Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഷൂട്ടിങ് സെറ്റിലെ 'തല്ലി'നെക്കുറിച്ച് പ്രയാഗ മാർട്ടിൻ പറഞ്ഞത് പച്ചക്കള്ളം; പി ടി കുഞ്ഞു മുഹമ്മദിനോടും തട്ടിക്കയറി; മെയ്‌ക്കപ്പ് മാൻ റഹീമിനെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി; റഹീമിരുന്ന കസേര ചവിട്ടിത്തെറിപ്പിച്ചും കലി തീർത്തു: ദൃക്സാക്ഷികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്

ഷൂട്ടിങ് സെറ്റിലെ 'തല്ലി'നെക്കുറിച്ച് പ്രയാഗ മാർട്ടിൻ പറഞ്ഞത് പച്ചക്കള്ളം; പി ടി കുഞ്ഞു മുഹമ്മദിനോടും തട്ടിക്കയറി; മെയ്‌ക്കപ്പ് മാൻ റഹീമിനെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി; റഹീമിരുന്ന കസേര ചവിട്ടിത്തെറിപ്പിച്ചും കലി തീർത്തു: ദൃക്സാക്ഷികൾ മറുനാടൻ മലയാളിയോട് പറഞ്ഞത്

അർജുൻ സി വനജ്

കൊച്ചി: മെയ്‌ക്കപ്പ് അസിസ്റ്റന്റ് റഹീം കൊടുങ്ങല്ലൂരിനെ തല്ലാനോങ്ങിയതും സിനിമയിൽനിന്നു പുറത്താക്കിയതും സംബന്ധിച്ച് നടി പ്രയാഗാ മാർട്ടിൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതു പച്ചക്കള്ളമെന്ന് ലൊക്കേഷനിലുണ്ടായിരുന്നവർ. സിനിമയുടെ സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് അടക്കമുള്ളവരോട് നടി മോശമായി പെരുമാറിയെന്നും റഹീമിനെ പീഡനക്കേസിൽ പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് ലൊക്കേഷനിലുണ്ടായിരുന്ന പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില സിനിമാ പ്രവർത്തകർ മറുനാടനോടു വെളിപ്പെടുത്തിയത്.

പുലർച്ചെ യാത്ര കഴിഞ്ഞ് എത്തുന്ന സീനായിരുന്നു ചിത്രീകരിക്കാനുണ്ടായിരുന്നത്. യാത്രാക്ഷീണം തോന്നിക്കാൻ മുഖത്ത് ചെറിയ ഷാഡോ നൽകണമെന്ന് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ് നിർദ്ദേശിച്ചു. ഇത് അനുസരിച്ച് മേക്കപ്പ് അസിസ്റ്റന്റ് അടുത്ത് എത്തുകയും, യാതൊരു കാരണവും ഇല്ലാതെ ദേഷ്യപ്പെട്ടുവെന്നുമാണ് പ്രയാഗ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഇതല്ല സത്യമെന്നാണ് സെറ്റിലുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്.

ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ...

പുലർച്ചെ 4.30 നാണ് പ്രയാഗ സെറ്റിൽ എത്തുന്നത്. റോഡ് സൈഡിലായിരുന്നു രാവിലത്തെ ഷൂട്ട്. ഈ സമയം ഇവർക്ക് മേക്കപ്പ് ഉണ്ടായിരുന്നു. സാധാരണ നിലയിൽ സ്വന്തം മേക്കപ്പ്മാനെക്കൊണ്ട് മാത്രമാണ് പ്രയാഗ മേക്കപ്പ് ചെയ്യിപ്പിക്കാറ്. മൂന്ന് ദിവസം യാത്ര കഴിഞ്ഞ് ക്ഷീണിതയായ മുഖമായിരുന്നു കഥാപാത്രത്തിന് വേണ്ടത്. ഇതേത്തുടർന്ന് സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് നടിയോട് മുഖം കുറച്ച് ഷേഡ് കൊടുത്ത് ഡള്ള് ആക്കണം എന്ന് പറഞ്ഞു. 'ഇതുമതി. അല്ലേൽ നിങ്ങൾ പോയി ക്യാമറമാനോട് ചോദിക്കൂ' എന്നായിരുന്നു പ്രയാഗയുടെ മറുപടി. അത് പറ്റില്ല എന്റെ സീനുകൾ പെർഫക്ട് ആയിരിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട് എന്ന് പി ടി കുഞ്ഞു മുഹമ്മദ് മറുപടി മൽകി.

ഇതുപ്രകാരം റഹീം കൊടുങ്ങല്ലൂർ പ്രയാഗയുടെ അടുത്തെത്തി. ബ്രഷ് എടുത്ത് മുഖത്ത് ടച്ച് ചെയ്യാൻ തുടങ്ങുമ്പോൾ പ്രയാഗ തട്ടിക്കയറി. അപ്പോൾ റഹീം ചോദിച്ചു, നീ എന്തിനാ ഇത്ര ദേഷ്യത്തോടെ പെരുമാറുന്നത്്. ഇത് സീനിന് വേണ്ടിയല്ലേ..? എന്ന്. എന്റെ കാര്യം ചോദിക്കാൻ നീ ആരാടാ എന്ന് പ്രയാഗ കൈചൂണ്ടി മറുപടി നൽകുകയായിരുന്നു. കൈചൂണ്ടി സംസാരിക്കാൻ നീ ആയിട്ടില്ല, നീയൊരു പെണ്ണാണ് എന്ന് റഹീം പറഞ്ഞു. കൈചൂണ്ടി സംസാരിച്ചാൽ നീ എന്ത് ചെയ്യുമെടാ. എന്ന് ചോദിച്ച് മുഖത്തടിക്കാൻ പ്രയാഗ കൈ വീശി. ഈ സമയം വീശിയ കൈത്തണ്ടയിൽ റഹീം കയറിപ്പിടിച്ചുകൊണ്ട് മർദ്ദനം തടഞ്ഞു. റഹീം കൈ പിടിച്ചപ്പോൾ പ്രയാഗ കൈ കുടഞ്ഞ് വലിച്ചു. ഇതോടെ ആ സീനിൽ മുഖം ഡൾ ചെയ്യാതെ പ്രയാഗ അഭിനയിച്ചു. തുടർന്ന് താമസിച്ചുവരുന്ന തലശ്ശേരിയിലെ പാർക്കോ റെസിഡെൻസിയിലേക്ക് പോയി.

റൂമിലെത്തിയ നടി അസിസ്റ്റന്റ് മേക്കപ്പ്മാൻ റഹീം കൊടുങ്ങല്ലൂരിനെ സെറ്റിൽനിന്ന് പറഞ്ഞ് വിടാതെ അടുത്ത സീനിൽ അഭിനയിക്കില്ലെന്ന് വാശി പിടിച്ചു. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. ഇതോടെ സംവിധായകന്റെ സാന്നിധ്യത്തിൽ സംഗമം ലോഡ്ജിൽ താമസിക്കുകയായിരുന്ന റഹീമിനെ വിളിച്ചുവരുത്തി. ഇപ്പോഴത്തെ കാലം അറിയാമല്ലോ, പീഡനത്തിന് നിന്നെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്യിപ്പിക്കും എന്ന് റൂമിലെത്തിയ റഹീമിനെ പ്രയാഗ ഭീഷണിപ്പെടുത്തി. ഇതോടെ റഹീം പേടിച്ച് മാപ്പു പറഞ്ഞു. ഇതിനിടെ ബെഡിലിരുന്ന പ്രയാഗ ചാടി എഴുന്നേറ്റ് റഹീം ഇരുന്ന കസേര ചവിട്ടിത്തെറിപ്പിച്ചതായും അറിയുന്നു. തുടർന്ന് റഹീമിനെ സെറ്റിൽനിന്ന് ഒഴിവാക്കുകയായിരുന്നെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മറുനാടൻ മലയാൽയോടു പറഞ്ഞു.

ഈ സംഭവം നടക്കുന്നതിന്റെ ഒരാഴ്ച മുമ്പ് അസോസിയേറ്റ് ഡയറക്ടർ ഉണ്ണി സത്താറിനെ മർദ്ദിക്കാൻ പ്രയാഗ കൈ ഓങ്ങിയതായും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സെറ്റിൽ കൃത്യസമയത്ത് എത്താതിരിക്കുക, വെറുതെ വാശി പിടിക്കുക, പലപ്പോഴും വാഗ്വാദങ്ങളിൽ എത്തുക എന്നിവ പ്രയാഗയുടെ പതിവ് ആണ്. താര സംഘടനയായി അമ്മയുടെ നേതാക്കളെ ഫോണിൽ വിളിച്ച് പ്രയാഗ തെറ്റിദ്ധരിപ്പിച്ചതായും അണിയറ പ്രവർത്തകർ പരാതിപ്പെടുന്നു. വിഷയത്തിൽ ഇനിയും അസിസ്റ്റന്റ് മേക്കപ്പ്മാൻ റഹീമിനെ കുറ്റപ്പെടുത്തി സംസാരിച്ചാൽ, ഒത്തുതീർപ്പ് ധാരണകൾ മറികടന്ന് തെളിവുകൾ സഹിതം സംഭവം മാധ്യമങ്ങൾക്ക് കൈമാറുമെന്നും പിന്നണി പ്രവർത്തകർ മറുനാടനോട് തുറന്നുപറഞ്ഞു.

വിശ്വാസപൂർവ്വം മൻസൂർ എന്ന ചിത്രത്തിന്റെ കലാസംവിധായകൻ ഗിരീഷ് മേനോൻ ആണ് വിഷയം ആദ്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. നടി മേക്കപ്പ്മാനെ മർദ്ദിച്ചുവെന്ന പോസ്റ്റ് വൈറലായതോടെ, ഫെഫ്ക ഇടപെട്ട് ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിപ്പിക്കുകയായിരുന്നു. സംവിധായകന്റെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസിൽ പരാതിപ്പെടാതിരുന്നതെന്നും പ്രയാഗ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മുബൈയിലെ ഒരു കലാപ ബാധിത പ്രദേശത്ത് നിന്ന് തലശ്ശേരിയിൽ എത്തുന്ന ഉമ്മയുടെ മുംതാസ് എന്ന മകളുടെ വേഷമാണ് പ്രയാഗ ചിത്രത്തിൽ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP