Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്റ്റേഷനിൽ ആർക്കും പ്രവീണിനെക്കുറിച്ച് എതിരഭിപ്രായങ്ങളില്ല; എന്തെങ്കിലും പരാതി പ്രവീൺ ആരോടെങ്കിലും പറഞ്ഞതായി സൂചനയുമില്ല; ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് വ്യാകുലതകൾ ഉണ്ടായിരുന്നു; ആര്യനാട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുടെ ആത്മഹത്യയിൽ കരുതലോടെ അന്വേഷണത്തിന് പൊലീസ്; വീട്ടുവളപ്പിൽ തൂങ്ങിമരിച്ച പ്രവീൺ കുമാറിനെ കുറിച്ച് സഹപ്രവർത്തകർക്ക് പറയാനുള്ളത് നല്ലത് മാത്രം

സ്റ്റേഷനിൽ ആർക്കും പ്രവീണിനെക്കുറിച്ച് എതിരഭിപ്രായങ്ങളില്ല; എന്തെങ്കിലും പരാതി പ്രവീൺ ആരോടെങ്കിലും പറഞ്ഞതായി സൂചനയുമില്ല; ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് വ്യാകുലതകൾ ഉണ്ടായിരുന്നു; ആര്യനാട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുടെ ആത്മഹത്യയിൽ കരുതലോടെ അന്വേഷണത്തിന് പൊലീസ്; വീട്ടുവളപ്പിൽ തൂങ്ങിമരിച്ച പ്രവീൺ കുമാറിനെ കുറിച്ച് സഹപ്രവർത്തകർക്ക് പറയാനുള്ളത് നല്ലത് മാത്രം

എം മനോജ് കുമാർ

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ മരണത്തിൽ ദുരൂഹത. ഇന്നു രാവിലെയാണ് ആര്യനാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ പ്രവീൺ കുമാറിനെ ഇപ്പോൾ താമസിക്കുന്ന വലിയമലയിലെ വീട്ടുവളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.

ഭാര്യയ്ക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കുമൊപ്പമാണ് പ്രവീൺകുമാർ ഈ വീട്ടിൽ താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളോ ജോലി സംബന്ധമായ പ്രശ്‌നങ്ങളോ പ്രവീൺകുമാറിനെ അലട്ടിയിരുന്നില്ല. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് ഭാര്യ. കുടുംബ പ്രശ്‌നങ്ങളും പ്രവീണിനെ അലട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ മരണകാരണത്തിലെ ദുരൂഹത തുടരുകയാണ്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കുറച്ച് ദിവസമായി പ്രവീൺകുമാർ മെഡിക്കൽ അവധിയിലായിരുന്നു. ജോലി സ്ഥലത്ത് പ്രവീൺകുമാറിന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നാണ് സഹപ്രവർത്തകർ മറുനാടനോട് പറഞ്ഞത്. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി. നാളെ വിതുരയിലെ കുടുംബവീട്ടിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

നടുവേദനയെ തുടർന്ന് പ്രവീൺകുമാർ തുടർച്ചയായി മെഡിക്കൽ ലീവിലായിരുന്നു. ഈ മാസം ഒന്നുമുതൽ മെഡിക്കൽ ലീവിലായിരുന്നു. കഴിഞ്ഞ മാസവും അവസാന ദിവസങ്ങളിൽ മെഡിക്കൽ ലീവിലായിരുന്നു. സ്റ്റേഷനിൽ ആർക്കും പ്രവീണിനെക്കുറിച്ച് എതിരഭിപ്രായങ്ങളില്ല. എന്തെങ്കിലും പരാതി പ്രവീൺ ആരോടെങ്കിലും പറഞ്ഞതായി സൂചനയുമില്ല. പക്ഷെ ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് പ്രവീണിന് വ്യാകുലതകൾ ഉണ്ടായിരുന്നു. ഈ കാര്യങ്ങൾ സഹപ്രവർത്തകരുമായി പ്രവീൺ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

അമൃതാനന്ദമയിയുടെ പിറന്നാൾ പ്രമാണിച്ച് ആ ദിവസങ്ങളിൽ വള്ളിക്കാവിൽ പ്രവീണിന് ഡ്യൂട്ടിയുണ്ടായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ ശേഷം അതിനടുത്ത ദിവസം റെസ്റ്റുമായിരുന്നു. തുടർന്നും ലീവ് നീട്ടി. കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ പ്രവീണിനെ വീട്ടിൽ പോയി കണ്ടിരുന്നു. സുഖമില്ല ചിലപ്പോൾ ലീവ് നീട്ടിയേക്കും എന്നാണ് പറഞ്ഞത്. കടുത്ത ഡ്യുട്ടികൾ പ്രവീണിന് സ്റ്റേഷനിൽ നൽകിയിരുന്നില്ല എന്നാണ് പൊലീസ് സ്റ്റേഷനിൽ നിന്നും അറിഞ്ഞത്.

ഡ്യൂട്ടി കാര്യത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ പ്രവീൺ പറഞ്ഞിരുന്നുമില്ല എന്നാണ് സഹപ്രവർത്തകർ മറുനാടനോട് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ മരണകാരണം ആർക്കുമറിയില്ല. ആത്മഹത്യാ കുറിപ്പ് പ്രവീൺ എഴുതിയതായി സൂചനയില്ല. കുറിപ്പുകൾ കണ്ടുകിട്ടിയിട്ടില്ല. പ്രവീണിന്റെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞിട്ടുണ്ട്. നാളെ ആര്യനാട് സ്റ്റേഷനിൽ പൊതുദർശനത്തിനു വയ്ക്കും. കുടുംബവീടായ ആനപ്പാറയിലാണ് സംസ്‌കാര ചടങ്ങുകൾ നാളെ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP