Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മട്ടാഞ്ചേരിക്കാരന്റെ മരണം അറിഞ്ഞതോടെ സമ്മർദ്ദം ഏറി; നിരീക്ഷണത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളിന് ആരോഗ്യ പ്രവർത്തകരെത്തി കൗൺസിലിംഗും നടത്തി; രാത്രി ഭക്ഷണവുമായി എത്തിയപ്പോൾ കണ്ടത് വീണ് മരിച്ചു കിടക്കുന്ന പ്രവാസിയെ; മരിച്ചത് 21ന് ഷാർജയിൽ നിന്ന് മടങ്ങിയെത്തിയ ചേലേരി സ്വദേശി; കോവിഡാണോ മരണ കാരണമെന്ന് ഉറപ്പിക്കാൻ സ്രവ പരിശോധന; മരിച്ചത് രക്തസമ്മർദ്ദവും ഹൃദ് രോഗവും ഉള്ള കണ്ണൂരിലെ 65കാരൻ

മട്ടാഞ്ചേരിക്കാരന്റെ മരണം അറിഞ്ഞതോടെ സമ്മർദ്ദം ഏറി; നിരീക്ഷണത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളിന് ആരോഗ്യ പ്രവർത്തകരെത്തി കൗൺസിലിംഗും നടത്തി; രാത്രി ഭക്ഷണവുമായി എത്തിയപ്പോൾ കണ്ടത് വീണ് മരിച്ചു കിടക്കുന്ന പ്രവാസിയെ; മരിച്ചത് 21ന് ഷാർജയിൽ നിന്ന് മടങ്ങിയെത്തിയ ചേലേരി സ്വദേശി; കോവിഡാണോ മരണ കാരണമെന്ന് ഉറപ്പിക്കാൻ സ്രവ പരിശോധന; മരിച്ചത് രക്തസമ്മർദ്ദവും ഹൃദ് രോഗവും ഉള്ള കണ്ണൂരിലെ 65കാരൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കേരളത്തെ ആശങ്കയിലാക്കി വിദേശത്തുനിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 65 കാരൻ കണ്ണൂരിൽ കുഴഞ്ഞുവീണ് മരിച്ചു.

അതിനിടെ കർണാടക ചികിത്സ നിഷേധിച്ച രോഗി മരിച്ചു. കേരള അതിർത്തിയായ ഉദ്യോവറിൽ മകൾക്ക് ഒപ്പം താമസിക്കുകയായിരുന്ന കർണാടക ബണ്ട്വാൾ സ്വദേശി പാത്തുഞ്ഞിയാണ് മരിച്ചത്. ഇന്നലെ അത്യാസന്ന നിലയിൽ ആംബുലൻസിൽ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ദേശീയപാതയിൽ കർണാടക പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു. ഇതു വലിയ വിവാദത്തിലായിരുന്നു

കണ്ണൂർ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21 ന് ഷാർജയിൽ നിന്നെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരണം. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടിൽ നിരീക്ഷണത്തിൽ താമസിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയിലൂടെ കോവിഡാണോ മരണ കാരണമെന്ന് സ്ഥിരീകരിക്കും.

അതിന് ശേഷമേ മരണത്തിൽ വ്യക്തത വരൂ. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് അധികൃതർ വീട്ടിലെത്തുമ്പോൾ അബ്ദുൾ ഖാദർ വീണുകിടക്കുന്നതാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രാഥമിക റിപ്പോർട്ടനസുരിച്ച് ഹൃദയാഘാതമാണ് മരണകാരണം. ഇയാളുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.

സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാർത്ത് അറിഞ്ഞ് ഇയാൾ അസ്വസ്ഥനായിരുന്നു. ഇതേത്തുടർന്ന് ആരോഗ്യപ്രവർത്തകർ കൗൺസിലിങ് അടക്കം ഇദ്ദേഹത്തിന് നൽകിയിരുന്നു. രാത്രി ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾക്ക് രക്തസമ്മർദ്ദവും ഹൃദ് രോഗവും ഉണ്ടായിരുന്നു. മട്ടഞ്ചേരിയിലെ 69 കാരൻ മരിച്ചതും ഇതേ ആരോഗ്യ സ്ഥതിയുമായിട്ടായിരുന്നു.

കേരളത്തിൽ ഇന്നലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചതിനെതുടർന്ന് ജാഗ്രത വർദ്ധിപ്പിട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. മാർച്ച് 16ന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇയാൾക്ക് മാർച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP