ്പിലാക്കാൻ സാധിച്ചില്ല.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ കൊള്ളപ്പലിശയ്ക്കും റിയൽ എസ്റ്റേറ്റ് സംഘവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് ഷാജിയെയും കുടുംബത്തെയും ദുരിതത്തിലാക്കിയത്. കൂട്ടുകാരൻ സാജന് വർക്ക് ഷോപ്പ് നടത്താൻ 1994ൽ രണ്ട് ലക്ഷം രൂപയ്ക്ക് ലോർഡ് കൃഷ്ണ ബാങ്കിൽ നിന്നും എടുത്ത ലോണിന് ജാമ്യം നിന്നതാണ് വിനയായത്. അയാൾ പണം തിരിച്ചടച്ചില്ല. തുടർന്ന് തിരിച്ചടക്കേണ്ടത് രണ്ട് കോടി എട്ട് ലക്ഷം രൂപയായി. തുക തിരിച്ചടയ്ക്കാത്തതിനാൽ ബാങ്ക് ഞങ്ങളെ അറിയിക്കാതെ ഈട് വച്ച പുരയിടം ലേലത്തിൽ വച്ചു.

2014ൽ രണ്ട് കോടി മുപ്പത് ലക്ഷം രൂപയാണ് കുടിശ്ശിക എന്ന് ബാങ്ക് ഇവരെ അറിയിച്ചു.തുടർന്ന് 2014 ഫെബ്രുവരിയിൽ ബാങ്ക് ഓൺലൈനിലൂടെ ഭൂമി ലേലത്തിൽ വച്ചു. ഈ ലേലത്തിൽ രതീഷ് നാരായണൻ എന്ന റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ 38 ലക്ഷം രൂപയ്ക്ക് ലേലം ചെയ്‌തെടുത്തു. എന്നാൽ ഭൂമി ലേലത്തിൽ വച്ചതോ വിറ്റ് പോയതോ പ്രീതയും കുടുംബവും അറിഞ്ഞിരുന്നില്ല. ബാങ്കിൽ നിന്നും സ്ഥലം ജപ്തി നടപടിയിലേക്ക് പോകുമ്പോൾ അത് ഉടമയെ അറിയിക്കണമെന്നാണ് നിയമം. എന്നാൽ ഇവർ വീട്ടിലില്ലാത്ത സമയം നോക്കി ബാങ്കിന്റെ ആളുകൾ ഇവിടെ വന്ന് വീട്ടിൽ ആളില്ലെന്ന റിപ്പോർട്ട് അധികാരികൾക്ക് നൽകുകയും ചെയ്തു. തുടർന്നാണ് കോടതി ജപ്തി നടപടിക്ക് അനുമതി നൽകിയത്. പിന്നീട് പ്രതിഷേധം കത്തിക്കാളിയപ്പോൾ കോടതി ഇടപെടുകായായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP